Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഎ​വി​ടെ...

എ​വി​ടെ വി​യോ​ജി​ക്കു​ന്ന ഹി​ന്ദു​ക്ക​ൾ?

text_fields
bookmark_border
എ​വി​ടെ വി​യോ​ജി​ക്കു​ന്ന ഹി​ന്ദു​ക്ക​ൾ?
cancel

പ്രശ്നഭരിതമായ ഇൗ കാലഘട്ടത്തിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും മുസ്ലിം പേരുള്ള വ്യക്തികൾക്ക് ജീവിക്കാൻ കൊള്ളരുതാത്ത ഇടങ്ങളായി മാറിയിരിക്കുന്നു. ഇൗ രണ്ട് രാജ്യങ്ങളിലും സദാ അരക്ഷിതാവസ്ഥയിലും ഭീഷണിയുടെ നിഴലിലുമാണ് മുസ്ലിംകൾ. മുസ്ലിംകൾ അപകടസാധ്യതയുള്ള പ്രശ്നകാരികളായി മാറിയേക്കുമെന്ന മുൻവിധിയുടെ ഒൗദ്യോഗിക സാധൂകരണം എന്ന നിലയിലായിരുന്നു യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ഏഴ് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റത്തിന് വിലക്ക് പ്രഖ്യാപിച്ചത്. ഇതിന് സമാന്തരമായി ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ യു.പിയിൽ ന്യൂനപക്ഷവിരുദ്ധ വിദ്വേഷ പ്രഭാഷണങ്ങളിലൂടെ നേതൃസ്ഥാനം നേടിയ ഒരു വ്യക്തി മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടു. ബ്രിട്ടനിലെ ‘ഗാർഡിയൻ’ ദിനപത്രത്തി​െൻറ നിരീക്ഷണം നോക്കുക: ‘ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ പുലരുന്നത് ഏറക്കുറെ ഭൂരിപക്ഷത്തി​െൻറ ദയാദാക്ഷിണ്യത്തിൻ കീഴിലാണ്. ആരെങ്കിലും ഇൗ വ്യവസ്ഥ മറികടക്കുന്നപക്ഷം രക്തമാകും പ്രവഹിക്കുക.’

ആ ചോരയൊഴുക്ക് ആരംഭിച്ചുകഴിഞ്ഞു. രാജ്യത്ത് കടുത്ത വേനലി​െൻറ ഉഷ്ണം അനുഭവപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഇൗ താപനിലയെ കൂടുതൽ കഠിനമാക്കുന്ന വിദ്വേഷ പ്രഭാഷണങ്ങൾക്കും ഒട്ടും കുറവില്ല. ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾക്ക് പ്രേരണ നൽകുന്ന തീപ്പൊരി പ്രസംഗങ്ങൾ. ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അവലംബിച്ച വിദ്വേഷം വമിക്കുന്ന പ്രസംഗശൈലി പ്രധാനമന്ത്രി പദവിയിൽ അവരോധിതനായ ഘട്ടത്തിൽ നരേന്ദ്ര മോദി താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. വിശേഷിച്ച് വിദേശപര്യടന വേളകളിൽ അദ്ദേഹം സംയമനപൂർവമായിരുന്നു  ഒാരോ വാക്കും പ്രയോഗിച്ചത്.

എന്നാൽ, അേദ്ദഹത്തി​െൻറ പാർട്ടി അധ്യക്ഷനും മന്ത്രിമാരും സാമാജികരും ഇത്തരം സംയമനത്തി​െൻറ തിരശ്ശീല ഇല്ലാതെ പൊതുസ്ഥലങ്ങളിൽ കയറി വിദ്വേഷം ഇളക്കിവിടുന്ന, പ്രകോപനപരമായ ആക്രോശങ്ങൾതന്നെ നടത്തി. മോദിക്ക് വർഗീയ അജണ്ടയില്ലെന്നും അദ്ദേഹത്തിന് ബിസിനസ് താൽപര്യങ്ങൾ മാത്രമേ ഉള്ളൂവെന്നും ഇൗ ഘട്ടത്തിൽ പ്രചാരണങ്ങൾ നടന്നു. ഏതാനും വ്യക്തികൾ അതിരുവിട്ട് സംസാരിക്കുന്നതി​െൻറ പേരിൽ മോദിയെ പഴിക്കുന്നതെന്തിന് എന്നായിരുന്നു അവരുടെ ചോദ്യം. എന്നാൽ, മറ്റൊരു കൗശലം മാത്രമായിരുന്നു അത്. ഏത് മന്ത്രിയെയും ഏത് നേതാവിനെയും ഒറ്റ ശാസനയിലൂടെ വരച്ചവരയിൽ നിർത്താൻ ശേഷിയുള്ള മോദി അതിന് തയാറായില്ല. കാരണം, അദ്ദേഹം അതാഗ്രഹിച്ചിരുന്നില്ല. ആദിത്യനാഥ് യോഗിയെ മുഖ്യമന്ത്രിപദത്തിലേക്ക് നിയോഗിച്ചതിലൂടെ തനിക്കിനി മുഖംമൂടികൾ ആവശ്യമില്ലെന്ന് മോദി തെളിയിച്ചിരിക്കുന്നു. മുസ്ലിം വിരുദ്ധ വർഗീയഭ്രാന്ത് പരസ്യമായി പ്രകടിപ്പിക്കാൻ ലജ്ജയില്ലാത്ത ഡോണൾഡ് ട്രംപ് ലോകനേതാവായി വാഴുന്ന പശ്ചാത്തലം ന്യൂനപക്ഷങ്ങളെ ഇരകളാക്കാൻ ഇന്ത്യയിെല അധികാരകേന്ദ്രങ്ങൾക്ക് കനകാവസരം സമ്മാനിച്ചിരിക്കുകയുമാണ്.

തവളയെ സംബന്ധിച്ച രൂപകം ഇവിടെ ഒരിക്കൽകൂടി അനുസ്മരിക്കാം. ആ ജീവിയെ ചൂടുവെള്ളത്തിലിടുന്നപക്ഷം അത് തൽക്ഷണം അതിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കാതിരിക്കില്ല. എന്നാൽ, വെള്ളം ഇളം ചൂടുള്ളതാണെങ്കിൽ വലിയ പ്രതിഷേധം പ്രകടിപ്പിക്കാൻ തവള തയാറാകില്ല. പടിപടിയായി വെള്ളം ചൂടാക്കുന്നപക്ഷം പ്രതിഷേധിക്കാനറിയാതെ ഒട്ടുമിക്ക തവളകളും ചത്തുമലക്കും. ഇൗ രൂപകം കൊണ്ട് ഇന്ത്യയിലെയും അമേരിക്കയിലെയും മുസ്ലിം പീഡനങ്ങളെ വിശകലനം ചെയ്യാനാകും.

എടുത്തുചാട്ടക്കാരനായ ട്രംപ് തവളയെ ചൂടുവെള്ളത്തിേലക്കായിരുന്നു എറിഞ്ഞത്. ട്രംപി​െൻറ ക്രൂരതയും അനീതിയും എത്രത്തോളമാണെന്ന് അപ്പോൾ ലോകത്തിന് ബോധ്യപ്പെടുകയുണ്ടായി. ‘തവളയും’ ശക്തമായി പ്രതികരിച്ചു. എന്നാൽ, നേരിയ ചൂടുള്ള വെള്ളത്തിൽ എറിഞ്ഞ് പടിപടിയായി തിളപ്പിക്കുന്ന തന്ത്രമായിരുന്നു ഇന്ത്യയിൽ അവലംബിക്കപ്പെട്ടത്. ഭീകരമുദ്ര ചാർത്തിയും കൂടുതൽ പെറ്റുകൂട്ടുന്നവർ എന്നാരോപിച്ചും തുടങ്ങിയ പീഡനരീതികൾ ഇപ്പോൾ ഗോസംരക്ഷണ വാദികളുടെ കൈകളാൽ അടിച്ചുകൊല്ലുന്ന മാരകഘട്ടത്തിൽ എത്തിനിൽക്കുന്നു. മാരകമായ ഇൗ ആക്രമണങ്ങളുടെ വൈപുല്യം എത്രയെന്ന് കണക്കാക്കാൻ നിരീക്ഷകർക്ക് സാധിക്കാത്ത അവസ്ഥ. മുസ്ലിം ന്യൂനപക്ഷങ്ങൾ സമത്വവും സ്വാതന്ത്ര്യവും അർഹിക്കുന്നു എന്ന് വാദിക്കുന്ന യഥാർഥ ജനാധിപത്യവാദികൾ  ഇരുരാജ്യങ്ങളിലും മുസ്ലിംകൾ തിളച്ച വെള്ളത്തിൽ മുങ്ങിത്താഴുന്ന ദയനീയാവസ്ഥ കണ്ടുകൊണ്ടിരിക്കുന്നു.

ഭൂരിപക്ഷമാണ് അവഗണനകൾക്കും പീഡനങ്ങൾക്കും ഇരയാകുന്നതെന്ന കപട വായ്ത്താരിയിലൂടെയാണ് ഇന്ത്യയിലും അമേരിക്കയിലും മേലാളന്മാർ ജനങ്ങളെ സ്വപക്ഷത്തേക്ക് ആകർഷിക്കുന്നത്. രാജ്യം തങ്ങളുടേതായിട്ടും തങ്ങൾ ഇരകളാകുന്നു, തങ്ങൾ സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നു തുടങ്ങിയ ബോധം ജനഹൃദയങ്ങളിൽ കുത്തിവെക്കുന്ന ശക്തികൾ അവയുടെ കാരണക്കാർ കുടിയേറ്റക്കാരും മുസ്ലിംകളുമാണെന്ന ചിന്താഗതിയും വളർത്തുന്നു. ‘ഇന്ത്യ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടേതാകുന്നു, ന്യൂനപക്ഷങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ടവരാണ്’ എന്ന അപരവത്കരണ ചിന്തയിലേക്കാണ് ജനം ആനയിക്കപ്പെട്ടത്. ഇങ്ങനെ ധാർമികതയെ തലകീഴായി നിർത്തുന്നതിലൂടെ ഭൂരിപക്ഷ മനസ്സിൽ സദാ ന്യൂനപക്ഷ വിദ്വേഷത്തി​െൻറ അഗ്നി കെടാതെ നിലനിൽക്കുന്നു.

പക പടർത്താനുള്ള ഇത്തരം ആസൂത്രിത വേലകൾ തിരിച്ചറിഞ്ഞ അമേരിക്കയിലെ അഭ്യസ്തവിദ്യരായ യുവാക്കളിൽ ചിലരെങ്കിലും അതിനെതിരെ പ്രതിരോധമുയർത്തുകയുണ്ടായി. എന്നാൽ, പരിതാപകരമാണ് ഇന്ത്യയിലെ സ്ഥിതിവിശേഷം. ശിഥിലീകരണ ആശയങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നത് വിദ്യാസമ്പന്നരിൽനിന്നാണ് എന്നത് അതിശയകരമായ യാഥാർഥ്യമാണ്. അതേസമയം നിരക്ഷരരായ സാധാരണ ഇന്ത്യക്കാർ വ്യത്യസ്ത മതവിഭാഗങ്ങളുമായി സമാധാനപരമായ സഹവർത്തിത്വത്തിന് കലവറയില്ലാത്ത താൽപര്യം പ്രകടിപ്പിച്ചുവരുന്നതായി കാണാനാകും. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തി​െൻറ പരാജയത്തിലേക്ക് വിരൽ ചൂണ്ടുന്ന നിർണായകമായ വസ്തുത കൂടിയാണിത്. വിജ്ഞാനത്തോടൊപ്പം ഉന്നതമായ മാനുഷിക മൂല്യങ്ങൾ ആർജിക്കാൻ നമ്മുടെ വിദ്യാഭ്യാസം വിദ്യാർഥികളെ പ്രാപ്തരാക്കുന്നില്ല. ന്യൂനപക്ഷ പിന്നാക്ക സമൂഹങ്ങൾക്കെതിരെ മുൻവിധികൾ വളർത്തുന്നതാണ് നമ്മുടെ കലാലയരീതി. സ്വാർഥതയാണ് അവിടങ്ങളിൽ അഭ്യസിക്കപ്പെട്ടുവരുന്നത്.

അഭ്യസ്തവിദ്യരായ വരേണ്യ ഇന്ത്യക്കാർ അന്യരാജ്യങ്ങളിലേക്ക് കുടിയേറുേമ്പാഴും ഇത്തരം സാമൂഹികവിരുദ്ധ ശീലങ്ങൾ കൈവിടാറില്ല എന്നതും അനുഭവ യാഥാർഥ്യമാണ്. ഫസ്റ്റ് പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ ഇൗയിടെ സുഖദ തത്കെ ഇൗ വസ്തുത ചൂണ്ടിക്കാണിക്കുകയുണ്ടായി. വംശവെറിയനായ ട്രംപിനെതിരെ അരങ്ങേറിയ പ്രകടനങ്ങളിൽനിന്ന് അമേരിക്കയിലെ ഇന്ത്യക്കാർ മാറിനിൽക്കുകയായിരുന്നു. ഇക്കാര്യത്തെ സംബന്ധിച്ച് ആരായവെ, നമ്മെ ബാധിക്കാത്ത പ്രശ്നങ്ങളിൽ എന്തിന് ഇത്രയേറെ ആവലാതിപ്പെടുന്നു എന്നായിരുന്നുവത്രെ സുഖദയുടെ കാലിഫോർണിയയിലെ ബന്ധു നൽകിയ ഉത്തരം. പക്ഷേ, ട്രംപി​െൻറ വിസ നിയന്ത്രണനിയമം ഇതേ ബന്ധുവി​െൻറ ഭാവിക്ക് ഭീഷണിയായി മാറിയിരിക്കുന്നു.

മുസ്ലിം വിരുദ്ധ നയങ്ങളോടുള്ള പ്രതികരണങ്ങളിൽ ഇന്ത്യക്കാരും അമേരിക്കക്കാരും തമ്മിലെ ഭിന്നത ശ്രദ്ധേയമാണ്. യാത്രാവിലക്ക് പ്രഖ്യാപിക്കപ്പെട്ടശേഷം അമേരിക്കൻ വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്ന മുസ്ലിംകളെ സ്വീകരിക്കാൻ സ്വാഗതം എന്നെഴുതിയ ബാനറുകളുമായി അമേരിക്കക്കാർ കൂട്ടത്തോടെ വന്നണയുന്നു. നിയമസഹായങ്ങൾക്കായി അഭിഭാഷകരും വിമാനത്താവളങ്ങളിൽ എത്തുന്നു. ചലച്ചിത്ര താരങ്ങൾപോലും ട്രംപി​െൻറ യാത്രാവിലക്കിനെ അപലപിച്ച് രംഗപ്രവേശനം ചെയ്തു. ധ്രുവീകരിക്കപ്പെട്ട ഇന്ത്യൻ ഗ്രാമങ്ങളിലും മതമൈത്രി കളിയാടുന്ന ഉജ്ജ്വല ദിവസം എത്തിച്ചേരാൻ കാത്തിരിക്കുകയാണ് ഞാൻ. മുസ്ലിംകൾ സ്ഥലംവിടുക എന്ന് നോട്ടീസ് പതിച്ച യു.പിയിലെ ഗ്രാമങ്ങളിൽ മുസ്ലിംകളെ വരവേൽക്കാനും അവരുടെ സുരക്ഷ ഉറപ്പുവരുത്താനും ഹിന്ദു കുടുംബങ്ങൾ സ്നേഹപൂർവം എത്തിച്ചേരുന്ന ദിവസം. പശു രാഷ്ട്രീയത്താൽ ഭീഷണി േനരിടുന്ന ആയിരക്കണക്കിന് മുസ്ലിംകളെ സംരക്ഷിക്കാൻ നേർദിശയിൽ ചിന്തിക്കുന്ന ഹിന്ദുക്കൾ വന്നണയുന്ന ദിവസം. വിദ്വേഷ രാഷ്ട്രീയക്കാരുടെ ഭീഷണി ചെറുക്കാൻ അധ്യാപകരും വിദ്യാർഥികളും അഭിഭാഷകരും ഡോക്ടർമാരും കൈകോർക്കുന്ന സന്ദർഭത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഞാൻ. മാരകമായ വിദ്വേഷ പ്രചാരണത്തിലൂടെ ന്യൂനപക്ഷങ്ങൾ ബലിയാടുകളാക്കപ്പെടുന്നതിനെതിരെ സർവരും ഏകമനസ്കരാകുന്ന ദിവസം.

ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ലാത്ത ഹിന്ദുരാജ്യമായി മതേതര ഇന്ത്യ രൂപാന്തരപ്പെടുന്നതിനുള്ള പിന്തുണയായി നമ്മുടെ ഇൗ മൗനം കലാശിക്കാതിരിക്കില്ല. ഇനിയും രക്തപ്പുഴകൾ ഒഴുകുക എന്നതാകും അതി​െൻറ പ്രത്യാഘാതം.
കടപ്പാട്: ദി വയർ ഡോട്ട് കോം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslims in india
News Summary - where is the hindus who not agreed
Next Story