Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയു​ദ്ധം സൃ​ഷ്ടി​ച്ച...

യു​ദ്ധം സൃ​ഷ്ടി​ച്ച വ​റു​തി​ക്ക് എ​ന്ന് അ​റു​തി​യാ​വും?

text_fields
bookmark_border
യു​ദ്ധം സൃ​ഷ്ടി​ച്ച വ​റു​തി​ക്ക് എ​ന്ന് അ​റു​തി​യാ​വും?
cancel

ഫെ​ബ്രു​വ​രി 28 ന് ​അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ചേ​ർ​ന്ന് ഇ​റാ​ന് നേ​രെ ആ​രം​ഭി​ച്ച യു​ദ്ധ​ത്തി​ന് താ​ൽ​കാ​ലി​ക വി​രാ​മ​മാ​യെ​ന്ന് അ​റി​യു​ന്നു. യു.​എ​സ് പ്ര​സി​ഡ​ന്റും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും മ​ധ്യ​സ്ഥ​ത വ​ഹി​ച്ച രാ​ജ്യ​ങ്ങ​ളു​മെ​ല്ലാം ഇ​തു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, യു​ദ്ധം സൃ​ഷ്ടി​ച്ച ആ​ഘാ​തം ഇ​തി​ന​കം ത​ന്നെ ലോ​ക​ത്തി​ന്റെ ഒ​ട്ടു​മു​ക്കാ​ലും ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ബാ​ധി​ച്ചി​രി​ക്കു​ന്നു.

പാ​ച​ക വാ​ത​ക​ത്തി​ന്റെ​യും പെ​ട്രോ​ളി​ന്റെ​യും ല​ഭ്യ​ത​യെ​യോ വി​ല​ക​ളെ​യോ മാ​ത്ര​മ​ല്ല യു​ദ്ധം ബാ​ധി​ച്ച​ത്. ലോ​ക​ത്തി​ന്റെ ജീ​വ​നാ​ഡി​യെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന മ​റ്റു പ​ല സാ​ധ​ന​ങ്ങ​ളു​ടെ​യും ല​ഭ്യ​ത അ​പ​ക​ട​ത്തി​ലാ​ക്കി. യു​ദ്ധം ഇ​നി​യും നീ​ണ്ടി​രു​ന്നു​വെ​ങ്കി​ൽ ഒ​രു പ​ക്ഷെ, ആ​ഗോ​ള ഭ​ക്ഷ്യ ല​ഭ്യ​ത ത​ന്നെ അ​പ​ക​ട​ത്തി​ലാ​യേ​നെ.

വി​ത്ത് , വ​ളം, കീ​ട​നാ​ശി​നി​ക​ൾ, ജ​ല​സേ​ച​നം എ​ന്നി​വ​യാ​യി​രു​ന്നു നോ​ബ​ൽ സ​മ്മാ​ന ജേ​താ​വും ആ​ഗോ​ള ഭ​ക്ഷ്യോ​ത്പാ​ദ​ന​ത്തി​ൽ വി​പ്ല​വം സൃ​ഷ്‌​ടി​ച്ച ശാ​സ്ത്ര​ജ്ഞ​നു​മാ​യ നോ​ർ​മ​ൻ ബ​ർ​ലോ​ഗ് വി​ഭാ​വ​നം ചെ​യ്ത ഹ​രി​ത വി​പ്ല​വ​ത്തി​ന്റെ നെ​ടും​തൂ​ണു​ക​ൾ. യൂ​റി​യ, അ​മോ​ണി​യ, ഫോ​സ്‌​ഫേ​റ്റു​ക​ൾ, സ​ൾ​ഫ​ർ തു​ട​ങ്ങി​യ രാ​സ​വ​ള​ങ്ങ​ളു​ടെ ആ​ഗോ​ള​ക​യ​റ്റു​മ​തി​യു​ടെ മു​പ്പ​തു ശ​ത​മാ​ന​വും, രാ​സ​വ​ള നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന പ്ര​കൃ​തി വാ​ത​ക ത്തി​ന്റെ (LNG) 20 ശ​ത മാ​ന വും ​ക​ട​ന്നു​പോ​യി​രു​ന്ന​ത് ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ കൂ​ടി​യാ​യി​രു​ന്നു.

ആ ​വ​ഴി അ​ട​ഞ്ഞി​രു​ന്ന​തി​നാ​ൽ പ​ല രാ​ജ്യ​ങ്ങ​ൾ​ക്കും ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന​ത് പോ​യി​ട്ട്, ത​ങ്ങ​ളു​ടെ പ​ക്ക​ലു​ള്ള യൂ​റി​യ​യോ അ​മോ​ണി​യ​യോ ക​യ​റ്റു​മ​തി ചെ​യ്യാ​ൻ പോ​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തി​നു പു​റ​മെ​യാ​ണ് ഇ​റാ​ന്റെ വി​സ്തൃ​ത​മാ​യ വാ​ത​ക​പ്പാ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ത്പാ​ദ​ന​വും ക​യ​റ്റു​മ​തി​യും. അ​സം​സ്‌​കൃ​ത പ​ദാ​ർ​ഥ​മാ​യ പ്ര​കൃ​തി വാ​ത​ക​ത്തി​ന്റെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ഇ​ന്ത്യ, പാ​കി​സ്താ​ൻ, ബ്ര​സി​ൽ , ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ പി​ന്നാ​ക്ക രാ​ജ്യ​ങ്ങ​ളി​ലെ പ​ല രാ​സ​വ​ള നി​ർ​മാ​ണ ഫാ​ക്ട​റി​ക​ളും അ​ട​ച്ചു​പൂ​ട്ടു​ക​യോ അ​ല്ലെ​ങ്കി​ൽ ഉ​ത്പാ​ദ​നം കു​റ​ക്കു​ക​യോ ചെ​യ്ത അ​വ​സ്ഥ​യി​ലാ​ണ്. ബം​ഗ്ലാ​ദേ​ശി​ൽ നാ​ല് യൂ​റി​യ പ്ലാ​ന്റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​പ്പോ​ൾ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ യൂ​റി​യ ഉ​ത്പാ​ദ​ക​രാ​യ ഇ​ന്ത്യ​ൻ ഫാ​ർ​മേ​ഴ്‌​സ് ഫെ​ർ​ട്ടി​ലൈ​സ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ്, ഗു​ജ​റാ​ത്ത് ന​ർ​മ​ദാ വാ​ലി ഫെ​ർ​ട്ടി​ലൈ​സേ​ഴ്‌​സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് എ​ന്നി​വ​ർ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി വെ​ട്ടി​ച്ചു​രു​ക്കി. ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം യൂ​റി​യ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യം ഇ​ന്ത്യ​യാ​ണ്. ഹു​ർ​മു​സി​ലൂ​ടെ നി​യ​ന്ത്രി​ത​മാ​യ രീ​തി​യി​ൽ ച​ര​ക്കു​നീ​ക്കം അ​നു​വ​ദി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ഏ​റ്റ​വു​മ​ധി​കം ആ​ശ്വാ​സം പ​ക​രു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്ന് ഇ​ന്ത്യ​യാ​വും. ചൈ​ന ഒ​ഴി​കെ​യു​ള്ള ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും, സു​ഡാ​ൻ, കെ​നി​യ, സോ​മാ​ലി​യ,ഈ​ജി​പ്ത്, മൊ​റോ​ക്കോ തു​ട​ങ്ങി​യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലും രാ​സ​വ​ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​ക​ട്ടെ, യു​ക്രൈ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന് നേ​രി​ട്ട രാ​സ​വ​ള​പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ച്ച​ത് പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​യി​ലൂ​ടെ​യാ​യി​രു​ന്നു. ഹോ​ർ​മോ​സ് അ​ട​ച്ച​ത് ഈ ​രാ​ജ്യ​ങ്ങ​ളെ മു​ൻ​പെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം പ്ര​തി​സ​ന്ധി​യി​ക്കി. യു​ദ്ധം ര​ണ്ടാ​ഴ്ച പി​ന്നി​ട്ട വേ​ള​യി​ൽ​ത്ത​ന്നെ ജ​ർ​മ​നി​യി​ലെ യൂ​റി​യ വി​ല​യി​ൽ 15ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി.

ഇ​ന്ത്യ​യി​ൽ അ​ടു​ത്ത കാ​ർ​ഷി​ക സീ​സ​ൺ (ഖാ​രി​ഫ് ) ആ​രം​ഭി​ക്കു​ന്ന​ത് ജൂ​ണി​ലാ​ണ്. അ​ടി​സ്ഥാ​ന വ​ള​പ്ര​യോ​ഗം ന​ട​ക്കു​ന്ന​തും ആ ​മാ​സ​ത്തി​ൽ ത​ന്നെ. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​രി ഉ​ത്പാ​ദ​ക​രാ​യ ഇ​ന്ത്യ​യി​ൽ അ​രി​ക്ക് പു​റ​മെ , ചോ​ളം, ബ​ജ്ര, പ​യ​റി​ന​ങ്ങ​ൾ, സോ​യാ​ബീ​ൻ, നി​ല​ക്ക​ട​ല, എ​ള്ള് തു​ട​ങ്ങി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും പ​രു​ത്തി, ക​രി​മ്പ്, ച​ണം എ​ന്നീ വാ​ണി​ജ്യ വി​ള​ക​ളും കൃ​ഷി ചെ​യ്യു​ന്ന​ത് മു​ഖ്യ​മാ​യും ഈ ​സീ​സ​ണി​ലാ​ണ്. അ​രി​യു​ല്പാ​ദ​ന​ത്തി​ൽ ര​ണ്ടാ​മ​ത് നി​ൽ​ക്കു​ന്ന ചൈ​ന​യി​ലും, അ​തി​നു താ​ഴെ വ​രു​ന്ന ഇ​ന്തോ​നേ​ഷ്യ, ബം​ഗ്ലാ​ദേ​ശ് താ​യ് ല​ന്റ് , വി​യ​റ്റ്നാം തു​ട​ങ്ങി​യ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും നെ​ൽ​വി​ള​യി​റ​ക്കു​ന്ന​ത് ഏ​താ​ണ്ട് ഇ​തേ മാ​സ​ങ്ങ​ളി​ലാ​ണ്. യൂ​റോ​പ്പി​ലാ​ക​ട്ടെ മാ​ർ​ച്ച് മു​ത​ൽ മെ​യ് വ​രെ​യു​ള്ള മാ​സ​ങ്ങ​ൾ പ​ല കൃ​ഷി​ക​ൾ​ക്കും പ്ര​ധാ​ന​മാ​ണ്. ഗോ​ത​മ്പി​ന്റെ ര​ണ്ടാം വി​ള​യി​റ​ക്കു​ന്ന​തും പ​ഞ്ച​സാ​ര ഉ​ത്പാ​ദ​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന പ​ഞ്ച​സാ​ര ബീ​റ്റ് റൂ​ട്ട് (ഷു​ഗ​ർ ബീ​റ്റ് ) ന​ടു​ന്ന​തും, ക​ടു​കി​നു പൂ​വി​ടു​ന്ന​തി​നു മു​ൻ​പ് വ​ള​പ്ര​യോ​ഗം ന​ൽ​കു​ന്ന​തും ഈ ​മാ​സ​ങ്ങ​ളി​ലാ​ണ്.

ഹ​രി​ത വി​പ്ല​വ​ത്തി​ന് മു​ൻ​പ് കേ​വ​ലം 30-55 ദ​ശ​ല​ക്ഷം ട​ൺ അ​രി യു​ത്പാ​ദി​പ്പി​ച്ച ഇ​ന്ത്യ, ജ​ന​ങ്ങ​ളു​ടെ വി​ശ​പ്പ​ട​ക്കാ​നാ​യി അ​മേ​രി​ക്ക​യു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മു​ൻ​പി​ൽ യാ​ച​നാ​പാ​ത്ര​വു​മാ​യി നി​ന്നി​രു​ന്നി​ട​ത്താ​ണ് 2024-25 ൽ 150 ​ദ​ശ​ല​ക്ഷം ട​ൺ ഉ​ത്പാ​ദി​പ്പി​ച്ചു കൊ​ണ്ട് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​രി ഉ​ത്പാ​ദ​ക​രാ​യ​ത്. ഗോ​ത​മ്പു​ത്പാ​ദ​ന​ത്തി​ലാ​ണ് ഹ​രി​ത വി​പ്ല​വ മാ​ജി​ക് ഏ​റ്റ​വും കൂ​ടു​ത​ൽ ന​ട​ന്ന​ത്. ഇ​ന്ന് ഗോ​ത​മ്പു​ത്പാ​ദ​ന​ത്തി​ൽ ലോ​ക രാ​ഷ്ട്ര​ങ്ങ​ളി​ൽ ര​ണ്ടാ​മ​താ​ണ് ഇ​ന്ത്യ​യു​ടെ സ്ഥാ​നം. ഹ​രി​ത വി​പ്ല​വ ശേ​ഷ​മു​ള്ള അ​ഞ്ചു പ​തി​റ്റാ​ണ്ടി​നു​ള്ളി​ൽ നാ​ലി​ര​ട്ടി​യാ​യി​ട്ടാ​ണ് ലോ​ക ഭ​ക്ഷ്യോ​ത്പാ​ദ​നം വ​ർ​ധി​ച്ച​ത്. ഇ​താ​ണ് 1960 ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഭ​യ​പ്പെ​ട്ടി​രു​ന്ന ആ​ഗോ​ള ദാ​രി​ദ്ര്യ​ത്തി​ൽ നി​ന്ന് ലോ​ക രാ​ഷ്ട്ര​ങ്ങ​ളെ, പ്ര​ത്യേ​കി​ച്ചും അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളെ, ക​ര ക​യ​റ്റി​യ​ത്. ഇ​തി​ന്റെ മു​ന്നി​ലാ​ണ് പു​തി​യ ചോ​ദ്യ​ചി​ഹ്ന​ങ്ങ​ൾ ഉ​യ​രു​ന്ന​ത്.

ഇ​റാ​നി​ലെ വാ​ത​ക​പ്പാ​ട​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ ബോം​ബി​ങ്ങി​നി​ര​യാ​യി​ട്ടു​ണ്ട്. യു​ദ്ധം ക​ഴി​ഞ്ഞാ​ലും പ്ര​ദാ​ന ച​ങ്ങ​ല​ക​ൾ (supply chains) മു​ൻ നി​ല​യി​ലാ​കാ​ൻ കാ​ല​മെ​ടു​ത്തേ​ക്കും. അ​തു​കൊ​ണ്ടു ത​ന്നെ, ഭ​ക്ഷ്യോ​ത്പാ​ദ​നം പൂ​ർ​വ​സ്ഥി​തി​യി​ലാ​കാ​ൻ, ഇ​നി​യു​മേ​റെ സ​മ​യം വേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlesconsequencesMadhyam dailyDroughtsUS Israel Iran War
News Summary - When will the drought caused by the war end?
Next Story