Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
hijab row
cancel
camera_alt

കടപ്പാട്: Avani Rai

Homechevron_rightOpinionchevron_rightArticleschevron_rightഇസ്ലാമിക...

ഇസ്ലാമിക പ്രമാണശാസ്ത്രത്തിൽ കോടതി തീർപ്പിലെത്തുമ്പോൾ

text_fields
bookmark_border

ഖുർആൻ സൂക്തങ്ങൾക്ക് ഒരു വ്യാഖ്യാതാവ് പ്രബലമായ പ്രമാണങ്ങളുടെ പിൻബലമില്ലാതെ അടിക്കുറിപ്പായി രേഖപ്പെടുത്തിയ വ്യക്തിപരമായ അഭിപ്രായത്തിന്, ഇസ്ലാമിലെ രണ്ടാം പ്രമാണമായ ഹദീസ് എന്ന പ്രവാചകവചനങ്ങളേക്കാൾ ആദ്യപരിഗണന നൽകാമോ? ഹദീസിനെ അപ്പടി തള്ളിക്കളഞ്ഞ്, ഖുർആൻവ്യാഖ്യാനത്തിൽ അടിക്കുറിപ്പായി കുറിച്ച വ്യക്തിഗത അഭിപ്രായത്തിന് ഒരു വിധിതീർപ്പിലെത്താൻ കോടതി മുൻഗണന കൊടുക്കാമോ? ഹിജാബ് കേസിൽ രാജ്യാന്തര ശ്രദ്ധ നേടിയ കർണാടക ഹൈകോടതി വിധിയിൽ സംഭവിച്ചത് ഇതാണ്.

അബ്ദുല്ല യൂസുഫ് അലിയുടെ 'വിശുദ്ധ ഖുർആൻ വ്യാഖ്യാന'ത്തിൽ, അൽഅഹ്സാബ് അധ്യായത്തിലെ 60ാം സൂക്തത്തിെൻറ 3768ാം അടിക്കുറിപ്പിലും 59ാം സൂക്തത്തിെൻറ 3767ാം അടിക്കുറിപ്പിലുമായി പറയുന്നത് മുസ്ലിം സ്ത്രീകൾ വീടുവിട്ടിറങ്ങുേമ്പാൾ കപടവിശ്വാസികൾ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഹിജാബ് നിർബന്ധമാക്കിയത് എന്നാണ്. പുറത്ത് മുസ്ലിംകളായി ചമഞ്ഞ് ഹൃദയത്തിൽ അവിശ്വാസം ഒളിച്ചുനിർത്തുന്ന കപടവിശ്വാസികൾ മുസ്ലിം സമൂഹത്തെയും ഇസ്ലാമിനെയും നശിപ്പിക്കാൻ ശ്രമിക്കുന്നവരായാണ് ഖുർആൻ കുറ്റപ്പെടുത്തുന്നത്. യൂസുഫ് അലി കുറിച്ച ഈ അഭിപ്രായമാണ് വിധിക്ക് മാനദണ്ഡമായി കോടതി സ്വീകരിച്ചത്. ഇസ്ലാമിെൻറ അവിഭാജ്യഘടകമല്ല ഹിജാബ് എന്നായിരുന്നു കോടതി വിധി.

യൂസുഫ് അലിയുടെ അഭിപ്രായത്തിൽ, സാമൂഹിക- സാംസ്കാരിക സാഹചര്യങ്ങളുമായി ബന്ധിച്ചുകിടക്കുന്ന വ്യവസ്ഥയാണ് ഹിജാബ്. വീട്ടിൽനിന്ന് പുറത്തിറങ്ങുേമ്പാൾ അവർക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് അതിെൻറ ലക്ഷ്യം. അതിനാൽതന്നെ, സാമൂഹിക- സാംസ്കാരിക സാഹചര്യങ്ങൾ സ്ത്രീയുടെ സുരക്ഷക്കും സംരക്ഷണത്തിനും അപകടകരമല്ലാതെ വരുേമ്പാൾ അതു മാറ്റിവെക്കാം.

ഹദീസിെൻറ പിൻബലമില്ലാതെ യൂസുഫ് അലി മുന്നോട്ടുവെക്കുന്ന അഭിപ്രായമാണിത്. അലിയുടെ അഭിപ്രായത്തെ അംഗീകരിച്ച് പ്രവാചക അനുചരന്മാർക്കിടയിലോ പിന്നീടോ മുസ്ലിം പണ്ഡിതരുടെ ഏകാഭിപ്രായം (ഇജ്മാഅ്) ഇല്ല.

എന്നിട്ടും കോടതി യൂസുഫ് അലിയുടെ അഭിപ്രായമാണ് സ്വീകരിച്ചത്. ഹിജാബിനെ അനുകൂലിച്ചുള്ള രണ്ടു പ്രവാചക വചനങ്ങളെ കോടതി തള്ളുകയും ചെയ്തു. ഒരു ഹദീസ് മുഹമ്മദ് നബിയിൽനിന്ന് ഉദ്ധരിക്കുന്നത് പ്രവാചക പത്നിമാരിൽ ഒരാളായ ഹസ്രത്ത് ആയിശയാണ്. രണ്ടാമത്തേത് സഫിയ്യ ബിൻത് ശൈബയും. ഹിജാബ് ഇസ്ലാമിെൻറ അവിഭാജ്യ ഘടകമാണെന്ന വാദത്തിന് ഉപോദ്ബലകമായി പരാതിക്കാർ രണ്ട് ഹദീസുകളും ഉദ്ധരിച്ചിരുന്നു. ഇവ രണ്ടും ഡോ. മുഹമ്മദ് മുഹ്സിൻ ഖാെൻറ 'സ്വഹീഹുൽ ബുഖാരി വിവർത്തനം അറബി- ഇംഗ്ലീഷ്' ഗ്രന്ഥം ആറാം വാല്യത്തിൽ എടുത്തുനൽകിയിട്ടുണ്ട്. സൗദി അറേബ്യയിലെ റിയാദിലുള്ള ദാറുസ്സലാം പബ്ലിക്കേഷൻസ് ആണ് ഗ്രന്ഥം പുറത്തിറക്കിയത്. ആഗോള വ്യാപകമായി ഇസ്ലാമിക സാഹിത്യത്തിൽ ഏറ്റവും ആധികാരിക പ്രസാധനശാലയായി അംഗീകരിക്കപ്പെടുന്നതാണ് ദാറുസ്സലാം.

ഡോ. മുഹമ്മദ് മുഹ്സിൻ ഖാെൻറ ആധികാരികത തെളിയിക്കുന്ന േരഖകൾ സമർപ്പിച്ചില്ലെന്നുപറഞ്ഞാണ് കോടതി ഈ ഹദീസ് തള്ളിയത്. എന്നാൽ, ഗ്രന്ഥത്തിെൻറ ആദ്യപേജിൽതന്നെ അദ്ദേഹത്തെ മദീന മുനവ്വറ ഇസ്ലാമിക് യൂനിവേഴ്സിറ്റി മുൻ ഡയറക്ടർ' എന്ന് പരിചയപ്പെടുത്തുന്നുണ്ട്. ഇതുവെച്ച്, 'അദ്ദേഹത്തിന് ഒരു വ്യാഖ്യാതാവിനുവേണ്ട യോഗ്യതകളായെന്ന് കരുതാനാവില്ല' എന്നു പറയുന്നു വിധിന്യായത്തിലെ 72ാം പേജ്. എന്നുവെച്ചാൽ, പുസ്തകത്തിൽ പറഞ്ഞ യോഗ്യതകൾക്ക് തെളിവില്ല. അതിനാൽ, വെറുതെ വിശ്വാസത്തിലെടുക്കാൻ കോടതിക്കാകില്ല.

എന്നാൽ, ജമ്മു-കശ്മീർ ഹൈകോടതിയുടെ ഒരു വിധിയിൽ ഡോ. മുഹമ്മദ് മുഹ്സിൻ ഖാെൻറ ഒരു പരാമർശം ഹൈകോടതി കണ്ടെത്തുന്നുണ്ട്. 'അവിടെയും യോഗ്യതകൾ ചർച്ച ചെയ്യുന്നില്ല. ഹദീസുകൾക്ക് അദ്ദേഹം നൽകിയ വ്യാഖ്യാനങ്ങളുടെ വിശ്വാസ്യതയും ആധികാരികതയും സംബന്ധിച്ച് ഒന്നും പറയുന്നുമില്ല'- വിധിന്യായം പേജ് 72 പറയുന്നു.

അതേസമയം, അബ്ദുല്ല യൂസുഫ് അലിയുടെ ഖുർആൻ വ്യാഖ്യാനം (ഗുഡ്വേഡ് ബുക്സ്, 2019) കോടതി സ്വീകരിക്കുകയും ഹിജാബ് ഇസ്ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഇവിടെയാണ് ചോദ്യം ഉയരുന്നത്. അബ്ദുല്ല യൂസുഫ് അലിയുടെ വ്യാഖ്യാനത്തിെൻറ വിശ്വാസ്യതയും ആധികാരികതയും എന്താണ്? അബ്ദുൽ ഹലീം, മുഹമ്മദ് തഖിയുദ്ദീൻ അൽഹിലാലി, ഡോ. മുഹമ്മദ് മുഹ്സിൻ ഖാൻ, ഡോ. മുഹമ്മദ് മഹ്മൂദ് ഗാലി തുടങ്ങിയവരുടെ വ്യാഖ്യാനങ്ങളൊക്കെയും പരാതിക്കാർ സമർപ്പിച്ചിട്ടും യൂസുഫ് അലിയുടെ വ്യാഖ്യാനം മാത്രമാണ് കോടതി സ്വീകരിച്ചത്.

ഓക്സ്ഫഡ് വാഴ്സിറ്റിയാണ് അബ്ദുൽ ഹലീമിെൻറ വ്യാഖ്യാനം പ്രസിദ്ധീകരിച്ചത്. ലണ്ടൻ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ഓറിയൻറൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് പ്രഫസറായിരുന്നു അദ്ദേഹം. മൊറോക്കൻ മുസ്ലിമായ അൽഹിലാലി ലഖ്നോ ദാറുൽഉലൂമിൽ അറബിക് വിഭാഗം തലവനായിരുന്നു. ഇസ്ലാമിക ലോകത്ത് രണ്ടാമത്തെ ഏറ്റവും വിശുദ്ധ ഗേഹമായ മസ്ജിദുന്നബവിയിൽ അധ്യാപകനും പ്രാർഥനകൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമായിരുന്നു അൽഹിലാലി. ഇസ്ലാമിക ലോകത്തെ ഏറ്റവും വിശുദ്ധ ഗേഹമായ മക്ക മസ്ജിദുൽ ഹറാമിലും അധ്യാപകനായിരുന്നു അദ്ദേഹം. ഡോ. മുഹമ്മദ് മുഹ്സിൻ ഖാെൻറയും അൽഹിലാലിയുടെയും വ്യാഖ്യാനങ്ങൾ അച്ചടിച്ച് വിതരണം നടത്തുന്നത് സൗദി സർക്കാറാണ്. ഡോ. മുഹമ്മദ് മുഹ്സിൻ ഖാൻ ആഫ്രിക്കക്കാരനാണ്. ഈജിപ്തുകാരനായ ഡോ. ഗാലി യു.കെയിലെ എക്സ്റ്റർ യൂനിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയശേഷം കൈറോ അൽഅസ്ഹർ വാഴ്സിറ്റി ഇസ്ലാമിക പഠന വിഭാഗം പ്രഫസറുമായിരുന്നു.

എന്നാൽ, അബ്ദുല്ല യൂസുഫ് അലിയുടെ പശ്ചാത്തലമെന്താണ്? ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടീഷുകാരെ തുണച്ച ഒരു ഇന്ത്യൻ സിവിൽ സർവിസ് ഓഫിസറായിരുന്നു അദ്ദേഹം. തുർക്കി ഖിലാഫത്തിനെ ബ്രിട്ടീഷ് സർക്കാർ നിലത്തിടുന്നതിന് പക്ഷേ, എതിരായിരുന്നു. നിലവിൽ പാകിസ്താെൻറ ഭാഗമായ ലാഹോർ ഇസ്ലാമിയ കോളജ് പ്രിൻസിപ്പലായും പ്രവർത്തിച്ചു. ഒരു സ്ഥാപനത്തിൽപോലും ഇസ്ലാമിക, അറബി വിഷയങ്ങൾ പഠിപ്പിച്ചിട്ടില്ല അദ്ദേഹം.

ആളുകൾക്ക് പക്ഷഭേദങ്ങളുണ്ടാകാം. എന്നാൽ, കർണാടക ഹൈകോടതി സ്വയം തീരുമാനപ്രകാരം അബ്ദുല്ല യൂസുഫ് അലിക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. യൂസുഫ് അലിയുടെ വ്യാഖ്യാനം സ്വീകരിക്കാൻ ഹൈകോടതി പറയുന്ന ന്യായം നോക്കാം. അതിലൊന്ന്, ''അതിെൻറ വിശ്വാസ്യതയിലും ആധികാരികതയിലും അഭിഭാഷകർക്കിടയിൽ വിശാലമായ ഏകാഭിപ്രായമുണ്ട്. ഈ ഗ്രന്ഥകാരെൻറ സൈദ്ധാന്തിക, സാമാന്യവത്കരണാഭിമുഖ്യമുള്ള മനസ്സ് സൂക്തങ്ങളെ അതിെൻറ യഥാർഥ പരിപ്രേക്ഷ്യത്തിൽ ഉൾക്കൊള്ളുന്നു. തെൻറ ബൃഹത്തായ രചന രൂപത്തിലും സംവിധാനത്തിലും സമ്പൂർണമാണെന്നറിയിക്കുന്ന അടിസ്ഥാന തത്ത്വങ്ങളും അദ്ദേഹം അവതരിപ്പിക്കുന്നു''. ചോദ്യമിതാണ്, ബാറിൽ എത്രപേർ യൂസുഫ് അലിയുടെയും മറ്റുള്ളവരുടെയും വ്യാഖ്യാനങ്ങൾ വായിച്ചിട്ടുണ്ട്? അവർ വായിക്കാതിരിക്കുകയും ഖുർആനിനെയും ഇസ്ലാമിനെയും മനസ്സിലാക്കാനാകാതെവരുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇതുപോലൊരു വൈകാരിക വിഷയത്തിൽ എങ്ങനെയാണ് ഒരാളുടെ അഭിപ്രായം സ്വീകരിക്കപ്പെടുക? അബ്ദുല്ല യൂസുഫ് അലി തെൻറ വ്യാഖ്യാനത്തിെൻറ ആദ്യ എഡിഷന് നൽകിയ ആമുഖത്തിെൻറ സംഗ്രഹവും വിധിക്ക് ബലമായി ഉദ്ധരിക്കുന്നുണ്ട്. അബ്ദുല്ല യൂസുഫ് അലിയുടെ വ്യാഖ്യാനത്തിെൻറ അദ്വിതീയതയാണ് ഈ വരികൾ പറയുന്നത്. ഓരോ ഗ്രന്ഥകർത്താവും ആമുഖത്തിൽ ഇങ്ങനെയൊക്കെ പറയാറുണ്ട്.

യൂസുഫ് അലിയെ സ്വീകരിക്കാൻ രണ്ടാമത്തെ കാരണമായി ഹൈകോടതി പറയുന്നത്, സുപ്രീംകോടതിയും ഇതേ വ്യാഖ്യാനത്തെ ആധികാരിക രചനയായി പരിഗണിച്ചിട്ടുണ്ടെന്നതാണ്. സൈറാ ബാനു കേസിലെ മുത്തലാഖ് വിഷയത്തിൽ ഈ ഗ്രന്ഥമാണ് പരമോന്നത കോടതി അവലംബിച്ചത്. മറ്റൊരു ന്യായം 'അബ്ദുല്ല യൂസുഫ് അലിയുടെ പാണ്ഡിത്യത്തിലോ വ്യാഖ്യാനത്തിെൻറ ആധികാരികതയിലോ ബാറിലെ ഒരാളും എതിർപ്പ് പറഞ്ഞില്ലെന്നാണ്. നമുക്കും ഖുർആൻ അധ്യായങ്ങളുടെ വ്യാഖ്യാനങ്ങളും അവയുടെ നിർമാണവും നീതിക്കും യുക്തിക്കും നിരക്കുന്നതായി ബോധിച്ചു'. മറ്റു വ്യാഖ്യാതാക്കളുടെ വിവർത്തനങ്ങളും വ്യാഖ്യാനങ്ങളും തള്ളിക്കളയുേമ്പാൾ സ്വാഭാവികമായും അവ വായിച്ചശേഷമോ അല്ലെങ്കിൽ വിദഗ്ധരെ ഉദ്ധരിച്ചോ അതിന് കാരണം ബോധിപ്പിക്കാമായിരുന്നു. എന്നാൽ, കോടതിയിൽനിന്ന് അതുണ്ടായില്ല. പകരം മറ്റുള്ളവരെ മാറ്റിനിർത്തുക മാത്രം ചെയ്തു.

വിധിപറയുേമ്പാൾ അവലംബിക്കാൻ മാത്രം ഇസ്ലാമിക പ്രമാണശാസ്ത്രത്തിൽ വിശിഷ്യ, ഖുർആൻ വ്യാഖ്യാനത്തിൽ വിശാരദരാണോ ബാറിലുള്ളവർ? ഒരാളുടെ വ്യാഖ്യാനം മാത്രം 'യുക്തിക്കും നീതിക്കും' ചേർന്നതെന്ന് എങ്ങനെയാണ് അവർ പറയുക? ജഡ്ജിമാർ മറ്റുള്ളവരുടെ വ്യാഖ്യാനങ്ങൾ വായിച്ചോ? അതോ, ആവശ്യമില്ലാത്തവിധം പണ്ഡിതോചിതമല്ലെന്നോ ആധികാരികമല്ലെന്നോ അവർ തിരിച്ചറിഞ്ഞോ?

ഒറ്റ ചോദ്യം കൂടി. അറിവില്ലായെങ്കിലും ജഡ്ജിമാർ മതവിഷയത്തിൽ തീരുമാനം പറയാമോ? ഇത്തരം സാഹചര്യങ്ങളിൽ അമിക്കസ് ക്യൂറിയെ വെക്കാറുണ്ട്. ഒരു മതപണ്ഡിതെൻറയും അഭിപ്രായമോ സത്യവാങ്മൂലമോ രേഖയിലില്ലാതിരുന്നിട്ടും എന്തുകൊണ്ട് കോടതി അമിക്കസ് ക്യൂറിയെ വെച്ചില്ല? കോടതിക്ക് മുസ്ലിം സമുദായത്തിൽപെട്ട ഒരു ഇസ്ലാമിക പണ്ഡിതെൻറ അഭിപ്രായം തേടുകയെങ്കിലും ചെയ്യാമായിരുന്നു. അല്ലെങ്കിൽ ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡുമായി ബന്ധപ്പെടാമായിരുന്നു. കോടതി പക്ഷേ, അതിനൊന്നും മുതിരാതെ ഇസ്ലാമിക വിശാരദെൻറ കുപ്പായം സ്വയം എടുത്തണിഞ്ഞ് ഹിജാബ് ഇസ്ലാമിെൻറ അവിഭാജ്യ ഘടകമല്ലെന്ന് നേരെ തീർപ്പിലെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtislamHijab Row
News Summary - When the court decides on Islamic jurisprudence
Next Story