Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകരുതൽ മേഖലയായാൽ എന്തു...

കരുതൽ മേഖലയായാൽ എന്തു സംഭവിക്കും

text_fields
bookmark_border
reserved area
cancel

കരുതൽ മേഖല സംബന്ധിച്ച വിജ്ഞാപനത്തിലെ സെക്ഷൻ നാലു പ്രകാരം, നിലവിൽ റവന്യൂ നിയമങ്ങൾ മാത്രം ബാധകമായ കൃഷിസ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും റവന്യൂ നിയമങ്ങൾക്കു പകരം വിവിധ കേന്ദ്ര സംസ്ഥാന വനനിയമങ്ങളും ചട്ടങ്ങളും വിജ്ഞാപനങ്ങളും ബാധകമാകും. ഇതോടെ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരും.

1. കൃഷിക്കാർക്ക് നിലവിലുള്ള കൃഷികൾ ഉപാധികളോടെ തുടരാം. ഏതൊക്കെ കൃഷികൾ എങ്ങനെയൊക്കെ നിയന്ത്രിക്കണം അല്ലെങ്കിൽ നിരോധിക്കണം എന്ന് വൈൽഡ് ലൈഫ് വാർഡൻ/ഡി.എഫ്.ഒ മുഖ്യ അധികാരിയായ മോണിറ്ററിങ് കമ്മിറ്റി തീരുമാനിക്കും.

2. മുൻകൂർ അനുമതി ഇല്ലാതെ റവന്യൂ ഭൂമിയിൽ നിന്നോ സ്വകാര്യ കൈവശ സ്ഥലത്തുനിന്നോ മരംമുറി പാടില്ല. നിലവിൽ ചന്ദനം, ഈട്ടി, തേക്ക് മുതലായ ചുരുങ്ങിയ മരങ്ങൾക്കു മാത്രമെ പാസ് എടുക്കേണ്ടതുള്ളൂ. ഇത് കർഷകരുടെ ഭൂമിയിലെ എല്ലാ മരങ്ങൾക്കും ബാധകമാകും.

3. കിണറുകൾ കുഴൽ കിണറുകൾ എന്നിവ കാർഷിക ഇതര ആവശ്യത്തിനായി ഉപയോഗിക്കുന്നത് നിയന്ത്രണ വിധേയമായിരിക്കും.

4. കൃഷി ചെയ്യാത്ത ഭൂമികളും അതിലെ ആവാസ വ്യവസ്ഥകളെയും വീണ്ടെടുക്കും.

5. നിലവിലുള്ള വനം നിയമങ്ങൾ ബാധകമായിരിക്കും.

6. മലഞ്ചെരിവുകളിലുള്ള കാർഷിക പ്രവൃത്തികൾ നിയന്ത്രണവിധേയമാണ്. കൂടുതൽ ചരിവുകളുള്ളിടത്ത് തന്നാണ്ടു കൃഷി പറ്റില്ല.

അടിസ്ഥാന വികസനവുമായി

ബന്ധപ്പെട്ട നിയന്ത്രണങ്ങൾ

1. അടിസ്ഥാന സൗകര്യ വികസനം പൂർണമായും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

2. പുതിയ റോഡ് നിർമാണവും നിലവിലുള്ളവയുടെ വീതി കൂട്ടലും ബലപ്പെടുത്തലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

3. വൈദ്യുതി, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടും.

4. പരിസ്ഥിതി സൗഹാർദ യാത്രാമാർഗങ്ങൾ ഉപയോഗിക്കണം.

5. വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനഗതാഗതം നിയന്ത്രണവിധേയമാണ്.

6. വാണിജ്യ ആവശ്യങ്ങൾക്കുള്ള ഒരുതരം കെട്ടിടങ്ങളും കരുതൽ മേഖല പരിധിയിൽ അനുവദിക്കുന്നതല്ല.

7. പുതുതായിട്ട് വ്യവസായ യൂനിറ്റുകൾ ഒന്നുംതന്നെ (ചെറുതായാലും വലുതായാലും) അനുവദിക്കുന്നതല്ല.

8. എല്ലാ തരത്തിലുള്ള ഉച്ചഭാഷിണി ഉപയോഗവും നിരോധിക്കപ്പെടും.

നിയന്ത്രണങ്ങൾക്കു പുറത്തുള്ളത് 30 ശതമാനം ഭൂമി

കേരളത്തിന്റെ മൊത്തം വിസ്തൃതി 38,863 ചതുരശ്ര കിലോമീറ്ററാണ്. പശ്ചിമഘട്ടം 21,856 ചതുരശ്ര കിലോമീറ്റർ വരും, അതായത് മൊത്തം വിസ്തൃതിയുടെ 56 ശതമാനം. ഉൾനാടൻ പ്രദേശങ്ങളും തീരദേശ തണ്ണീർത്തടങ്ങളും ചേർന്ന് 1279.30 ച.കി.മീ. ഉണ്ട്. ഏകദേശം 300 കി.മീ. തീരദേശ നിയന്ത്രണത്തിൻ കീഴിൽ വരും.

കേരള പാഡി ലാൻഡ്സ് ആൻഡ് വെറ്റ് ലാൻഡ്സ് (കൺസർവേഷൻ) ആക്ടിനു കീഴിൽ വരുന്ന നെൽപാടങ്ങൾ 3618.3 ച.കി.മീ. നിലവിൽ മൊത്തം നിയന്ത്രണങ്ങളുള്ള പ്രദേശങ്ങൾ 26983.6 ച.കി.മീ. ആണ്. ഇത് 69.4 ശതമാനമാണ്. ബാക്കിയുള്ള താമസത്തിനും കൃഷിക്കും വികസന പ്രവർത്തനങ്ങൾക്കുമായി ലഭ്യമായ പ്രദേശങ്ങൾ 11879.4 ച.കി.മീ മാത്രം. ഇത് 30.6 ശതമാനമാണ്.

ഇപ്പറഞ്ഞ പ്രദേശങ്ങളിലെ മിക്ക ഇടങ്ങളും പ്രാദേശിക മുനിസിപ്പൽ നിയമങ്ങളുടെയും കേരള ബിൽഡിങ് റൂൾസിന്റെയും നിയന്ത്രണത്തിൻ കീഴിലാണ്. കേവലം 30 ശതമാനം പ്രദേശമാണ് ഇപ്പോൾ എതെങ്കിലും തരം നിയന്ത്രണങ്ങളുടെ പരിധിക്ക് പുറത്തുള്ളത്. കേരളത്തിലെ റിസർവ് വനങ്ങളായി രേഖപ്പെടുത്തിയ 9438 ചതുരശ്ര കിലോമീറ്ററിൽ കേരളത്തിലെ 25 വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ചേർന്ന സംയുക്ത പ്രദേശം 3217.73 ച.കി.മീറ്റർ മാത്രമേയുള്ളൂ.

നിലവിലുള്ള വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും റിസർവ് വനങ്ങൾ ഉള്ള സ്ഥിതിക്ക് പരിസ്ഥിതിലോല മേഖലകൾ സൃഷ്ടിക്കാനായി റവന്യൂ, കൃഷി ഭൂമികൾ തിരിച്ചെടുക്കേണ്ടതുണ്ടോയെന്നത് വലിയ ചോദ്യമാണ്.

(അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reserved area
News Summary - What will happen if it becomes a reserve area
Next Story