Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപൊലിഞ്ഞ ജീവനും...

പൊലിഞ്ഞ ജീവനും കൊഴിഞ്ഞ വർഷങ്ങൾക്കും എന്തുണ്ട്​ നഷ്​ടപരിഹാരം​?

text_fields
bookmark_border
പൊലിഞ്ഞ ജീവനും കൊഴിഞ്ഞ വർഷങ്ങൾക്കും എന്തുണ്ട്​ നഷ്​ടപരിഹാരം​?
cancel

1968ൽ നടന്ന വിചാരണയിൽ കുറ്റമുക്തനെന്ന്​ കണ്ടെത്തിയ ആളാണ്​ റുദുൽ ഷാ. പക്ഷേ, അദ്ദേഹം മോചിതനായത്​ 14 വർഷംകൂടി കഴിഞ്ഞ്​ 1982ലാണ്​. ഇക്കാരണംകൊണ്ട്​ സുപ്രീംകോടതി അദ്ദേഹത്തിന്​ 30,000 രൂപ നഷ്​ടപരിഹാരം വിധിച്ചു. അതന്ന്​ ഒരു മാന്യമായ തുകയായിരുന്നു, ഒപ്പം നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ സിവിൽ അന്യായം സമർപ്പിക്കാനും അനുവദിച്ചു.

ജമ്മു-കശ്​മീർ എം.എൽ.എ ആയിരുന്ന പ്രഫ. ഭിംസിങ്ങിനെ നിയമസഭ സമ്മേളനത്തിന്​ പോകുന്ന വഴിയിൽ സൈന്യം പിടിച്ചുകൊണ്ടുപോയി. സമ്മേളനത്തിൽ പ​ങ്കെടുക്കാൻ അനുവദിച്ചില്ല. അദ്ദേഹം സുപ്രീംകോടതിയിൽ ഹരജി നൽകി. പ്രഫസറും അഭിഭാഷകനുമായ അദ്ദേഹത്തെപ്പോലൊരാളെ ഇത്തരത്തിൽ പിടിച്ചുകൊണ്ടുപോകുന്നതെങ്ങനെയെന്ന്​ കോടതി ചോദിച്ചു. അരലക്ഷം രൂപ നഷ്​ടപരിഹാരം വിധിച്ചു. 1987ൽ സഹേലി എന്ന സന്നദ്ധ സംഘടന പൊലീസ്​ കസ്​റ്റഡിയിൽ നടന്ന ഒരു മരണം സംബന്ധിച്ച്​ പരാതി നൽകി. സുപ്രീംകോടതി മുക്കാൽ ലക്ഷം രൂപ നഷ്​ടപരിഹാരം വിധിച്ചു. പൊലീസ്​ കസ്​റ്റഡിയിൽ മരിച്ച മക​െൻറ മൃതദേഹം റെയിൽവേ പാളത്തിന്​ സമീപം കണ്ടെത്തിയ ​സംഭവത്തിൽ നിലാഭതി ബെഹറക്ക്​ 1993ൽ സുപ്രീംകോടതി ഒന്നര ലക്ഷം രൂപ നഷ്​ടപരിഹാരം വിധിച്ചു.

തിരോധാനങ്ങൾ, അന്യായമായി പിടിച്ചുകൊണ്ടുപോകൽ, കസ്​റ്റഡി മരണം തുടങ്ങിയ സംഭവങ്ങളിലെല്ലാം സുപ്രീംകോടതി നഷ്​ടപരിഹാരം നൽകിയിരുന്നു. എന്നാൽ, നിലാഭതി ബെഹറ കേസിന്​ ശേഷം ഇത്തരം അന്യായ അറസ്​റ്റുകൾ ഇല്ലാഞ്ഞിട്ടാണോ എന്തോ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ നഷ്​ടപരിഹാരം നൽകുന്നത്​ ഏറക്കുറെ ഇല്ലാതായി. ഏതാനും വർഷം മുമ്പ്​​ അന്യായമായി തടവിൽവെക്കപ്പെട്ട ​പ്രമുഖ ശാസ്​ത്രജ്ഞൻ നമ്പി നാരായണന്​ 50 ലക്ഷം രൂപ നഷ്​ടപരിഹാരം വിധിച്ചു. ഈയിടെ യു.എ.പി.എ ചുമത്തി ഒരു വർഷത്തിലേറെ തടവിലിട്ട അഖിൽ ഗൊഗോയിയെ കുറ്റമുക്തനാക്കി വിട്ടയച്ചപ്പോൾ കോടതി നഷ്​ടപരിഹാരമൊന്നും നൽകിയില്ല. യു.എ.പി.എ, രാജ്യദ്രോഹ കേസുകൾക്ക്​ ഒരു മാർഗനിർദേശ ചട്ടം ആവശ്യമാണെന്ന്​ പരാമർശമുണ്ടായെങ്കിലും അത്തരമൊന്നും ഉണ്ടായിട്ടില്ല.

കോടതികൾ വിട്ടയക്കാൻ നിർദേശിച്ചിട്ടും അത്​ പ്രാവർത്തികമാക്കപ്പെടാത്ത നിരവധി സംഭവങ്ങളുണ്ട​്​. കാൽനൂറ്റാണ്ടു മുമ്പ്​​ തിഹാർ ജയിലിൽനിന്ന്​ ഒരാളെ വിട്ടയക്കാൻ ഡൽഹി ഹൈകോടതി നിർദേശിച്ചിരുന്നു. ജയിലധികൃതർ 15 ദിവസമായിട്ടും അവരെ വിട്ടില്ല. കോടതി ഉത്തരവി​െൻറ ലംഘനം. അന്യായ തടവിന്​ അവർക്ക്​ നഷ്​ടപരിഹാരം നൽകണമെന്ന്​ കോടതി ആവശ്യപ്പെടുകയും ചെയ്​തു.

ഈയിടെ മൂന്ന്​ ആക്​ടിവിസ്​റ്റുകൾക്ക്​ ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു. എന്നിട്ട്​ പൊലീസും ​േ​​​പ്രാസിക്യൂഷനും പറഞ്ഞതെന്താണ്​? അവരുടെ ആധാർ കാർഡ്​ വേണം, അഡ്രസ്​ പരിശോധിക്കണം എന്നൊക്കെയല്ലേ. അവർ അറസ്​റ്റിലായിരുന്ന വേളയിൽ പൊലീസ്​ ആധാർ പരിശോധിച്ചിട്ടില്ലേ? സംഗതിയുടെ ചുരുക്കം ഇതാണ്​- കോടതി ഒരു ഉത്തരവിറക്കിയാൽ തങ്ങൾ അത്​ മാനിക്കുന്നുവെങ്കിൽ നടപ്പാക്കും, അല്ലെങ്കിൽ ചെയ്യില്ല, അത്രതന്നെ. കോടതി ഒരാളെ വിട്ടയക്കാൻ പറഞ്ഞാൽ പൊലീസിനും ജയിലധികൃതർക്കും അവരെ പിടിച്ചുവെക്കാനും തങ്ങൾക്ക്​ തോന്നു​േമ്പാൾ വിട്ടയക്കുമെന്ന്​ പറയാനും ഒരധികാരവുമില്ല.

വ്യാജ ഏറ്റുമുട്ടൽ കൊലകളാണ്​ ആകുലത ഉയർത്തുന്ന മറ്റൊരു വിഷയം. മണിപ്പൂരിൽ 12 വയസ്സുകാരനെ പിന്നിൽനിന്ന്​ വെടിവെച്ചു കൊന്ന കേസ്​ ജസ്​റ്റിസ്​ ദീപക്​ ഗുപ്​തയുടെയും എ​െൻറയും പരിഗണനയിൽ വന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരവാദിയെന്നാണ്​ അവനെതിരെ ആക്ഷേപമുണ്ടാക്കിയത്​. പ്രമുഖ ന്യായാധിപനായിരുന്ന ജസ്​റ്റിസ്​ സന്തോഷ്​ ഹെഡ്​ഗേയെ വസ്​തുത പരി​േശാധിക്കാൻ നിയോഗിച്ചു. കുട്ടിക്കെതിരെ ആരോപിക്കപ്പെട്ടത്​ ശരിയല്ലെന്ന്​ കണ്ടെത്തി. ഞങ്ങൾ ഇടപെടും വരെ നഷ്​ടപരിഹാരമൊന്നുംതന്നെ നൽകിയിരുന്നില്ല.

ഉത്തർപ്രദേശിൽ അടുത്ത കാലത്തു മാത്രം 119 മനുഷ്യരാണ്​ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്​. ഇവരെല്ലാം പൊലീസിൽനിന്ന്​ തോക്ക്​ തട്ടിപ്പറിച്ച്​ ഓടാൻ ശ്രമിച്ചത്രേ. പൊലീസ്​ഭാഷ്യത്തിൽ മരിച്ചവർ എല്ലാവരും കൊടും ക്രിമിനലുകളുമാണ്​. അതെങ്ങനെ ശരിയാവും​? എന്തെങ്കിലും അന്വേഷണം നടന്നിട്ടുണ്ടോ? അതോ, പൊലീസ്​​ ആളുകളെ കൊന്നിട്ട്​ അവർ ക്രിമിനലുകളാണെന്ന്​ പറഞ്ഞാൽ കാര്യം തീരുമോ? അസമിലും ഇങ്ങനെതന്നെയാണ്​. ഏതെങ്കിലും തടവുപുള്ളി രക്ഷപ്പെടാൻ ശ്രമിച്ചാൽ ഉടനടി വെടിയാണ്​ രീതി. അഞ്ചുപേർ ഇത്തരത്തിൽ കൊല്ലപ്പെട്ടു.

സൂ​റത്തിൽ 122 മനുഷ്യരെ 19 വർഷത്തിനു​ ശേഷം കുറ്റക്കാരല്ലെന്നു കണ്ടെത്തി വിട്ടയച്ച സംഭവമുണ്ടായി. അവരിൽ എല്ലാവരും ഇക്കാലമത്രയും ജയിലിൽ ആയിരുന്നില്ല. പക്ഷേ, കുറെ പേർ കുറെ കാലം ജയിലിൽ കഴിഞ്ഞു. ഇവർക്കും നഷ്​ടപരിഹാരമില്ല.കശ്​മീർ നിവാസിയായ ബഷീർ അഹ്​മദ്​ ബാബ ഗുജറാത്തിൽ ഒരു അർബുദ ബോധവത്​കരണ ക്യാമ്പിൽ പ​ങ്കെടുക്കാൻ പോയപ്പോഴാണ്​ ഭീകരവാദിയെന്നാരോപിച്ച്​ അറസ്​റ്റ്​ ചെയ്​ത്​ 11 വർഷം തടവിലിട്ടത്​. അദ്ദേഹം പുറപ്പെട്ടത്​ എന്തിനാണെന്നും എത്തിപ്പെട്ടതെവിടെയാണെന്നും ശ്രദ്ധിക്കണേ. എന്തായാലും കുറ്റമുക്തനാക്കപ്പെ​ട്ടെങ്കിലും നഷ്​ടപരിഹാരമൊന്നും ലഭിച്ചില്ല.

പ്രഫ. ഹാനിബാബുവി​െൻറ കണ്ണിന്​ അസുഖം ബാധിച്ച്​ കാഴ്​ച നഷ്​ടപ്പെടുമെന്നു വന്നപ്പോഴാണ്​ അ​േദ്ദഹത്തെ ആശുപത്രിയിൽ കൊണ്ടുപോയത്​. ഫാ. സ്​റ്റാൻ സ്വാമിക്ക്​ നേരത്തേതന്നെ മതിയായ ചികിത്സ നൽകാമായിരുന്നില്ലേ? ഒരാളെ മർദിക്കുന്നതുപോലെയല്ലെങ്കിലും വൈദ്യപരിരക്ഷയുടെ നിഷേധം ഒരുതരം ലഘുപീഡനമല്ലേ. അടിസ്ഥാന സൗകര്യങ്ങൾപോലും നിഷേധിക്കുന്ന വ്യവസ്ഥാപിതമായ ഒരു രീതിയാണിത്​. യു.​എ.​പി.​എ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രാ​ജ്യ​ദ്രോ​ഹ നി​യ​മം ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മൊ​ക്കെ പ​റ​യാ​ൻ ര​സ​മാ​ണ്, പ​ക്ഷേ അ​തൊ​ന്നും ഒ​ഴി​വാ​കാ​ൻ പോ​കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ദേ​ശ​സു​ര​ക്ഷ നി​യ​മം (എ​ൻ.​എ​സ്.​എ) കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടാ​നും വ​ഴി​യൊ​രു​ങ്ങു​ക​യാ​ണി​പ്പോ​ൾ.

ഇതിനെയെല്ലാം എങ്ങനെയാണ്​ നേരിടാനാവുക​? ഒരേയൊരു ഉത്തരമേയുള്ളൂ -ഉത്തരവാദിത്തപ്പെട്ടവരെക്കൊണ്ട്​ കണക്കുപറയിക്കുക. അന്യായത്തിനും അനീതിക്കും ​ ഇരയായവർക്ക്​ മതിയായ നഷ്​ടപരിഹാരം നൽകിയേ തീരൂ. നമ്പി നാരായണന്​ 50 ലക്ഷം നഷ്​ടപരിഹാരം നൽകിയെങ്കിൽ വ്യാജകേസുകളിൽ കുടുക്കപ്പെട്ട ഈ മനുഷ്യർക്കെല്ലാം മതിയായ നഷ്​ടപരിഹാരത്തിന്​ അർഹതയുണ്ട്​. കോടതികൾ പൊലീസ്​-പ്രോസിക്യൂഷൻ അധികാരികളോട്​ അഞ്ചോ പത്തോ ലക്ഷം നഷ്​ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട്​ തുടങ്ങിയാൽ അവർക്ക്​ അൽപം ബോധം വന്നേക്കുമെന്നും അന്യായ അറസ്​റ്റുകൾ ഒഴിവാക്കിയേക്കുമെന്നും എനിക്ക്​ തോന്നുന്നു. പക്ഷേ, അഞ്ചുലക്ഷം നൽകിയിട്ട്​ എല്ലാം ശരിയായിക്കോളും എന്നുപറഞ്ഞാൽ കാര്യം അവസാനിച്ചോ? ഇല്ലതന്നെ. അവർ അനുഭവിച്ച മാനസിക പീഡകളെ അതിഗൗരവമായിത്ത​ന്നെ കാണണം. ഗോമൂത്രത്തെപ്പറ്റി എന്തോ പറഞ്ഞെന്നതി​െൻറ പേരിൽ ദേശസുരക്ഷ നിയമത്തിൽ ചുഴറ്റി ജയിലിലിടപ്പെട്ട പൊതുപ്രവർത്തകൻ അനുഭവിച്ച മനോവ്യഥ എത്രമാത്രമായിരിക്കും. അദ്ദേഹത്തി​െൻറ കുടുംബം മാനസികവും വൈകാരികവുമായി അനുഭവിച്ച വേദനകൾ എത്രമാത്രമായിരിക്കും.

അർബുദത്തെ എങ്ങനെ തടയാമെന്നത്​ പഠിക്കാൻ പോയ ആളെയാണ്​ ഭീകരൻ എന്നുപറഞ്ഞ്​ 11 വർഷം ജയിലിൽ അടച്ചിട്ടത്​. ഇവരുടെ സ്​കൂളിൽ പോകു​ന്ന കുഞ്ഞുങ്ങൾ 'നി​െൻറ പിതാവ്​ ജയിലിലല്ലേ' എന്ന്​ കേൾക്കേണ്ടിവരു​േമ്പാൾ പേറുന്ന ഭാരം എത്രമാത്രമായിരിക്കും. കടുത്ത അനീതി ആ മനുഷ്യരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതത്തി​െൻറ ശിഷ്​ടകാലം മുഴുവൻ വേട്ടയാടിക്കൊണ്ടിരിക്കും. വീണ്ടെടുപ്പില്ലാത്ത രീതിയിൽ അത്​ അവരിൽ പതിഞ്ഞു പോകും. അവരുടെ മാനസിക ആരോഗ്യത്തിന്​ വലിയ പ്രാധാന്യം നൽകിയേ മതിയാവൂ. ചെയ്യാത്ത തെറ്റുകളുടെ പേരിൽ ആളുകളെ തുറുങ്കിലടച്ചിട്ട്, അവരെ പീഡിപ്പിച്ച്​ ​ എന്തു തരം സമൂഹത്തെ കെട്ടിപ്പടുക്കാനാണ്​ നമ്മൾ ലക്ഷ്യമിടുന്നത്​? നമ്മൾ എങ്ങോട്ടാണ്​ നീങ്ങിക്കൊണ്ടിരിക്കുന്നത്​?

(കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ്​ ജുഡീഷ്യൽ റിഫോംസ്​ സംഘടിപ്പിച്ച വെബിനാറിൽ നടത്തിയ പ്രഭാഷണത്തെഅടിസ്ഥാനമാക്കി തയാറാക്കിയത്​)

Show Full Article
TAGS:hany babu injustice jail fake case 
News Summary - What is the compensation for lost life and lost years?
Next Story