Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബംഗാളിനെ...

ബംഗാളിനെ ഭ്രാന്തുപിടിപ്പിക്കുന്നത്​ ആർക്കുവേണ്ടി?

text_fields
bookmark_border
ബംഗാളിനെ ഭ്രാന്തുപിടിപ്പിക്കുന്നത്​ ആർക്കുവേണ്ടി?
cancel

ബംഗാളിനെ ഒരു തരം ഭ്രാന്ത്​ പിടികൂടുകയാണ്​. റാണിഗഞ്ച്​, കാകിനറ, കാന്ദി, പുരുലിയ, അസൻസോൾ എന്നിങ്ങനെ സംസ്​ഥാനത്തി​​​െൻറ വിവിധ പോക്കറ്റുകളിൽ വർഗീയസംഘർഷങ്ങൾ മുളപൊട്ടുന്നു. എല്ലാ ചീത്ത സംഗതികൾക്കുമുള്ള ശീർഷകമായി മാറുകയാണിന്ന്​ ബംഗാൾ. സംഘർഷങ്ങളെ ചൊല്ലി രാഷ്​ട്രീയ പാർട്ടികൾ പരസ്​പരം പഴിചാരി രക്ഷപ്പെടു​േമ്പാൾ കലാപബാധിതപ്രദേശങ്ങളിലെ ജനങ്ങൾ കൊടിയ ദുരിതമനുഭവിക്കുന്നു​. കഴിഞ്ഞ മൂന്നു വർഷമായി വർഗീയാതിക്രമങ്ങളുടെ തോത്​ സംസ്​ഥാനത്ത്​ വളരെയേറെ വർധിച്ചിട്ടുണ്ട്​. ഇടതുഭരണത്തി​​​െൻറ അവസാനവർഷത്തിൽ 21 സംഘർഷങ്ങൾ റിപ്പോർട്ട്​ ചെയ്യ​പ്പെ​െട്ടങ്കിൽ തൃണമൂൽ ഭരണത്തിലും സാരമായ മാറ്റമൊന്നുമുണ്ടായില്ല. 2011ൽ മമത ബാനർജി ഭരണത്തിലേറിയശേഷം പ്രതിവർഷം 20 എന്ന തോതിലായി അതിക്രമങ്ങൾ. 2015 മുതൽ ഇതിൽ ഗണ്യമായ വർധനയുണ്ടായി. ശേഷമുള്ള മൂന്നു വർഷത്തിൽ 27 മുതൽ 58 വരെയെത്തി വർഗീയ സംഘർഷങ്ങൾ. ഇൗ മൂന്നു വർഷങ്ങളിൽ അഞ്ച്​, നാല്​, ഒമ്പത്​ എന്നിങ്ങനെയാണ്​ മരണനിരക്ക്​. 250ലേറെ പേർക്ക്​ പരിക്കുപറ്റി. ഇൗ വർധനയുടെ തോതും കേന്ദ്രത്തി​ൽ വലതുപക്ഷം ഭരണത്തിലേറിയതും തമ്മിൽ ബന്ധമുണ്ടെന്നു കാണാം. 2015നും 2017നുമിടയിൽ ഇന്ത്യയിലുടനീളം ബി.ജെ.പി അധികാരം നേടിയെടുത്ത സംസ്​ഥാനങ്ങളിൽ പലതിലും അവരുടെ രംഗപ്രവേശം ഗുരുതരമായ  വർഗീയകലാപങ്ങളുടെ അകമ്പടിയോടെയാണ്​. ഇൗ വർഗീയ സംഘർഷങ്ങ​ൾക്കെല്ലാം കൃത്യമായൊരു ലക്ഷ്യവും ശൈലിയുമുണ്ടായിരുന്നു. ബംഗാളി​ലേക്കു വരു​േമ്പാഴും ഇപ്പോൾ ദൃശ്യമായ ​വർഗീയഭ്രാന്ത്​ പരിശോധിച്ചാൽ ഇൗ സംഭവവികാസങ്ങളെല്ലാം ദൂരവ്യാപക പ്രത്യാഘാതങ്ങളുളവാക്കുമെന്നു മനസ്സിലാക്കാം. 

വിഭജനത്തി​​​െൻറ ബാധയേറ്റ ഇൗ സംസ്​ഥാനത്ത്​ ബംഗാളി ഭൂരിപക്ഷാധിപത്യം ഒരു അനിഷേധ്യ യാഥാർഥ്യമാണ്​. ഇടതുയുഗത്തിൽ ജാതി^മത ആഖ്യാനങ്ങളെ വർഗ^സാമ്പത്തിക ആഖ്യാനമാക്കി മാറ്റി ഇൗ ഭൂരിപക്ഷാധിപത്യത്തെ വിജയകരമായി നിയന്ത്രണവിധേയമാക്കി. എന്നാലും അതി​െന പാടേ ഉന്മൂലനം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സംസ്​ഥാനത്തുനിന്ന്​ ഇടത്​ തുടച്ചുനീക്കപ്പെട്ടതോടെ ഭരണമേറിയ ​തൃണമൂൽ കോൺഗ്രസിന്​ ഇൗ വർഗസംഘട്ടന രാഷ്​ട്രീയദർശനത്തെ മുന്നോട്ടു കൊണ്ടുപോകാനോ മതവികാരങ്ങളെ അമർച്ചചെയ്യാനോ അത്രകണ്ട്​ വാശിയുണ്ടായിരുന്നില്ല. തൽഫലമായി അടിച്ചമർത്തപ്പെട്ട ഭൂരിപക്ഷാധിപത്യചിന്ത ക്രമേണ തലപൊക്കി. മതപരമായ അസഹിഷ്​ണുതയെ നിയന്ത്രിക്കാൻ പ്രാദേശികസ്വത്വവും പൈതൃകവും സംസ്​കാരവും ഇറക്കി കളിക്കാൻ സംസ്​ഥാന ഗവൺമ​​െൻറ്​ ​ശ്രമിക്കുന്നുണ്ടെങ്കിലും ബി.ജെ.പിയും ബംഗാളി കൂട്ടാളികളും കിണഞ്ഞുശ്രമിക്കുന്ന ധ്രുവീകരണയജ്ഞം ആയിരം മടങ്ങ്​ കരുത്താർജിക്കുന്നതാണ്​ കണ്ടത്​. കേന്ദ്രത്തിലെ അധികാരത്തി​​​െൻറ അപരിമേയമായ സ്വാധീനവും പണവും പേശീബലവുമൊക്കെയായി വലതുപക്ഷം കൂടുതൽ കരുത്താർജിച്ചിട്ടുണ്ട്​. ഭൂരിപക്ഷം ഹിന്ദുബംഗാളികളും ഹിന്ദുത്വയുമായി ഒത്തുപോകാവുന്ന നിലയിലാണ് ^മതത്തെ ​പ്രഥമ സ്വത്വവും ബംഗാളിവംശത്തെ രണ്ടാം സ്വത്വവുമായി കാണുന്നവരാണവർ. ഉത്തരേന്ത്യൻ ഹിന്ദി ബെൽറ്റ്​ സംസ്​കാരത്തി​​​െൻറ കടന്നുകയറ്റവും ബംഗാളി ഇതര ജനവിഭാഗത്തി​​​െൻറ സംസ്​ഥാനത്തേക്കുള്ള കുത്തൊഴുക്കും (കൊൽക്കത്തയിൽ ഇപ്പോൾ ബംഗാളികൾ ന്യൂനപക്ഷമാണ്​) ബി.​െജ.പിക്കും കൂട്ടാളികൾക്കും ബംഗാൾ പിടിക്കുക എളുപ്പമാക്കിത്തീർത്തിട്ടുണ്ട്​. കഴിഞ്ഞ മൂന്നു വർഷമായി സംസ്​ഥാനത്ത്​ പരമ്പരാഗത ദേവീദേവന്മാരെ അവഗണിച്ച്​ ഒട്ടനവധി കൊച്ചു രാമ, ഹനുമാൻ ക്ഷേത്രങ്ങൾ കൂണുപോലെ മുളച്ചുപൊന്തി. ഉയർന്ന ജാതി ബംഗാളി ഹിന്ദുക്കളിലൊരു വിഭാഗം ഹിന്ദിയെ മുഖ്യഭാഷയായി സ്വീകരിച്ചിരിക്കുന്നു. രാജ്യത്തി​​​െൻറ വടക്കും വടക്കുപടിഞ്ഞാറുമുള്ള വിശാലമായ ഹിന്ദി ബെൽറ്റിൽ ഉദ്യോഗഭാഗ്യം തടയുമെന്ന പ്രതീക്ഷയിലാണിത്​. കീഴ്​ജാതി ഹിന്ദുക്കളിലൊരു വിഭാഗമാക​െട്ട, ​ബംഗാളിലെ ജാതി അധിഷ്​ഠിത ബ്രാഹ്​മണിക്കൽ ഹിന്ദുതത്ത്വശാസ്​ത്ര പരിസരത്ത്​ തങ്ങളുടെ സാന്നിധ്യമറിയിക്കാൻ ഹിന്ദുത്വയെ വരിച്ചിരിക്കുന്നു. 

ത്രിപുരയി​െലന്നപോലെ ബംഗാളിൽ ആർ.എസ്​.എസ്​ കഴിഞ്ഞ മൂന്നു വർഷത്തിനകം 1300 ശാഖകൾ തുറന്നു. അവരുടെ പ്രഭാത കായികാഭ്യാസം ഇന്ന്​ ബംഗാളിലെ സർവസാധാരണ കാഴ്​ചയായി മാറി. മൂന്നു നാലു വർഷമായി ഹിന്ദുത്വബ്രിഗേഡ്​ സമയവും ധനവും ഉൗർജവും വൻതോതിലാണ്​ സോഷ്യൽ എൻജിനീയറിങ്ങിന്​ ഉപയോഗിക്കുന്നത്​. വർധിച്ചുകൊണ്ടിരിക്കുന്ന വർഗീയസംഘർഷങ്ങൾ അവരുടെ നിക്ഷേപവും പ്രവർത്തനവും വിജയിക്കുന്നതി​​​െൻറ സൂചനയാണ്​. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സംസ്​ഥാനത്ത്​ മുസ്​ലിം ജനസംഖ്യ 30 ശതമാനമാണ്​. അതിനാൽ ഹൈന്ദവധ്രുവീകരണത്തിനായി ഇസ്​​ലാമോഫോബിയ ആയുധമായി എടുത്തുപയറ്റുന്നു​. ബംഗ്ലാദേശിൽനിന്നു ഹിന്ദു ന്യൂനപക്ഷങ്ങൾ തുടർച്ചയായി നുഴഞ്ഞുകയറുന്നത്​ പശ്ചിമബംഗാളിലെ ജനസംഖ്യയെ വലതുപക്ഷത്തിന്​ അനുകൂലമാക്കി മാറ്റുന്നുണ്ട്​. ഇൗ സങ്കീർണമായ സാമൂഹിക, രാഷ്​ട്രീയ സാഹചര്യങ്ങളാണ്​ ഏതാനും വർഷങ്ങളായി രാമനവമി ഘോഷയാത്രകൾക്കും തുടർന്നുള്ള അതിക്രമങ്ങൾക്കും കളമൊരുക്കുന്നത്​. 

ഇൗ വർഷം രാമനവമി ആഘോഷത്തിനും ‘ഹിന്ദു ഏകീകരണ’ത്തിനുമായി മാർച്ച്​ 25ന്​ ആയുധമേന്തി ഘോഷയാത്ര നടത്തുമെന്ന്​ ബി.ജെ.പിയും കൂട്ടാളികളും നേരത്തേ പ്രഖ്യാപിച്ചതോടെയാണ്​ സംഘർഷാവസ്​ഥക്ക്​ തുടക്കം​. മറുപക്ഷത്ത്​ തൃണമൂലും രാമനവമി പൊതുപരിപാടിയായി ആഘോഷിക്കുമെന്നും ഹിന്ദുമതത്തെ ഹിന്ദുത്വബ്രിഗേഡിൽനിന്നു തിരിച്ചുപിടിക്കുമെന്നും പ്രസ്​താവനയിറക്കി. ഇരുകൂട്ടരും ലക്ഷ്യമിട്ടത്​ ഹിന്ദു​ വോട്ടുബാങ്ക്​ തന്നെയെന്നു വ്യക്​തം. രാമൻ ഉത്തര, പശ്ചിമ ഇന്ത്യയിലെന്നപോലെ ബംഗാളിൽ ആരാധിക്കപ്പെടുന്നില്ല. രാമനവമി പരമ്പരാഗതമായി അന്നപൂർണ പൂജയായാണ്​ ബംഗാളിൽ കൊണ്ടാടിവരുന്നത്​. ദുർഗ, കാളി, അന്നപൂർണ, താര, സരസ്വതി തുടങ്ങിയ ദേവിമാരും ശിവൻ, കൃഷ്​ണൻ എന്നീ ദേവന്മാരുമാണ്​ ബംഗാളികൾക്ക്​ പഥ്യം. ഇതുമായി  ബന്ധപ്പെട്ട ഉത്സവങ്ങൾ ആരാധനകളെന്നതിനേക്കാൾ ഹിന്ദുക്കളെയും മുസ്​ലിംകളെയും സൗഹൃദത്തിൽ കോർത്തിണക്കുന്ന ആഘോഷങ്ങളായി മാറുകയാണ്​ പതിവ്​. പ്രമുഖ ബംഗാളി സാഹിത്യത്തിൽ രാവണനും മകനും നായകരും രാമൻ പ്രതിനായകനുമാണ്​. ഇൗ ബഹുസ്വര ബംഗാളിലാണ്​ ഹിന്ദി^ഹിന്ദു^ഹിന്ദുത്വ ആഖ്യാനവുമായി രാമനവമിയുടെയും ഹനുമാൻ ജയന്തിയുടെയും മറവിൽ ബി.ജെ.പി രാഷ്​ട്രീയനേട്ടത്തിനുള്ള സാമൂഹിക പശ്ചാത്തലമൊരുക്കുന്നത്​. ബി.ജെ.പിയുടെ രാമനവമി ഘോഷയാത്രകൾക്ക്​ അനുമതി നിഷേധിച്ച സംസ്​ഥാന സർക്കാർ സ്വന്തം നിലക്ക്​ അത്​ ആഘോഷിക്കാൻ കൈക്കൊണ്ട തീരുമാനം അവർക്കുതന്നെ തിരിച്ചടിച്ചു. മാർച്ച്​ 25ന്​ ബി.ജെ.പിയും സഖ്യകക്ഷികളും ബംഗാളിലുടനീളം വലിയ റാലികൾ സംഘടിപ്പിച്ചു. സംസ്​ഥാനത്തിനു പുറത്തുനിന്നുള്ള ഹിന്ദി സംസാരിക്കുന്നവരാണ്​ റാലിയിൽ അധികവും ഉണ്ടായിരുന്നതെന്ന്​ പ്രദേശവാസികളും പ്രാദേശിക പത്രങ്ങളും റിപ്പോർട്ട്​ ചെയ്​തു. എല്ലാ നിയന്ത്രണങ്ങളും കാറ്റിൽപറത്തി മുസ്​ലിം ജനവാസ മേഖലയിലൂടെ നീങ്ങിയ പ്രകടനം വർഗീയമുദ്രാവാക്യങ്ങളുയർത്തി. സമൂഹത്തി​​​െൻറ അടിത്തട്ടിലെ രാഷ്​ട്രീയ സങ്കീർണതകൾ ഇൗ സമയത്ത്​ വെളിക്കുവന്നു. രാമനവമി ആഘോഷിക്കാൻ തീരുമാനമെടുത്ത തൃണമൂലി​​​െൻറ പ്രാദേശിക നേതാക്കൾ പലരും ബി.ജെ.പി റാലിയിൽ പങ്കുകൊണ്ടു. ആൾക്കൂട്ടം ന്യൂനപക്ഷങ്ങൾക്കുനേരെ ശകാരം ചൊരിയുകയും പള്ളികൾ ആക്രമിക്കുകയും കാകിനറയിൽ മൗലാന അബുൽകലാം ആസാദി​​​െൻറ പ്രതിമ തകർക്കുകയും ചെയ്​തതോടെ സംഘർഷം തുടങ്ങി. ഇടപെടാൻ ശ്രമിച്ച പൊലീസിനെ കല്ലും ബോംബുമായാണ്​ വർഗീയവാദികൾ നേരിട്ടത്​. ഒമ്പതു പൊലീസുകാർക്ക്​ ഗുരുതര പരിക്കേറ്റു. മാർച്ച്​ 25നും 29നുമിടയിലായി അഞ്ചു പേർക്ക്​ ജീവൻ നഷ്​ടമായി. ഇരു സമുദായത്തിനും നാശനഷ്​ടങ്ങൾ സംഭവിച്ചു. ഒരു ഇടവേളക്കുശേഷം മുസ്​ലിംകൾ തിരിച്ചടിക്കാൻ ശ്രമിച്ചു.

പ്രത്യാക്രമണത്തിൽ നിരവധി പേർക്ക്​ പരിക്കേറ്റു. പല കടകളും അഗ്​നിക്കിരയായി. ആദ്യനാളിൽതന്നെ തീ തല്ലിയണക്കാൻ പൊലീസിനു കഴിയാതെ വന്നപ്പോൾ മറ്റു പട്ടണങ്ങളിലേക്ക്​ അതു പടർന്നു. വ്യാജവാർത്തകളും ഉൗഹാപോഹങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ ആക്രമികൾ എരിതീയിൽ എണ്ണയൊഴിച്ചു. ഒരു വിധം കാര്യങ്ങൾ നിയന്ത്രണവിധേയമാക്കി കൊണ്ടുവരുന്നതിനിടയിലാണ്​ മാർച്ച്​ 29ന്​ അസൻസോളിൽ ഇമാം ഇംദാദുൽ റാശിദി​​​െൻറ മകൻ സിബ്​തുല്ല റാശിദ്​ മർദനത്തിൽ​ കൊല്ലപ്പെട്ടത്​. കാണാതായ പയ്യ​​​െൻറ മൃതദേഹം രണ്ടാം നാൾ കണ്ടെത്തുകയായിരുന്നു. അതിൽ തിരിച്ചടിക്കാനായി സംഘടിച്ച മുസ്​ലിംക​ൾക്ക്​ താക്കീത്​ നൽകി തിരിച്ചയക്കുകയായിരുന്നു ഇമാം. ‘‘എനിക്ക്​ മകൻ പോയി. അതേ സങ്കടം മറ്റു വീടുകളിലേക്ക്​ നിങ്ങൾ പകരരുത്​. ഞാൻ പറയുന്നത്​ നിങ്ങൾ അനുസരിക്കില്ലെങ്കിൽ ഞാൻ ഇവിടം ​വിട്ടുപോകും’’ എന്ന അദ്ദേഹത്തി​​​െൻറ ഉറച്ച സ്വരം ആളുകളെ അതിക്രമത്തിൽനിന്നു പിരിച്ചയച്ചു. എന്നാൽ, അന്നേ ദിവസം, അതേ സ്​ഥലത്തെത്തിയ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയ ഒരു വിഭാഗത്തിൽപെട്ടവരെ പച്ചക്കു തൊലിയുരിക്കുമെന്നു ഭീഷണിപ്പെടുത്തി വർഗീയവൈരത്തിന്​ ആവേശം പകരുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങൾ സംഘർഷം കുറക്കുന്നതിൽ ക്രിയാത്​മക പങ്ക്​ വഹിച്ചപ്പോൾ ചില ദേശീയമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മുസ്​ലിംകളെ ആക്രമിച്ചു. ഇസ്​ലാംഭീതിയും വ്യാജ വാർത്തകളും പരമാവധി പൊലി​പ്പിച്ച്​ ഹിന്ദുക്കൾ ക്രൂരമായ പീഡനത്തിനിരയാകുകയാണെന്നും സംസ്​ഥാന സർക്കാർ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണെന്നും പ്രചരിപ്പിച്ച്​ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്​ അവർ. ബിഹാറിൽ ഇതിനേക്കാൾ വഷളായ സ്​ഥിതിയുണ്ടായിട്ടും മിണ്ടാതിരുന്ന കേന്ദ്രം പശ്ചിമ ബംഗാളിൽനിന്ന്​ ക്രമസമാധാനനില സംബന്ധിച്ച റിപ്പോർട്ട്​ തേടി. കേന്ദ്രമന്ത്രിമാർ സ്​ഥലം സന്ദർശിക്കാൻ അനുമതി തേടിയെങ്കിലും അതിനു പിന്നിലെ രാഷ്​ട്രീയമുതലെടുപ്പ്​ മനസ്സിലാക്കിയ മമത അത്​ നിരസിക്കുകയായിരുന്നു. 

അഞ്ചുപേരുടെ ജീവൻ കവർന്ന്​ അവസാനിച്ച രാമനവമി കലാപങ്ങൾ ചില​ ​േചാദ്യങ്ങൾ അവശേഷിപ്പിക്കുന്നു. ഇടതുകക്ഷികളും കോൺഗ്രസും എവിടെ നിൽക്കുന്നു എന്നതുതന്നെയാണ്​ പ്രധാന ചോദ്യം. ​ബംഗാൾ കോൺഗ്രസ്​ ഘടകം പതിവുരീതിയിൽ ബി.ജെ.പിയെ വിമർശിച്ചപ്പോൾ ഇടതുപാർട്ടികൾ ബി.​െജ.പിയെയും തൃണമൂലിനെയും ഒരുപോലെ കുറ്റപ്പെടുത്തുകയാണ്​. മുമ്പ്​ ബാബരി മസ്​ജിദ്​ ധ്വംസനകാലത്ത്​ ക്രമസമാധാനനില കൈവിട്ടുപോകാതിരിക്കാൻ അന്നത്തെ മുഖ്യമന്ത്രി ജ്യോതിബസു കാണിച്ച ഒൗത്സുക്യം ഇപ്പോൾ മമതയിൽ കാണുന്നില്ലെന്നാണ്​ അവരുടെ ആക്ഷേപം. കാലം ഏറെ മാറിയെന്നിരിക്കെ ഇൗ സമീകരണത്തിൽ ഒട്ടും യുക്​തിയില്ല. എന്നാൽ, ബംഗാളിൽ ബി.ജെ.പി അടിത്തട്ടിൽ സ്വാധീനമുറപ്പിക്കു​േമ്പാഴും ഇടതുകക്ഷികൾക്ക്​ ഇപ്പോഴും മുഖ്യപ്രതിയോഗി തൃണമൂൽ തന്നെ. ഭരണകക്ഷിയാക​െട്ട, സ്​ഥിതിഗതികൾ നിയന്ത്രണാധീനമാക്കുന്നതിൽ​ പരാജയപ്പെടുകയും ചെയ്​തു. ന്യൂനപക്ഷവോട്ട്​ മറിയാതിരിക്കാനുള്ള മമതയുടെ അടവായും ഇൗ അശ്രദ്ധ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്​. എന്നാൽ, ബംഗാളിൽ ന്യൂനപക്ഷവോട്ട്​ തികച്ചും അപ്രസക്​തമാണെന്നു വരുത്തുന്നതിൽ ബി.ജെ.പി ജയിക്കുന്നുണ്ടെന്നു പറയണം. എന്തായാലും, അവസാന നേട്ടം ഇപ്പോൾ ബി.ജെ.പിക്കുതന്നെ. തൃണമൂലിനെക്കൊണ്ട്​ ഒരു തരം മൃദുഹിന്ദുത്വ കളിപ്പിക്കാൻ അവർക്കായി. കോൺഗ്രസും അതുതന്നെ ചെയ്യുന്നു. ഇടതാക​െട്ട, ബി.ജെ.പിയേക്കാൾ മമതയുടെ പിന്നാലെ കൂടുന്നു. അങ്ങനെ ഇൗ വർഷം വരുന്ന പഞ്ചായത്ത്​ തെരഞ്ഞെടുപ്പിലും അടു​ത്ത കൊല്ലത്തെ പാർല​െമൻറ്​ തെരഞ്ഞെടുപ്പിലും തീർത്തും അപ്രസക്​തമാകുന്ന നിലയിലേക്ക്​ ഇടത്​ ഇല്ലാതായിത്തീരുകയാണ്​. കഴിഞ്ഞ 10 വർഷത്തിനകം ഇടതുപക്ഷത്തി​​​െൻറ മിക്ക കേഡറുകളും ബി.ജെ.പിയുടെ ഭാഗമായിക്കഴിഞ്ഞു. ഇൗയടുത്തു നടന്ന ഉപതെരഞ്ഞെടുപ്പുകളടക്കം ഇടതിൽനിന്നു ബി.ജെ.പിയിലേക്കുള്ള ഇൗ വോട്ടുചോർച്ച പ്രതിഫലിപ്പിക്കുന്നുണ്ട്​. എന്നാൽ, തൃണമൂൽ അതി​​​െൻറ വോട്ടുബാങ്ക്​ അൽപമൊക്കെ മെച്ചപ്പെടുത്തുന്നതാണ്​ സ്​ഥിതിവിശേഷം. 

വരുന്ന പാർലമ​​െൻറ്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യ​ ശ്രദ്ധാകേന്ദ്രമാണ്​ ബംഗാൾ. അധികാരത്തിലുള്ള സംസ്​ഥാനങ്ങളിൽ പാർട്ടിക്ക്​ നേരി​േട്ടക്കാവുന്ന നഷ്​ടത്തിനു പകരമായി ബംഗാൾ, അസം, ഒഡിഷ, കേരളം എന്നിവിടങ്ങളിൽനിന്ന്​ സീറ്റുപിടിച്ച്​ പരിഹാരമുണ്ടാക്കാനാണ്​ അവർ ശ്രമിക്കുന്നത്​. വർഗീയസംഘർഷങ്ങൾ നിയന്ത്രിക്കുന്നതിലുള്ള കാര്യപ്രാപ്​തിയും രാഷ്​ട്രീയ ഇച്ഛാശക്​തിയും മമതയിൽ ഇത്തവണ ദൃശ്യമാകാതിരുന്നത്​ ചില രാഷ്​ട്രീയ ഉൗഹാപോഹങ്ങൾക്കു വഴിവെച്ചിട്ടുണ്ട്​. മൂന്നാം മുന്നണിക്കു രൂപം നൽകുന്നതിലൂടെ വോട്ട്​ ഭിന്നിപ്പിക്കുന്ന മമത പരോക്ഷമായി ബി.ജെ.പിക്ക്​ സഹായമായി മാറുമോ? തൃണമൂലും കോൺഗ്രസും ഇടതും ചേർന്നൊരു വിശാലസഖ്യം രൂപപ്പെടുമോ? ഇടതു^കോൺഗ്രസ്​ സഖ്യം ആവർത്തിക്കുമോ? തൃണമൂലും കോൺഗ്രസും വിശാലസഖ്യത്തിനു മനസ്സുതുറക്കു​േമ്പാഴും കോൺഗ്രസ്​ ബന്ധത്തെ ചൊല്ലിയുള്ള കാരാട്ട്​^യെച്ചൂരി കലഹം ജയിച്ചിട്ടുവേണം ഇടതിനൊരു  തീരുമാനത്തിലെത്താൻ. ഇൗ ആശയക്കുഴപ്പമൊക്കെ ഫലത്തിൽ ഗുണം ചെയ്യുന്നത്​ ബി.ജെ.പിക്കാണെന്നതിൽ സംശയമില്ല. യു.പിയിലും ത്രിപുരയിലുമെന്നപോലെ ഹിന്ദു കീഴ്ജാതി വോട്ടുകൾ ബി.ജെ.പിയിലേക്ക്​ മാറിക്കഴിഞ്ഞിട്ടുണ്ട്​. മുത്തലാഖ്​ വിഷയം ആയുധമാക്കി പരാതിക്കാരിയെയും വക്കീലിനെയും പാട്ടിലാക്കി മുസ്​ലിം വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാനും ശ്രമമുണ്ട്​. സർവോപരി പണവും പേശീബലവും സംഘടനസംവിധാനവുമായി പോരാട്ടഗോദയിൽ അവർ ഏറെ മുന്നിലാണുതാനും. 
ഇതാദ്യമായിട്ടാവും ബി.ജെ.പി^ആർ.എസ്​.എസ്​ പോലെ നന്നായി ഗൃഹപാഠം ചെയ്​തൊരു കേഡർ പാർട്ടിയുമായി മമതക്ക്​ ഏറ്റുമു​േട്ടണ്ടിവരുന്നത്​. ബി.ജെ.പിയുമായി തുലനംചെയ്യു​േമ്പാൾ ഒരു ജനകീയ മുഖ്യമന്ത്രിയും ഇളകാത്ത ന്യൂനപക്ഷ വോട്ടുബാങ്കും മാത്രമാണ്​ മമതയു​െട കരുത്ത്​. പാവങ്ങൾക്കും മധ്യവർഗത്തിനുമായി ചില വികസനപ്രവർത്തനങ്ങൾ ഇത്തവണ നടത്തിയിട്ടുമുണ്ട്​. എന്നാൽ, വികസനവും അഴിമതിയാരോപണവുമൊന്നുമല്ല ജനം കാര്യമാക്കുന്നതെന്നും മത, ജാതി വർഗീയ കാർഡുകൾക്കു മുന്നിൽ ​അതൊക്കെ അപ്രസക്​തമാകുമെന്നും ത്രിപുര തെളിയിച്ചിട്ടുണ്ട്​. തദ്ദേശ സ്​ഥാപനങ്ങളിലേക്കുള്ള വരുന്ന തെരഞ്ഞെടുപ്പിൽ അറിയാം ബംഗാളി​​​െൻറ മനസ്സ്​. എല്ലാം വിലയിരുത്തു​േമ്പാൾ 2019ലെ പാർലമ​​െൻറ്​ തെരഞ്ഞെടുപ്പ്​ ബംഗാളിൽ തൃണമൂൽ^ബി.​െജ.പി നേർക്കുനേർ പോരാട്ടമായിരിക്കും എന്നുറപ്പ്​. ഇടതും​ കോൺഗ്രസും കാഴ്​ചക്കാരായി പിറകിൽ ഇരിക്കേണ്ടിവരുമെന്നതിലുമില്ല സംശയം.

Show Full Article
TAGS:Ram Navami west bangal article malayalam news 
News Summary - West Bangal - Article
Next Story