വയനാട്ടിലെ ഓണം എന്നാൽ പൂക്കളുടെ ഉത്സവമാണ്. കാട്ടുപൂക്കൾ കണ്ണുകൾക്ക് വിരുന്നൊരു ക്കുന്ന കാലം. മുെമ്പാക്കെ, കാലവർഷം കലിതുള്ളിയ ശേഷം വരുന്ന ചിങ്ങം ശരിക്കും ആശ്വാസത്തിെൻറ നാ ളുകളാണ്. അൽപം വെയിൽ തെളിയും. അത്തം കറുത്താൽ ഓണം വെളുക്കുമെന്നും നേരെ തിരിച്ചും സംഭവിക് കുമെന്നും വിശ്വസിക്കുന്നവരാണേറെ. അത്തം കറുത്താലും ഓണം വെളുക്കണേ എന്നാണ് പ്രാർഥന. അ ത്തം കറുക്കുമോ വെളുക്കുമോ എന്നാണ് ചോദ്യം. ഇക്കുറിക്കും ഉണ്ട് ആ അനിശ്ചിതത്വം.
വിവിധ നി റത്തിലുള്ള കൊങ്ങിണി, ചെമ്പരത്തി, വാഴചുണ്ടി പൂവ്, തൊട്ടാവാടി പൂവ്, തുമ്പപ്പൂ, മത്തൻപൂ, വെള്ളില അടക്കം വിവിധ തരം ഇലകൾ -ഇതെല്ലാം ചേർന്നാൽ വയനാടൻ മുറ്റങ്ങളിലെ പൂക്കളമായി. ചേമ്പില കുമ്പിൾ കുത്തിയാണ് പൂക്കൾ ശേഖരിക്കുക. ചുവന്ന കൊങ്ങിണിപ്പൂക്കൾ അന്ന് വേലിപ്പടർപ്പിലും മറ്റും ധാരാളം ഉണ്ടായിരുന്നു.
വീടിെൻറ കിഴക്കാണ് പൂത്തറയൊരുക്കൽ. ഉരുളി കമിഴ്ത്തിയ പോലെ മൺതറകെട്ടി അതിൽ ചാണകം മെഴുകിയാണ് പൂക്കളെമാരുക്കൽ. അഷ്ടലക്ഷ്മിമാരെ ആകർഷിക്കാനാണ് പൂക്കളമിടൽ എന്നാണ് വിശ്വാസം. വളരെപ്പതുക്കെ വയനാട്ടിലും ഓണം കേമമായി തുടങ്ങി.
തൂശൻ ഇലയിൽ വിളമ്പുന്ന ഓണസദ്യയാണ് കേമം. സാമ്പാർ, മോരുകറി, അവിയൽ, പച്ചടി, ഇഞ്ചിക്കറി, പപ്പടം, പായസം- രുചികൂട്ടുകൾ പലതുണ്ടാകും ഇല നിറെയ. ഉച്ചയൂണ് കഴിഞ്ഞാൽ തിരുവാതിരക്കളിയും ഊഞ്ഞാലും കൈെകാട്ടിപ്പാട്ടും മറ്റു ജില്ലകളിൽ ഉണ്ടായിരുന്നു. എന്നാൽ വയനാട്ടിൽ കുടിയേറിയവർക്ക് ഇത് മധുരിക്കുന്ന ഓർമ മാത്രം. എന്നാലും, അത്തം നാൾ മുതൽ തിരുവോണ നാൾവരെ മുറ്റങ്ങളിൽ പൂക്കളം ഉണ്ടാകും. തെക്കൻ കേരളത്തിലും മറ്റും പണ്ടുകാലം മുതലുള്ള ഓണാഘോഷമൊന്നും വയനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും എത്തിയിരുന്നില്ല. പിന്നീടാണ് പലതും മെല്ലെമെല്ലെ ചുരം കയറി വന്നത്.
പണ്ടൊക്കെ ദാരിദ്ര്യം ഒരു യാഥാർഥ്യമായിരുന്നു. മിക്ക കുടുംബങ്ങളിലും ഓണസദ്യയാണ് പ്രധാനം. ഇന്നിതാ, അത്തം വരുേമ്പാൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് ചെണ്ടുമല്ലിയടക്കം നിരവധി പൂക്കൾ അങ്ങാടിയിൽ നിരക്കും. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാവരും പണം നൽകി പൂക്കൾ വാങ്ങി കളമൊരുക്കും. കാട്ടുപൂക്കൾ വിസ്മൃതിയിലായി. പൂക്കള മത്സരം നാട്ടാചാരമായി. നൂറുകൂട്ടം കറികളുമായി ഓണസദ്യയൊരുങ്ങി. മീനും ചിക്കനും മട്ടനും ബീഫും എല്ലാം ഇലയോരത്ത് സ്ഥാനം പിടിച്ചു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും നിലവിളിയും കണ്ണീരും നിറഞ്ഞ അന്തരീക്ഷത്തിലേക്കാണ് ഇക്കുറി ഓണം എത്തുന്നത് എന്നതാണ് സത്യം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2019 6:13 AM GMT Updated On
date_range 2019-09-12T13:02:20+05:30അത്ര കളർഫുളല്ല വയനാടൻ ഓണം
text_fieldsNext Story