തൊലിക്കട്ടി അപാരമായതുകൊണ്ട് കോൺഗ്രസ് നേതാക്കൾക്ക് ജാള്യം കാണി ല്ല. കണ്ടുനിൽക്കുന്നവർക്ക് പക്ഷേ, അമ്പരന്ന് മൂക്കത്ത് വിരൽവെക്കാതെ വയ്യ. സ്ഥാനാർഥി നിർണയത്തിെൻറ പേരിൽ ആഴ്ചകളായി ഡൽഹിയിലും കേരള ത്തിലും തരാതരം അരങ്ങേറുന്നത് നേതാക്കളുടെ വക ലക്ഷണമൊത്ത അസംബന ്ധം. സി.പി.എമ്മിനെയും ബി.ജെ.പിയെയും കീഴടക്കി കേരളത്തിൽ കരുത്താർജിക ്കാനും കേന്ദ്രത്തിൽ അധികാരം പിടിക്കാനുമുള്ള ഘോഷയാത്രയത്രെ. എങ്കില ും ഒരു പാർട്ടിയുടെ തന്ത്രവും ചർച്ചയും ഇത്രത്തോളം അരാജകമാവാമോ?
< p>ബാക്കിയൊക്കെ നിൽക്കെട്ട. സാക്ഷാൽ ഹൈകമാൻഡായ രാഹുൽ ഗാന്ധി വയനാട്ടി ൽ മത്സരിക്കുമോ ഇല്ലയോ എന്ന് തീരുമാനിച്ച് വോട്ടർമാരെ അറിയിക്കുന ്ന നടപടിയാണ് ഇത്രത്തോളം അഴകൊഴമ്പനായത്. അമേത്തി കർമഭൂമിയാ ക്കി നിലനിർത്തി തെക്കേന്ത്യയിൽ രാഹുൽ മത്സരിച്ചാൽ പാർട്ടിക്ക് ഗുണമു ണ്ടാകുമെന്നാണ് പാർട്ടിയുടെയും അഭ്യുദയകാംക്ഷികളുടെയും വിലയി രുത്തൽ. പക്ഷേ, രണ്ടാം മണ്ഡലത്തിെൻറ കാര്യത്തിൽ പോലും തീരുമാനമായില്ല. എന്നിട്ടു വേണമല്ലോ, വയനാട് തന്നെയോ എന്ന് നിശ്ചയിക്കാൻ.പാർട്ടി തീ രുമാനം വൈകുന്നതിന് കാരണങ്ങൾ പലതുണ്ടാകാം. പാർട്ടിക്കും സഖ്യങ്ങൾ ക്കും വളക്കൂറു നൽകാൻ ഏറ്റവും യോജിച്ച മണ്ഡലം തെരഞ്ഞെടുക്കൽ, പ്രധാ നമന്ത്രി നരേന്ദ്ര മോദി തെക്കേന്ത്യയിൽ മത്സരിച്ചേക്കാനുള്ള സാധ്യത, അതിനൊത്ത് മണ്ഡലം മാറ്റി നിശ്ചയിക്കൽ തുടങ്ങി അടവുകൾ 19 ഉണ്ടായെന്നു വരും. വയനാട്ടുകാരുടെയും കേരളത്തിലെ നേതാക്കളുടെയും ധിറുതിക്കൊത്ത് കാര്യങ്ങൾ തീരുമാനിക്കാൻ സാധിച്ചെന്നു വരില്ല.
അതിനൊക്കെയും മുേമ്പ രാഹുൽ വയനാട്ടിൽ മത്സരിക്കാൻ പോകുന്നുവെന്ന് നാക്കുഴപ്പില്ലാതെ ഉത്തമ നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഘടകകക്ഷി പ്രമുഖരായ പി.കെ. കുഞ്ഞാലിക്കുട്ടി, ജോസ് കെ. മാണി മുതൽപേർ മത്സരിച്ച് വിളിച്ചുപറഞ്ഞത് എങ്ങനെയാണ്, എന്തുകൊണ്ടാണ്?
ഡൽഹി സന്ദേശം കൈകാര്യംചെയ്ത വിധം
അനിശ്ചിതത്വം നീളുന്നതിനൊത്ത് അലങ്കാരമുള്ള വാർത്ത നിർമാണങ്ങളിൽ കോൺഗ്രസ് നേതാക്കൾ കുറെ ദിവസമായി മിടുക്കു കാട്ടുന്നുണ്ടാകാം. എന്നാൽ, രാഹുൽ മത്സരിക്കുമെന്ന വ്യക്തമായ സൂചന കേരളത്തിൽ കിളിർത്തതല്ല, ഡൽഹിയിൽനിന്ന് മുള പൊട്ടിയതാണെന്ന് സമ്മതിച്ചേ തീരൂ. സംസ്ഥാന പ്രമുഖരെല്ലാം ആ വിവരം മാധ്യമങ്ങളുമായി പങ്കുവെക്കാൻ മത്സരിച്ചത് എ.കെ. ആൻറണി, കെ.സി. വേണുേഗാപാൽ, മുകുൾ വാസ്നിക് തുടങ്ങി വിവരം കൈമാറിയ ഉറവിടത്തിെൻറ വിശ്വാസ്യതകൊണ്ടു കൂടിയാണ്. ആ സന്ദേശം ശരിയായ അർഥത്തിൽ മനസ്സിലാക്കാൻ കഴിയാതെ പോയെന്നോ? വയനാട് സീറ്റിനു വേണ്ടിയുള്ള എ, െഎ ഗ്രൂപ് തർക്കത്തിെൻറ പശ്ചാത്തലത്തിലുള്ള കിടമത്സരം മൂലം ഇങ്ങനെയൊക്കെ വന്നുഭവിച്ചതായാണ് കൂടുതൽ സാധ്യത.
എ ഗ്രൂപ് തട്ടിയെടുത്ത സീറ്റ് പാർട്ടി അധ്യക്ഷൻ തട്ടിക്കൊണ്ടു പോകുന്നത് െഎ ഗ്രൂപ്പിെൻറ സന്തോഷമായി മാറാതിരിക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചിരിക്കാം. സിദ്ദീഖ് പിന്മാറ്റം പ്രഖ്യാപിച്ചത് ഉമ്മൻ ചാണ്ടിയുടെ നിർദേശം കിട്ടിയ ശേഷമാണ്. രാഹുലിെൻറ വരവിന് കളമൊരുക്കി കാത്തിരുന്നിട്ട് പിന്നീട് എന്തു സംഭവിച്ചു? വ്യക്തമായ തീരുമാനമില്ലാതെ കൈമാറിയ സന്ദേശം നിരവധി പ്രയാസങ്ങൾ സൃഷ്ടിക്കുകയും തീരുമാനമുറപ്പിക്കൽ നീണ്ടുപോവുകയും ചെയ്തു. എല്ലാ സ്ഥാനാർഥികളും കളത്തിലിറങ്ങിയ ശേഷമുണ്ടായ അനിശ്ചിതത്വം കേരളത്തിൽ കോൺഗ്രസിന് താങ്ങാൻ കഴിയുന്നതല്ല. അതു തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിൽ ഹൈകമാൻഡും ഉപദേശികളും പരാജയപ്പെട്ടു. ഫലമോ? ഹൈകമാൻഡും സംസ്ഥാന പ്രമുഖരും മുഖം ചീത്തയാക്കി. കളിയിൽ രാഹുലാണ് താരമെന്നിരിക്കെ, തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതിെൻറ അപകടം അറിയാവുന്ന ഗ്രൂപ്പുകൾ പരസ്പരം ആക്രമിക്കാതെ വായ്മൂടി നിൽക്കുന്നു. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന വ്യക്തമായ ചിത്രം പുറത്തു വരാത്തത് അതുകൊണ്ടാണ്. ഡിറ്റക്ടിവിനെപ്പോലെ ഹാഫ്-എ-കൊറോണയും വലിച്ച് കർട്ടനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന മാധ്യമ പ്രവർത്തകരിലേക്ക് കോൺഗ്രസിെൻറ അന്തഃപുര രഹസ്യം തൽക്കാലം കൈമാറ്റം ചെയ്യപ്പെടുന്നില്ല. എന്നാൽ കോൺഗ്രസാണ്, തത്ത പറയുന്നതുേപാലെ നാളെ കാര്യങ്ങൾ വെളിപ്പെടും.
വ്യാഖ്യാനങ്ങൾ, കൗശലങ്ങൾ
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ തെന്നിന്ത്യൻ ഇളക്കവും അധിക സീറ്റും മാത്രമല്ല, കേരളത്തിലെ കോൺഗ്രസിന് അത് ലോട്ടറിയാണ്. 20 മണ്ഡലങ്ങളിലും ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ സാന്നിധ്യം സ്വാധീനം ചെലുത്തുേമ്പാൾ ഇടതു മുന്നണിക്കും സി.പി.എമ്മിനും പരിഭ്രാന്തമാകാതെ തരമില്ല. അടുത്തകാലത്തായി പിണറായി വിജയെൻറ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന അടവു നയത്തിന് വലിയ തിരിച്ചടിയാണത്.
സാമുദായികമായ വേർതിരിക്കൽ തന്ത്രങ്ങൾ വഴി ബി.ജെ.പി ചെറിയ തോതിൽ വളരുന്നതും അതുവഴി കോൺഗ്രസ് തളരുന്നതും സി.പി.എമ്മിെൻറ നില ഭദ്രമാക്കുമെന്നതാണ് ആ അടവുനയം. ബി.ജെ.പിയെ മൂലക്കാക്കി യു.ഡി.എഫ്- എൽ.ഡി.എഫ് മത്സരം ശക്തിപ്പെടുത്താൻ വഴിയൊരുക്കുന്നതാണ് രാഹുലിെൻറ വരവ്. കോൺഗ്രസിന് പ്രധാന ശത്രുവാര്, ബി.ജെ.പിയോ പ്രതിപക്ഷ നിരയിലുള്ള ഇടതു പാർട്ടികളോ എന്ന ചോദ്യമുന്നയിക്കുന്ന സി.പി.എമ്മിനെ ഭയപ്പെടുത്തുന്നത് ആ ചോദ്യത്തേക്കാൾ, അതിനു മുേമ്പ പറഞ്ഞ യാഥാർഥ്യമാണ്.
കോൺഗ്രസിനെ വകവെക്കാതെ സി.പി.എമ്മും, ഇടതിനെ വകവെക്കാതെ കോൺഗ്രസും മത്സരിക്കുന്ന എത്രയോ മണ്ഡലങ്ങൾ രാജ്യത്തുണ്ട്. പക്ഷേ, വയനാടങ്കത്തിലാണ് മുഖ്യശത്രുവാരെന്ന് ഇടതു പാർട്ടികൾ ശക്തമായി കോൺഗ്രസിനോടു ചോദിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷമുള്ള ചിത്രത്തിൽ സർക്കാറുണ്ടാക്കാൻ കോൺഗ്രസിനെ സഹായിക്കേണ്ട പാർട്ടിയെ നേരിടാൻ രാഹുൽ ഇറങ്ങി തളർത്താമോ എന്നതാണ് ചോദ്യം. എന്നാൽ, രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. കഴിഞ്ഞ ദശകങ്ങളിൽനിന്ന് ഭിന്നമായി, ഇടതിനേക്കാൾ കോൺഗ്രസ് പരിഗണിക്കുന്ന വേറെയും പാർട്ടികളുണ്ട്. സി.പി.എമ്മിെൻറ വാരിയെല്ലൊടിച്ച തൃണമൂൽ കോൺഗ്രസിെൻറ പക്കൽ സി.പി.എമ്മിന് കിട്ടുന്നതിെൻറ ആറേഴിരട്ടി സീറ്റുണ്ടാവും.
പശ്ചിമ ബംഗാളിലോ ദേശീയ രാഷ്ട്രീയത്തിലോ അവരുമായി കൈകോർത്താൽ ഇടതിെൻറ സഹായം കോൺഗ്രസിന് വേണ്ട. അതിനേക്കാൾ, ഇടത് കോൺഗ്രസിന് ബാധ്യതയാവും. സി.പി.എമ്മിനെ പ്രതിപക്ഷ സഖ്യത്തിൽനിന്ന് പുറന്തള്ളാൻ ശ്രമിക്കുന്ന മമത ബാനർജിയെ കോൺഗ്രസ് സ്വീകരിക്കുന്ന ഇടതു വിേരാധമാണ് സന്തോഷിപ്പിക്കുക. പശ്ചിമ ബംഗാളിൽ കോൺഗ്രസ്, സി.പി.എം ധാരണ ഒടുവിൽ തല്ലിപ്പൊളിഞ്ഞത് ചേർത്തുവായിക്കാം.
എന്നാൽ, കഥയറിയാതെ കളിയിൽ പാളിയ കോൺഗ്രസിെൻറ കേരള നേതാക്കൾ സി.പി.എമ്മിനെ പഴിചാരി പ്രതിച്ഛായ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. രാഹുൽ വരാതിരിക്കാൻ സി.പി.എം ഡൽഹിയിൽ പാരവെക്കുന്നുവെന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുന്നു. കോൺഗ്രസിെൻറ ദേശീയ സഖ്യകക്ഷി നേതാക്കളായ ശരദ് പവാറിനെയും ശരദ് യാദവിനെയുമൊക്കെ ഉപയോഗിച്ച് സമ്മർദം ചെലുത്തുന്നുവത്രേ.
സഖ്യകക്ഷി സമ്മർദ കഥ
പവാർ കോൺഗ്രസിൽനിന്ന് പണ്ട് പടിയിറങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്ന താരിഖ് അൻവറിെൻറ കോൺഗ്രസിലേക്കുള്ള മടക്കയാത്ര മുടക്കാൻ എൻ.സി.പിക്ക് കഴിഞ്ഞില്ല. മഹാരാഷ്ട്ര തട്ടകമായിട്ടും സി.പി.എമ്മിനെ തൃപ്തിപ്പെടുത്തി നാല് സീറ്റ് വർധിപ്പിച്ചു കൊടുക്കാൻ എൻ.സി.പി സഹാനുഭൂതി കാണിക്കുന്നില്ല. ബിഹാറിലെ പ്രതിപക്ഷ സഖ്യത്തിൽ സ്വന്തം പാർട്ടിക്ക് ഒരു സീറ്റ് വാങ്ങാനോ ഇടതിനെ അക്കൂട്ടത്തിൽ ചേർത്തുനിർത്താനോ കഴിയാത്തയാളാണ് ശരദ് യാദവ്. ഇവരുടെയൊക്കെ അഭീഷ്ടത്തിന് അനുസരിച്ചാണ് രാഹുൽ സ്വന്തം പാർട്ടി തന്ത്രം രൂപപ്പെടുത്തുന്നതെന്നു നമ്മൾ വിശ്വസിക്കണം.
അങ്ങനെ വിശ്വസിച്ചാൽ സംസ്ഥാന നേതാക്കൾക്ക് മുഖം രക്ഷിക്കാം. രാഹുൽ മത്സരിക്കാൻ തീരുമാനിച്ചുവെന്ന് കരുതുക. തങ്ങളുടെ സമർഥമായ ഇടപെടൽ വഴി ഇടതു നീക്കം അട്ടിമറിച്ചെന്ന് വ്യാഖ്യാനിക്കാം. പിന്മാറിയാൽ ഇടതു സമ്മർദമാണെന്ന് പരിതപിക്കാം. യഥാർഥത്തിൽ ഇവരെന്താണ് ചെയ്യുന്നത്? അത് ഇവർ കൂടി അറിയുന്നില്ല! ഉമ്മൻ ചാണ്ടിയേക്കാൾ, ചെന്നിത്തലയേക്കാൾ, മുല്ലപ്പള്ളിയേക്കാൾ ഹൈകമാൻഡിൽ സ്വാധീനം യെച്ചൂരിക്കും പവാറിനുമൊക്കെയാണെന്നാണോ ഇവർ പറയുന്നത്? അമളിക്കും അമിതാവേശത്തിനും അനവധാനതക്കുമിടയിൽ സംസ്ഥാന കോൺഗ്രസ് നേതാക്കൾ പറഞ്ഞുവെക്കുന്നത് അതാണ്.
ഹൈകമാൻഡിെൻറ ചിന്താധാര മനസ്സിലാക്കാതെ, കേന്ദ്ര തെരഞ്ഞെടുപ്പു സമിതി തീരുമാനം വരുന്നതിനും മുേമ്പ വയനാട് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് നാട്ടിലേക്ക് വണ്ടി കയറിയതടക്കം, സ്ഥാനാർഥി നിർണയ പ്രക്രിയയിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. ഗ്രൂപ്പും പാരകളും നടക്കുന്നതിനിടയിൽ മറ്റൊരു യാഥാർഥ്യം കൂടി സംഭവിക്കുന്നുണ്ട്.
സോണിയ ഗാന്ധിയിൽ നിന്ന് രാഹുൽ ഗാന്ധിയിലേക്കുള്ള തലമുറ മാറ്റത്തിനിടയിൽ സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾക്ക് ഹൈകമാൻഡുമായുള്ള ബന്ധം ദുർബലപ്പെട്ടുപോയിരിക്കുന്നു. രാഹുൽ സംഘടനാപരമായ പഴുതുകൾ നികത്തുേമ്പാൾ ഭാഗ്യതാരകമായി മാറിയ കെ.സി. വേണുഗോപാലും ധർമിഷ്ഠ നിേയാഗം പേറുന്ന എ.കെ. ആൻറണിയും കഴിച്ചാൽ കഥ അതാണ്. ബാക്കിയുള്ളവർ ഹൈകമാൻഡിലെ സംഭവങ്ങൾ അറിയുന്നില്ല. അവർ കാള പെറ്റു എന്നു കേൾക്കുേമ്പാൾ കയറെടുക്കുന്നു. കാള പ്രസവിക്കെട്ട. രാഹുൽ വയനാട്ടിൽ മത്സരിക്കുകയോ കളമൊഴിയുകയോ ചെയ്യെട്ട. പക്ഷേ, ഗ്രൂപ് താൽപര്യങ്ങളുടെയും ഹൈകമാൻഡ് ലക്ഷ്യങ്ങളുടെയും പൊരിവെയിലിൽ യു.ഡി.എഫിന് സൂര്യാതപമേറ്റു. അത് യാഥാർഥ്യം മാത്രം.