Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയാത്രയായത്​ വിജ്ഞാന...

യാത്രയായത്​ വിജ്ഞാന വസന്തം

text_fields
bookmark_border
യാത്രയായത്​ വിജ്ഞാന വസന്തം
cancel

കഴിഞ്ഞ ആറു പതിറ്റാണ്ടിലധികമായി ഇസ്​ലാമിക വൈജ്ഞാനിക മേഖലയിലും പൊതു സേവന രംഗത്തും നിറസാന്നിധ്യമായിരുന്നു വി.എം. മൂസ മൗലവി.ഇസ്​ലാമിക വൈജ്ഞാനിക മേഖലയിലെ ശ്രദ്ധേയമായ യമനിൽനിന്ന്​ ഇന്ത്യയിലെത്തിയ പ്രഗൽഭ പണ്ഡിതർ അഹമദുൽ യമനിയു​െട സന്താനപരമ്പരയിലാണ്​ മൂസ മൗലവി ജനിക്കുന്നത്​. ‘സ്​നേഹം’ ആയിരുന്നു അദ്ദേഹത്തി​​​െൻറ സ്വഭാവത്തി​​​ െൻറ പ്രത്യേകത.

ഒരിക്കൽ കണ്ടവർക്കാർക്കും പിന്നീട്​ അദ്ദേഹത്തെ മറക്കാനാവി​ല്ലായിരുന്നു. വളരെ നിഷ്​കളങ്കമ ായ സ്​നേഹവും താൽപര്യവും കൊണ്ട്​ അദ്ദേഹംജനങ്ങളെ വാരിപ്പുണർന്നിരുന്നു.
താനുമായി ബന്ധപ്പെടുന്നവർക്കെല്ലാം എല്ലാവിധ നന്മകളും ലഭിക്കണമെന്ന ഉൽക്കടമായ ആഗ്രഹം അദ്ദേഹത്തി​​​െൻറ ഒരു പ്രത്യേകതയായിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ​്ആറു പതിറ്റാണ്ടുകളായി അദ്ദേഹവുമായി ബന്​ധപ്പെട്ട ആയിരക്കണക്കിന്​ വിദ്യാർഥികൾ ഒരു സ്​നേഹനിധിയായ പിതാവിനെപ്പോലെ സ്​നേഹം അനുഭവിച്ചുവളർന്നു.

മതപരമായ എന്ത്​​ വിഷയങ്ങൾക്കും കൃത്യവും കണിശവുമായ നിലപാടും മറുപടിയും അദ്ദേഹത്തിൽനിന്ന്​ ലഭിക്കുമായിരുന്നു. കഴിഞ്ഞ 40 വർഷത്തിലധികമായി തെക്കൻ കേരളത്തി​​​െൻറ മത വൈജ്ഞാനിക സാമൂഹിക മേഖലകളിൽ രൂപപ്പെട്ട പ്രതിസന്ധിഘട്ടത്തിലെല്ലാം അദ്ദേഹം നൽകിയ ആയിരക്കണക്കിന്​ മതവിധികൾ ഒന്നു പോലും തെറ്റായിരുന്നുവെന്ന്​ ഇന്നുവരെ വിലയിരുത്തപ്പെട്ടിട്ടില്ല എന്നത്​ അദ്ദേഹത്തി​​​െൻറ വൈജ്ഞാനിക പാടവവും അൽഭുതകരമായ സൗഭാഗ്യവുമാണെന്ന്​ നമുക്ക്​ മനസ്സിലാക്കാനാവും.
(എറണാകുളം സ്​റ്റേഡിയം മസ്​ജിദ്​ ചീഫ്​ ഇമാമാണ്​ ലേഖകൻ)

അറിവ്​ ആവോളം പകർന്നുനൽകിയ പണ്ഡിതൻ
കെ.എം. മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി

കേരളത്തിലെ ആദ്യ ബാഖവി ബിരുദധാരിയായിരുന്ന വടുതല വി.എം. മൂസ മൗലവി ആയിരക്കണക്കിന് പണ്ഡിതന്മാ​രെയാണ്​ വാർത്തെടുത്തത്​. വിശ്വമഹാപണ്ഡിതന്‍ അസ്ഹരി തങ്ങളുടെ പ്രധാന ശിഷ്യരില്‍ ഒരാളായിരുന്ന മൂസ മൗലവി 1960ലാണ് എം.എഫ്.ബി എടുത്തത്. കാഞ്ഞിരപ്പിള്ളി, ആലുവ കുഞ്ഞുണ്ണിക്കര, വാഴക്കുളം ജാമിഅ ഹസനിയ്യ, വടുതല അബ്‌റാര്‍ തുടങ്ങിയ കലാലയങ്ങളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്​ഠിച്ച കാലഘട്ടത്തിലാണ്​ ആയിരക്കണക്കിന്​ പേർ അദ്ദേഹത്തി​​​െൻറ ശിഷ്യന്മാരായിരുന്നത്​. 1993 മുതല്‍ ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറായ അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച​െവച്ചത്. പ്രസിഡൻറാവും മുമ്പ് 10 വര്‍ഷം വര്‍ക്കിങ് പ്രസിഡൻറായിരുന്നു. ’80 മുതല്‍ വൈസ് പ്രസിഡൻറായി സേവനമനുഷ്​ഠിച്ചാണ് സംഘടനയുടെ ശക്തികേന്ദ്രമായി മാറിയത്. തെക്കന്‍ കേരളത്തിലെ ചീഫ് മുഫ്തിയായിരുന്നു.

മതപരമായ ഏതു വിഷയത്തിലും ശരിയായ തീരുമാനം പുറപ്പെടുവിച്ചിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹം. സ്വന്തം അറിവ്​ മറ്റുള്ളവരിലേക്ക്​ ആവോളം പകർന്നു നൽകാൻ ഏറെ സന്തോ
ഷമായിരുന്നു. പുതിയ അറിവുകൾ സ്വീകരിക്കാനും ഏറെ വെമ്പൽകൊണ്ടിരുന്നു.​ കേരളത്തിലെ നൂറുകണക്കിന് മസ്ജിദുകളുടെ തറക്കല്ലിടല്‍ നടത്തിയ അദ്ദേഹം മികച്ച കര്‍മശാസ്ത്ര വിദഗ്​ധനായിരുന്നു.

അഖിലേന്ത്യ ഫിഖ്ഹ് സെമിനാറില്‍ പങ്കെടുക്കുകയും ലോകത്തി​​​െൻറ നാനാഭാഗങ്ങളില്‍ നിന്നെത്തിയ വിവിധ ഭാഷക്കാരായ പണ്ഡിതന്മാരുമായി കര്‍മ ശാസ്ത്രത്തി​​​െൻറ പ്രമുഖ വിഷയങ്ങളെക്കുറിച്ച് അറബി ഭാഷയില്‍തന്നെ സംവദിക്കുകയും ചെയ്​തിരുന്നു. സെമിനാറില്‍ പങ്കെടുത്ത മുഴുവന്‍ പണ്ഡിതന്മാരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തി​​​െൻറ പാണ്ഡിത്യം. അതുകൊണ്ടുതന്നെ, അവരുടെയെല്ലാം ആദരവും അംഗീകാരവും അദ്ദേഹത്തെ തേടിയെത്തി. ഇത്​ അദ്ദേഹത്തെക്കുറിച്ച്​ ​എന്നും ഒാർമിക്കാനുള്ള ​ഏറ്റവും നല്ല സന്ദർഭങ്ങളിൽ​ ചിലതാണ്. അദ്ദേഹത്തി​​​െൻറ വേര്‍പാട് കേരളീയ സമൂഹത്തിന്, പ്രത്യേകിച്ച് ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമക്ക് തീരാനഷ്​ടമാണ്​.
(ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറിയാണ്​ ലേഖകൻ)

Show Full Article
TAGS:VM Moosa Maulav article 
News Summary - VM Moosa Maulavi- Article
Next Story