Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമാപ്പിളപ്പാട്ടിൽ വിശാല...

മാപ്പിളപ്പാട്ടിൽ വിശാല ലോകം പടുത്തൊരാൾ

text_fields
bookmark_border
VM Kutty
cancel
camera_alt

വി.എം. കുട്ടി (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)

മാപ്പിളപ്പാട്ടിന്​ വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെച്ച വി.എം. കുട്ടി മാസ്​റ്റർ വലിയൊരു പൈതൃകം നമ്മെ ഏൽപിച്ചാണ്​ വിട പറയുന്നത്​. അതിനെ കുറിച്ച്​ പുതിയ പാട്ടുകാർക്ക്​ നല്ല ബോധ്യം വേണം. മാപ്പിളപ്പാട്ടു​കൊണ്ട്​ വിശാലമായ ലോകം തീർക്കാനാകുമെന്നും എല്ലാ ആശയങ്ങളെയും പ്രചരിപ്പിക്കാനാകുന്നും ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ​

മാപ്പിളപ്പാട്ടിന്​ മതനിരപേക്ഷമായ തലത്തിലേക്കുയരാൻ തക്ക ശക്​തിയുണ്ട്​്​ എന്ന്​ തിരിച്ചറിഞ്ഞ മഹാപ്രതിഭായായിരുന്നു അദ്ദേഹം. മാപ്പിളപ്പാട്ട്​ എന്ന വ്യതിരിക്​തമായ കലാരൂപത്തി​‍െൻറ സ്വത്വത്തെക്കുറിച്ച്​ എന്നിൽ ബോധമുണ്ടാക്കിയത്​ വി.എം.കുട്ടി മാഷും കെ. രാഘവൻമാഷുമാണ്​. രാഘവൻമാഷ്​ മാപ്പിളപ്പാട്ടിനെ എങ്ങനെയാണ്​ പുതിയൊരുസംഗീത നിർമിതിക്ക്​​ വേണ്ടി ഉപയോഗിച്ചത്​ എന്ന്​ വി.എം.കുട്ടി മാഷക്ക്​ നല്ല ബോധ്യമുണ്ടായിരുന്നു.

ഞങ്ങളുടെ സ്വകാര്യസംഭാഷണങ്ങളിൽ ഏറെയും പാട്ടിനെ കുറിച്ചു തന്നെയായിരുന്നു മാഷ്​ സംസാരിച്ചിരുന്നത്. വയ്യായ്​ക വന്ന കാലത്തും മാപ്പിളപ്പാട്ടിന്​ വേണ്ടി എന്തൊക്കെ ചെയ്യണം അതിന്​ പുതിയ പുസ്​തകം എങ്ങനെ എഴുതണം എന്നൊക്കെ അദ്ദേഹം ഗവേഷണം നടത്തിക്കൊണ്ടിരുന്നു. ​ ബോധ്യപ്പെടുന്ന കാര്യങ്ങൾ പൊതുസമൂഹത്തിലേക്ക്​ എത്തിക്കാനുള്ള ശ്രമമാണ്​ അ​ദ്ദേഹം നടത്തിയത്​.

അതൊരു സാംസ്​കാരിക- രാഷ്​ട്രീയ പ്രവർത്തനം കൂടിയായിരുന്നു. അ​േദ്ദഹത്തിൽ കണ്ട ഏറ്റവും വലിയ പ്രത്യേകത അടിമുടി സെക്കുലറായിരുന്നു എന്നതാണ്​. എ​പ്പോഴും ദേശീയകാഴ്​ചപ്പാടുള്ള ഒരാളായിരുന്നു .ഭാരത പൂങ്കാവനത്തിൽ തുടങ്ങിയ പാട്ടുകളൊക്കെ അതാണ്​ വ്യക്​തമാക്കുന്നത്​. പുതിയ പാട്ടുകാരെയും കവികളെയും സംഗീതസംവിധായകരെയും ക​ണ്ടെത്താനും അവതരപ്പിക്കാനും നടത്തിയ പരി​ശ്രമങ്ങളും അദ്ദേഹത്തി​െൻറ വലിയ പ്രത്യേകതയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mappilapattuvm kutty
News Summary - vm kutty death
Next Story