Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമതേതര ഇന്ത്യയുടെ...

മതേതര ഇന്ത്യയുടെ ധീരനായ പടയാളി 

text_fields
bookmark_border
മതേതര ഇന്ത്യയുടെ ധീരനായ പടയാളി 
cancel

ആ കർമയോഗി ത​​​​​െൻറ കർത്തവ്യ നിർവഹണത്തിന്​ പുകൾപെറ്റ സാക്ഷ്യം നിർവഹിച്ച്​ കടന്നുപോയി. ഏഴു പതിറ്റാണ്ടു നീണ്ട പത്രപ്രവർത്തന സാധനയിലൂടെ അദ്ദേഹം നിർവഹിച്ചത്​ മതനിരപേക്ഷ ജനാധിപത്യ ഭാരതത്തി​​​​​െൻറ അകക്കാമ്പ്​ നന്നാക്കിയെടുക്കുന്നതിനുള്ള നിസ്​തുല സേവനമാണ്​. 1987 മേയ്​ 31ന്​ വെള്ളിമാട്​കുന്നിൽ ‘മാധ്യമം’ പത്രം പ്രകാശനം ചെയ്​തുകൊണ്ട്​ അദ്ദേഹം നടത്തിയ പ്രഭാഷണം തന്നെ മതി അദ്ദേഹത്തി​​​​​െൻറ വർഗീയ വിരുദ്ധ വീക്ഷണത്തിന്​ സാക്ഷ്യമായി.

Kuldeep-nayarr

‘‘നമ്മുടെ പവിത്രസങ്കൽപങ്ങളായ മതേതരത്വത്തിനും ജനാധിപത്യത്തിനും ദേശീയോദ്​ഗ്രഥനത്തിനും തുരങ്കംവെക്കുന്ന വർഗീയതക്കെതിരായ പോരാട്ടമായിരിക്കണം പത്രങ്ങളുടെ ഇന്നത്തെ പരമപ്രധാനമായ ഉത്തരവാദിത്തം.’’ സ്വാതന്ത്ര്യലബ്​ധിയോടനുബന്ധിച്ച്​ ഇന്ത്യയിലുണ്ടായ വർഗീയ ചേരിതിരിവും കലാപ കലുഷിതമായ സാമൂഹികാന്തരീക്ഷവും എടുത്തുപറഞ്ഞ അദ്ദേഹം ഇന്നത്തെ ആസുര കലികാലത്തെക്കുറിച്ച ദീർഘദർശനമാണ്​ അന്ന്​ നടത്തിയത്​. ആ ആഹ്വാനം ശിരസ്സാവഹിച്ചുകൊണ്ടാണ്​ നാളിതുവരെ പ്രവർത്തിച്ചുപോന്നത്​. പ്രാപ്പിടിയന്മാരായ വർഗീയ രാക്ഷസന്മാരിൽനിന്ന്​ സമൂഹത്തെ രക്ഷിക്കാൻ സമാധാനത്തി​​​​​െൻറ സന്ദേശവാഹകയായ വെള്ളരിപ്രാവായി മാറാൻ, ചക്രവാളത്തിലേക്ക്​ ചിറകുവിടർത്തി പറന്നുയരാൻ നടത്തിയ തീവ്ര ശ്രമത്തി​​​​​െൻറ വിജയപൂർവകമായ ശ്രമമാണ്​ ‘മാധ്യമ’ത്തി​​​​​െൻറ ചരിത്രം.

kuldeep-at-madhyamam

 

‘മാധ്യമ’ത്തി​​​​​െൻറ പ്രഥമ പ്രതി മാധ്യമ ലോകത്തെ കുലപതിയായ കുൽദീപ്​ നയാറിൽ നിന്ന്​ ഏറ്റുവാങ്ങിക്കൊണ്ട്​ സാഹിത്യരംഗത്തെ ആചാര്യനായ വൈക്കം മുഹമ്മദ്​ ബഷീർ പറഞ്ഞത്​:  ‘‘മാലോകരേ, വെള്ളിമാട്​കുന്നുനിന്ന്​ ഒരു വെള്ളിനക്ഷത്രം ഉദയം ചെയ്​തിരിക്കുന്നു. നിങ്ങൾ അതിനെ സസന്തോഷം സ്വീകരിക്കൂ’’ എന്നാണ്​. ആ വെള്ളിനക്ഷത്രമാണ്​ ഇന്ന്​ ചക്രവാളങ്ങൾ താണ്ടി ഏഴു രാഷ്​ട്രങ്ങളിൽനിന്ന്​ പ്രസിദ്ധീകരിക്കുന്ന ഏക പത്രമായത്​. ‘മാധ്യമ’ത്തി​​​​​െൻറ വളർച്ച ത​​​​​െൻറ കൈപ്പുണ്യമാണെന്ന്​ അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട്​. ബ്രിട്ടനിൽ അംബാസഡറായിരിക്കെ അദ്ദേഹം അഭിമാനപൂർവം അക്കാര്യം അനുസ്​മരിക്കാറുണ്ടായിരുന്നു.

ഡൽഹിയിൽ പലപ്പോഴും കണ്ടുമുട്ടു​േമ്പാഴൊക്കെ ‘മാധ്യമ’ത്തി​​​​​െൻറ കാര്യം അദ്ദേഹം താൽപര്യപൂർവം അന്വേഷിക്കാറുമുണ്ടായിരുന്നു. ഖത്തറിൽ ‘ഗൾഫ്​ മാധ്യമ’ത്തി​​​​​െൻറ ഒരു പരിപാടിയിൽ പ​െങ്കടുത്ത്​ അദ്ദേഹം കലവറയില്ലാതെ മാധ്യമബന്ധം വെളിപ്പെടുത്തുകയുണ്ടായി. അൽജസീറ ചാനലി​​​​​െൻറ ഇംഗ്ലീഷ്​ പ്രോഗ്രാമിൽ അദ്ദേഹത്തി​​​​​െൻറ ഒരു ഇൻറർവ്യൂ ഉണ്ടായിരുന്നു. ദുബൈയിൽ പരിപാടിയിൽ പ​െങ്കടുക്കവെ തരുൺ തേജ്​പാലുമുണ്ടായിരുന്നു അദ്ദേഹത്തോടൊപ്പം. അനാരോഗ്യം അവഗണിച്ചും ‘മാധ്യമ’ത്തി​​​​​െൻറയും ‘ഗൾഫ്​ മാധ്യമ’ത്തി​​​​​െൻറയും വിളിക്കുത്തരം നൽകിപ്പോന്ന അദ്ദേഹം ത​​​​​െൻറ മാധ്യമ ധർമനിർവഹണത്തിന്​ എന്തുമാത്രം പ്രാമുഖ്യമാണ്​ കൽപിച്ചിരുന്നതെന്ന്​ ഒാർക്കു​േമ്പാൾ അദ്ദേഹത്തോടുള്ള കടപ്പാട്​ പറഞ്ഞു തീർക്കാനാവില്ല.

മതേതര ജനാധിപത്യ ഇന്ത്യയുടെ ധീരനായ പടയാളി എന്നതു​ കൂടാതെ മാധ്യമരംഗത്ത്​ വഴിത്തിരിവ്​ സൃഷ്​ടിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം. ‘അൻജാം’ എന്ന ഉർദു പത്രത്തിലൂടെ ഹിന്ദി, ഇംഗ്ലീഷ്​ പത്രങ്ങളുടെ തലപ്പത്തേറിയ നയാർ ഇന്ത്യ-പാക്​ ബന്ധത്തി​​​​​െൻറ ശക്തനായ വക്താവായിരുന്നു. അദ്ദേഹത്തി​​​​​െൻറ ദേഹവിയോഗം മാധ്യമ മൂല്യശോഷണത്തി​​​​​െൻറയും അധികാര ദുർവിനിയോഗത്തി​​​​​െൻറയും ഫാഷിസ്​റ്റ്​ സമഗ്രാധിപത്യത്തി​​​​​െൻറയും ഇൗ ‘കെട്ട’ കാലത്ത്​ വമ്പിച്ച വിടവുതന്നെ സൃഷ്​ടിച്ചിരിക്കുന്നു. സന്തപ്​ത കുടുംബത്തി​​​​​െൻറ ദുഃഖത്തിൽ പങ്കുകൊള്ളുന്നതോടൊപ്പം പരേതാത്മാവി​​​​​െൻറ നിത്യശാന്തിക്കായി പ്രാർഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlekerala newskuldeep nayarvk hamza abbasmalayalam news
News Summary - VK Hamza Abbaz Remembering Kuldip Nayyar-Article
Next Story