Begin typing your search above and press return to search.
exit_to_app
exit_to_app
ആരായിരുന്നു വാരിയംകുന്നൻ...?
cancel

ലോകത്തിന്‍റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചാണ് സമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നത്. പൃഥ്വിരാജ്-ആഷിഖ് അബു കൂട്ടുക്കെട്ടിൽ വാരിയൻകുന്നൻ എന്ന പേരിൽ പുതിയ സിനിമ പ്രഖ്യാപിച്ചതിന് ശേഷമാണ് ചർച്ചകൾ തുടങ്ങിയത്. വാരിയംകുന്നത്തിന്‍റെ സ​മ​ര​ ജീ​വി​ത​ത്തി​​ന്​ എന്തും പി​ന്തു​ണ​യും പ്ര​ചോ​ദ​ന​വു​മാ​യി​രു​ന്നു മാ​താ​വ്​ ച​ക്കി​പ്പറ​മ്പ​ൻ കു​ഞ്ഞാ​യി​ശ ഹ​ജ്ജു​മ്മ​യും ഭാ​ര്യ മാ​ളു ഹ​ജ്ജു​മ്മ​യും. ''വാരാദ്യ മാധ്യമം'' പ്രസിദ്ധീകരിച്ച കെ.എം. ജാഫർ ഈരാറ്റുപേട്ടയുടെ ലേഖനം വായിക്കാം...

''വെള്ളക്കാരുമായി യുദ്ധം ഉണ്ടായാൽ ആരും ഭയപ്പെടരുത്. വെള്ളക്കാര​​​​​െൻറ ഭരണം ഒടുക്കണം. വാരിയൻകുന്നൻ നമ്മോടൊപ്പമുണ്ട്. പൂക്കോട്ടൂരും പൂച്ചോലമാടും ചന്തക്കുന്നും നമ്മുടെ അനേകം ആളുകൾ ശഹീദായി. വാഗൺ കൂട്ടക്കൊല വെള്ളക്കാരുടെ ഭീകരതക്ക്​ തെളിവാണ്. അവരെ ഓടിക്കുന്നതിന് നമുക്ക്, നമ്മുടെ പങ്ക് രാജ്യത്തിനായി സമർപ്പിക്കണം. ആണുങ്ങൾ യുദ്ധത്തിന് പുറപ്പെടുമ്പോൾ നാം സ്​ത്രീകളായിരിക്കണം സന്തോഷത്തോടെ സലാം പറഞ്ഞ് അവരെ യാത്രയാക്കേണ്ടത്. കൂടെ പോകാൻ കഴിവുള്ളവർ പോകണം. മറ്റുള്ള സ്​ത്രീകൾ വനത്തിലും പാറക്കൂട്ടങ്ങളിലും ഒളിച്ചിരിക്ക​െട്ട. കഴിയുന്നത്ര ഭക്ഷണ സാധനങ്ങൾ നാം സ്വരൂപിക്കണം. ശഹീദാകുന്ന പോരാളികളെ കല്ലുവെട്ടുകുഴിയിൽ പനമ്പും പായയും വിരിച്ച് അതിലടക്കംചെയ്യണം. ആണുങ്ങളെല്ലാം ശഹീദായിട്ടുണ്ടാകും, അല്ലെങ്കിൽ ഒളിവിലായിരിക്കും. ഒറ്റ മയ്യിത്തും ജീർണിക്കാനിടവരരുത്. അത് വെള്ളക്കാര​​​​​െൻറതാണെങ്കിലും ശരി. നാംതന്നെ ആ ജോലി ധൈര്യമായി ഏറ്റെടുക്കണം. ആണുങ്ങൾക്ക് ധൈര്യം പകരേണ്ടത് നാമാണ്. ഇതെല്ലാം സുൽത്താൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൽപനയാണ്''. ഇന്ത്യൻ സ്വാതന്ത്ര്യപോരാട്ടത്തിലെ വീരേതിഹാസം, മാളു ഹജ്ജുമ്മ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് അങ്ങാടിയിലെ ഒരു പാറപ്പുറത്ത്​ കയറി നടത്തിയ പ്രസംഗത്തിൽനിന്നുള്ള ​വാക്കുകളാണിത്​.

പൂക്കോട്ടൂർ, ചേറൂർ, പൂച്ചോലമാട്, പാണ്ടിക്കാട്, വീട്ടിക്കുന്ന് തുടങ്ങി നാടി​​​​െൻറ മുക്കൂമൂലകളിൽ നടന്ന ചെറുതും വലുതുമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ, ചെറുത്തുനിൽപുകളിൽ പൊരുതി വീരമൃത്യു വരിച്ച ആയിരക്കണക്കിന് പോരാളികളുടെ കൂട്ടക്കുഴിമാടങ്ങൾ മലബാറി​​​​െൻറ വിവിധ ഭാഗങ്ങളിൽ കാണാം. അതിൽ പലതും സ്​ത്രീക്കരുത്തി​​​​െൻറയും സ്​ഥൈര്യത്തി​​​​െൻറയും ബാക്കിപത്രങ്ങളുമാണ്​. അവയൊന്നുംപക്ഷേ, വരുംതലമുറക്ക് ഓർമപ്പെടുത്തലായി വേണ്ടവിധം സംരക്ഷിക്കപ്പെട്ടിട്ടില്ല. ഇതൊരു വീണ്ടെടുപ്പി​​​​​െൻറ കാലമാണ്​, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്​മരണീയമായ സായുധ, കാർഷിക വിപ്ലവങ്ങളുടെ മുൻനിരയിലായിട്ടും തമസ്​കരിക്കപ്പെട്ട ഒരുപാട്​ പോരാളികളുടെ, വിശേഷിച്ച്​ വനിത പോരാളികളുടെ പോരാട്ട ചരി​ത്രത്തി​​​​​െൻറ വീണ്ടെടുപ്പ്​ കാലം. മലബാർ വിപ്ലവസമര നായകൻ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെ മാതാവ്​ കുഞ്ഞായിശ ഹജ്ജുമ്മയുടെയും ഭാര്യ മാളു ഹജ്ജുമ്മയുടെയും പോരാട്ടജീവിതമാണ്​ ഇവിടെ കുറിക്കുന്നത്​.

പോരാളികളുടെ മാതാവ്​

പറവെട്ടി ഉണ്ണിമമ്മദ് ഹാജി പ്രമുഖനും വ്യാപാരിയും വിദ്യാസമ്പന്നനും മതപണ്ഡിതനുമായിരുന്നു. ഏക്കർ കണക്കിന്​ ഭൂമിയുണ്ടായിരുന്ന അദ്ദേഹം കൃഷിയിലും മികവ് തെളിയിച്ചു. ഉണ്ണി മമ്മദ് ഹാജിയുടെ സീമന്തപുത്രിയായിരുന്നു കുഞ്ഞായിശ ഹജ്ജുമ്മ. ബ്രിട്ടീഷുകാരുടെ കടന്നാക്രമണത്തിനെതിരെ ശക്​തമായ ചെറുത്തുനിൽപ്​ നടത്തിയ പ്രമുഖ ദേശസ്​നേഹിയും പണ്ഡിതനുമായിരുന്ന ചക്കിപ്പറമ്പൻ മൊയ്തീൻകുട്ടി ഹാജിയാണ്​ കുഞ്ഞായിശയെ വിവാഹം ചെയ്തത്. കൊണ്ടോട്ടിക്കടുത്ത് നെടിയിരുപ്പിൽ ചക്കിപ്പറമ്പൻ കുഞ്ഞാലൻ ഹാജിയുടെ നാലു മക്കളിൽ മൂത്തവനായി 1840ൽ ജനിച്ച മൊയ്തീൻകുട്ടി ഹാജി ധനാഢ്യനും കർഷകനും വ്യാപാരിയുമായിരുന്നു.

സുഖലോലുപതയിൽ കഴിഞ്ഞ കുഞ്ഞായിശക്ക് സ്വാതന്ത്ര്യസമര പോരാളിയായ മൊയ്തീൻ കുട്ടി ഹാജിയുടെ ജീവിതസഖിയായതോടെ ദുരിതവും ആരംഭിച്ചു. അതിനിടയിലും ആ കാലത്ത്​ കുഞ്ഞായിശ ഭർത്താവിനോടൊത്ത് മക്കയിൽ പോയി ഹജ്ജ് ചെയ്തിട്ടുണ്ട്. കടുത്ത ബ്രിട്ടീഷ് വിരോധി ആയിരുന്ന അവർ സ്വാതന്ത്ര്യ സമരത്തിന് മറ്റുള്ളവരെ േപ്രരിപ്പിക്കുമായിരുന്നു. പട്ടാളക്കാർ അവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. മൊയ്തീൻകുട്ടി ഹാജിയെ അന്വേഷിച്ച് വരുന്ന വെള്ളപ്പട്ടാളം അദ്ദേഹത്തെ കിട്ടിയി​െല്ലങ്കിൽ ഭാര്യയെ പിടിച്ചുകൊണ്ടുപോകും. കൊടിയ മർദനവും പീഡനവും അവർ നിരന്തരം അനുഭവിച്ചു. അപ്പോഴെല്ലാം കുഞ്ഞായിശ അസാമാന്യ ധൈര്യം പ്രകടിപ്പിച്ചുപോന്നു. ഏറനാടൻ തെരുവുകളിലെ ജനമധ്യത്തിൽ പൊലീസി​​​​െൻറ അടിയും തൊഴിയും ഏൽക്കുമ്പോൾ കുഞ്ഞായിശ ത​​​​​െൻറ പ്രിയഭർത്താവ് മൊയ്തീൻകുട്ടി ഹാജിയുടെ വാക്കുകളോർക്കും. ''കുഞ്ഞായിശാ, രാജ്യത്തിനുവേണ്ടി മരിച്ചാൽ സ്വർഗമാണ്, അതെല്ലാവർക്കും കിട്ടുന്ന സൗഭാഗ്യമല്ല.'' മലബാർ വിപ്ലവസമരങ്ങളുടെ മാതാവ്​ എന്ന്​ നിസ്സംശയം അവരെ വിശേഷിപ്പിക്കാം.

മൊയ്തീൻകുട്ടി ഹാജിയുടെയും കുഞ്ഞായിശ ഹജ്ജുമ്മയുടെയും പുത്രനായി 1866ലാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ജനിച്ചത്. ബാല്യകാലത്ത് ഉമ്മയുടെ നാടായ കണ്ണത്ത് പറവെട്ടിയിലായിരുന്നു കുഞ്ഞഹമ്മദ് കഴിഞ്ഞിരുന്നത്​. ഭർത്താവി​​​​െൻറ ധീരകൃത്യങ്ങൾ കുഞ്ഞായിശ ഹജ്ജുമ്മയെ ആവേശഭരിതയാക്കി. അധിനിവേശത്തിനെതിരെ പടപൊരുതുന്നതിന് അവർ മക്കളെ നിരന്തരം േപ്രരിപ്പിച്ചു. ഉമ്മയുടെ മടിത്തട്ടിൽ കിടന്ന് ബദ്​റി​​​​െൻറയും ഉഹ്​ദി​​​​​െൻറയും വീരേതിഹാസ കഥകൾ കേട്ട് മക്കൾ ധീരരായി വളർന്നു. സന്താനങ്ങളെ ധീരരും ദേശാഭിമാനികളുമാക്കി എങ്ങനെ വളർത്താമെന്ന് കുഞ്ഞായിശ ഹജ്ജുമ്മയെന്ന ധീരവനിത ഏറനാട്ടിലെ എല്ലാ ഉമ്മമാരേയും പഠിപ്പിച്ചു.

കുതിരപ്പുറമേറിയ മാപ്പിളപ്പെണ്ണ്​

സൂര്യനസ്​തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തി​​​​െൻറ അധികാരത്തി​​​​​െൻറയും അഹങ്കാരത്തി​​​​െൻറയും നെറുകയിൽ പിടിച്ച് വെള്ളക്കാര​​​​​െൻറ ഉറക്കംകെടുത്തിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക്​ പ്രചോദനവും പിന്തുണയുമായി വർത്തിച്ച ജീവിത പങ്കാളി, അതായിരുന്നു ഫാത്തിമ എന്ന മാളു. ബ്രിട്ടനെതിരെ കൈയിൽ ഉൗരിപ്പിടിച്ച വാളുമായി പടക്കളത്തിൽ ഭർത്താവിനോടൊന്നിച്ചു പോരാടിയ വീരാംഗന. എല്ലുനുറുങ്ങുന്ന മർദനങ്ങൾക്കും തടവറകളുടെ കൂരിരുട്ടിനും തകർക്കാനാവാത്ത വാരിയൻകുന്ന​​​​​െൻറ നിശ്ചയദാർഢ്യവും അചഞ്ചല വിപ്ലവബോധവും നേതൃപാടവവും കണ്ട് മനസ്സുകൊതിച്ച ഏറനാടൻ പെൺഹൃദയം. കുഞ്ഞഹമ്മദ്​ ഹാജിയുടെ അമ്മാവ​ൻ പറവെട്ടി കോയാമു ഹാജിയുടെ മകൾ മാളു.

സോവിയറ്റ്​ റഷ്യ ആദരവോടെ നോക്കിക്കണ്ട വാരിയൻകുന്നനെന്ന ഏറനാടൻ പുലിയെ ഒരുനോക്കു കാണാൻ വഴിയോരങ്ങളിൽ കാത്തുനിന്നിരുന്നു അവർ. ഇടക്കെ​പ്പ​േഴാ മാളുവി​​​​െൻറ ഉള്ളിൽ ആദരവിനൊപ്പം പ്രണയവും മൊട്ടിട്ടുതുടങ്ങി. എന്നാൽ, വെള്ളക്കാരനെ ആട്ടിപ്പായിക്കുന്നതുവരെ വിശ്രമമില്ലാത്ത ഏറനാടൻ സുൽത്താനെവിടെ പ്രണയിക്കാൻ സമയം! കുഞ്ഞഹമ്മദ് ഹാജിയോടുള്ള അവരുടെ പ്രണയം, അക്ഷരാർഥത്തിൽ സ്വാതന്ത്ര്യത്തോട​ുള്ള പ്രണയംതന്നെയായിരുന്നു. സ്​ത്രീകൾക്ക് സമരത്തിൽ പങ്കെടുക്കാനുള്ള പരിമിതികൾ അവർക്ക്​ അറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് മലബാറിലെ ഏറ്റവും ശക്​തനും അപകടകാരിയുമെന്ന് ഇന്നിസ്​ സായിപ്പ് വിശേഷിപ്പിച്ച കുഞ്ഞഹമ്മദ് ഹാജിയെത്തന്നെ സ്വന്തമാക്കാൻ അവർ ആഗ്രഹിച്ചതും. ധൈര്യവും സാഹസികതയും നിറഞ്ഞ അവർ, ഇഷ്​ടപ്പെട്ട ജീവിതപങ്കാളിയെ സ്വയം തെരഞ്ഞെടുക്കാൻ ധൈര്യപ്പെട്ടു.

ഒന്നേകാൽ നൂറ്റാണ്ട്​ മുമ്പാണ്​. ഒരു പെണ്ണും തെരഞ്ഞെടുക്കാത്ത വഴികളിലൂടെയായിരുന്നു അവരുടെ സഞ്ചാരം. ആയുധാഭ്യാസവും കുതിരസവാരിയും പഠിക്കണമെന്ന് പിതാവിനോട്​ അവർ ആവശ്യപ്പെട്ടു. അക്കാലത്ത്​ ലഭിക്കാവുന്ന മികച്ച വിദ്യാഭ്യാസം നേടിയ അവർക്ക്​ ഇംഗ്ലീഷും മലയാളവും എഴുതാൻ അറിയുമായിരുന്നു. വിവാഹാലോചനകൾ നിരന്തരം വന്നെങ്കിലും അവർ ഒഴിഞ്ഞുമാറി. കുതിരയെ വാങ്ങിത്തന്നാൽ വിവാഹത്തിന് സമ്മതിക്കാമെന്ന് മാളു പിതാവിന്​ വാക്കുകൊടുത്തു. അങ്ങനെ മകളുടെ ശാഠ്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ കോയാമു ഹാജി നീലഗിരിയിൽനിന്ന്​ നല്ലൊരു വെള്ളക്കുതിരയെ വാങ്ങി മാളുവിന് നൽകി. കുതിരയെ പരിചരിക്കാൻ ആളെയും നിയമിച്ചു.

ഉപ്പയുടെ നിർബന്ധത്തിന് വഴങ്ങി വിവാഹിതയായെങ്കിലും ആഴ്ചകൾ മാത്രമായിരുന്നു ആ ദാമ്പത്യബന്ധം നിലനിന്നത്. പിന്നീട് പല ഉന്നതരും വിവാഹാഭ്യർഥന നടത്തിയെങ്കിലും മാളുവി​​​​െൻറ വഴി മറ്റൊന്നായിരുന്നു. യുദ്ധം ശക്​തിയാർജിച്ച കാലം, മാളു ഉറച്ച തീരുമാനത്തിലെത്തി, അവസാനത്തെ വെള്ളക്കാരനെയും ആട്ടിപ്പായിക്കുന്നതുവരെയും പൊരുതുമെന്ന്​, അതിന്​ കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം ഉറച്ചുനിൽക്കുമെന്നും. സ്വസ്​ഥമായ കുടുംബ ജീവിതമായിരുന്നില്ല അവരുടെ സ്വപ്​നങ്ങളിൽ. ഏതുനിമിഷവും വെള്ളക്കാര​​​​​െൻറ വെടിയുണ്ടയിൽ തീരാവുന്ന ഒരാളെ അത്തരത്തിൽ ആരും ആഗ്രഹിക്കില്ലല്ലോ. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കെ മാളുതന്നെ ത​​​​​െൻറ ആഗ്രഹം കുഞ്ഞഹമ്മദ് ഹാജിയെ അറിയിച്ചു. ആ സാഹചര്യത്തിൽ അവരുടെ അഭ്യർഥന അദ്ദേഹം തള്ളിക്കളഞ്ഞു. മാളുവിനെ, അവരുടെ 43ാം വയസ്സിൽ പിന്നീട് കുഞ്ഞഹമ്മദ് ഹാജി വിവാഹം കഴിച്ചു.

പശ്ചിമഘട്ട മലനിരകളിൽ ഒളിസങ്കേതങ്ങളൊരുക്കി ഹാജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഒളിപ്പോരുകൾ അത്യന്തം സാഹസികമായിരുന്നു. ഈ യുദ്ധവേളകളിൽ പലപ്പോഴും മാളു ഹജ്ജുമ്മയും വനത്തിലുണ്ടായിരുന്നു. ബ്രിട്ടനെതിരെ കൈയിൽ ഊരിപ്പിടിച്ച വാളുമായി പടക്കളത്തിൽ ഭർത്താവിനോടൊന്നിച്ച് മാളു പോരാടി. വിവാഹ ശേഷം നടന്ന എല്ലാ പടയോട്ടങ്ങളിലും കുഞ്ഞഹമ്മദ് ഹാജിയോടൊപ്പമുണ്ടായിരുന്നു. ഹാജിയോടൊപ്പം യുദ്ധത്തിൽ പങ്കെടുത്ത് പടക്കളത്തിൽ രക്​തസാക്ഷിയാകണമെന്നതായിരുന്നു അവരുടെ ആഗ്രഹം. പ​ക്ഷേ, ആഗ്രഹം സഫലമാകും മു​േമ്പ കുഞ്ഞഹമ്മദ്​ ഹാജി വീട്ടിക്കുന്ന് ക്യാമ്പിൽനിന്ന്​ പിടിക്കപ്പെട്ടു.

''നാടുവിടാനില്ല, ഇവിടെ മരിക്കും''

വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് മാപ്പ് എഴുതിനൽകിയാൽ മക്കയിലേക്ക് നാടുകടത്താമെന്നും അവിടെ എല്ലാവിധ സൗകര്യവും ചെയ്തുതരാമെന്നും പറഞ്ഞ ജഡ്ജി കേണൽ ഹംഫ്രിയോട് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉറച്ച ശബ്​ദം ഇതായിരുന്നു,

''ഞാൻ പരിശുദ്ധ മക്കയെ ഇഷ്​ടപ്പെടുന്നു, എന്നുകരുതി ഞാൻ പിറന്നത് മക്കയിലല്ല, ഇവിടെ, ഇതിഹാസങ്ങൾ രചിക്കപ്പെട്ട ഏറനാടൻ മണ്ണിലാണ് ജനിച്ചത്. ഇന്ത്യയാണ്​ എ​​​​​െൻറ നാട്. ഈ നാടി​​​​െൻറ സ്വാതന്ത്ര്യമാണെ​​​​െൻറ ലക്ഷ്യം. ഈ ദേശത്തെയാണ് ഞാൻ സ്​നേഹിക്കുന്നത്. ഇവിടെത്തന്നെ മരിക്കുകയും ഈ മണ്ണിൽ ലയിച്ചു ചേരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവനാണ് ഞാൻ''.

കുഞ്ഞഹമ്മദ് ഹാജി തുടർന്നു: ''മിസ്​റ്റർ കേണൽ, ഞങ്ങൾ മരണവും അന്തസ്സോടെ വേണമെന്നാഗ്രഹിക്കുന്നവരാണ്. കണ്ണുകെട്ടി പിറകിൽനിന്ന് വെടിവെച്ച് കൊല്ലുകയാണ് നിങ്ങളുടെ പതിവെന്ന് കേട്ടിട്ടുണ്ട്. ഈയുള്ളവനെ അങ്ങനെ ചെയ്യരുത്. കണ്ണ് കെട്ടാതെ മുന്നിൽനിന്ന് ഈ നെഞ്ചിലേക്ക് വെടിവെക്കാനുള്ള മനസ്സ്​ കാണിക്കണം. എനിക്ക് ഈ മണ്ണ് കണ്ട്​ മരിക്കണം.'' 1922 ജനുവരി 21ന് രാവിലെ 10 മണിക്ക് മലപ്പുറം കോട്ടക്കുന്നി​​​​െൻറ വടക്കേ ചരിവിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന മഹായോദ്ധാവ് രാജ്യത്തിനുവേണ്ടി വെടിയുണ്ടകൾക്കുനേരെ വിരിമാറ് കാണിച്ച് ജീവൻ ബലിയർപ്പിച്ചു.

കുഞ്ഞഹമ്മദ്​ ഹാജിയുടെ രക്​തസാക്ഷിത്വത്തിനു ശേഷം സുൽത്താനോടൊപ്പം വീട്ടിക്കുന്നിലുണ്ടായിരുന്ന മുഴുവൻ പോരാളികളും കൊല്ലപ്പെടുക​യോ അന്തമാനിലേക്ക് നാടുകടത്തപ്പെടുക​യോ ചെയ്തു. കുറേപേർ വിവിധ നാടുകളിലേക്ക് കുടിയേറി. മാളു ഹജ്ജുമ്മയും ഏതാനും വിശ്വസ്​തരും വനാന്തരങ്ങളിലും പല വീടുകളിലുമായി ഒളിവിൽ കഴിഞ്ഞു.

പള്ളിയും പള്ളിക്കൂടവും

കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയാൽ മാത്രമേ അടുത്ത തലമുറയെ ഉയിർത്തെഴുന്നേൽപിക്കാൻ കഴിയൂ എന്ന് അവർക്കറിയാമായിരുന്നു. അതിനായി ത​​​​​െൻറ സ്​നേഹിതരായ ചില നായർ സ്​ത്രീകളുടെ സഹായത്തോടെ കണ്ണത്ത് സ്​കൂൾ അവർ പുനഃസ്​ഥാപിച്ചു. ചകിതരായ കുട്ടികൾ സ്​കൂളിൽ എത്താൻ മടികാണിച്ചപ്പോൾ ത​​​​​െൻറ പാടത്തും പറമ്പിലുമെല്ലാമുള്ള എല്ലാ വിഭവങ്ങളും സ്​കൂളിനായി ഏറ്റെടുക്കാൻ കാട്ടിലിരുന്ന്​ മാളു നിർദേശം നൽകി. പട്ടിണിക്കാലമായതിനാൽ വിശപ്പ് മാറ്റാൻ കുട്ടികൾ സ്​കൂളിലെത്തുമെന്ന് അവർക്കറിയാമായിരുന്നു. പിതാവ് കോയാമു ഹാജി 1928ൽ ജയിലിൽ മരിച്ചതറിഞ്ഞ് മയ്യിത്ത്​ കരുവാരക്കുണ്ടിൽ എത്തിക്കുന്നതിനുള്ള ഏർപ്പാടുകൾ അവർ ചെയ്തു. കരുവാരക്കുണ്ട് പള്ളിയിൽ ഖബറടക്കസമയത്താണ് ഒളിവുകാലത്തിനു ശേഷം മാളു ഹജ്ജുമ്മ ജനത്തിന്​ മുന്നിൽ പ്ര​ത്യക്ഷപ്പെടുന്നത്​​. പിന്നീട് തികഞ്ഞ സാമൂഹിക പ്രവർത്തകയായി അവർ മാറി. ബ്രിട്ടീഷുകാരെ വിറപ്പിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യയെന്ന പദവിയുള്ളതിനാൽ മറുവാക്കില്ലാത്ത നേതാവായി വളർന്നു. അവരെക്കുറിച്ച്​ ഇപ്പോൾ 67 വയസ്സുള്ള കുട്ടിമാൻ എന്ന പറവെട്ടി മോയീന്‍റെ വാക്കുകൾ: ''മാളു അമ്മായി മരിക്കുമ്പോൾ എനിക്ക് ഒമ്പത്​ വയസ്സ്. ഉപ്പാ​​​​െൻറ അമ്മായി ആണെങ്കിലും ഞങ്ങളും അമ്മായീന്നായിരുന്നു വിളിച്ചിരുന്നത്​. തെയ്യമ്പട്ടിക്കുന്നിലുള്ള അമ്മായിയുടെ വീട്ടിൽനിന്ന്​ ചീനിപ്പാടത്തിനക്കരെ എ​​​​െൻറ വീട് ലക്ഷ്യമാക്കി 'കുട്ട്യേ' എന്ന് അമ്മായി നീട്ടി വിളിക്കും.

ചീനിപ്പാടത്തിനക്കരെവരെ കേൾക്കാവുന്ന ആ വിളി ചായകുടിക്കാനാണ്. ഞങ്ങളെന്നും ഒന്നിച്ചായിരുന്നു ചായകുടിക്കുന്നത്.'' മാളു അമ്മായിക്ക് ഏതാണ്ട് 60 വയസ്സായപ്പോൾ ആ നാട്ടിലെ രാജ്​ഞിയെപ്പോലെ അവർ പ്രശോഭിച്ചതായി ഉപ്പ ഞങ്ങൾക്ക് പറഞ്ഞുതന്നിട്ടുണ്ടെന്ന് സഹോദരൻ ഉമ്മർ ഹാജിയും സാക്ഷ്യപ്പെടുത്തു. ജനങ്ങൾക്ക് ഒരുതരം ഭയം കലർന്ന ബഹുമാനമായിരുന്നു അമ്മായീനോട്. അങ്ങാടിയിലൂടെ അവർ നടക്കാനിറങ്ങിയാൽ മുതിർന്നവർ പോലും എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കുമായിരുന്നു.

നീളംകൂടിയ കുപ്പായവും കാച്ചിത്തുണിയും മക്കനയുമായിരുന്നു വേഷം. കൈയിലൊരു നീളൻ വടിയും കാണും. അക്കാലത്തെ പ്രതാപത്തി​​​​െൻറ അടയാളമായിരുന്നു ആ വടി. അരയിലൊരു വെള്ളി അരപ്പട്ട. അതിലെപ്പോഴുമൊരു കത്തിയുമുണ്ടാകും. നാട്ടിലുണ്ടാകുന്ന പ്രശ്നങ്ങളും മറ്റും പറഞ്ഞുതീർക്കുന്നതും മധ്യസ്​ഥത വഹിക്കുന്നതും മാളു ഹജ്ജുമ്മയായിരുന്നു. കരുവാരക്കുണ്ട് പള്ളി മുഖ്യ ചുമതലക്കാരിയായി അവർ സേവനമനുഷ്​ഠിച്ചിരുന്നു. ആ​ദ്യം ഒ​ന്ന​ര ഏ​ക്ക​റും പി​ന്നീ​ട്​ അ​ഞ്ച്​ ഏ​ക്ക​റും പ​ള്ളി​ക്കാ​യി അ​വ​ർ ന​ൽ​കി. മ​ര​ണശേ​ഷം ത​െ​ൻ​റ മു​ഴു​വ​ൻ സ്വ​ത്തു​ക​ളും ക​രു​വാ​ര​ക്കു​ണ്ട്​ പ​ള്ളി​ക്കും മാ​മ്പു​ഴ പ​ള്ളി​ക്കു​മാ​യി ന​ൽ​കാ​ൻ അ​വ​ർ വ​സി​യ്യത്ത്​ എ​ഴു​തി. ഇ​ത്​ ഏ​താ​ണ്ട്​ 30 ഏ​ക്ക​ർ വ​രും. അവർ താമസിച്ച വീട്​ നിലനിൽക്കുന്ന സ്​ഥലം പള്ളിക്കമ്മിറ്റിയുടെ കീഴിലാണ്​ ഇപ്പോൾ.

പള്ളി സംബന്ധിച്ച ആലോചനയോഗം ചേരു​േമ്പാൾ തൊട്ടടുത്ത മുറിയിൽ പ്രത്യേക ഇരിപ്പിടത്തിലിരുന്ന് അവർ കാര്യങ്ങൾ നിയന്ത്രിക്കും. ശക്​തിയും ധൈര്യവും നേതൃഗുണവും മതബോധവും ഒത്തിണങ്ങിയിരുന്ന വനിതയായിരുന്നു മാളു ഹജ്ജുമ്മ. അക്കാലത്ത് ഇംഗ്ലീഷിൽ എഴുതുകയെന്നതും കോടതി വ്യവഹാരത്തിനായി കോഴിക്കോട്, മഞ്ചേരി തുടങ്ങിയ സ്​ഥലങ്ങളിലേക്ക്​ ഒറ്റക്ക്​ സഞ്ചരിക്കുകയെന്നതും സ്​ത്രീകൾക്ക് ആലോചിക്കാൻകൂടി കഴിയില്ലായിരുന്നു. എന്നാൽ, അവർ അതെല്ലാം ചെയ്​തിരുന്നു. 1961ൽ മാളു ഹജ്ജുമ്മയെന്ന ഇതിഹാസം മരണത്തിന് കീഴടങ്ങി. അവർക്ക്​ മക്കളില്ല. മരണവിവരമറിഞ്ഞ് മലബാറി​​​​െൻറ ഒട്ടുമിക്ക ഭാഗങ്ങളിൽനിന്നും ജനം ഒഴുകിയെത്തി. കരുവാരക്കുണ്ട് പള്ളി ഖബർസ്​ഥാനിൽ കോയാമു ഹാജിയുടെ ഖബറിനോട് ചേർന്നാണ് മകൾ മാളു ഫാത്തിമയെ മറവ്​ചെയ്തത്.

Show Full Article
TAGS:Variankunnathu Kunjahammed haji 1921 Freedom Fight freedom fight 
Next Story