‘വൈഗ’: കാർഷിക കേരളത്തിെൻറ പ്രത്യാശ
text_fieldsസംസ്ഥാനത്ത് മാത്രമല്ല രാജ്യത്താകമാനം കാർഷിക വളർച്ചനിരക്ക് പരിശോധിച്ചാൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അത്രക്ക് ആശാവഹമായിരുന്നില്ല എന്ന് കാണാനാകും. കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ച വലിയൊരളവിൽ കാർഷിക വരുമാനത്തിൽ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഉൽപന്നങ്ങളുടെ വിപണി ലഭ്യത, ഇടനിലക്കാരുടെ ചൂഷണം, കിട്ടുന്ന വിലക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കേണ്ട അവസ്ഥ എന്നിവ കാർഷിക വരുമാനത്തിെൻറ ഇടിവിന് കാരണമായിട്ടുണ്ട്. എന്നാൽ, കാർഷികോൽപന്നങ്ങളുടെ സംസ്കരണത്തിനും മൂല്യവർധനക്കും അനന്തമായ സാധ്യതകളാണ് നിലവിലുള്ളത്. കേരളത്തിൽ ഉൽപാദിപ്പിക്കെപ്പടുന്ന ഉൽപന്നങ്ങളുടെ 10 ശതമാനം പോലും മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റെപ്പടുന്നില്ല എന്നത് ഈ രംഗെത്ത ഏറ്റവും വലിയ ഒരു പോരായ്മയാണ്. ഈ സത്യാവസ്ഥ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞുകൊണ്ട് വലിയൊരു മുന്നേറ്റത്തിന് വഴിയൊരുക്കുകയാണ് സംസ്ഥാന സർക്കാർ. ഒരുവശത്ത് ഉൽപന്ന സംസ്കരണ രംഗെത്ത സാധ്യതകൾ മനസ്സിലാക്കിക്കൊണ്ടും മറുവശത്ത് വിപണി ലഭ്യത, സാങ്കേതിക വിദ്യകളുടെ കണ്ടെത്തൽ, പ്രാദേശിക ഗ്രൂപ്പുകളുടെ രൂപവത്കരണം എന്നിവയിലൂന്നുന്ന ഒരു ശാസ്ത്രീയ സമീപനം സംസ്ഥാന സർക്കാറും കൃഷിവകുപ്പും രൂപവത്കരിക്കുകയുണ്ടായി.
2016ൽ തുടങ്ങിയ ഈ ഉദ്യമത്തിൽ ലക്ഷ്യമിട്ടിരിക്കുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളായിരുന്നു. ഉൽപന്ന സംസ്കരണത്തിലെ സാധ്യതകൾ മനസ്സിലാക്കി കർഷകരെയും യുവസംരംഭകരെയും ഈ മേഖലയിലേക്ക് ആകർഷിക്കുക, നൂതന സാങ്കേതിക വിദ്യകൾ ലഭ്യമാക്കാൻ കർഷകസംരംഭകർക്ക് അവസരമൊരുക്കൽ, പ്രാദേശികാടിസ്ഥാന ഉൽപന്നസംസ്കരണത്തിനും വിപണനത്തിനുമായി അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കൽ എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി ‘വൈഗ’ (വാല്യൂ അഡീഷൻ ഫോർ ഇൻകം ജനറേഷൻ) എന്ന പേരിൽ ഒരു അന്തർദേശീയ പ്രദർശനവും ശിൽപശാലയും 2016 ഡിസംബറിൽ തിരുവനന്തപുരത്ത് അഞ്ചു ദിവസങ്ങളിലായി കൃഷിവകുപ്പ് സംഘടിപ്പിക്കുകയുണ്ടായി. ശിൽപശാലയിൽ യുവാക്കളും കർഷകരും അടക്കം നിരവധി സംരംഭകരും വിദേശപ്രതിനിധികളും പങ്കെടുത്തു. വൈഗ -2016ൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ചില പദ്ധതികൾ ഈ വർഷം കൃഷിവകുപ്പിന് മുന്നോട്ടുവെക്കാൻ കഴിഞ്ഞു. തിരഞ്ഞെടുക്കെപ്പട്ട ജില്ലകളിൽ പ്രത്യേക കാർഷിക ഉൽപന്നങ്ങൾക്കായി അേഗ്രാപാർക്കുകളുടെ രൂപവത്കരണം, നൂതന സാങ്കേതിക വിദ്യകൾ ലഭ്യമാക്കിക്കൊണ്ട് ഉൽപന്ന സംസ്കരണത്തിനായുള്ള ഇൻക്യുബേഷൻ സെൻററുകളുടെ പ്രവർത്തനം, കർഷകർക്ക് ഉപയോഗിക്കാൻ പറ്റുന്ന ലഘു യന്ത്രങ്ങളുടെ വിതരണം, ചെറുധാന്യങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും കൃഷി തുടങ്ങി പല പദ്ധതികൾ ഇതിൽ ഉൾെപ്പടുന്നു. കൂടുതൽ മെച്ചെപ്പട്ട രീതിയിൽ രണ്ടാമത് അന്താരാഷ്ട്ര പ്രദർശനവും ശിൽപശാലയും വൈഗ 2017 ഡിസംബർ 27 മുതൽ 31 വരെ തൃശൂരിൽ നടത്തുകയാണ്.
തൃശൂർ വെള്ളാനിക്കരയിലുള്ള കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനമാണ് വേദി. ഗവേഷണ ഫലങ്ങൾ ഫീൽഡ് തലത്തിൽ എത്തിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽെവച്ചാണ് വൈഗ-2017 കാർഷിക സർവകലാശാലയുമായി സംയോജിച്ച് നടത്താൻ തീരുമാനിച്ചത്. സർക്കാർ ഏജൻസികൾ, കൃഷിവകുപ്പ് സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ ഏജൻസികൾ, കർഷക സംരംഭകർ തുടങ്ങി കാർഷിക സർവകലാശാലയുടേതടക്കം മുന്നൂറിലധികം പ്രദർശന സ്റ്റാളുകളാണ് വൈഗയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. ശിൽപശാലയിൽ പങ്കാളികളായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന കർഷകർക്കും സംരംഭകർക്കും തുടർന്നും സഹായങ്ങൾ നൽകാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മൂല്യവർധിത ഉൽപന്നങ്ങൾ ലക്ഷ്യമിട്ട് ആദ്യ സംരംഭമെന്ന നിലയിൽ കെയ്കോയുടെ കീഴിൽ ഒരു അേഗ്രാ സൂപ്പർ ബസാർ തൃശൂരിൽ സ്ഥാപിതമായിട്ടുണ്ട്. ഡിസംബർ മാസം ഉദ്ഘാടനം ചെയ്യെപ്പട്ട ഈ സൂപ്പർ ബസാറിൽ എല്ലാവിധ കാർഷിക ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സംവിധാനമാണുള്ളത്. കർഷകരുടെയും കർഷക കൂട്ടായ്മകളുടെയും മൂല്യവർധിത ഉൽപന്നങ്ങൾ സാധാരണ ജനങ്ങളിലെത്തിക്കുന്നതിന് ഇത്തരം സർക്കാർ സംവിധാനങ്ങൾ ചാലക ശക്തിയായി പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
