Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവരുന്നു,...

വരുന്നു, തി​രി​ച്ച​ടി​ക​ളു​ടെ മാ​താ​വ് 

text_fields
bookmark_border
വരുന്നു, തി​രി​ച്ച​ടി​ക​ളു​ടെ മാ​താ​വ് 
cancel

ഏതാനും വർഷം മുമ്പ് ഒരു ചെറുപ്പക്കാരെന കനേഡിയൻ ഇൻറലിജൻസ് സർവിസ് (സി.എസ്.െഎ.എസ്) ചോദ്യംചെയ്തത് എ​െൻറ ഒാഫിസ് മുറിയിൽവെച്ചായിരുന്നു. അഫ്ഗാനിസ്താനിലെ യു.എസ് സൈനിക ഇടപെടലുമായി കാനഡ സഹകരിച്ചതിനെ എതിർക്കുന്ന വ്യക്തിയായിരുന്നു അയാൾ. ആ നിലപാടി​െൻറ പേരിൽ കനേഡിയൻ വിരുദ്ധനായിപ്പോലും അയാൾ മുദ്രകുത്തപ്പെട്ടു. നേരത്തേ അറബ് ലോകത്തെ പാശ്ചാത്യ ഇടപെടലിനെ പിന്തുണച്ചിരുന്ന അയാൾ പശ്ചിമേഷ്യൻ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ നേർ വിപരീത നിലപാട് പ്രകടിപ്പിക്കുകയായിരുന്നു. അതോടെ അയാൾ ‘സുരക്ഷഭീഷണി’ പോലും ആയി പ്രഖ്യാപിക്കപ്പെട്ടു.

ത​െൻറ കുടുംബബന്ധുക്കളും ചില സുഹൃത്തുക്കളും യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായിരുന്നു യുവാവി​െൻറ മാനസാന്തരത്തിനു പിന്നിലെ പ്രേരണ. കൊളാറ്ററൽ ഡാമേജ് എന്ന് സൗമ്യമായി വിശേഷിപ്പിക്കപ്പെടുന്ന സിവിലിയൻ മരണങ്ങൾ അയാളുടെ ഹൃദയത്തെ ഉലച്ചിരുന്നു. ‘‘ഇതിനെ കേവല മരണമായി ഗണിക്കാനാകില്ല’’ -അഗാധ വേദനയും അമർഷവും പുകയുന്ന അയാളുടെ വാക്കുകൾ ഒറ്റപ്പെെട്ടാരു കഥയുടെ ഭാഗമല്ല.

ഭീകരതവിരുദ്ധ നടപടികൾ ഇത്തരം അനേകം ക്ഷുഭിത യൗവനങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു. ഫൈസൽ ബിൻ ജബ്ബാർ എന്ന യമനി യുവാവ് 2014ൽ അന്നത്തെ യു.എസ് പ്രസിഡൻറ് ബറാക് ഒബാമക്ക് എഴുതിയ കത്തിലെവാക്കുകൾ നോക്കുക: ‘‘എ​െൻറ കുടുംബത്തിലെ നിരപരാധികൾ കൊല്ലപ്പെട്ട സംഭവം അപ്രസക്തമായി കരുതി താങ്കൾക്ക് ഏറെയൊന്നും മുന്നോട്ടുനീങ്ങാൻ സാധ്യമാകില്ല.’’ യമനിലെ ഡ്രോൺ ആക്രമണത്തിൽ രണ്ടു കുടുംബാംഗങ്ങളെയാണ് ജബ്ബാറിന് നഷ്ടമായത്.
ഭീകരതവിരുദ്ധ യുദ്ധത്തി​െൻറ ലക്ഷ്യങ്ങളെ തന്നെയാണ് താങ്കൾ തോൽപിച്ചുകൊണ്ടിരിക്കുന്നത് എന്നും അയാൾ ഒബാമയെ ഉണർത്തി. ഇത്തരം പ്രത്യാഘാതങ്ങൾ ജനിപ്പിക്കുന്നവയാണ് സിവിലിയൻ മരണത്തിന് കാരണമാകുന്ന ഒാരോ ആക്രമണവും. നിരപരാധികളുടെ ജീവന് അനിവാര്യമായും നാം വലിയ വില നൽകേണ്ടിവരുന്നു. മഴ വർഷിക്കുന്നതിനെക്കാൾ ബോംബുകൾ വർഷിക്കപ്പെടുന്ന മുസ്ലിം രാജ്യങ്ങളിൽ സ്വാഭാവികമായും ഇൗ പ്രതിഷേധാഗ്നി പുകഞ്ഞുകൊണ്ടിരിക്കുന്നു.
പാശ്ചാത്യ ഇടപെടലി​െൻറ ആഘാതം ‘അവിടെ’ മാത്രം പരിമിതപ്പെടില്ല എന്നുമോർക്കുക. അത് ‘ഇവിടെയും’ അനുഭവപ്പെടാതിരിക്കില്ല. മുസ്ലിം രാജ്യങ്ങളിൽ പാശ്ചാത്യ ശക്തികളുടെ ഇടപെടൽ വഴി സംഭവിക്കുന്ന കൊലകളും മരണങ്ങളും തീവ്രവാദി സംഘങ്ങളിലേക്കുള്ള വലിയൊരു റിക്രൂട്ട്മ​െൻറ് മെക്കാനിസമായി വർത്തിക്കുന്നുവെന്നത് പഠനഗവേഷണങ്ങൾ സ്ഥിരീകരിച്ച വസ്തുതയാണ്.

2006ൽ ഒൺടാറിയോയിൽ ഭീകരാക്രമണപദ്ധതി ആസൂത്രണം ചെയ്ത യുവാക്കളിൽ എല്ലാവരും തന്നെ പദ്ധതിയിലേക്കാകർഷിക്കപ്പെട്ടത് ജനങ്ങൾ അനുഭവിക്കുന്ന ക്ലേശങ്ങളും അനീതിയും കണ്ട് ഹൃദയമുലഞ്ഞതുകൊണ്ട് മാത്രമായിരുന്നു. പ്രതികളുടെ അഭിമുഖം നടത്തിയ സ്റ്റാറിലെ മൈക്കിൾ ഷെഫേസി​െൻറ വാക്കുകൾ: ‘‘മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും പാശ്ചാത്യർ നൽകുന്ന ഉൗന്നലിനോട് അവർക്ക് ഒട്ടും എതിർപ്പില്ല. എന്നാൽ, അതേ മൂല്യങ്ങൾ മുസ്ലിം ലോകജനതക്ക് അനുവദിച്ചുകൊടുക്കാൻ എന്തുകൊണ്ട് പാശ്ചാത്യസമൂഹം തയാറാകുന്നില്ല എന്നതാണ് അവർ ഉന്നയിക്കുന്ന ചോദ്യം.’’ ഇത്തരം പശ്ചാത്തലങ്ങളെ വകവെക്കാതെയായിരുന്നു ബോംബുകളുടെ മാതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മാസിവ് ഒാർഡനൻസ് എയർബ്ലാസ്റ്റ് ബോംബ് (എം.ഒ.എ.ബി) എന്ന അതിഭീമൻ േബാംബ് അഫ്ഗാനിലെ നാങ്കർഹാർ പ്രവിശ്യയിൽ അമേരിക്ക വർഷിച്ചത്. അറിയപ്പെടുന്ന ഏറ്റവും വലിയ ആണവേതര ബോംബാണിത്.ഇൗ ബോംബിങ്ങിലൂടെ നുണബോംബുകളുടെ മാതാവിനെ കൂടിയാണ് അമേരിക്കൻ ഭരണകൂടം വർഷിച്ചിരിക്കുന്നത്. കിറുകൃത്യതയുടെ പര്യായമാണത്രേ എം.ഒ.എ.ബി. അത് ഭീകരരുടെ പടിവാതിൽക്കൽ ചെന്നേ നാശം വിതക്കൂ (അതിന് ഇൗ ഉദ്ദിഷ്ട ഭീകരവാദി പടിവാതിൽക്കൽ കാത്തുകിടക്കുന്നുണ്ടാകാം!).

ലേസർ നിയന്ത്രിത, ഉപഗ്രഹ നിയന്ത്രിത ബോംബുകൾ ഏറക്കുറെ നിർദിഷ്ട ലക്ഷ്യങ്ങളിൽ തന്നെ പതിച്ചേക്കാം. എന്നാൽ സാേങ്കതിക തകരാറുകൾ, മാനുഷിക അബദ്ധങ്ങൾ എന്നീ ഘടകങ്ങൾകൂടി പ്രവർത്തിക്കുേമ്പാൾ സിവിലിയൻ മരണങ്ങൾ ഉറപ്പാക്കുന്നു. ചില സന്ദർഭങ്ങളിൽ സഖ്യരാഷ്ട്ര സൈനികരുടെ മസ്തകം പിളർക്കുന്ന ഘോരസ്ഫോടനങ്ങളാകും സംഭവിക്കുക. ബോംബി​െൻറ വലുപ്പം, പ്രഹരശേഷി തുടങ്ങിയവകൂടി പരിഗണിക്കുേമ്പാൾ അത് വിതക്കുന്ന വിനാശങ്ങൾ കണക്കറ്റതാകും. 21,600 പൗണ്ട് വരും നേരത്തേ പറഞ്ഞ ഭീമൻ ബോംബി​െൻറ ഭാരം. 2.7 കി.മീ. ചുറ്റളവിലുള്ള വീടുകളും കെട്ടിടങ്ങളും അത് തരിപ്പണമാക്കും. 3.2 കി.മീ. ചുറ്റളവിലുള്ള ജീവികളുടെ ശ്രവണശേഷി നഷ്ടപ്പെടുത്തും. 96 െഎ.എസ് ഭീകരന്മാരുടെ ജീവൻ കവർന്നുവെന്നായിരുന്നു ചില മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ, യു.എസ് കേന്ദ്രങ്ങൾ മൗനം ദീക്ഷിക്കുകയായിരുന്നു. ആക്രമണബാധിത മേഖലയിൽ പ്രവേശിക്കാൻ ആരെയും അനുവദിച്ചില്ല.

തീവ്രവാദികളോ പ്രേക്ഷാഭകാരികളോ അല്ലാത്ത ആയിരങ്ങൾ താമസിക്കുന്ന ഇൗ അഫ്ഗാൻ മേഖലയിൽ എങ്ങനെ ഏതാനും ഭീകരരെ ലക്ഷ്യമിട്ട് കിറുകൃത്യ ബോംബിങ് സാധ്യമാകും? അതിവ്യാപക പ്രഹരശേഷിയുള്ള ബോംബുകളുടെ മാതാവ് അഫ്ഗാനിലെ അനാഥബാല്യങ്ങളോട് കരുണ കാട്ടിയിരിക്കുമെന്നാണോ യു.എസ് അധികൃതരുടെ വാദം? കാരണം, ആഭ്യന്തര യുദ്ധത്തിലും സൈനികരുടെ ആക്രമണത്തിലും തീവ്രവാദികളുടെ ആക്രമണത്തിലുമായി കൊല്ലപ്പെട്ട അനേകരുടെ കുട്ടികൾ ഇവിടത്തെ കോളനികളിൽ അന്തേവാസികളായിരുന്നു. യുദ്ധക്കെടുതികളാൽ ദരിദ്രമാക്കപ്പെട്ട ലോകത്തെ ഏറ്റവും പിന്നാക്ക മേഖലയിലായിരുന്നു യു.എസ് പട്ടാളക്കാരുടെ ഇൗ ബലപരീക്ഷണം. എത്ര ഹ്രസ്വദൃഷ്ടിയോടെയാണ് അമേരിക്ക ഭീകരവിരുദ്ധ ഒാപറേഷനുകൾ നടത്തിവരുന്നത് എന്നതി​െൻറ ഉത്തമ ദൃഷ്ടാന്തമായി അഫ്ഗാൻ പ്രവിശ്യയിലെ ഇൗ ബോംബിങ്ങിനെ കണക്കാക്കാം. അഫ്ഗാനിൽ മാത്രമല്ല, അമേരിക്കൻ ആഭ്യന്തരരംഗത്തും അസ്ഥിരത സമ്മാനിക്കാനേ ഇത്തരം വിവേകശൂന്യതകൾ വഴിവെക്കൂ.

ദൗർഭാഗ്യവശാൽ അമേരിക്കയിലെയും കാനഡയിലെയും ഒരുവിഭാഗം ജനങ്ങൾക്ക് നാം/അവർ എന്ന ദ്വന്ദ്വം മാത്രമാണ് ബോധ്യമാവുക. ഇത്തരമൊരു വിഭജിത വീക്ഷണം അവരെ നിർമാനുഷീകരിക്കുന്നതിനും ആവേശഭ്രാന്തരാക്കുന്നതിനുമാണ് നിമിത്തമാവുക. അതാകെട്ട, യുദ്ധത്തെ സ്ഥായിയായി നിലനിർത്താനും കാരണമാകും. ഹിംസ കൂടുതൽ ഹിംസകൾക്ക് ജന്മം നൽകും. ഹിംസയുടെ ദൂഷിത ശൃംഖല നിലനിൽക്കുക എന്നതാകും അന്തിമഫലം. പാശ്ചാത്യലോകത്തെ ഏകാകിയായ ഭീകര​െൻറ അടുത്ത ആക്രമണം ഇല്ലായ്മചെയ്യാൻ സാധിക്കുന്നതിനു പകരം തത്ത്വദീക്ഷ പാലിക്കാത്ത ഇത്തരം േബാംബ് വർഷങ്ങൾ ആക്രമികളുടെ വൻപടതന്നെ രൂപംകൊള്ളാനുള്ള പ്രചോദന സ്രോതസ്സായി മാറും.

മുൻ യു.എസ് കോൺഗ്രസ് പ്രതിനിധി ഡെനിസ് കുസിനിച്ചി​െൻറ ശ്രേദ്ധയമായ നിരീക്ഷണം ഉദ്ധരിക്കാം: ‘‘അവരെ’ ആക്രമിക്കാൻ നാം ‘അവിടെ’ വരെ എത്തുന്നതിനാൽ നമ്മെ ആക്രമിക്കാൻ ‘അവർ’ ഇവിടെയും എത്തുന്നു. തീതുപ്പുന്ന വ്യാളികളെ തേടി നാം ഉലകം ചുറ്റിയാൽ ചില വ്യാളികൾ നമുക്ക് പിറകെ കൂടിയെന്നിരിക്കും.’’

Show Full Article
TAGS:us bombing western asia 
News Summary - us bombing in muslim countries
Next Story