Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇൗ ഭാഷ മനോഹരം,...

ഇൗ ഭാഷ മനോഹരം, എന്നിട്ടും...

text_fields
bookmark_border
ഇൗ ഭാഷ മനോഹരം, എന്നിട്ടും...
cancel

എല്ലാ കൊല്ലവും ഫെബ്രുവരി 21ന്​ ലോക മാതൃഭാഷ ദിനം കടന്നുവരു​േമ്പാൾ വ്യാകുലപ്പെടാറുണ്ട്​. കാരണം മറ്റൊന്നുമ ല്ല. എ​​​െൻറ മാതൃഭാഷയായ ഉർദുവിനോട്​​ അധികൃതർ പ്രത്യക്ഷമായും പരോക്ഷമായും കാണിക്കുന്ന അവഗണനതന്നെ. മഹത്തായ ഒ രു ഭാഷ പഠിക്കുന്നതിനെ സാമുദായികമായി നോ ക്കിക്കാണുന്നതിനോട്​ ഒരു ഇന്ത്യൻ മുസ്​ലിം എന്ന നിലയിൽ എങ്ങനെ പ്രതിക രിക്കാതിരിക്കാനാവും?

എ​​​െൻറ ചെറുപ്പകാലത്ത്​ ഒരു മൗലവി വീട്ടിൽ വന്ന്​ സഹോദരിമാർക്കൊപ്പം ഉർദുവും അറബിയ ും പഠിപ്പിക്കാറുണ്ടായിരുന്നുവെങ്കിലും സ്​കൂൾ പാഠ്യപദ്ധതിയിൽ ഇൗ ഭാഷകൾ ഉൾപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇരു ഭാഷകളും പഠിക്കുന്നത്​ ഞങ്ങൾ ഗൗരവമായി കണ്ടിരുന്നില്ല. പിൽക്കാലത്ത്​ ഖുശ്​വന്ത്​സിങ്​ ആണ്​ ഉർദു ഭാഷയുടെ പ് രാധാന്യം കൂടുതൽ മനസ്സിലാക്കിത്തന്നത്​. ഉർദു കവിതകളുടെയും ഗദ്യത്തി​​​െൻറയും സൗന്ദര്യം ശരിക്കും മനസ്സിലാക്കണ മെങ്കിൽ ഇൗ ഭാഷ നന്നായി പഠിച്ചേ മതിയാവൂ എന്ന്​ അദ്ദേഹം എന്നോട്​ നേരിട്ട്​ പറയുകയുണ്ടായി. ഇടക്ക്​ നിന്നുപോയ ഉർദുപഠനം പുനരാരംഭിക്കാൻ ഖുശ്​വന്ത്​ സിങ്​ പ്രേരണ ചെലുത്തിയെങ്കിലും വൈകിപ്പോയിരുന്നു. ഒരു ഭാഷ ഹൃദിസ്​ഥമാക്കണമെങ്കിൽ ചെറുപ്പകാലത്തുതന്നെ പഠനം തുടങ്ങണ​മല്ലോ?

പ്രായമേറിവരു​േമ്പാൾ നമുക്ക്​ മറ്റു പല കാര്യങ്ങളിലും വ്യാപരിക്കേണ്ടിവരുന്നതിനാൽ ഭാഷാപഠനത്തിന്​ കൂടുതൽ പ്രാമുഖ്യം നൽകാൻ കഴിയില്ല. സ്​കൂൾ വിദ്യാഭ്യാസ കാലത്താണ്​ അതൊക്കെ പ്രയോജനപ്പെടുത്തേണ്ടത്​. കാര്യം അതൊന്നുമല്ല. ഭാഷകളെ നമ്മുടെ രാജ്യം സാമുദായികമായി വേർതിരിച്ചുനിർത്തുന്നു എന്നതാണ്. ഉർദു ഭാഷ മുസ്​ലിമി​​​​െൻറതായി മുദ്രകുത്തുന്നു. നിരവധിപേർ ഉർദു സംസാരിക്കുന്നവരായുണ്ടെങ്കിലും ഉത്തരേന്ത്യയിലെ ഭൂരിപക്ഷം സ്​കൂളുകളിലെയും പാഠ്യപദ്ധതിയിൽ ഇൗ ഭാഷ ഉൾപ്പെടുത്തിയിട്ടില്ല.

ഒരു ഭാഷയോട്​ ഇത്തരം വിവേചനം കാണിക്കുന്നതിനെതിരെ വർത്തമാനകാലത്തെ രാഷ്​ട്രീയ നേതാക്കളോ ഉദ്യോഗസ്​ഥരോ ചെറുവിരൽ പോലുമനക്കുന്നില്ല എന്നതാണ്​ ഏറെ ദുഃഖകരം. മഹത്തായ പൈതൃകമുള്ള ഉർദുവിനെ വിവിധ ഭാഷകൾ തമ്മിലുള്ള കണ്ണിയായി ഉപയോഗിക്കാമെന്ന കാര്യം മനഃപൂർവം മറക്കുന്നു. തുർക്കി, അറബി, പേർ​ഷ്യൻ, ഹിന്ദി, സംസ്​കൃതം, ബ്രാജ്​, ദഖ്​നി തുടങ്ങിയ ഭാഷകളിൽനിന്നുള്ള നിരവധി പദങ്ങൾ ഉർദുവിലുണ്ടെന്നതാണ്​ വസ്​തുത.

ആധുനിക കാലത്തെ സങ്കീർണവും മുഷിഞ്ഞതുമായ ജീവിതരീതികളോട്​ കുറച്ചുനേരം മുഖംതിരിഞ്ഞുനിൽക്കാനെങ്കിലും ഉർദു ഗദ്യത്തിനും ഇൗരടികൾക്കും കഴിയും. അലൗകികപ്രഭയുള്ളതാണ്​ ഉർദു സാഹിത്യമെന്നോർക്കുക.
ഇന്ന്​ ഉർദു ഭാഷയെ രാഷ്​ട്രീയക്കാരും സാമുദായികവാദികളും വിലയിടിച്ച്​ കാണിക്കുകയാണ്​. ഉർദു സംസാരിക്കുന്ന അക്കാദമിക്കുകൾക്ക്​ എവിടെയാണ്​ ​േജാലി ലഭിക്കുക? ഉർദു ഗവേഷകർക്ക്​ എന്ത്​ സാധ്യതകളാണുള്ളത്​. ഉർദു അധ്യാപകർക്കും പഠിതാക്കൾക്കും അവസരങ്ങൾ ലഭിക്കുന്നേയില്ല എന്നതാണ്​ വസ്​തുത. ഉർദുപ്രസാധക സ്​ഥാപനങ്ങൾ കടുത്ത വെല്ലുവിളി നേരിടുകയാണ്​. ഉർദു മാധ്യമമായ സ്​കൂളുകൾക്കും കോളജുകൾക്കും ഇൗ ഗതിതന്നെ. വിരലിലെണ്ണാവുന്ന ഉർദു സർവകലാശാലകൾ തുടങ്ങാൻപോലുമുള്ള അടിസ്​ഥാനശേഷി നമുക്കില്ല.

ഒരു മുശായിറയോ സൂഫി സംഗീത സദസ്സോ നടത്തുേമ്പാൾ ഉർദുവിന്​ പ്രാമുഖ്യം ലഭിക്കേണ്ടതാണ്. എന്നാൽ, ഇതൊന്നുമുണ്ടാകുന്നില്ല. ബോളിവുഡിലെ കച്ചവട സാധ്യതകളിൽ ഉർദു ഒന്നുമല്ലാതെ പോകുന്നു. കവിത പാരായണ ചടങ്ങുകളിൽനിന്ന്​ ഇൗ ഭാഷ മാറ്റിനിർത്തപ്പെടുന്നു. രാഷ്​ട്രീയ, സാമുദായിക വേർതിരിവിൽപെട്ട്​ ഒരു ഭാഷ മരിക്കുകയാണെന്ന്​ ചുരുക്കം.

ഖുശ്​വന്ത്​ സിങ്​ പറഞ്ഞത്​ ശ്രദ്ധിക്കുക: ‘ജന്മം നൽകുകയും പരിപോഷിപ്പിക്കുകയും ചെയ്​ത നാട്ടിൽ ഉർദു ഭാഷ മരിച്ചുകൊണ്ടിരിക്കുകയാണ്​. സ്​കൂളുകളിലും കോളജുകളിലും ഉർദു പഠിക്കുന്നവർ കുറഞ്ഞുവരുന്നു. പ്രൈമറി തലംതൊട്ട്​ ബിരുദാനന്തര ക്ലാസുകളിൽവരെ ഉർദു പഠിപ്പിക്കുന്ന കശ്​മീരിലും രണ്ടാമത്തെയോ മൂന്നാമ​ത്തെയോ ഭാഷയായി ഇതിനെ കണക്കാക്കുന്ന മറ്റിടങ്ങളില​ുമെല്ലാം സ്​ഥിതി വ്യത്യസ്​തമല്ല. സത്യത്തിന്​ നിരക്കാത്തവിധം ഉർദുവിനെ മുസ്​ലിംകളുടെ ഭാഷയായി മുദ്രകുത്തുന്നു.’ പ്രശസ്​ത ഉർദു കവികളായ റാഷിദി​​​െൻറയും ഖുർഷിദ്​ അഫ്​സർ ബിസ്​റാനിയുടെയും വരികൾ ഖുശ്​വന്ത്​ സിങ്​ ഇടക്കിടെ ആലപിക്കാറുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleUrdu Language
News Summary - Urdu Language Issues -Malayalam Article
Next Story