Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസർവകലാശാലകൾ പൂട്ടി...

സർവകലാശാലകൾ പൂട്ടി ഷോപ്പിങ് മാളുകൾ പണിയാം

text_fields
bookmark_border
ov vijayan pk rajasekaran
cancel
camera_alt

ഒ.വി വിജയൻ, ​േ​ഡാ. പി.കെ രാജശേഖരൻ

താൻ ത​െൻറ കാര്യം നോക്കിയാൽ മതിയെന്ന് അവസാനമായി കേൾക്കേണ്ടി വന്നത് ഏകദേശം കാൽനൂറ്റാണ്ട് മുമ്പാണ്-ചെറുപ്പത്തിെൻറ ചോരത്തിളപ്പിൽ മാധ്യമപ്രവർത്തനത്തിലെ ഒരു ഗുരുകാരണവർക്കുവേണ്ടി സംസാരിക്കാൻ സാഹസം കാണിച്ചതിന്​.

ചോദ്യംചെയ്യപ്പെടാനാവാത്ത അധികാരിക്കു മുന്നിൽ അതിനു മുതിർന്നപ്പോൾ 'നീ ആവശ്യമില്ലാതെ ഈ കാര്യത്തിൽ കയറി ഇടപെടാൻ വരണ്ട' എന്ന എടുത്തടിച്ച ശാസന എന്നെ കൊച്ചാക്കിക്കളഞ്ഞു, ഇനിമേൽ ആരെയും മറികടന്ന് സംസാരിക്കാൻ മുതിരില്ലെന്ന ഉറച്ച തീരുമാനവും അന്നെടുത്തു. അന്നു തൊട്ടിന്നോളം മറ്റുള്ളവരുടെ വിഷയങ്ങളിൽ ഇടപെടാനുള്ള എെൻറ അപക്വമായ ത്വര മറച്ചുപിടിച്ച് ജ്ഞാനമൗനം അവലംബിക്കാൻ ഞാൻ ശ്രദ്ധിച്ചുപോരുന്നു. നമ്മുടെ നാട്ടിൽ വലിയ വിലമതിപ്പുള്ള കാര്യവുമാണല്ലോ അത്.

കാൽനൂറ്റാണ്ടിനിപ്പുറം അതേ ഒാഫിസ് മുറിയിലിരിക്കുേമ്പാൾ 'ഈ കാര്യത്തിൽ കയറി ഇടപെടാൻ വരണ്ട' എന്നല്ല, അതിനപ്പുറത്തെ താക്കീതും കേൾക്കാൻ സന്നദ്ധനാണ് ഞാൻ. അത് ഞാൻ ആദരിക്കുന്ന ആളുകളിൽ നിന്നായാലും. ആദ്യമേ ഒന്നു പറഞ്ഞോട്ടെ: സുനിൽ പി. ഇളയിടത്തെ സർവകലാശാല അധ്യാപകനായി നിയോഗിച്ച തീരുമാനത്തെ തരിമ്പും ചോദ്യംചെയ്യാൻ ഞാൻ മുതിരുന്നില്ല, അതുപോലെ നിനിത കണിച്ചേരിയെ നിയമിച്ച നടപടികളെക്കുറിച്ച സംശയങ്ങളും ഉന്നയിക്കുന്നില്ല. കാരണമെന്തെന്നാൽ, അവരിരുവരും നിയമനപ്രക്രിയയെ അട്ടിമറിക്കാൻ വല്ലതും ചെയ്തതിന്​ ഒരു തെളിവും ഞാൻ കണ്ടിട്ടില്ല.

സുനിൽ പി. ഇളയിടം

രണ്ടാമതായി, ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാൻ ഞാൻ യോഗ്യനുമല്ല. കേരള സർവകലാശാലയിൽനിന്ന് ബിരുദമെടുത്തശേഷം ഇനി തുടർന്ന് പഠിക്കേണ്ടതില്ല എന്ന് വ്യക്തിപരമായ തീരുമാനമെടുത്ത് 1990ൽ കേരളം വിട്ടയാളാണ്. അക്കാദമിക രംഗത്തെ സംവരണം ഉൾപ്പെടെ പല വിഷയങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് വേണ്ടത്ര ധാരണയില്ലാത്തത് എന്നെ ഒരുവേള ചില തെറ്റായ അനുമാനങ്ങളിൽ കൊണ്ടെത്തിച്ചിട്ടുണ്ട്. അബദ്ധം ചൂണ്ടിക്കാണിക്കപ്പെട്ട മാത്രയിൽ ബന്ധപ്പെട്ട വ്യക്തിയോട് ക്ഷമപറയുകയും ചെയ്തു. ജീവിതത്തിലെ ഓരോ ദിവസവും പുതുപുതു പാഠങ്ങളാണല്ലോ നമ്മെ പഠിപ്പിക്കുക.

ഞാനിപ്പോൾ ​െകാൽക്കത്തയിൽ മാധ്യമപ്രവർത്തകനാണ്. താരതമ്യേന ശരാശരി വിദ്യാഭ്യാസമേ ഉള്ളൂ എന്നത് ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കയറി അഭിപ്രായങ്ങളും വിധിതീർപ്പുകളും നടത്താൻ എന്നെ അയോഗ്യനാക്കുന്നു എന്നതുപോലെത്തന്നെ എെൻറയീ പോരായ്മ എനിക്കു പറയാനുള്ള കാര്യങ്ങൾ തുറന്നുപറയാനുള്ള യോഗ്യതയാണെന്നും ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് മുഖവുര ഇത്ര നീണ്ടത്.

കൂടുതൽ പഠിക്കാത്തതോർത്ത് ഇൗ 52ാം വയസ്സിൽ ഞാൻ ഖേദിക്കുന്നു, പ്രത്യേകിച്ച് കേരളവുമായി ബന്ധപ്പെട്ട സാഹിത്യവും ചരിത്രവുമൊന്നും പഠിക്കാനാവാതെ പോയതിൽ. ആ പോരായ്മ ഇപ്പോൾ നികത്താൻ ശ്രമിക്കുന്നത് പത്രം പൂർത്തിയാക്കി പ്രസിലയച്ചശേഷം പുലർച്ച രണ്ടു മണിക്കിരുന്ന് ഓൺലൈനിൽ പ്രഭാഷണങ്ങളും ക്ലാസുകളും കേട്ടുകൊണ്ടാണ്. ജോലിയെടുത്ത് ആകെ തളർന്നിരിക്കുന്ന ആ സമയത്തും പലപ്പോഴും വിസ്മയിപ്പിച്ചത് ഡോ. പി.കെ. രാജശേഖരൻ നടത്തിയ പ്രഭാഷണങ്ങളാണ്. അത്ര പരിതാപകരമായ പരിതഃസ്ഥിതിയിലും രണ്ടു മണിക്കൂർ നേരം നമ്മുടെ ശ്രദ്ധയെ പിടിച്ചുനിർത്താൻ കഴിയുന്നുവെങ്കിൽ അദ്ദേഹം പറയുന്ന കാര്യങ്ങളിലും അവതരിപ്പിക്കുന്ന രീതിയിലും ആകർഷകമായ എന്തൊാക്കെയോ ഉണ്ട്.

നിനിത കണിച്ചേരി

രാജശേഖരനെ ആദ്യമായി 'കാണുന്നത്' സ്കൂളിൽ പഠിക്കുന്ന കാലത്താണ്. ഞാൻ താമസിച്ചിരുന്ന പേയാടുനിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ അകലെയുള്ള മലയിൻകീഴിലായിരുന്നു അദ്ദേഹം. ഞാൻ സ്കൂളിലേക്കും അദ്ദേഹം കോളജിലേക്കും പോയിരുന്നത് ഒരേ കെ.എസ്.ആർ.ടി.സി ബസിലാണ്. ഞങ്ങൾ തമ്മിൽ രണ്ടു വയസ്സി​െൻറ വ്യത്യാസമേയുള്ളൂ. പക്ഷേ, ഞാൻ തികഞ്ഞ അപക്വമതിയായിരുന്നു. പൾപ്പ് ഫിക്​ഷനുകളിൽ ആസക്തനായിരുന്നു ഞാൻ. കുട്ടികൾക്ക് തികച്ചും അനാരോഗ്യകരമായ ജെയിംസ് ഹാഡ്​ലി ചേസിെൻറയും അലിസ്​റ്റർ മക്​ലീെൻറയും ഇടിക്കാരന്മാരും വെടിവീരന്മാരും കോട്ടയം പുഷ്പനാഥിെൻറ കഥാപാത്രങ്ങളുമെല്ലാം നിറഞ്ഞതായിരുന്നു എെൻറ വായനാലോകം. പിൽക്കാലത്ത് എനിക്കു തോന്നിയത് രാജശേഖരനും അത്തരമൊരു ദശയിലൂടെ കടന്നുപോയിട്ടുണ്ട് എന്നാണ്.

ആൾത്തിരക്കേറിയ ആ ബസിൽവെച്ച് ആദ്യമായി 'കണ്ടപ്പോൾ' ആ തീപാറും കണ്ണുകളിൽനിന്ന് ഞാൻ അനുമാനിച്ചെടുത്തത് അദ്ദേഹം വിഡ്ഢികളെ സഹിക്കുകയോ പൊട്ടത്തരങ്ങൾ പൊറുക്കുകയോ ചെയ്യുന്ന തരക്കാരനാവില്ല എന്നാണ്. അതുകൊണ്ട് ആ തിരക്കേറിയ ബസിൽ ഞാൻ അകലം പാലിച്ച് നിന്നു (ഡോ. മീന ടി. പിള്ളയുമായി അദ്ദേഹം നടത്തിയ സംഭാഷണത്തി​െൻറ വിഡിയോ AMUSEUM ARTSCIENCE യൂട്യൂബ് ചാനലിൽ ഇന്നലെ കാണു​േമ്പാഴാണ് ആ ധാരണ തെറ്റായിരുന്നുവെന്നും എന്നെപ്പോലെ അദ്ദേഹവും തമ്പാനൂരിലെ ശ്രീ വിശാഖിൽനിന്ന് സ്​റ്റീവ് മക്ക്യൂനിെൻറ ചിത്രങ്ങൾ കണ്ട് ഹരംപിടിച്ചിരുന്നുവെന്നും അറിയുന്നത്).

വർഷങ്ങൾക്കുശേഷം ഒരാൾ എന്നെ രാജശേഖരന് പരിചയപ്പെടുത്തുന്നത് ഒരു തട്ടുകടയുടെ അരികിൽവെച്ചാണ്. അന്നു രാത്രി അദ്ദേഹം ജോലി ചെയ്തിരുന്ന 'മാതൃഭൂമി' ഓഫിസിൽനിന്ന് വരുകയായിരുന്നുവെന്ന് തോന്നുന്നു. അപ്പോഴേക്ക് എനിക്ക് രാജശേഖരനെ അറിയുമായിരുന്നു. അപ്പോഴും നാവനങ്ങാത്ത അവസ്ഥയിലായിരുന്നു ഞാൻ. അതിനു മറ്റൊന്നായിരുന്നു കാരണം. ചേസിനും മക്​ലീനുമൊപ്പം മറ്റനവധി മലയാളി യുവജനങ്ങളെപ്പോലെ ഒ.വി. വിജയനെയും ഞാൻ നെഞ്ചിൽ കുടിയേറ്റിയിരുന്നു. യൗവനത്തിെൻറ പ്രസരിപ്പ് ചിലപ്പോൾ നമ്മെ കൂസലില്ലാത്തവരാക്കി മാറ്റും. മാധ്യമപ്രവർത്തന ജോലി അഭ്യസിക്കുന്നതിനിടെ ഡൽഹിയിൽ വിജയനെപ്പോയി കാണാനുള്ള ധൈര്യം പകർന്നത് അതാവണം. സാഹിത്യം സംസാരിക്കാനുള്ള എെൻറ കഴിവില്ലായ്മ കണ്ടില്ലെന്നു നടിച്ച് അതീവ കരുണയോടെയാണ് വിജയൻ എന്നോട് പെരുമാറിയത് (അദ്ദേഹം എന്നോട് ഒരുപാട് കഥകൾ പറഞ്ഞു, കേൾവിക്കാരൻ എന്ന നിലയിൽ മോശമല്ലാത്ത ഞാൻ അവ കേട്ടുകൊണ്ടിരുന്നു).

വിജയ​െൻറ രചനകൾ ശ്വസിക്കുകയും അതിന്മേൽ അക്ഷരാർഥത്തിൽ ജീവിക്കുകയും ചെയ്യുന്ന ഒരു രാജശേഖരൻ ഉണ്ടെന്ന വിവരം ലഭിച്ചു. തിരക്കുള്ള ബസിലെ തുളക്കുന്ന നോട്ടത്തിെൻറ ഉടമയായ തീപാറും കണ്ണുകളുള്ള അതേ മനുഷ്യനാണ് ഈ രാജശേഖരൻ എന്നറിഞ്ഞതോടെയാണ് ഞാൻ സ്തബ്​ധനായിപ്പോയത്. അന്ന് തമാശ പറഞ്ഞ് പിരിഞ്ഞശേഷം ഞങ്ങൾ തമ്മിലെ ബന്ധം നഷ്​ടപ്പെട്ടു. ഒ.വി. വിജയ​െൻറ കലയും ദർശനവും വിശകലനം ചെയ്ത് രാജശേഖരൻ എഴുതിയ, നിരൂപണ-പഠനസാഹിത്യത്തിനുള്ള 1997ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ 'പിതൃഘടികാരം' രണ്ടാംപതിപ്പ് വാങ്ങിവായിച്ചപ്പോൾ ആദരം വർധിച്ചു. അങ്ങനെ നാളുകൾ കഴിഞ്ഞുപോയി. വർഷങ്ങൾക്കുമുമ്പ്​ രാജശേഖരൻ കുടുംബത്തോടൊപ്പം ​െകാൽക്കത്തയിലേക്കു യാത്രചെയ്യവെ ഒഡിഷയിൽ തങ്ങി. അവിടെ ഒരു ഹോട്ടലിൽ ഞാൻ ജോലി ചെയ്യുന്ന പത്രവും അതിൽ എെൻറ പേരും അദ്ദേഹത്തിെൻറ ശ്രദ്ധയിൽപെട്ടു. ഞങ്ങളുടെ ​െകാൽക്കത്ത ഒാഫിസ് റിസപ്ഷനിലേക്ക​ു വിളിച്ച് അദ്ദേഹം എന്നോട്​ സംസാരിച്ചു. ​െകാൽക്കത്തയിൽ വരുേമ്പാൾ എെൻറ വീട്ടിൽ നിൽക്കണമെന്ന നിർബന്ധത്തിന് സമ്മതം പറഞ്ഞു. അദ്ദേഹം വന്നെങ്കിലും എെൻറ ജോലിത്തിരക്കും അവർക്ക് ആളുകളെയും സ്ഥലങ്ങളും കാണാൻ പോകാനുള്ളതും മൂലം ഞങ്ങൾക്ക് കഷ്​ടിയേ കാണാനായുള്ളൂ. പക്ഷേ, എത്ര മനോഹരമായി അദ്ദേഹം സംസാരിക്കുന്നുവെന്ന് ഒപ്പം ചെലവഴിച്ച ഏതാനും നിമിഷങ്ങൾ ബോധ്യപ്പെടുത്തിത്തന്നു. അദ്ദേഹം അന്നു പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും എന്നിൽ തങ്ങിനിൽക്കുന്നു.

ചെറുതായിരുന്നപ്പോൾ രാജശേഖരനെപ്പോലെ ഒരു അധ്യാപകൻ എനിക്കുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോയി. മലയാളത്തിെൻറ ആവിർഭാവത്തെക്കുറിച്ച് അതിതീവ്ര ദേശഭക്തിയോ തീർപ്പുകൽപിക്കലോ ഇല്ലാതെ പറഞ്ഞുതരാൻ, വിജയനെ കൂടുതൽ നന്നായി മനസ്സിലാക്കാൻ, നമ്മുടെ ബോധങ്ങളെ അനുഭവവേദ്യമാകുംവിധത്തിൽ ഒരു സിനിമാശാലയിലേക്കു പോകുന്നതിൽ ലജ്ജിക്കാൻ തക്കതായി ഒന്നുമില്ലെന്നു പറഞ്ഞുതരാൻ.

ഞാനൊന്ന് എണ്ണിനോക്കി. രാജശേഖരന് എം.എക്ക് ഒന്നാം റാങ്കായിരുന്നു. കുറഞ്ഞത് ഒരു ഡസൻ പുസ്തകങ്ങളെങ്കിലും എഴുതി. 15ലേറെ പുസ്തകങ്ങളിൽ സഹ എഴുത്തുകാരനുമാണ്. 10 അവാർഡുകൾ നേടി, റിസർച്​ ​േജണലുകളിൽ ഏഴു പ്രബന്ധങ്ങൾ വന്നു. 18 പുസ്തകങ്ങൾക്ക് അവതാരികയെഴുതി, 18 പുസ്തകങ്ങളിൽ പഠനങ്ങൾ പ്രസിദ്ധീകരിച്ചു, 24 പ്രഭാഷണങ്ങൾ നടത്തി, പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട 40 ഉപന്യാസങ്ങളുടെ രചയിതാവാണ്. എന്നിട്ടും അദ്ദേഹമാകെ പഠിപ്പിച്ചത് തിരുവനന്തപുരം പ്രസ്ക്ലബിലെ ​േജണലിസം ഇൻസ്​റ്റിറ്റ്യൂട്ടിൽ മാത്രം. എവിടെയൊക്കെയോ തെറ്റുപറ്റിയിരിക്കുന്നു, അല്ല, എന്തെല്ലാമോ ചീഞ്ഞുനാറുന്നു. ജേണലിസം ഇൻസ്​റ്റിറ്റ്യൂട്ടിനെ ചെറുതായിക്കാണുകയല്ല, ഞാനും അതേ സ്ഥാപനത്തിെൻറ ഉൽപന്നമാണ്, അളവറ്റ കടപ്പാടുമുണ്ട് അതിലെനിക്ക്. പക്ഷേ, ​േജണലിസം ഇൻസ്​റ്റിറ്റ്യൂട്ട്​ ഒരു സർവകലാശാലയല്ല. ഇത്രമാത്രം നക്ഷത്രാങ്കിത നേട്ടങ്ങളുള്ള ഒരു മനുഷ്യന് കാലടിയിലോ കേരളത്തിലെ മറ്റേതെങ്കിലും സർവകലാശാലയിലോ പഠിപ്പിക്കാൻ അവസരമില്ലെങ്കിൽ അവ അടച്ചുപൂട്ടാനും ആ സ്ഥാനത്ത് ഷോപ്പിങ് മാളുകൾ പണിയാനും സമയം അതിക്രമിച്ചിരിക്കുന്നു എന്നേ എനിക്കു പറയാനുള്ളൂ.

അതുപോലൊരു മനുഷ്യനെ അയോഗ്യമാക്കുന്നത് എന്തൊരു തരം ഉന്നത വിദ്യാഭ്യാസ സമ്പ്രദായമാണ്? ഇൗയിടെ രാജശേഖരനുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നു ഞാൻ. ആർക്കെതിരെയും ഒരു വാക്കുപോലും ഉരിയാടാത്ത മാന്യനാണ്​ അദ്ദേഹം. ഈ വിവാദം ചില രാഷ്​ട്രീയ പകപോക്കലുകൾക്കായി ചിലർ ഉപയോഗപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം കരുതുന്നതെന്ന് തോന്നുന്നു. പക്ഷേ, ഇത് രാഷ്​ട്രീയത്തിനുമതീതമായ സംഗതിയാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിെൻറ അടിത്തറയെത്തന്നെയാണത് ഇളക്കുന്നത്. എന്നെ പഠിപ്പിക്കുകയും ഞാൻ പഠിക്കാതിരിക്കുകയും ചെയ്ത ഏറ്റവും വലിയ പാഠത്തെയാണ് അത് അട്ടിമറിക്കുന്നത്: നല്ല വിദ്യാഭ്യാസത്തേക്കാൾ വിലപിടിപ്പുള്ളതായി ഒന്നുമില്ലെന്ന പാഠം.

അക്കാദമികമായ പരിചയക്കുറവുമൂലം ഒരു സിനിമാസന്ദർഭത്തിൽനിന്ന് ഉദ്ധരിക്കാനേ എനിക്ക് നിവൃത്തിയുള്ളൂ. അസുരൻ എന്ന ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്ന ശിവസാമി എന്ന കഥാപാത്രം ജയിലിലേക്കു പോകുംമുമ്പ്​ മകനോട് പറയുന്നുണ്ട്; 'നന്നായി പഠിക്കാൻ നോക്കണം, ഒരു പ്രമാണിക്കും അത് നിന്നിൽനിന്ന് പിടിച്ചുപറിച്ചെടുക്കാനാവില്ല' എന്ന്. എന്നിട്ടും നമ്മുടെ അക്കാദമികരംഗത്തെ ദുഷ്പ്രമാണിമാർ പിടിച്ചുപറിച്ചുകളഞ്ഞു, രാജശേഖര​െൻറ വിദ്യാഭ്യാസമല്ല, ഞാനും എെൻറ മക്കളുമുൾപ്പെടെ എണ്ണമറ്റ മനുഷ്യർക്ക് അദ്ദേഹം പകർന്നുകൊടുക്കേണ്ടിയിരുന്ന വിദ്യാഭ്യാസം.

ഈ അപരാധത്തെ തിരുത്താൻ എന്തെങ്കിലും വഴികളുണ്ടോ? ഉണ്ട്. നിരുപാധികം മാപ്പുപറയുക. ആരാണ് മാപ്പുപറയേണ്ടത്? അക്കാര്യം നമ്മുടെ വിവേകശാലികളായ, അനീതി നടന്നപ്പോൾ നിശ്ശബ്​ദരായിരുന്നവർ ഉൾപ്പെടെയുള്ള വിജ്ഞാനപടുക്കളായ പണ്ഡിതർക്ക് വിട്ടുകൊടുക്കുന്നു. എന്നിട്ട് രാജശേഖരനെ ഒരു ദിവസത്തേക്കെങ്കിലും പഠിപ്പിക്കാനായി ക്ഷണിക്കുക- ഉള്ളതെല്ലാം പിടിച്ചുപറിക്കപ്പെട്ട ഓരോരുത്തരുടെയും പേരിൽ.

അതു മാത്രം പോരാ. അത്തരമൊരു കാര്യം ചെയ്യാൻ ധൈര്യം കാണിക്കുന്നവരെ എന്നെങ്കിലുമൊന്നു കണ്ട​ുമുട്ടിയാൽ ഞാൻ മക്​ലീനെ കടമെടുത്ത് (അല്ലാതെ ആരെ ഉദ്ധരിക്കാൻ) ഇങ്ങനെ പറയും: 'ഈ ലോകത്ത് നിങ്ങൾക്ക് വിദ്യാഭ്യാസമാണോ ധിഷണയാണോ അറിവാണോ ഉള്ളതെന്ന് എനിക്ക് അറിയില്ല. അതെന്തായാലും കുഴപ്പമില്ല. നിങ്ങൾക്ക് നല്ല ഒരു ഹൃദയമുണ്ട്. സഹൃദയത്വം തന്നെയാണ് ഈ ലോകത്ത് ഏറ്റവും വിലമതിക്കുന്നത്' എന്ന്.

ഞാൻ ഇത്തരത്തിൽ എെൻറ വികാരപ്രകടനം നടത്തുമെന്ന് രാജശേഖരനോട് പറഞ്ഞിട്ടില്ല. ഒരുപക്ഷേ, അദ്ദേഹം ഇനിമേൽ ഒരിക്കലും എന്നോട് മിണ്ടില്ലായിരിക്കാം, അതേപോലെ നമ്മുടെ നാട്ടിലെ മറ്റു പലയാളുകളും എന്നോട് മിണ്ടില്ലായിരിക്കാം. പക്ഷേ, അപക്വമായി, കൂസലില്ലാതെ പ്രവർത്തിച്ചതുമൂലം ഇതിലേറെ സന്തോഷം അനുഭവിച്ച സന്ദർഭം ഇതിനുമുമ്പ്​ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഈ കുറിപ്പിൽ എന്തെങ്കിലും അബദ്ധങ്ങൾ വന്നുഭവിച്ചിട്ടുണ്ടെങ്കിൽ അതിനും മുൻകൂർ മാപ്പ്​ ചോദിക്കുന്നു. ന്യൂസ് റൂമിലെ അശുഭ നേരത്ത് (പുലർച്ച 4.17) ഇരുന്നെഴുതിയത് എന്നോർത്ത് പൊറുത്തേക്കുക. 25 വർഷങ്ങൾക്കുമുമ്പ്​ നീ സ്വന്തം കാര്യത്തിലല്ലാതെ വേണ്ടാത്ത കാര്യങ്ങളിൽ തലയിടാൻ വരണ്ട എന്നു പറഞ്ഞയാൾക്കുള്ള മറുപടി കൂടിയാണിത്. ഇത് എെൻറകൂടി കാര്യമാണ്, ഇത് എെൻറ കൂടി കാര്യംതന്നെയാണ്.

('ദ ടെലഗ്രാഫ്​' പത്രാധിപരാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopping mallUniversities
News Summary - Universities can be closed and shopping malls can be built
Next Story