Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപാവപ്പെട്ടവരെ...

പാവപ്പെട്ടവരെ പറ്റിക്കുന്ന ബജറ്റ്​

text_fields
bookmark_border
പാവപ്പെട്ടവരെ പറ്റിക്കുന്ന ബജറ്റ്​
cancel

പാവപ്പെട്ട​വരെ ആകർഷിക്കുന്ന രണ്ടു​ പ്രധാന പ്രഖ്യാപനങ്ങളാണ്​ പുതിയ കേന്ദ്ര ബജറ്റിലുള്ളത്​.

ഒന്ന്​: 2022-23 വർഷത്തിൽ 80 ലക്ഷം വീട്​ എന്ന തലക്കെട്ട്​. അതിന്​ വകകൊള്ളിച്ചിരിക്കുന്നത്​ 48,000 കോടി രൂപ. രണ്ടും വലിയ സംഖ്യകൾതന്നെ.

80 ലക്ഷം വീടിന്​ 48,000 കോടി വകകൊള്ളിച്ചപ്പോൾ ഒരു വീടിന്​ എത്രയാണ്​ കണക്കാക്കിയിരിക്കുന്നത്​- വെറും 60,000 രൂപ. ആ തുകക്ക്​ ഒരു വീടുപോയിട്ട്​ അടിത്തറപോലും കെട്ടാൻ സാധിക്കയില്ല എന്നതല്ലേ സത്യം​?

അടുത്ത പ്രഖ്യാപനം: എല്ലാ വീടുകളിലും പൈപ്പ്​വെള്ളം. അടുത്ത വർഷം 3.8 കോടി വീടുകളിലേക്ക്​ പൈപ്പ്​വെള്ളം എത്തിക്കുന്നതിന്​ വകയിരുത്തിയിരിക്കുന്നത്​ 60,000 കോടി രൂപ. അപ്പോൾ ഒരു വീടിന്​ വെറും 1578.90 രൂപ.

ഈ രണ്ടു പ്രഖ്യാപനങ്ങളും സത്യത്തിൽ വലിയ വലിയ സംഖ്യകൾ കാണിച്ചുകൊണ്ടുള്ള ഇന്ദ്രജാലമല്ലാതെ മറ്റെന്താണ്​​? മൂന്നക്കത്തിലെത്തിനിൽക്കുന്ന ഇന്ധന വില ഇനിയും കൂടുകില്ല എന്ന ഉറപ്പ്​ കൊടുക്കുന്നില്ല.

വിലക്കയറ്റത്തിന്റെ അമിതഭാരം താങ്ങാനാവാതെ പാവപ്പെട്ടവർ നട്ടംതിരിയുന്നു. അതിനൊരു പരിഹാരവും എവിടെയും പറയുന്നില്ല. തൊഴിലില്ലായ്​മ നിരക്ക്​ കഴിഞ്ഞ നാലു മാസമായി ഏറ്റവും ഉയർന്ന തോതായ 7.9 ശതമാനത്തിലെത്തി. 20-24 പ്രായക്കാർക്കിടയിൽ തൊഴിലില്ലായ്​മ നിരക്ക്​ 37 ശതമാനമാണ്​. അതിൽ 60 ശതമാനവും ബിരുദധാരികളാണെന്നോർക്കണം.

സമ്പന്നവിഭാഗം ഈ ബജറ്റിനെ സഹർഷം സ്വാഗതംചെയ്യും. കോവിഡ്​ പ്രതിസന്ധിയും ജീവിതദുരിതങ്ങളുംകൊണ്ട്​ സാധാരണക്കാർ നട്ടംതിരിഞ്ഞ കാലയളവിൽ ഇന്ത്യയിലെ സഹസ്രകോടീശ്വരരുടെ എണ്ണം 102ൽനിന്ന്​ 142 ആയി ഉയരാൻ സൗകര്യമൊരുക്കിയ സർക്കാറിനോടുള്ള കൂറ്​ പ്രഖ്യാപിക്കുകയാണവർ.

പാവപ്പെട്ടവരുടെ വരുമാനത്തിൽ 53 ശതമാനം കുറവാണ്​ ഈ കാലയളവിൽ സംഭവിച്ചതെന്ന്​ മറക്കരുത്​.

പണക്കാരെ കൂടുതൽ പണക്കാരും പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരുമാക്കുന്ന ബജറ്റാണിതെന്ന് കണക്കുകൾ നമ്മോട്​ പറയുന്നുണ്ട്​.

(ആദ്യകാല പ്രവാസിയും ഓവർസീസ്​ ഇന്ത്യൻ കോൺഗ്രസ്​ കമ്മിറ്റി മുൻ അധ്യക്ഷനുമാണ്​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Budget 2022
News Summary - Union Budget: Nothing for poor people
Next Story