Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതൃ​ശൂ​ർ പൂ​രം:...

തൃ​ശൂ​ർ പൂ​രം: ആ​ർ​ക്കാ​ണ്​ എ​തി​ർ​പ്പ്​?

text_fields
bookmark_border
തൃ​ശൂ​ർ പൂ​രം: ആ​ർ​ക്കാ​ണ്​ എ​തി​ർ​പ്പ്​?
cancel

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമന്വയത്തിെൻറ ആഘോഷമാണ് തൃശൂർ പൂരം. ആ തലത്തിൽ ചിന്തിക്കുേമ്പാൾ അത് മാനവികതയുടെ ഉത്സവമാണ്. പുരുഷാരത്തിെൻറ 36 മണിക്കൂറുകൾ നീണ്ട കൊണ്ടാട്ടം. പ്രകൃതിയുടെ മടിത്തട്ടിൽ സ്വൈരവിഹാരം നടത്തിയ സഹ്യെൻറ മകനെ മാറ്റിനിർത്തി പൂരം ആഘോഷിക്കുന്നതിനെക്കുറിച്ച് പൂരപ്രേമികൾക്കും സംഘാടകർക്കും ചിന്തിക്കാൻപോലും പറ്റുന്നില്ലല്ലോ? മയിൽപീലികൊണ്ടുള്ള ആലവട്ടവും ചമരിമാനിെൻറ വാൽരോമങ്ങൾെകാണ്ട് നിർമിക്കുന്ന വെഞ്ചാമരവുമൊെക്കയുള്ള പൂരക്കാഴ്ച്ചകൾ കൗതുകം പകരുന്നതാണ് എന്നതിൽ ആർക്കാണ് തർക്കമുള്ളത്. പൂര തോരണങ്ങൾക്കുള്ള കുരുേത്താലയും മാവിലയും അടക്കം പ്രകൃതിവിഭവങ്ങൾ പൂരത്തിെൻറ അവിഭാജ്യ ഘടകങ്ങളാണ്. തൃശൂർ പൂരത്തിൽ മാത്രമല്ല, സമാന ഉത്സവങ്ങളിലും ഇങ്ങനെതന്നെ. ജനസഹസ്രങ്ങൾ ഒത്തുകൂടുന്ന തൃശൂർ പൂരത്തിെൻറ അണിയറയിൽ മാസങ്ങൾക്കു മുമ്പുള്ള മനുഷ്യാധ്വാനവുമുണ്ട്്. 

വിസ്മയത്താൽകൊണ്ട് പുരുഷാരത്തിെൻറ ആരവമുയർത്തുന്ന കുടമാറ്റ മത്സരത്തിെൻറ പിന്നാമ്പുറം പരിശോധിച്ചാൽ മാത്രം മതി മനുഷ്യാധ്വാനം വ്യക്തമാകാൻ. കുടമാറ്റം ആവേശക്കടൽ തീർക്കുേമ്പാൾ മത്സരവീര്യം ചോരാതെയും അതിെൻറ ഘടന തെറ്റിക്കാതെയും കുടകൾ മാറ്റത്തിനായി ഒരുക്കി കൊടുക്കുന്ന ബന്ധപ്പെട്ട കമ്മിറ്റിക്കാരുടെയും വളൻറിയർമാരുടെയും അധ്വാനവും സമ്മർദവും പേക്ഷ, അധികമാരും അറിയാറില്ല.
പൂരം പൂത്തുലഞ്ഞുവെന്നും പെയ്തിറങ്ങിയെന്നുമൊെക്ക തരാതരം വിശേഷണങ്ങളാവാം.

വിശ്വാസപരവും അനുഷ്ഠാനപരവുമായ വശങ്ങൾ മാറ്റിവെച്ചാൽ വർണങ്ങൾ ചാലിക്കുന്ന ആഘോഷം തന്നെയാണ് ഒരർഥത്തിൽ പൂരം. വിശേഷണങ്ങൾ മനോധർമങ്ങൾക്കു വിടുേമ്പാഴും പൂരത്തിെൻറ പശ്ചാത്തല കഥകൾ പേർത്തും അയവിറക്കുേമ്പാഴും മറന്നുപോകാൻ പാടില്ലാത്ത, കാണാതിരിക്കാൻ പാടില്ലാത്ത ഒന്നുണ്ട്-പൂരം മാനവികതയുടെ ഉത്സവമാണ് എന്നതു തന്നെയാണത്. അതിനെ ദേവസ്വങ്ങൾ തമ്മിലും തട്ടകങ്ങൾ തമ്മിലുമുള്ള മത്സരമായി മാത്രം കാണരുത്.

വിശ്വാസങ്ങൾക്ക് കോട്ടംതട്ടാത്ത മറ്റൊരു ആഘോഷം കൂടി പൂരത്തിെൻറ ഭാഗമായി നടക്കുന്നുണ്ട്. അത് സാമുദായിക െഎക്യത്തിെൻറയും മൈത്രിയുടെയുമാണ്. മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാൻ കഴിയാത്ത അതിശക്തവും ഉൗഷ്മളവുമായ സൗഹാർദം സാംസ്കാരിക തലസ്ഥാനത്തു നിലനിൽക്കുന്നതിൽ പൂരത്തിനുള്ള പങ്ക് അനിഷേധ്യമാണ്. സൗന്ദര്യപൂർണമായ കാഴ്ചയും അതേക്കാൾ ആസ്വാദ്യകരമായ താള-വാദ്യ-സംഗീതവും മനസ്സുകളെ കൂടുതൽ അടുപ്പിക്കുകയാണ്. ഏതു പ്രത്യയശാസ്ത്രക്കാരനും മതവിശ്വാസിക്കും ഇത് നിഷേധിക്കാനാവില്ല. തന്നെയുമല്ല, അവൻ സഹൃദയനാണെങ്കിൽ അറിയാതെയാണെങ്കിലും ഇൗ ആസ്വാദ്യതയിൽ പങ്കു ചേരുകയും ചെയ്യും. 

ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സാംസ്കാരിക നഗരത്തിലെ മുഴുവനാളുകളും പൂരത്തിൽ പങ്കുചേരുന്നുണ്ട്. വിഭവങ്ങൾ ഒരുക്കിക്കൊടുക്കുന്നതിലും ഇൗ പങ്കാളിത്തം കാണാം. തൃശൂർ പൂരത്തെ ഒരു വിഭാഗത്തിെൻറ വിശ്വാസപരവും അനുഷ്ഠാനപരവുമായ ആഘോഷമായി മാത്രം മറു വിഭാഗങ്ങൾ കാണുന്നില്ലെന്നതിെൻറ വ്യക്തമായ തെളിവുകളാണിത്. ഉൗഷ്മളമായ സൗഹാർദം പൂർവോപരി ശക്തമായിതന്നെ പുലരണമെങ്കിൽ തൃശൂർ പൂരവും ഉത്സവങ്ങളും നിലനിൽക്കണം. 

പക്ഷേ, മാനവികതയുടെ ഉത്സവമായി പൂരത്തെ അംഗീകരിക്കണമെന്നതാണ് പ്രധാനം. അങ്ങനെ വരുേമ്പാൾ മനുഷ്യവിരുദ്ധമായതും ഉപദ്രവകരമാകാൻ സാധ്യതയുള്ളതുമായ എല്ലാ വഴികളും അടക്കപ്പെടണം. അത്തരമൊരു ചുവടുംവെക്കുന്നില്ലെന്ന് ഉറപ്പിക്കാനുമാകണം. അങ്ങനെ ചിന്തിക്കുേമ്പാഴാണ് വെടിെക്കട്ടും അപകടകരമായ മറ്റു നടപടികളും ചർച്ച ചെയ്യപ്പെടുന്നത്.

തീവ്രത കുറച്ചും സൗന്ദര്യവും വർണവും കൂട്ടിയുമാകണം വെടിക്കെട്ട് നടത്തേണ്ടതെന്നും ഉഗ്ര സ്േഫാടക-പ്രഹര ശേഷിയുള്ള സാമഗ്രികൾ ഉപയോഗിക്കരുത് എന്നുമുള്ള ആവശ്യത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇത് ഉന്നയിക്കുന്നവർ പൂരത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണെന്ന ചിന്ത പക്വതയില്ലായ്മയിൽനിന്ന് ഉടലെടുക്കുന്നതാണ്.

‘ഗർഭം കലക്കി’  ഗർഭിണികൾക്ക് മാത്രമല്ല, എല്ലാവർക്കും ദോഷമാെണന്ന് സർവഥാ അംഗീകരിച്ചതുകൊണ്ടാണ് ‘ഗർഭം കലക്കി’ എന്ന ഗുണ്ട് നിരോധിക്കപ്പെട്ടത്. അതുപോലെ കാലികമായ മാറ്റം വെടിക്കെട്ടിൽ വേണ്ടതല്ലേ? നാല്-നാലര പതിറ്റാണ്ടുകൾക്കു മുമ്പ് തൃശൂരിലെ ഏറ്റവും വലിയ കെട്ടിടം കുറുപ്പം റോഡിലെ നാലുനില കെട്ടിടമായ ജയ ലോഡ്ജായിരുന്നു. ഇന്ന് അതാണോ സ്ഥിതി. ആശുപത്രികളുടെ 250 മീറ്റർ ചുറ്റളവിൽ വെടിക്കെട്ട് നടത്തരുതെന്നാണ് ചട്ടം. ചട്ടങ്ങൾ പാലിച്ചാണ് വെടിക്കെട്ട് നടത്തുന്നതെങ്കിൽ ഇതും പാലിക്കണം. അങ്ങനെയാണെങ്കിൽ തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താനാവുമോ? വെടിക്കെട്ട് അരേങ്ങറുന്ന തേക്കിൻകാട് മൈതാനത്തിെൻറ സമീപമല്ലേ തൃശൂർ സഹകരണ ആശുപത്രിയും ജനറൽ ആശുപത്രിയുമുള്ളത്!

വെടിക്കെട്ടിനെ തുടർന്ന് ഇതിനകം അഞ്ചു തവണയാണ് അപകടമുണ്ടായത്. 1962ലാണ് ആദ്യത്തേത്. നായ്ക്കനാൽ പരിസരത്തുനിന്നിരുന്ന ഒരു റിട്ട. ജഡ്ജിയുടെ കുടുംബത്തിലെ കുട്ടിയുടെ തലക്ക് മാരകമായി പരിക്കേറ്റു. ’64ൽ തെക്കേഗോപുരത്തിനു സമീപം രാമരാജ് കെട്ടിടത്തിനു മുകളിൽ വെടിക്കെട്ട് കണ്ടുനിന്നിരുന്ന ഒരു സ്ത്രീ അമിട്ട് ചീള് തലയിൽ വീണ് മരിച്ചു.

1978ൽ എട്ടു പേരുടെ ജീവൻ അപഹരിച്ച ദുരന്തമുണ്ടായി. 2004ൽ സാമ്പിൾ വെടിക്കെട്ടിനിടെ അമിട്ട് പൊട്ടി കരാറുകാരൻ കുണ്ടന്നൂർ സുന്ദരൻ മരിച്ചു. 2011ൽ സാമ്പിൾ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരു യുവാവിെൻറ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു.

വെടിക്കെട്ടിനുവേണ്ടി ആവേശം കാണിക്കുന്നവർ ഇൗ സംഭവങ്ങൾ മറക്കരുത്. അപകട രഹിതമായ ഡിജിറ്റൽ വെടിക്കെട്ട് വിജയകരമായി പരീക്ഷിച്ചതും തൃശൂരിൽ തന്നെ. വിശ്വാസപരവും അനുഷ്ഠാനപരവുമായ ചടങ്ങുകളെ ആദരിക്കുേമ്പാൾ തന്നെ ഇവയെല്ലാം മനുഷ്യനുകൂടി വേണ്ടിയാണെന്ന കാര്യവും മറക്കരുത്. തൃശൂർ പൂരം അതിെൻറ എല്ലാ പകിേട്ടാടുകൂടി തന്നെ നടക്കണം. അത് പേക്ഷ, ശുഭാന്ത്യം കുറിക്കുന്നതായിരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trissure pooram
News Summary - trissure pooram
Next Story