Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഏകത പ്രതിമയും അതിജീവന...

ഏകത പ്രതിമയും അതിജീവന പോരാട്ടവും

text_fields
bookmark_border
ഏകത പ്രതിമയും അതിജീവന പോരാട്ടവും
cancel

ഗുജറാത്തിലെ ഭറൂച്ച്​​​, വഡോദര ജില്ലകളിൽനിന്ന്​ നാല്​ താലൂക്കുകൾ കൂട്ടിച്ചേർത്ത്​ 1997ലാണ്​ നർമദ ജില്ല രൂപവത്​കരിച്ചത്​. ജനസംഖ്യയിൽ 85 ശതമാനം ഗിരിവർഗക്കാർ ഉൾപ്പെടുന്ന ഇൗ ജില്ല ഗുജറാത്തിലെ ഏറ്റവും വലിയ അവികസിത മേഖലയാണ്​. ദരിദ്രരാണ്​ ഇവിടെ കൂടുതലും. ജില്ല രൂപവത്​കരിച്ചതു മുതൽ നർമദയിൽ ആധുനികസൗകര്യമുള്ള സർക്കാർ ആശുപത്രികൾ ഇല്ല. അപകടങ്ങളോ ഗുരുതര രോഗങ്ങളോ ഉണ്ടാകു​േമ്പാൾ അതിന്​ ഇരയായവരെ 90 കിലോമീറ്റർ ദൂരത്തുള്ള വ​ഡോദരയിലേക്ക്​ റഫർ ചെയ്യുകയാണ്​ പതിവ്​. രണ്ടു വർഷം മുമ്പ്​ മാത്രമാണ്​ നർമദയിൽ ഒരു രക്​തബാങ്ക്​ സ്​ഥാപിക്കുന്നത്​. ഇതുമായി തുലനംചെയ്​ത്​ വേണം ഒക്​ടോബർ 31ന്​ നർമദയിൽ 182 അടി ഉയരമുള്ള സർദാർ വല്ലഭ ഭായി പ​േട്ടലി​​െൻറ ഏകത പ്രതിമ സ്​ഥാപിച്ച സംഭവം വിലയിരുത്താൻ. ജില്ല ആസ്​ഥാനമായ രാജ്​പിപ്​ലയിൽനിന്ന്​ 30 കിലോമീറ്റർ ദൂരെ കെവാദിയ കോളനിയിലാണ്​ ലോകത്തിലെ ഏറ്റവും ഉയരംകൂടിയതെന്ന്​ പറയുന്ന പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്​ട്രത്തിന്​ സമർപ്പിച്ചത്​. ആയിരക്കണക്കിന്​ ഗിരിവർഗക്കാരുടെ ​ പ്രതിഷേധത്തിനിടയിലായിരുന്നു ഇതെന്ന്​ ഒാർക്കുക. ചുറ്റും വൻ ​പൊലീസ്​ സന്നാഹമായിരുന്നു. അഡീഷനൽ ഡി.ജി.പിയും ​െഎ.ജിയും നാല്​ എസ്​.പിമാരും ഉൾപ്പെടെ 4000 പൊലീസുകാർ സ്​ഥലത്തുണ്ടായിരുന്നു.

ജില്ലയിലെ പ്രമുഖ ആദിവാസി നേതാവ്​ പ്രഫുൽ വാസവ ഒരു വാർത്താചാനലിനോട്​ പറഞ്ഞത്​ ശ്രദ്ധിക്കുക: ‘‘മതിയായ റോഡുകളോ ആംബുലൻസ്​ സൗകര്യങ്ങളോ ഇല്ലാത്ത ജില്ലയിലാണ്​ 3000 കോടി രൂപ മുടക്കി പ്രതിമ സ്​ഥാപിച്ചത്​. ഇതി​​െൻറ നാലുവരിപ്പാതക്കായി ആദിവാസികളെ കുടിയൊഴിപ്പിച്ചിരിക്കുകയാണ്​. ജില്ലയിൽ വികസനപ്രവർത്തനങ്ങൾ കൊണ്ടുവരുന്നതിന്​ പകരം ഗ്രാമീണരുടെ ഭൂമി തട്ടിപ്പറിക്കുകയാണ​്​. ഗ്രാമപഞ്ചായത്തുകളുടെ അനുമതിയില്ലാതെയാണ്​ ഷെഡ്യൂൾ ഏരിയ ആക്​ടിന്​ കീഴിൽ വരുന്ന ഭൂമി ഏറ്റെടുത്തത്​. വിശിഷ്​ട വ്യക്​തികൾക്കൊപ്പം പ്രധാനമന്ത്രി നർമദയിലെത്തിയത്​ കാമറകൾ ഒപ്പു​േമ്പാൾ രാജ്​പിപ്​ല തെരുവ്​ വിജനമായിരുന്നു. ആദിവാസി സംഘടനകളുടെ ബന്ദാഹ്വാനത്തെ തുടർന്ന്​ കടകൾ തുറന്നില്ല. പ്രതിഷേധസൂചകമായി കറുത്ത ബലൂണുകൾ ആകാശത്ത്​ പാറിനടന്നു. ടയറുകൾ കത്തിച്ചതി​​െൻറ പുക വേറെയും. ഗ്രാമങ്ങളിലെ നേതാക്കളെയെല്ലാം ഒക്​ടോബർ 30നുതന്നെ പൊലീസ്​ കരുതൽ തടങ്കലിലാക്കിയിരുന്നു. കാരണമൊന്നും കാണിക്കാതെ ആദിവാസിക്കുടിലുകളിലെത്തി അവരെ പിടികൂടുകയായിരുന്നു. സമരത്തിന്​ പിന്തുണയുമായെത്തിയ 90 ആക്​ടിവിസ്​റ്റുകളെയും പൊലീസ്​ പിടികൂടി. രോഹിത്​ പ്രജാപതി, നിത മഹാദേവ്​, മുദിത വിദ്രോഹി, വിർജി വിരാദിയ, അമർസിങ്​ ചൗധരി, ആനന്ദ്​ മസ്​ഗാവോങ്കർ, ലഖൻ ഭായി തുടങ്ങിയവർ ഇവരിൽ ഉൾപ്പെടും. നിത മഹാദേവിനെയും മകൾ മുദിതയെയും പിന്നീട്​ അഹ്​മദാബാദിലേക്ക്​ നിർബന്ധിച്ച്​ തിരിച്ചയച്ചപ്പോൾ അകമ്പടിക്ക്​ വനിത പൊലീസ്​ ഉണ്ടായിരുന്നില്ല. സമരനേതാവ്​ പ്രഫുൽ വാസവയെ 31നാണ്​ അറസ്​റ്റ്​ ചെയ്​തത്​. ‘നരേന്ദ്ര മോദി ഗോബാക്ക്​​’ എന്ന്​ സ്വന്തം രക്​തംകൊണ്ട്​ പ്ലക്കാർഡിൽ എഴുതി പ്രദർശിപ്പിച്ച ഘട്ടത്തിലായിരുന്നു അറസ്​റ്റ്​.

ഏകത പ്രതിമകൊണ്ട്​ നർമദ ജില്ലയിലെ 72 ഗ്രാമങ്ങളിൽ 75,000ത്തോളം ആദിവാസികളാണ്​ ദുരിതമനുഭവിക്കുന്നത്​. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക്​ അഞ്ചു ലക്ഷം രൂപ നഷ്​ടപരിഹാരം നൽകുമെന്ന്​ പ്രഖ്യാപനം വന്നിട്ടുണ്ടെങ്കിലും കടലാസിലൊതുങ്ങുകയാണ്​. നവഗാം, കെവാദിയ, ഗോറ, കോതി, ലിംദി, വഗാറിയ എന്നീ ഗ്രാമങ്ങൾ പദ്ധതിബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, കെവാദിയയിലെ 90 ശതമാനം ഭൂമി റോഡ്​ വികസനത്തിനായി ഒഴിപ്പിച്ചു എന്നതാണ്​ വസ്​തുത. സാധാരണയായി നർമദ അണക്കെട്ടിലെ വെള്ളം തുറന്നുവിടു​േമ്പാൾ മുങ്ങിപ്പോകുന്ന നവഗാമിലും വഗാറിയയിലും ജലനിരപ്പ്​ കൂടുതൽ ഉയർന്നു. ഗോറ, കോതി, ലിംദി ഗ്രാമങ്ങളിൽ 25 ശതമാനത്തോളം ഭൂമി അനൗദ്യോഗികമായി പ്രതിമാനിർമാണത്തി​​െൻറ അനുബന്ധ പ്രവർത്തനങ്ങൾക്കായി അധികൃതർ കൈവശപ്പെടുത്തി. പുനരധിവാസം വാക്കാൽ മാത്രം പറഞ്ഞി​േട്ടയുള്ളൂ. നർമദ നദിയുടെ പ്രധാന കനാലിനോടു​ ചേർന്നുകിടക്കുന്ന 28 ഗ്രാമങ്ങളിലെ ജനങ്ങളും ദുരിതമനുഭവിക്കുന്നു. കടുത്ത വരൾച്ച നേരിടുന്ന ഇവിടെ കൃഷിക്കു​വേണ്ടി വെള്ളം നൽകുന്നില്ല. പ്രതിമ സ്​ഥാപിക്കുന്നതിനുള്ള സന്നാഹങ്ങൾക്കുവേണ്ടിയാണിത്​.

ഉദ്​ഘാടന ചടങ്ങിൽനിന്ന്​ വിട്ടുനിൽക്കണമെന്ന്​ അഭ്യർഥിച്ച്​ നർമദ ജില്ലയിലെ 22 പഞ്ചായത്ത്​ മുഖ്യന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ കത്തയച്ചിരുന്നു. ​കെവാദിയ കോളനിയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കില്ലെന്നും അവർ വ്യക്​തമാക്കിയിരുന്നു. സർദാർ സരോവർ അണക്കെട്ടിനായി ഭൂമി നൽകിയവർ തന്നെയാണ്​ വീണ്ടും കുടിയൊഴിപ്പിക്കൽ നേരിടുന്നത്​. സർദാർ വല്ലഭ ഭായി പ​േട്ടലിനോട്​ തങ്ങൾക്ക്​ യാതൊരു വിരോധവുമില്ലെന്നും, എന്നാൽ തങ്ങളുടെ ഭൂമി തിരികെ ലഭിക്കണമെന്നുമാണ്​ ഗ്രാമീണർ ആവശ്യപ്പെടുന്നത്​. ചുരുങ്ങിയ പക്ഷം മതിയായ പുനരധിവാസമെങ്കിലും ലഭിക്കണമെന്നും. 40 വർഷമായി ആദിവാസികൾ തങ്ങളുടെ ഭൂമിക്കായി സമരമുഖത്താണ്​. വിദ്യാഭ്യാസമില്ലാത്ത അവരെ വിഡ്​ഢികളാക്കുന്നതിന്​ അധികൃതർക്ക്​ എളുപ്പം കഴിയുന്നു. നിയമനടപടികൾക്കുപോലും അവർക്ക്​ പ്രാപ്​തിയില്ല. ഇപ്പോൾ ജനങ്ങളുടേത്​ സംസ്​കാരം തിരിച്ചുപിടിക്കുന്നതിനും അതിജീവനത്തിനുംവേണ്ടിയുള്ള പോരാട്ടമാണെന്ന്​ ഗ്രാമീണർ ചൂണ്ടിക്കാട്ടുന്നു.
(ന്യൂസ് ക്ലിക്ക് ഡോട്ട് ഇൻ)

Show Full Article
TAGS:Tribal activists Gujarat&39;s Narmada Malayalam Article 
News Summary - Tribal activists Gujarat's Narmada -Malayalam article
Next Story