ദുരന്തങ്ങളുടെയും അതിജീവനത്തിന്റെയും പതിറ്റാണ്ട്
text_fieldsഅത്യപൂർവമായ ദുരന്തങ്ങളുടെ ആവർത്തനവും അതിജീവനവും കണ്ട പതിറ്റാണ്ടിലൂടെയാണ് കേരളം കടന്നുപോയത്. ഒരു ‘സേഫ് സോൺ’ എന്ന വിശ്വാസം, ഒെട്ടാന്നു മാറി, വേണമെങ്കിൽ തങ്ങൾക്കും എന്തും സംഭവിക്കാം എന്ന മാനസികാവസ്ഥയിലേക്ക് മലയാളി എത്തിയ കാലംകൂടിയാണിത്. 2004ലെ സൂനാമിക്കുശേഷം ദുരന്തങ്ങളെ മറന്ന മലയാളിയെ തുടർച്ചയായ രണ്ടുവർഷങ്ങളിൽ വന്ന പ്രളയം, നിപ, ഒാഖി എന്നിവ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു.
എന്നാൽ, ഇൗ ദുരന്തങ്ങളെ മറികടക്കാനുള്ള അസാമാന്യ അതിജീവനശേഷിയാണ് കേരളം പ്രകടിപ്പിച്ചത്. സർക്കാറിെൻറ പ്രഖ്യാപനങ്ങളിൽ പലതും പ്രാവർത്തികമാവാതിരിക്കുേമ്പാഴും അതിനെപ്പഴിച്ച് ഇരിക്കാതെ, സ്വയാർജിത അതിജീവനത്തിനായിരുന്നു ശ്രമം. അത് ഏറെ വിജയിച്ചു എന്നതാണ് പ്രളയാനന്തര കേരളം കാണിച്ചുതരുന്നത്.
വെറും സാധാരണമലയാളിയുടെ വരെ സ്നേഹത്തിെൻറയും കരുണയുടെയും മുഖങ്ങൾ ഇൗ ദുരന്തം കാണിച്ചുതന്നപ്പോൾ, കേരളത്തിനെതിരായ ഏറ്റവും വിഷലിപ്തമായ പ്രചാരണങ്ങളും ഇൗ കാലത്തുതന്നെ ഉണ്ടായി.
വിദേശസഹായം തടയുന്നതിൽ വരെ അതെത്തുകയും ചെയ്തു. പാഠങ്ങൾ കുറച്ചെങ്കിലും നമ്മൾ പഠിക്കുന്നുവെന്നു തന്നെയാണ് രണ്ടാം പ്രളയത്തെയും നിപയെയും നേരിട്ട രീതിയിൽ നിന്ന് വ്യക്തമാവുന്നതും.
രാഷ്ട്രീയ കേരളത്തിെൻറ ഇൗ ദശകം ആരംഭിച്ചത് ‘തലനരച്ചതല്ല എെൻറ വാർധക്യം’ എന്ന് പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദെൻറ പ്രഭാവകാലത്താണ്. എന്നാൽ, ദശകം അവസാനിക്കുന്നത് അദ്ദേഹത്തിെൻറ നിശ്ശബ്ദതയിലും. ഇൗ കാലയളവിൽ മൂന്ന് മുഖ്യമന്ത്രിമാരെ കേരളം കണ്ടു. വി.എസ്. അച്യുതാനന്ദനുശേഷം ഉമ്മൻചാണ്ടിയും ഇപ്പോൾ പിണറായി വിജയനും. അഞ്ചുവർഷം കൂടുേമ്പാൾ മാറ്റിപ്പരീക്ഷിക്കുക എന്ന പതിവുശൈലി മലയാളി വിട്ടില്ല. എന്നാൽ,
വി.എസ് ഭരണത്തിനുശേഷം, അദ്ദേഹത്തെ ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തിച്ചു എന്നത് പതിറ്റാണ്ടിലെ അപൂർവതയായി അവശേഷിക്കുന്നു.
ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്താണ് കേരളത്തിന് അത്രയൊന്നും പരിചിതമല്ലാതിരുന്ന പല അസംബന്ധനാടകങ്ങളും രാഷ്ട്രീയകേരളത്തിൽ അവതരിപ്പിക്കപ്പെട്ടത്. വ്യാപകമായ അഴിമതി ആരോപണങ്ങൾ, സോളാർ കേസും അതിലെ സ്ത്രീ വിഷയവും അഞ്ചാം മന്ത്രിവിവാദം, താക്കോൽ പദവിക്കുവേണ്ടിയുള്ള അതിരുവിട്ട കളികൾ എന്നിവ ഇതിൽ ചിലതാണ്. വിമോചന സമരകാലത്തിനുശേഷം, രാഷ്ട്രീയത്തിലെ സാമുദായിക ശക്തികളുടെ ഇടപെടൽ ഏറ്റവും ശക്തമായ അവസരം കൂടിയായിരുന്നു ഇത്. അന്നത്തെ അഴിമതിയുടെശേഷിപ്പായി മാറുകയാണ് പാലാരിവട്ടം പാലം.
കറകളഞ്ഞ സി.പി.എം കാരനായ ഒരു എം.എൽ.എ കോൺഗ്രസുകാരനായ അത്യപൂർവത ശെൽവരാജിലൂടെ സംഭവിച്ചതും ഇൗ കാലത്താണ്. പിണറായി സർക്കാറിെൻറ കാലത്താവെട്ട, വികസന മുദ്രാവാക്യം എന്ത് അരുതായ്കകൾക്കുമുള്ള ൈലസൻസാവുന്ന സ്ഥിതിവിശേഷത്തിലാണ് കേരളം. കുടിയൊഴിപ്പിക്കപ്പെടുന്ന പാവപ്പെട്ടവരുടെ കരച്ചിൽ വികസന ബഹളത്തിൽ മുങ്ങിപ്പോവുന്നു. അടിയന്തരാവസ്ഥക്കാലത്തെ ഒാർമിപ്പിക്കുന്ന പൊലീസ് തീവ്രതയിലാണ് നാട്. ഉരുട്ടിക്കൊലയും വ്യാജ ഏറ്റുമുട്ടൽക്കൊലയും മുതൽ യു.എ.പി.എ ചുമത്തൽ വരെ നിർബാധം നടക്കുന്നു. സാമ്പത്തിക സംവരണം താത്ത്വികമായി അംഗീകരിച്ച ബി.ജെ.പിയേക്കാൾ മുേമ്പ അത് നടപ്പാക്കാൻ തീരുമാനിച്ച ഇടതുപക്ഷസർക്കാറും ഇൗ ദശകത്തിെൻറ അപൂർവതയാണ്.
ഇടതു-വലതു മുന്നണികളുടെ അപ്രമാദിത്വം നിലനിന്ന രാഷ്ട്രീയ കേരളത്തിൽ ബി.ജെ.പിയുടെ അസ്പൃശ്യത മാറിയ കാലഘട്ടം കൂടിയാണിത്.
ഇന്ന് അവർക്ക് സ്വന്തമായി ഒരു എം.എൽ.എയുണ്ട്. പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തെത്താനുള്ള ശേഷിയും. ഏതു മുന്നണി തോറ്റാലും ജയിച്ചാലും അത് ബി.ജെ.പിയുടെ അക്കൗണ്ടിൽ ചേർക്കുന്നതാണ് പുതിയ പ്രവണത. ഇത് അവർക്കുണ്ടാക്കിക്കൊടുക്കുന്ന ‘മൈലേജ് ’ചില്ലറയല്ല താനും. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ അപൂർവമല്ല. എന്നാൽ,
സി.പി.എം വിട്ട് ആർ.എം.പി രൂപവത്കരിച്ച ടി.പി. ചന്ദ്രശേഖരെൻറ കൊലപാതകത്തോളം ചർച്ച ചെയ്യപ്പെട്ട മറ്റൊന്നില്ല. 2012 ലെ ആ സംഭവം സി.പി.എമ്മിനെ ചില്ലറയൊന്നുമല്ല ഉലച്ചത്. ഇന്നും അതിൽ നിന്ന്
കരകയറാൻ അവർക്കായിട്ടില്ല.
സമുദായ രാഷ്ട്രീയം അവസാനിപ്പിച്ച കേരളത്തിൽ, സംഘ്പരിവാർ ആശിസ്സുകളോടെ ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കപ്പെട്ടതും ഇൗ കാലത്താണ്. ഹൈന്ദവരിലെ പ്രബലരായ ഇൗഴവരെ ഒപ്പം കൂട്ടാനായിരുന്നു ഇൗ നീക്കമെങ്കിലും സമൂഹം തള്ളി.രാഹുൽ ഗാന്ധിയെപ്പോലൊരു ദേശീയ നേതാവ് സുരക്ഷിത മണ്ഡലം തേടി എത്തിയതും ആ ബലത്തിൽ യു.ഡി.എഫ് ലോക്സഭാതെരഞ്ഞെടുപ്പ് തൂത്തുവാരിയതും കേരളത്തിെൻറ രാഷ്ട്രീയ പ്രാധാന്യം ഉയർത്തിയ സംഭവമായി. ഒരു മണ്ഡലം രൂപവത്കരിക്കപ്പെട്ടതു മുതൽ അതിനെ പ്രതിനിധീകരിക്കാനുള്ള അവസരവും ഒരു പാർട്ടിയുടെ പര്യായമായി മാറുകയും അത്യപൂർവതയാണ്. അതിന് അവസരം ലഭിച്ച മാണിസാർ എന്ന കെ.എം. മാണി മരിച്ചത് 2019 ലാണ്. അദ്ദേഹത്തോടെ, കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനവും ഇല്ലാതാവുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും അവരുടെ മുദ്രാവാക്യങ്ങളിൽ നിന്നും കുതറിമാറി, പുതിയ പ്രസ്ഥാനങ്ങളും പ്രേക്ഷാഭങ്ങളും രൂപപ്പെട്ട കാലം കൂടിയാണിത്.
സമൂഹത്തിൽ പുതിയ ചിന്തക്കും ഉണർവിനും അതുപകരിച്ചുവെങ്കിലും ലക്ഷ്യത്തിലേക്കുള്ള അവയുടെ ദൂരം അളക്കപ്പെടേണ്ടതാണ്. പരിസ്ഥിതി അവബോധം ഏറെയുണ്ടായെങ്കിലും ഒരു പ്രദേശത്തെയാകെ ഇല്ലാതാക്കി ഉയർന്നുവന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മികച്ച പരിസ്ഥിതി സൗഹൃദ സ്ഥാപനത്തിനുള്ള അവാർഡ് കിട്ടുന്ന വൈരുധ്യം അത്രയൊന്നും ചർച്ചെചയ്യപ്പെടുന്നില്ല എന്നതും കാണാതിരുന്നുകൂടാ. ഇൗ വിമാനത്താവളം നാട്ടുകാർക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട് എന്നത് മറുവശം.
സദാചാര പൊലീസിങ്, ആൾക്കൂട്ടക്കൊല, ചുംബനസമരം ഇവയൊക്കെ ഇൗ കാലത്ത് ഉയർന്ന പുതിയ പ്രവണതകളാണ്.
ഏറെ ചർച്ചചെയ്യപ്പെടുകയും വിവാദമുയർത്തുകയും ചെയ്ത ലവ്ജിഹാദ് ആരോപണങ്ങൾ അന്വേഷണ ഏജൻസിതന്നെ നിരാകരിച്ചതും ഒരു യുവതിയുടെ മതംമാറ്റം ദേശീയ വിഷയമായി മാറുകയും ഒടുവിൽ കോടതി ഇടപെടലിൽ അവരുടെ വിവാഹം നടന്നതും കേരളം കണ്ടു. എവിടെത്തിരിഞ്ഞു നോക്കിയാലും ഇതരസംസ്ഥാനക്കാരനെ കാണാനാവുന്നതാണ് മറ്റൊരു സവിശേഷത. ഏതു നാട്ടുജോലിക്കും മലയാളിക്ക് അവർ കൂടിയേ കഴിയൂ എന്നതാണ് അവസ്ഥ. അവർ മലയാളിപെൺകുട്ടികളെ കല്യാണം കഴിച്ചുതുടങ്ങിയതായി ഇതുവരെ അറിവില്ല. പുതിയ ദശകത്തിൽ അതും പ്രതീക്ഷിക്കാം.
ശബരിമലയിലെ യുവതീ പ്രവേശന വിധിക്കെതിരെ നടന്ന ആചാര, വിശ്വാസ സംരക്ഷണ സമരം മലയാളികളുടെ യഥാർഥ മനോഭാവം തെളിയിച്ച സംഭവമായിരുന്നു.
കാലഹരണപ്പെട്ട ‘രാജാക്കന്മാർക്കും’ ‘രാജഗുരുക്കന്മാരായ’ പുരോഹിതർക്കുമൊപ്പമായിരുന്നു നവോത്ഥാന കേരളത്തിലെ വലിയൊരു വിഭാഗം. ഒടുവിൽ യുവതീപ്രവേശനത്തെ അനുകൂലിച്ച സർക്കാറിനെക്കൊണ്ട് അതും ശരി, ഇതും ശരിയെന്ന് പറയിപ്പിക്കാൻ ആ സമരത്തിന് കഴിഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് സർക്കാർ സംഘടിപ്പിച്ച പരിപാടികളിൽ ഒരു ദലിത്നേതാവ് നേതൃപദവി വഹിച്ചു എന്നത് സംഭവത്തിെൻറ ഗുണപരമായ വശമായി മാറി. ദലിത്, പിന്നാക്ക ശാന്തിമാർ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ നിയമിക്കപ്പെട്ടു എന്ന ചരിത്ര സംഭവത്തിനും ഇൗ പതിറ്റാണ്ട് സാക്ഷ്യംവഹിച്ചു.
മുന്നോട്ടുപോക്കിനൊപ്പം പിന്നാക്കം പോക്കും ഉണ്ടായെങ്കിലും മലയാളി അവെൻറ അസ്തിത്വം അടയാളപ്പെടുത്തിയ കാലം
തന്നെയായിരുന്നു ഇൗ പതിറ്റാണ്ട്. പ്രളയകാലത്തെ ഒെത്താരുമയും സഹജീവി സ്നേഹവും, അതിജീവന ശേഷിയും പോലെ തന്നെ, പതിറ്റാണ്ടിെൻറ അവസാന കാലത്തുവന്ന പൗരത്വഭേദഗതി വിഷയത്തിലടക്കം തങ്ങളുടെ മതേതര മനസ്സ് ഉറപ്പിച്ച്, ഒപ്പമുള്ളവരെ ചേർത്തുപിടിക്കാൻ കാട്ടിയ മനസ്സ് ചെറിയ കാര്യമല്ല; ഒരു ബിഗ് സല്യൂട്ട് അർഹിക്കുന്നതാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
