Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമധ്യേയിങ്ങനെ വലത്...

മധ്യേയിങ്ങനെ വലത് പിടിച്ചടക്കും! മധ്യമേഖലയിൽ ഇക്കുറി യു.ഡി.എഫ് നില മെച്ചപ്പെടുത്തും

text_fields
bookmark_border
മധ്യേയിങ്ങനെ വലത് പിടിച്ചടക്കും! മധ്യമേഖലയിൽ ഇക്കുറി യു.ഡി.എഫ് നില മെച്ചപ്പെടുത്തും
cancel

പാ​ല​ക്കാ​ട്: മ​ധ്യ​മേ​ഖ​ല​യി​ൽ ഇ​ക്കു​റി യു.​ഡി.​എ​ഫ് നി​ല മെ​ച്ചെ​പ്പെ​ടു​ത്തും. എ​ന്നാ​ൽ, എ​ൽ.​ഡി.​എ​ഫി​ന്റെ ആ​ധി​പ​ത്യം മ​റി​ക​ട​ക്കാ​ൻ മാ​ത്ര​മു​ള്ള മു​ന്നേ​റ്റ​ത്തി​ന്റെ സൂ​ച​ന​ക​ളി​ല്ല. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​ക​ളും, ഇ​ടു​ക്കി എ​ന്നീ നാ​ലു ജി​ല്ല​ക​ളി​ലാ​യി 44 മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ല​വി​ൽ 31 എ​ണ്ണം എ​ൽ.​ഡി.​എ​ഫി​നാ​ണ്. യു.​ഡി.​എ​ഫി​ന് 13 എ​ണ്ണം മാ​ത്രം. യു.​ഡി.​എ​ഫ് അ​ത് ഇ​ക്കു​റി 20 വ​രെ ഉ​യ​ർ​ത്താം. അ​തി​ന​പ്പു​റം പോ​ക​ണ​മെ​ങ്കി​ൽ യു.​ഡി.​എ​ഫ് ത​രം​ഗം ഉ​ണ്ടാ​ക​ണം. എ​ന്നാ​ൽ, അ​വ​സാ​ന ലാ​പ്പി​ലും ത​രം​ഗ സൂ​ച​ന​ക​ൾ പ്ര​ക​ട​മ​ല്ല.

പാ​ല​ക്കാ​ട് സീ​റ്റി​ലെ പ്ര​തീ​ക്ഷ മാ​ത്ര​മാ​ണ് മധ്യ​മേ​ഖ​ല​യി​ൽ എ​ൻ.​ഡി.​എ​ക്കു​ള്ള​ത്. ര​മേ​ശ് പി​ഷാ​ര​ടി​ക്ക്, ശോ​ഭാ സു​രേ​ന്ദ്ര​ൻ ന​ല്ല മ​ത്സ​രം ന​ൽ​കു​ന്നു​​ണ്ട്. സി.​പി.​എം സ്വ​ത​ന്ത്ര​ൻ എ​ൻ.​എം.​ആ​ർ റ​സാ​ഖ്, കോ​ൺ​ഗ്ര​സി​ന് കി​ട്ടേ​ണ്ട മു​സ്‍ലിം വോ​ട്ട് കാ​ര്യ​മാ​യി പി​ടി​ച്ചി​ല്ലെ​ങ്കി​ൽ പാ​ല​ക്കാ​ട്ട് ഇ​ക്കു​റി പി​ഷാ​ര​ടി ത​ന്നെ. മ​ണ്ണാ​ർ​ക്കാ​ട് മു​സ്‍ലിം​ലീ​ഗി​ലെ എ​ൻ. ഷം​സു​ദ്ദീ​ൻ ഉ​റ​പ്പി​ക്കു​ന്നു. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ക്കു​ന്ന തൃ​ത്താ​ല​യി​ൽ മ​ന്ത്രി എം.​ബി രാ​ജേ​ഷി​നെ​തി​രെ വി.​ടി ബ​ൽ​റാം, മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ത​ട്ട​ക​മാ​യ ചി​റ്റൂ​രി​ൽ ​യു.​ഡി.​എ​ഫി​ലെ സു​മേ​ഷ് കെ. ​അ​ച്യു​ത​ൻ എ​ന്നി​വ​ർ യു.​ഡി.​എ​ഫി​നാ​യി അ​ട്ടി​മ​റി വി​ജ​യം നേ​ടി​യേ​ക്കും. എ​ന്നാ​ൽ, സി.​പി.​എം വി​മ​ത​ൻ പി.​കെ ശ​ശി യു.​ഡി.​എ​ഫ് പി​ന്തു​ണ​യി​ൽ മ​ത്സ​രി​ക്കു​ന്ന ഒ​റ്റ​പ്പാ​ലം, വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്റെ പെ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്റ് എ. ​സു​രേ​ഷ് കോ​ൺ​ഗ്ര​സി​നാ​യി മ​ൽ​സ​രി​ക്കു​ന്ന മ​ല​മ്പു​ഴ എ​ന്നി​വ​ക്കൊ​പ്പം ഷൊ​ർ​ണൂ​ർ, ത​രൂ​ർ, ആ​ല​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫി​നാ​ണ് മേ​ൽ​​ക്കെ. പ​ട്ടാ​മ്പി, കോ​ങ്ങാ​ട്, നെ​ന്മാ​റ എ​ന്നി​വി​ട​ങ്ങി​ൽ ന​ല്ല മ​ത്സ​ര​മു​ണ്ട്.

തൃ​​ശൂ​ർ ജി​ല്ല​യി​ൽ 12 സീ​റ്റി​ൽ ചാ​ല​ക്കു​ടി മാ​ത്ര​മാ​ണ് നി​ല​വി​ൽ യൂ.​ഡി.​എ​ഫി​നൊ​പ്പ​മു​ള്ള​ത്. ഇ​ക്കു​റി തൃ​​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ മു​ൻ മേ​യ​ർ കൂ​ടി​യാ​യ കോ​ൺ​ഗ്ര​സി​ലെ രാ​ജ​ൻ ജെ. ​പ​ല്ല​ൻ അ​ട്ടി​മ​റി വി​ജ​യം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. യു.​ഡി.​എ​ഫി​നാ​യി മ​ണ​ലൂ​രി​ൽ ടി.​എ​ൻ പ്ര​താ​പ​നും മി​ക​ച്ച മ​ൽ​സ​രം കാ​ഴ്ച​വെ​ക്കു​ന്നു​ണ്ട്. ഗു​രു​വാ​യൂ​രി​ലും ന​ല്ല മ​ൽ​സ​ര​മു​ണ്ട്. സി.​പി.​ഐ മ​ന്ത്രി കെ. ​രാ​ജ​ന്റെ ഒ​ല്ലൂ​ര​ർ, പു​തു​ക്കാ​ട്, കു​ന്നം​കു​ളം, വ​ട​ക്കാ​ഞ്ചേ​രി, നാ​ട്ടി​ക, കൊ​ടു​ങ്ങ​ല്ലൂ​ർ, ചേ​ല​ക്ക​ര, ഇ​രി​ങ്ങാ​ല​ക്കു​ട, ക​യ്പ​മം​ഗ​ലം, കു​ന്നം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫി​നാ​ണ് മേ​ൽ​​ക്കൈ.

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ യു.​ഡി.​എ​ഫ് ആ​ധി​പ​ത്യം തു​ട​രും. സി​റ്റി​ങ്ങ് എം.​എ​ൽ.​എ​മാ​രാ​യ വി.​ഡി സ​തീ​ശ​ൻ (പ​റ​വൂ​ർ), മാ​ത്യു കു​ഴ​ൽ​നാ​ട​ൻ (മു​വാ​റ്റു​പു​ഴ), ഉ​മ തോ​മ​സ് (തൃ​ക്കാ​ക്ക​ര), അ​നൂ​പ് ജേ​ക്ക​ബ് (പി​റ​വം), ടി.​ജെ വി​നോ​ട് (എ​റ​ണാ​കു​ളം), അ​ൻ​വ​ർ സാ​ദ​ത്ത് (ആ​ലു​വ), റോ​ജി എം. ​ജോ​ൺ (അ​ങ്ക​മാ​ലി) എ​ന്നി​വ​ർ വി​ജ​യം ആ​വ​ർ​ത്തി​ക്കും. പെ​രു​മ്പാ​വൂ​രി​ൽ മാ​റ്റി നി​ർ​ത്ത​പ്പെ​ട്ട സി​റ്റി​ങ്ങ് എം.​എ​ൽ.​എ എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി​ക്ക് പ​ക​രം വ​ന്ന മ​നോ​ജ് മു​ത്തേ​ട​ത്തി​നും മേ​ൽ​ക്കൈ​യു​ണ്ട്. എ​ൽ.​ഡി.​എ​ഫി​ൽ മ​ന്ത്രി പി.​രാ​ജീ​വ് (ക​ള​മ​ശ്ശേ​രി), ആ​ന്റ​ണി​ ജോ​ൺ (കോ​ത​മം​ഗ​ലം) എ​ന്നി​വ​ർ​ക്ക് വി​ജ​യ സാ​ധ്യ​ത​യു​ണ്ട്. ഡി.​സി.​സി പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഷി​യാ​സും കെ.​ജെ മാ​ക്സി​യും നേ​ർ​ക്കു​നേ​ർ വ​രു​ന്ന കൊ​ച്ചി, ഇ​ട​തു​കോ​ട്ട​യാ​യ വൈ​പ്പി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ക്കു​റി മ​ൽ​സ​രം ക​ടു​ത്ത​താ​ണ്. എ​ങ്ങോ​ട്ടും മ​റി​യാം. മു​ൻ​മ​ന്ത്രി കെ. ​ബാ​ബു ഒ​ഴി​ഞ്ഞ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ മ​ത്സ​രം ഇ​ക്കു​റി ​​​​ശ്ര​ദ്ധേ​യ​മാ​യ​ത് എ​ൻ.​ഡി.​എ - സി.​പി.​എം ഡീ​ൽ ആ​രോ​പ​ണം കൊ​ണ്ടാ​ണ്. ഇ​വി​ടെ​യും ക​ടു​ത്ത മ​ൽ​സ​ര​മാ​ണ്.

കോ​ർ​പ്പ​റേ​റ്റ് സം​ഘ​ട​ന​യാ​യ ട്വ​ന്റി-20​യു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ള്ള കു​ന്ന​ത്തു​നാ​ട്ടി​ൽ ഇ​ക്കു​റി​യും ത്രി​കോ​ണ പോ​രാ​ട്ട​മാ​ണ്. എ​ന്നാ​ൽ, എ​ൻ.​ഡി.​എ​യി​ൽ ചേ​ക്കേ​റി​യ​തി​നാ​ൽ ട്വ​ന്റി 20യി​ൽ​നി​ന്ന് ചോ​രു​ന്ന വോ​ട്ടി​ലാ​ണ് ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ളു​ടെ പ്ര​തീ​ക്ഷ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്വ​ന്റി-20 ദു​ർ​ബ​ല​മാ​യ വാ​ർ​ഡു​ക​ളി​ൽ ശ​ക്ത​മാ​യ തി​രി​ച്ച് വ​ര​വ് ന​ട​ത്തി​യ​ത് കോ​ൺ​ഗ്ര​സാ​ണ്. അ​ത് ആ​വ​ർ​ത്തി​ച്ചാ​ൽ കു​ന്ന​ത്തു​നാ​ട് യു.​ഡി.​എ​ഫി​നാ​കാ​നാ​ണ് സാ​ധ്യ​ത.

അ​ഞ്ചു സീ​റ്റ് മാ​ത്ര​മു​ള്ള ഇ​ടു​ക്കി ജി​ല്ല​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് പി.​കെ. ജോ​സ​ഫി​ന്റെ ത​ട്ട​ക​മാ​യ തൊ​ടു​പു​ഴ മാ​ത്ര​മാ​ണ് യു.​ഡി.​എ​ഫി​ന്റെ ഏ​ക സീ​റ്റ്. പി.​ജെ. ജോ​സ​ഫി​ന്റെ പി​ൻ​ഗാ​മി മ​ക​ൻ അ​പു ജോ​ൺ ജോ​സ​ഫി​ന് ഇ​വി​ടെ വി​ജ​യം ഉ​റ​പ്പാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ലെ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​ടു​ക്കി​യി​ൽ ക​ടു​ത്ത മ​ൽ​സ​ര​ത്തി​ലാ​ണ്. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് നി​ന്ന് കോ​ൺ​ഗ്ര​സ് പി​ടി​ച്ചു​വാ​ങ്ങി​യ ഇ​ടു​ക്കി കോ​ൺ​ഗ്ര​സ്​ അ​ട്ടി​മ​റി ന​ട​ത്തി​യേ​ക്കാം.

സി.​പി.​എ​മ്മി​ന്റെ മു​ൻ എം.​എ​ൽ.​എ എ​സ്. രാ​ജേ​ന്ദ്ര​ൻ ബി.​ജെ.​പി​ക്ക് സ്ഥാ​നാ​ർ​ഥി​യാ​യ​തി​ലൂ​ടെ ​ശ്ര​ദ്ധ നേ​ടി​യെ​ങ്കി​ലും ദേ​വീ​കു​ളം മാ​റി​ല്ല. ഇ​ക്കു​റി​യും സി.​പി.​എ​മ്മി​ലെ എ.​രാ​ജ​ക്ക് വി​ജ​യം ഉ​റ​പ്പാ​ണ്. എം.​എം മ​ണി മാ​റി​യ ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ ഇ​ക്കു​റി ന​ല്ല മ​ത്സ​ര​മു​ണ്ടെ​ങ്കി​ലും​സി.​പി.​എ​മ്മി​നെ കൈ​വി​ടാ​ൻ സാ​ധ്യ​ത​യി​ല്ല. അ​തേ​സ​മ​യം, പീ​രു​മേ​ട്ടി​ൽ സി.​പി.​ഐ​യു​ടെ ജി​ല്ല സെ​ക്ര​ട്ട​റി കെ.​സ​ലീം കു​മാ​റും ​സി​റി​യ​ക് തോ​മ​സും ത​മ്മി​ൽ ക​ടു​ത്ത മ​ൽ​സ​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - This time, the UDF's position will improve in the central region
Next Story