Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകനലണയാതെ ഒരു...

കനലണയാതെ ഒരു ലളിതജീവിതം

text_fields
bookmark_border
C-Kesavan-23
cancel

സ്വാതന്ത്ര്യസമര പ്രസ്​ഥാനത്തിനും ഉത്തരവാദ പ്രക്ഷോഭത്തിനും മുൻനിര നേതൃത്വം നൽകിയ കേരള രാഷ്​ട്രീയത്തിലെ ത് രിമൂർത്തികളാണ്​ പട്ടം താണുപിള്ളയും ടി.എം. വർഗീസും സി. കേശവനും. സ്വാതന്ത്ര്യസമര നേതാവ്​, തിരുവിതാംകൂറിലെ മന്ത്ര ി, തിരു-കൊച്ചിയിലെ മുഖ്യമന്ത്രി തുടങ്ങിയ പദവികളിൽ തിളങ്ങിയ സി. കേശവനെ ത്രിമൂർത്തികളിലെ പ്രമാണിയായി കരുതാം.
മൺമറഞ്ഞ്​ അമ്പതാണ്ട്​ കഴിഞ്ഞിട്ടും ജനഹൃദയങ്ങളിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു. സി. കേശവ​​െൻറ ഭൂമിയേ ാളം താണ വിനയവും ലാളിത്യവും അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേശവ​​െൻറ കോഴ​ഞ്ചേരി പ്രസംഗം കേരളം കേട്ട സിംഹഗർജ നമായിരുന്നു. ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കുമെന്നു പറയാനുള്ള ത​േൻറടം അദ്ദേഹത്തിനു മാത്രമേ കാണൂ. നിരീശ്വരവാദിയായ സി. കേശവന്​ ശ്രീനാരായണ ഗുരു പ്രകാശഗോപുരവും കാറൽ മാർക്​സ്​ പ്രചോദനവുമായിരുന്നു. ഭഗവാൻ കാറൽ മാർക്​സ്​ എന്ന്​ വിശേഷിപ്പിക്കാനുള്ള ​ത​േൻറടവും അദ്ദേഹത്തിനുമാത്രം. ഗാന്ധിജി അദ്ദേഹത്തിന്​ വഴിയും സത്യവുമായിരുന്നു. രാജ്യത്തി​​െൻറ സ്വാതന്ത്ര്യമായിരുന്നു സി. കേശവ​​െൻറ പ്രധാന ലക്ഷ്യം. സ്വസമുദായ നവീകരണത്തിനും അദ്ദേഹം കഠിനമായി അധ്വാനിച്ചു. ഗാന്ധിജിയിൽ ആകൃഷ്​ടനാവുകയും ത്രിമൂർത്തികൾ ചേർന്ന്​ 1938ൽ സ്​റ്റേറ്റ്​ കോൺഗ്രസ്​ രൂപവത്​കരിക്കുകയും ചെയ്​തതിനെ തുടർന്നാണ്​ കേരളത്തിലുടനീളം സ്വാതന്ത്ര്യസമരം മഹാപ്രവാഹമായി മാറിയത്​. എസ്.എൻ.ഡി.പി യോഗവും ശ്രീനാരായണ പ്രസ്​ഥാനവും 1920കളിൽ അയിത്തത്തിനെതിരെയുള്ള പോരാട്ടത്തിലും ജാതിവിരുദ്ധ സമരത്തിലും ക്ഷേത്രപ്രവേശന വിളംബരത്തിലും മറ്റും ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ, ഇൗ പ്രക്ഷോഭങ്ങളെ ബുദ്ധിപൂർവം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള ദേശീയ സമരവുമായി കൂട്ടിക്കെട്ടിയത്​ സി. കേശവനാണ്​.

നിവർത്തന പ്രക്ഷോഭവും ക്ഷേത്രപ്രവേശന സമരവും ഉത്തരവാദഭരണ സമരവുമെല്ലാം അദ്ദേഹത്തിന്​ സ്വാതന്ത്ര്യത്തിലേക്കുള്ള കവാടങ്ങളായിരുന്നു. ഹൈന്ദവസമൂഹത്തിലെ പിന്നാക്കക്കാർ, മുസ്​ലിം-ക്രിസ്​ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്ക്​ സർക്കാർ നിയമനങ്ങളിലും നിയമസഭയിലും അർഹമായ പ്രാതിനിധ്യം നേടാനുള്ള നിവർത്തന പ്രക്ഷോഭത്തിലൂടെ ഇൗ ജനവിഭാഗങ്ങളെ സമരരംഗത്തിറക്കാൻ അദ്ദേഹത്തിന്​ സാധിച്ചു. സി. കേശവൻ നയിച്ച നിവർത്തന പ്രക്ഷോഭത്തി​​െൻറ പരിണിതഫലമായിരുന്നു 1936ലെ ക്ഷേത്രപ്രവേശന വിളംബരമെന്ന ചരിത്രസംഭവം. അനീതിക്കെതിരെയും അടിച്ചമർത്തലിനെതിരെയും അദ്ദേഹം നടത്തിയ സിംഹഗർജനം മൂലം സിംഹള സിംഹമെന്ന്​ സമുദായം അദ്ദേഹത്തെ വാഴ്ത്തി. വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തി​​െൻറ പേരിൽ രണ്ടുവർഷം ജയിലിലടക്കപ്പെട്ടു. ശബ്​ദഗാംഭീര്യവും ആശയഗാംഭീര്യവും നിറഞ്ഞ ആ പ്രസംഗം അദ്ദേഹത്തെ ചരിത്രപുരുഷനാക്കി. ആരാധന സ്വാതന്ത്ര്യം, വോട്ടവകാശം, സർക്കാർ ജോലി തുടങ്ങിയ പൗരാവകാശങ്ങൾ ഇൗഴവർക്കും മറ്റു പിന്നാക്കക്കാർക്കും നിഷേധിച്ച ദിവാനെതിരെ ‘സർ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല’ എന്നാണ്​ അദ്ദേഹം പൊട്ടിത്തെറിച്ചത്​.

സി. കേശവൻ ഒരു മികച്ച ഗായകനും കലാകാരനുമായിരുന്നു. സ്​ഥാനമാനങ്ങളെ അദ്ദേഹം അവിചാരിതമായി എത്തിയ വിരുന്നുകാരെപ്പോലെ കരുതി. പാർട്ടിയും പ്രസ്​ഥാനവും ഏൽപിച്ച കടമ നിറവേറ്റുക എന്നതിലുപരി അധികാരത്തോടും സ്​ഥാനങ്ങളോടും പ്രത്യേക പ്രതിപത്തിയോ ആസക്തിയോ ഉണ്ടായിരുന്നില്ല. കോൺഗ്രസുകാരനായതിൽ അദ്ദേഹം എന്നും അഭിമാനിച്ചു. മരിക്കുന്നതിന്​ ഏതാണ്ട്​ ഒരുവർഷം മുമ്പ്​ സി. അച്യുത മേനോനോട്​ പറഞ്ഞത്​ ഇങ്ങനെ: ‘‘ലോക കാര്യങ്ങളിൽ എനിക്ക്​ താൽപര്യം കുറഞ്ഞുവരുന്നു. ഒന്നും ഒാർമയിൽ നിൽക്കുന്നില്ല. എങ്കിലും ഇന്നും ഞാൻ ഒരു കോൺഗ്രസുകാരനാണ്​’’. എസ്​.എൻ.ഡി.പി യോഗത്തിലും നിവർത്തന പ്രസ്​ഥാനത്തിലും പ്രവർത്തിച്ചപ്പോഴും ‘ഭഗവാൻ കാറൽ മാർക്​സ്’​ എന്നു പറഞ്ഞപ്പോഴും മനസ്സ്​ കോൺഗ്രസിനോട്​ ചേർന്നുനിന്നു. അദ്ദേഹത്തി​​െൻറ രാഷ്​ട്രീയം ആഴത്തിൽ വിശ്വസിച്ച ചില മൂല്യങ്ങളിൽ അധിഷ്​ഠിതമായിരുന്നു. ഇന്ന്​ കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പല നേട്ടങ്ങളുടെയും ആനുകൂല്യങ്ങളുടെയും പിന്നിൽ സി. കേശവനെപ്പോലുള്ളവരുടെ ചോരയും നീരുമുണ്ട്​. കൃഷിക്കാർക്ക്​ സംരക്ഷണം നൽകുന്നതിനും കുടികിടപ്പുകാരുടെ അവശതകൾ പരിഹരിക്കുന്നതിനും തയാറാക്കിയ ഭൂനയ ബിൽ ഒരു പത്രം ചോർത്തി പ്രസിദ്ധീകരിച്ചതുകൊണ്ടാണ്​ നിയമസഭയിൽ അവതരിപ്പിക്കാതിരുന്നത്​. ചരിത്രത്തിൽ സ്​ഥാനംപിടിക്കുമായിരുന്ന ഒരു നിയമനിർമാണമാണ്​ അകാലത്തിൽ പൊലിഞ്ഞുപോയത്​.

ലളിതമായിരുന്നു ആ ജീവിതം. സ്വർണം സർപ്പത്തെപ്പോലെയാണെന്നും അത്​ എപ്പോഴാണ്​ കൊത്തുന്നതെന്ന്​ അറിയില്ലെന്നുമാണ്​ ഗാന്ധിശിഷ്യനായ അദ്ദേഹം മക്കൾക്ക്​ പറഞ്ഞുകൊടുത്തത്​. മക്കൾക്ക്​ സ്വർണമാലയോ വളയോ ഒന്നും കൊടുത്തിട്ടില്ല. ധരിക്കാൻ അനുവദിച്ചതുമില്ല. കെ. ബാലകൃഷ്​ണൻ ഒരിക്കൽ ഒരു സ്വർണച്ചെയിൽ ഇട്ടുകൊണ്ട്​ അച്ഛ​​െൻറ മുന്നിൽ ചെന്നു. അദ്ദേഹം പൊട്ടിച്ചെറിയുകയാണ്​ ചെയ്​തത്​. ലളിതവും ശുദ്ധവുമായ ജീവിതം അദ്ദേഹം അടുത്ത തലമുറയിലേക്കും ജനങ്ങളിലേക്കും പകർന്നു. മുഖ്യന്ത്രി സി. കേശവൻ ഒരിക്കലും സ്വകാര്യ ആവശ്യത്തിന്​ സ്​റ്റേറ്റ്​ കാർ ഉപയോഗിച്ചില്ല. സർക്കാറി​​െൻറ പണം അങ്ങനെ ധൂർത്തടിക്കാൻ പാടില്ലെന്ന്​ വിശ്വസിച്ച ഒരാൾ കേരളത്തിൽ ജീവിച്ചിരുന്നു എന്ന്​ ഇന്നാരും വിശ്വസിക്കണമെന്നില്ല. എങ്കിലും ചരിത്രത്തിലേക്ക്​ വല്ലപ്പോഴും തിരിഞ്ഞുനോക്കുന്നതും അവിടെനിന്ന്​ തീപ്പൊരികൾ ഏറ്റുവാങ്ങുന്നതും മുന്നോട്ടുള്ള പ്രയാണത്തിന്​ ആക്കം കൂട്ടും. ചില തീപ്പൊരികൾ എത്രകാലം കഴിഞ്ഞാലും അണയാതെ കിടക്കും.
കെ.പി.സി.സി അധ്യക്ഷനാണ്​ ലേഖകൻ

Show Full Article
TAGS:C.Keshavan Thiru-Kochi mullapally 
News Summary - Thiru-kochi chief minister-Opinion
Next Story