Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവെല്ലുവിളികളുണ്ട്,...

വെല്ലുവിളികളുണ്ട്, നമ്മളത്​ മറികടക്കും

text_fields
bookmark_border
sreedhanya suresh
cancel

ഒന്നോ ര​ണ്ടോ അല്ല, ഒരുപാടൊരുപാട്​ വെല്ലുവിളികളിലൂടെയാണ്​ നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്​. തികച്ചും തീർത്തും അപ്രതീക്ഷിതമായ, മുൻ അനുഭവമില്ലാത്തവയാണ്​ ഇവയിൽ ഭൂരിഭാഗവും. ആരോഗ്യമേഖലയിലെ ആഗോള അടിയന്തരാവസ്​ഥ മാനവരാശിക്ക്​ മുഴുവൻ അപകടാവസ്​ഥയാണ്. പക്ഷേ, നമ്മൾ തോറ്റു പിന്തിരിഞ്ഞോടുകയല്ല ചെയ്യുന്നത്​. കോവിഡ്​ തരംഗങ്ങൾ എത്രമാത്രം ശക്തമായാണോ വീശിയടിക്കുകയും നാശം വിതക്കുകയും ചെയ്യുന്നത്​ അതി​േനക്കാൾ ശക്തമായ രീതിയിലാണ്​ അവയെ മറികടക്കണം എന്ന ആഗ്രഹം നമ്മൾ ഓരോരുത്തരുടെയും മനസ്സിലുള്ളത്​.

ശാസ്​ത്രസമൂഹം അവിശ്രാന്ത പരിശ്രമം നടത്തി വാക്​സിനുകളും ​പ്രതിരോധ മാർഗങ്ങളും കണ്ടെത്തുന്നു, സർക്കാറുകൾ അവ ജനങ്ങളിലേക്ക്​ എത്തിക്കുന്നു. ജനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്നു. നാമിപ്പോൾ കാണുന്ന വിധത്തിലെങ്കിലും കോവിഡി​െൻറ കെടുതികളെ തടുത്തുനിർത്താൻ കഴിഞ്ഞത്​ കൂട്ടായ പ്രയത്​നങ്ങളിലൂടെ മാത്രമാണ്​. എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിയാത്തിടത്തോളം നമ്മളാരും സുരക്ഷിതരല്ല എന്ന ചിന്ത കോവിഡ്​ പ്രതിരോധത്തിൽ മാത്രം പോരാ ഓരോ സാമൂഹിക സാഹചര്യങ്ങളെ നേരിടുന്നതിലും എല്ലാവർക്കും നീതി ഉറപ്പുവരുത്തുന്നതിലും നമ്മെ നയിക്കേണ്ടതുണ്ട്​.

കേരളം നാലഞ്ചു വർഷമായി നേരിടുന്ന പ്രകൃതിക്ഷോഭങ്ങളാണ്​ മറ്റൊരു പ്രധാന പ്രശ്​നം. തികച്ചും അപ്രതീക്ഷിതമായാണ്​ കേരളത്തെ പ്രളയം വിഴുങ്ങിയത്​. നമ്മുടെ മലയോരമേഖലകളിലും തീരപ്രദേശത്തും ദുരന്തസാധ്യത ഇപ്പോഴുമുണ്ട്​. താപനിലയിൽ വലിയ വ്യതിയാനങ്ങൾ വന്നുകൊണ്ടിരിക്കുന്നത്​ പഠനങ്ങളിലൂടെ മാത്രമല്ല, അനുഭവങ്ങളിലൂടെയും നമ്മൾ അറിയുന്നു. ദുരന്തത്തി​െൻറ വ്യാപ്​തി എത്ര വലുതാണെങ്കിലും അവയെ പ്രതിരോധിക്കാൻ നമ്മൾ ചെലുത്തുന്ന ജാഗ്രതയും കൂട്ടായ്​മയും അതിജീവനത്തിന്​ സുപ്രധാനമാണ്​. സർക്കാർ മാത്രം ചെയ്യേണ്ടതല്ല അതൊന്നും. രക്ഷാ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും പുതിയൊരു കേരളം പടുത്തുയർത്തുന്നതിനും പൊതുസമൂഹം മുന്നിട്ടിറങ്ങിയിട്ടുണ്ട്​, ഇനിയുമതുണ്ടാവണം.

കേരളത്തി​െൻറ ആത്മഹത്യാനിരക്കിൽ കാണുന്ന വലിയ വർധന നാമേവരേയും ആശങ്കപ്പെടുത്തുന്നുണ്ട്​. മാനസിക ആരോഗ്യം കുറഞ്ഞ ഇടമായും നമ്മുടെ നാട്​ മാറുന്നുണ്ട്​. ശരീരത്തിന്​ ഉണ്ടാവുന്ന രോഗം പോലെ തന്നെയാണ്​ മനസ്സിനുണ്ടാവുന്ന അസുഖവും. കൈയിൽ മുറിവ്​ പറ്റിയാൽ ചികിത്സിക്കുന്നതുപോലെ മനസ്സിനേൽക്കുന്ന മുറിവും ചികിത്സിക്കണം, അത്​ ഭേദമാവും. മാനസികാരോഗ്യം സംബന്ധിച്ച്​ ചില അബദ്ധധാരണകളും അനാവശ്യ അപമാന ചിന്തകളും നമ്മൾ പേറുന്നുണ്ട്​. അത്​ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുതിയ വർഷത്തിലെങ്കിലും അതിനു നമുക്ക്​ സാധിക്കണം.

സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ ദൃശ്യമായിക്കൊണ്ടിരിക്കുന്ന വ്യത്യാസമാണ്​ ശ്രദ്ധവേണ്ട മറ്റൊരു മേഖല. തീർച്ചയായും സാമൂഹിക ഉത്തരവാദിത്തത്തിലൂടെ മാത്രമേ ഈ അന്തരത്തിന്​ പ്രതിവിധി കണ്ടെത്താൻ കഴിയൂ. പഠിക്കാനും വളരാനും മുന്നേറാനുമുള്ള അവകാശം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണ്​.

അതിനുള്ള സൗകര്യം ഒരുക്കിനൽകാൻ ആരും പിശുക്കു കാണിക്കാതിരിക്കുക. കൂടുതൽ മിടുക്കരും മിടുക്കികളും ഉണ്ടായാൽ ആരുടെയും ഒരു അവസരവും നഷ്​ടമാവാൻ പോകുന്നില്ല, മറിച്ച്​ അവരുടെയെല്ലാം കഴിവുകളും പ്രതിഭയും പ്രയോജനപ്പെടുന്ന കൂടുതൽ നല്ലൊരു ലോകമാണ്​ സാധ്യമാവുക. പുതിയ കാര്യങ്ങൾ പഠിക്കുവാനും അബദ്ധ ചിന്തകൾ തിരുത്തുവാനും അറിവിനെ അംഗീകരിക്കുവാനുമുള്ള കാലമായി മാറ​ട്ടെ 2022.

കുറിച്യ ആദിവാസി സമൂഹത്തിൽനിന്ന്​ ചരിത്രത്തിലാദ്യമായി സിവിൽ സർവിസിലെത്തിയ ശ്രീധന്യ സുരേഷ്​ ഇപ്പോൾ പെരിന്തൽമണ്ണ സബ്​ കലക്​ടറായി സേവനമനുഷ്​ഠിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreedhanya sureshhappy new year 2022
News Summary - There are challenges we will overcome them
Next Story