Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅനർഹമായത് നൽകില്ല;...

അനർഹമായത് നൽകില്ല; അർഹമായത് നിഷേധിക്കില്ല

text_fields
bookmark_border
അനർഹമായത് നൽകില്ല; അർഹമായത് നിഷേധിക്കില്ല
cancel

രാജ്യത്തെ മുസ്​ലിം പിന്നാക്കാവസ്ഥ പരിശോധിക്കാനും പരിഹാരം നിർദേശിക്കുന്നതിനുമായി നിയുക്തമായ ജസ്​റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ രണ്ടാം യു.പി.എ സർക്കാറും സംസ്ഥാന സർക്കാറുകളും വിവിധ നടപടികൾ സ്വീകരിച്ചു. അതി

​െൻറ ഭാഗമായാണ് അലീഗഢ് മുസ്​ലിം സർവകലാശാലയുടെ ഒാഫ് കാമ്പസ് മലപ്പുറം പെരിന്തൽമണ്ണയിലെ ചേലാമലയിലും പശ്ചിമബംഗാളിലെ മുർഷിദാബാദിലും സ്ഥാപിതമാകുന്നത്. ബിഹാറിലും കിഷൻഗഞ്ചിലും അന്ന് കാമ്പസ് അനുവദിച്ചിരുന്നു. സ്കോളർഷിപ്​ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളും കേന്ദ്രം ആവിഷ്​കരിച്ചു. സച്ചാർ റിപ്പോർട്ടിെൻറയും ശേഷം സംസ്ഥാനത്ത്​ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെയും റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാർ എടുത്ത നടപടികൾ സംബന്ധിച്ച് ചില കേന്ദ്രങ്ങൾ വസ്തുതവിരുദ്ധമായ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പദ്ധതികൾക്ക് അടിസ്ഥാനം പാലോളി കമ്മിറ്റി റിപ്പോർട്ട്

സച്ചാർ റിപ്പോർട്ടിലെ ശിപാർശകൾ സംസ്ഥാനത്ത്​ നടപ്പാക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുന്നതിന്​ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ കമ്മിറ്റിയെ വി.എസ്. അച്യുതാനന്ദൻ സർക്കാർ നിേയാഗിച്ചു. ഉദ്യോഗമേഖലയിൽ മുസ്​ലിം പ്രാതിനിധ്യം കുറവാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് മുസ്​ലിം യുവജനങ്ങളെ പി.എസ്.സി പരീക്ഷകൾക്ക് യോഗ്യരാക്കുന്നതിന് മൈനോറിറ്റി കോച്ചിങ് സെൻററുകൾ ആരംഭിക്കാൻ കമ്മിറ്റി തീരുമാനിച്ചു. അതിെൻറ ഭാഗമായി പൊന്നാനിയിലും പയ്യന്നൂരിലും കരുനാഗപ്പള്ളിയിലും ആലുവയിലും ആദ്യഘട്ടത്തിൽ 'കോച്ചിങ് സെൻറർ ഫോർ മുസ്​ലിം യൂത്ത്സ്' എന്ന പേരിൽ പരിശീലനകേന്ദ്രങ്ങൾ ആരംഭിച്ചു. പിന്നീട് ജില്ലയിൽ ഒന്ന് എന്ന രീതിയിൽ കൂടുതൽ കേന്ദ്രങ്ങളും തുടങ്ങി. ഇത് മുസ്​ലിം വിഭാഗത്തിനുമാത്രം ആരംഭിച്ചതായിരുന്നെങ്കിലും അതിൽ 20 ശതമാനം മറ്റു സമുദായങ്ങളിലെ പിന്നാക്കക്കാർക്കും നൽകുന്നത് ഉചിതമായിരിക്കുമെന്ന അഭിപ്രായത്തെ തുടർന്ന്​ 80:20 എന്ന അനുപാതം പിന്നീട് സർക്കാർ തീരുമാനിച്ചു. കേന്ദ്രങ്ങൾ കോച്ചിങ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത്സ് എന്ന് പുനർനാമകരണം ചെയ്തു. ഈ സംവിധാനത്തിനു സമാനമായി ക്രൈസ്​തവർ അടക്കമുള്ള മുന്നാക്ക വിഭാഗങ്ങൾക്ക് ഏതു മത്സരപ്പരീക്ഷ പരിശീലന കേന്ദ്രത്തിൽ ചേർന്നാലും ഫീസ്​ റീ ഇമ്പേഴ്സ് ചെയ്യാനുള്ള സൗകര്യം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ മുസ്​ലിം ന്യൂനപക്ഷങ്ങൾ, ന്യൂനപക്ഷ വിഭാഗമെന്നതോടൊപ്പം സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ പിന്നാക്കം നിൽക്കുന്നവർകൂടിയായി പരിഗണിക്കപ്പെടുന്നു. അതു

കൊണ്ടാണ് കേരളത്തിലെ ഈഴവ, എസ്.സി/എസ്.ടി വിഭാഗത്തെ പോലെ മുഴുവൻ മുസ്​ലിം ജനവിഭാഗങ്ങളും പ്രാദേശിക വ്യത്യാസങ്ങളില്ലാതെ സംവരണത്തിന് അർഹത നേടിയത്.

1958ൽ ഇ.എം.എസ് സർക്കാറിെൻറ കാലത്ത് നിലവിൽ വന്ന കേരള സർവിസ് ആൻഡ്​ സബോഡിനേറ്റ് റൂൾസ് (കെ.എസ്.എസ്.ആർ) അനുസരിച്ചാണ് ഈ സംവരണ വ്യവസ്ഥ യാഥാർഥ്യമായത്.

ആനുകൂല്യങ്ങളിലെ യാഥാർഥ്യം

കേരളത്തിൽ ക്രൈസ്തവ സമുദായം ന്യൂനപക്ഷമാണെങ്കിലും അവരിലെ ഭൂരിപക്ഷവും വിദ്യാഭ്യാസ, സാമൂഹിക മേഖലയിൽ മറ്റു പിന്നാക്കക്കാരേക്കാൾ മുന്നാക്കം നിൽക്കുന്നവരായി ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് മുസ്​ലിം, ഈഴവ, എസ്.സി/എസ്.ടി വിഭാഗങ്ങളെേപ്പാലെ ക്രൈസ്തവ വിഭാഗം മുഴുവനായി സംവരണാനുകൂല്യത്തിെൻറ പരിധിയിൽ വരാതിരുന്നത്. ക്രൈസ്തവരിൽ ലത്തീൻ കത്തോലിക്കർ, പരിവർത്തിത ക്രൈസ്​തവർ ഉൾപ്പെടെയുള്ള വിഭാഗങ്ങളാണ് സംവരണ പട്ടികയിൽ ഉൾപ്പെടുന്നത്.

മദർ തെരേസ, ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പുകളെല്ലാം നടപ്പാക്കിയത് മുസ്​ലിം പിന്നാക്കാവസ്ഥ പഠിച്ച പാലോളി കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ്. അതുകൊണ്ടാണ് 80:20 അനുപാതം നിലനിൽക്കുന്നത്. നഴ്സിങ് വിദ്യാർഥികൾക്കുള്ള സ്േകാളർഷിപ് എന്ന നിലയിലാണ് മദർ തെരേസയുടെ നാമകരണം. സാേങ്കതിക വിദ്യാഭ്യാസ മേഖലയിലെ സ്കോളർഷിപ്പിന് എ.പി.ജെ. അബ്​ദുൽ കലാമിെൻറയും വിദ്യാഭ്യാസത്തിെല മെറിറ്റിന് നൽകുന്ന സ്കോളർഷിപ്പിന് ജോസഫ് മുണ്ടശ്ശേരിയുടെയും നാമകരണം നടത്തിയതും ഉചിതമെന്നു കണ്ട് സർക്കാർ സ്വീകരിച്ച നടപടിയാണ്. മുന്നാക്കസമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കിയ 10 ശതമാനം സംവരണത്തിന് ക്രൈസ്തവ സമുദായത്തിലെ മുന്നാക്കക്കാരും അർഹരാണ്. എന്നാൽ, കേരളത്തിലെ മുഴുവൻ മുസ്​ലിംകളും സംവരണ സമുദായമായി ഗണിക്കപ്പെടുന്നതുകൊണ്ട് ഇതിൽനിന്ന് ഒന്നും മുസ്​ലിംകൾക്ക് ലഭിക്കുകയുമില്ല.

ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കാൻ കമീഷൻ

ചില ക്രൈസ്തവ നേതാക്കളും സഭകളും ക്രൈസ്തവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയും സംബന്ധിച്ച് പഠിക്കാൻ കമീഷനെ നിയോഗിക്കണമെന്ന് കേരള സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തദടിസ്ഥാനത്തിൽ ക്രൈസ്​തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പട്ന ഹൈകോടതി മുൻ ചീഫ് ജസ്​റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച കമീഷനിൽ റിട്ട. െഎ.എ.എസ് ഉദ്യോഗസ്ഥൻ ക്രിസ്​റ്റി ഫെർണാണ്ടസ്, റിട്ട. െഎ.പി.എസ് ഉദ്യോഗസ്ഥൻ ജേക്കബ് പുന്നൂസ് എന്നിവർ അംഗങ്ങളാണ്. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ക്രൈസ്തവ പുരോഗതിക്ക് നിർദേശിക്കപ്പെടുന്ന ശിപാർശകൾ സർക്കാർ നടപ്പാക്കും എന്നു പ്രത്യാശിക്കാം.ക്രൈസ്തവ പിന്നാക്കാവസ്ഥ പരിശോധിക്കാൻ മാത്രമായി ആദ്യമായാണ് ഒരു കമീഷൻ കേരളത്തിൽ ഈ സർക്കാർ രൂപവത്കരിക്കുന്നത്.

വിവേചനമില്ല, മാനദണ്ഡമനുസരിച്ചു മാത്രം

കേന്ദ്ര ന്യൂനപക്ഷ പദ്ധതികളെല്ലാം കേന്ദ്ര മാനദണ്ഡമനുസരിച്ച് ജനസംഖ്യാനുപാതികമായിതന്നെയാണ് കേരളത്തിലും നൽകുന്നത്. നാഷനൽ മൈനോറിറ്റീസ് ​െഡവലപ്മെൻഡ്​ ആൻഡ്​ ഫിനാൻസ് കോർപറേഷ​െൻറ സംസ്ഥാനരൂപമായ കേരള സ്​റ്റേറ്റ് മൈനോറിറ്റീസ് ​െഡവലപ്മെൻറ് ഫിനാൻസ് കോർപറേഷ​െൻറ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിലവിൽ സിയാലിലെ ചീഫ് ഫിനാൻഷ്യൽ ഒാഫിസറായി പ്രവർത്തിക്കുന്ന സുനിൽ ചാക്കോയാണ് ഇപ്പോൾ വന്നിരിക്കുന്നത്​. ഇതേ സ്ഥാപനത്തിെൻറ ജനറൽ മാനേജർ, ഡെപ്യൂട്ടേഷനിൽ വന്ന ജോൺ ജോൺ പാറക്കയെന്ന വ്യക്തിയാണ്. നാളിതുവരെ ദേശീയ/കേരള മൈനോറിറ്റീസ് ​െഡവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ ഫണ്ടിൽനിന്നുള്ള ആനുകൂല്യത്തിൽ ഏതെങ്കിലും സമുദായത്തിന് അനുപാതമോ ക്വോട്ടയോ നിശ്ചയിക്കുകയോ അതിെൻറ പേരിൽ ഏതെങ്കിലും ന്യൂനപക്ഷ സമുദായാംഗത്തെ ഇൗ ആനുകൂല്യത്തിൽനിന്ന് ഒഴിവാക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാന ന്യൂനപക്ഷ കമീഷനിലെ പ്രാതിനിധ്യത്തിൽ ഒരു വിവേചനവുമുണ്ടായിട്ടില്ല. ഇപ്പോൾ മുസ്​ലിം വിഭാഗത്തിൽനിന്നുള്ളവരാണെങ്കിൽ നാളെ അത് ക്രിസ്ത്യൻ ന്യൂനപക്ഷത്തിൽനിന്നുമാവാം. രണ്ടുമല്ലാത്ത ന്യൂനപക്ഷത്തിൽനിന്നുമാകാം. കമീഷൻ അംഗങ്ങളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട നിയമനിർമാണ വേളയിൽ ബോധപൂർവമായ തിരുത്തൽ വരുത്തി എന്ന ആരോപണം തെറ്റിദ്ധാരണജനകമാണ്.

ഏതു ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ളവർക്കും കമീഷനിൽ അംഗമാകുന്നതിന് തടസ്സമില്ല. കേന്ദ്രത്തിൽ നാഷനൽ കമീഷൻ ഫോർ മൈനോറിറ്റി എജുക്കേഷൻ ഇൻസ്​റ്റിറ്റ്യൂഷനിലും മൈനോറിറ്റി കമീഷനിലും മുസ്​ലിം ഇതര സമുദായങ്ങളിൽനിന്നുള്ളവരും കമീഷൻ അധ്യക്ഷരായി തുടർച്ചയായി വരാറുണ്ട്. അത്​ സർക്കാറുകളുടെ തീരുമാനം മാത്രമാണ്. ന്യൂനപക്ഷ കമീഷനിൽ ഉൾപ്പെടെ എല്ലാ കമീഷനുകളിലും ക്രൈസ്തവ പ്രാതിനിധ്യമുണ്ട്.

കേന്ദ്ര സർക്കാറിെൻറ മൾട്ടി സെക്ടറൽ ഡെവലപ്മെൻറ് പ്രോഗ്രാമിലേക്ക് (എം.എസ്.ഡി.പി) പൊന്നാനി മുനിസിപ്പാലിറ്റിയിലെ പ്രദേശങ്ങളും വയനാട് ജില്ലയിലെ നാല് േബ്ലാക്കുകളും മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്.

വികസനത്തിൽ ദേശീയ ശരാശരിയേക്കാൾ പിന്നിൽ നിൽക്കുന്ന, ന്യൂനപക്ഷങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളെയാണ് എം.എസ്.ഡി.പി പദ്ധതിക്കായി പരിഗണിക്കുന്നത്. ഇതിൽ ഉൗന്നൽ നൽകുന്നത് മലയോര പ്രദേശങ്ങൾക്കും തീരപ്രദേശങ്ങൾക്കുമാണ്. ഈ സർക്കാറാണ് ക്രൈസ്ത ന്യൂനപക്ഷങ്ങൾ തിങ്ങിത്താമസിക്കുന്ന മേഖലകൾകൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടത്.

അതേ തുടർന്നാണ് ഇപ്പോൾ കേരളത്തിലെ മിക്ക പ്രദേശങ്ങളും ഈ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവന്നത്. തൃശൂർ, പത്തനംതിട്ട ജില്ലകൾകൂടി പി.എം.ജെ.വി.കെയിൽ ഉൾപ്പെടുത്താൻ ന്യൂനപക്ഷ മന്ത്രി പല നിവേദനങ്ങൾ നൽകിയിട്ടുണ്ട്​.

സർവജനവിഭാഗങ്ങളും ഗുണഭോക്താക്കൾ

കേന്ദ്ര സർക്കാർ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന പ്രധാനമായും നടത്തുന്ന പദ്ധതിയാണ് എം.എസ്.ഡി.പി/പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ). ഇതിെൻറ വിഹിതം 40 ശതമാനം സംസ്ഥാന സർക്കാറും 60 ശതമാനം കേന്ദ്രവുമാണ് വഹിക്കുന്നത്. കേന്ദ്രസർക്കാർ അംഗീകരിച്ച ക്രിസ്ത്യൻ, മുസ്​ലിം, ൈജന, പാഴ്സി, സിഖ്, ബുദ്ധ ന്യൂനപക്ഷ സമുദായങ്ങൾ കേന്ദ്രീകൃതമായി പാർക്കുന്നിടങ്ങളിലാണ് ഇൗ പദ്ധതി നടപ്പാക്കുന്നത്. ഇതിെൻറ പ്രയോജനം ന്യൂനപക്ഷങ്ങൾക്കു പുറമെ മറ്റു സമുദായങ്ങൾക്കും ലഭിക്കുന്നു. ഏതെങ്കിലും സമുദായം മാത്രം ഇതിെൻറ ആനുകൂല്യം 80 ശതമാനം കൈപ്പറ്റുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

കേന്ദ്ര സ്കോളർഷിപ്പിൽ സംസ്ഥാന ഇടപെടൽ ഇല്ല

കേന്ദ്ര സർക്കാർ സഹായത്താൽ നൽകുന്ന പ്രധാന സ്കോളർഷിപ്പുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേനയാണ് നടപ്പാക്കുന്നത്. പ്രീ മെട്രിക് സ്േകാളർഷിപ്​, കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന പോസ്​റ്റ്​ മെട്രിക് സ്കോളർഷിപ്​, സാേങ്കതിക വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന മെറിറ്റ്-കം-മീൻസ് സ്കോളർഷിപ് എന്നിവയാണ് ഇൗ സ്കോളർഷിപ്പുകൾ. പ്രസ്തുത വകുപ്പുകൾ മുഖേന അയക്കുന്ന അപേക്ഷകൾ കേന്ദ്ര സർക്കാർ പരിശോധിച്ച് അർഹരായ വിദ്യാർഥികൾക്ക് നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്​ ഇതിൽ ഒരു പങ്കുമില്ല. സർക്കാർ ജാതിയും മതവും പരിഗണിക്കാതെ അവശതയും പിന്നാക്കാവസ്ഥയും അർഹതയും പരിഗണിച്ചാണ് ക്ഷേമ പദ്ധതികളും സ്കോളർഷിപ്പുകളും നൽകുന്നതെന്നു ചുരുക്കം.

(സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറാണ്​

ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minority commision
News Summary - The undeserved will not be given; What is deserved will not be denied
Next Story