Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകേ​​​ര​​​ള​​​ത്തെ...

കേ​​​ര​​​ള​​​ത്തെ കാ​​​ത്തി​​​രി​​ക്കു​​​ന്ന​​​ത് ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ ദു​​​ര​​​ന്ത​​​മോ?

text_fields
bookmark_border
kiifb
cancel
ഇന്ത്യയിലേറ്റവും കടഭാരമുള്ള സംസ്​ഥാനമായി കേരളം മാറിയിരിക്കുന്നു. 2021ൽ ​​​ഏ​​​ക​​​ദേ​​​ശം ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ പ്ര​​​തി​​​ശീ​​​ർ​​​ഷ ക​​​ട​​​മാണ്​ നമുക്കുള്ളത്​. മാറി മാറി വരുന്ന സർക്കാറുകൾ ഒരു തത്ത്വദീക്ഷയുമില്ലാതെ നവലിബറൽ കാഴ്​ചപ്പാടുകൾക്ക് അനുസൃതമായി ഇങ്ങനെ കടമെടുക്കാൻ തുടങ്ങിയാൽ നമ്മുടെ സ്​ഥിതിയെന്താകുമെന്ന്​ വിലയിരുത്തുകയാണ്​ ലേഖകൻ.

ആ​​​മു​​​ഖം

2016ൽ ​​​പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കു​േമ്പാ​​​ൾ കേ​​​ര​​​ള​​​ത്തി​​​െ​ൻ​റ പൊ​​​തു ക​​​ടം (public debt) ഒ​​​ന്ന​​​ര​​​ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യി​​​ല​​​ധി​​​ക​​​മാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന രൂ​​​പ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന് ശേ​​​ഷ​​​മു​​​ള്ള ആ​​​റു ദ​​​ശാ​​​ബ്​​ദ​​​ങ്ങ​​​ളി​​​ലൂ​​​ടെ കു​​​ന്നു​​​കൂ​​​ടി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​ത്. 2016 ജൂ​​​ൺ മാ​​​സം ധ​​​ന​​​മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വെ​​​ച്ച ധ​​​വ​​​ള​പ​​​ത്ര​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ക​​​ടം 1.57 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യ​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി, അ​​​തു​​​വ​​​രെ ഭ​​​രി​​​ച്ച സ​​​ർ​​​ക്കാ​​​റി​​െ​ൻ​റ നി​​​കു​​​തി​സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​ലെ നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രെ അ​​​തി​​​നി​​​ശി​​​ത​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണ് അ​​​ന്നു​​​ന്ന​​​യി​​​ച്ച​​​ത്. ആ​​​യ​​​തി​​​നാ​​​ൽ എ​​​ൽ.​​​ഡി.​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ നി​​​കു​​​തി വ​​​രു​​​മാ​​​ന വ​​​ർ​​​ധ​​​ന നി​​​ര​​​ക്ക് 20-25 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു​​​യ​​​ർ​​​ത്തു​​​മെ​​​ന്ന അ​​​വ​​​കാ​​​ശവാ​​​ദ​​​മാ​​​ണ് മു​​​ന്നോ​​​ട്ടു​വെ​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന്, 2017ൽ ​​​ജി.​​​എ​​​സ്.​​​ടി​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​ക്താ​​​വാ​​​യി പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ മാ​​​റി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന നി​​​കു​​​തി വ​​​രു​​​മാ​​​ന വ​​​ർ​​​ധ​​​ന​​ 30 ശ​​​ത​​​മാ​​​ന​​​മാ​​​ക്കു​​​മെ​​​ന്നും ധ​​​ന​​​മ​​​ന്ത്രി തു​​​ട​​​ർ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ, പി​​​ന്നീ​​​ട് കേ​​​ര​​​ള​​​ത്തി​​െ​ൻ​റ നി​​​കു​​​തി​വ​​​ർ​​​ധ​​​ന​​ ശ​​​രാ​​​ശ​​​രി 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് ചു​​​രു​​​ങ്ങു​​​ന്ന​​​താ​​​യും ചെ​​​ല​​​വു​​​ക​​​ൾ 15-16 ശ​​​ത​​​മാ​​​നം ക​​​ണ്ടു വ​​​ർ​​​ധി​​​ച്ച​​​താ​​​യു​​​മു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ് പി​​​ന്നീ​​​ട് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. ത​​​ന്നി​​​മി​​​ത്തം, 2021 ജ​​​നു​​​വ​​​രി മാ​​​സം, ഈ ​​​വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​ലേ​​​ക്കെ​​​ത്തു​​​മ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​െ​ൻ​റ പൊ​​​തു​​​ക​​​ടം അ​​​ഞ്ചു വ​​​ർ​​​ഷം​കൊ​​​ണ്ട് ഇ​​​ര​​​ട്ടി​​​യാ​​​യി വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന 2021 മ​​​ധ്യ​​​ത്തോ​​​ടെ അ​​​ത് ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​ത് മൂ​​​ന്ന​​​ര ല​​​ക്ഷം കോ​​​ടി രൂ​​​പ വ​​​രെ എ​​​ത്താ​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ട​​​പ്പെ​​​ടു​​​ന്നു. അ​​​പ്ര​​​കാ​​​രം, 2021ൽ ​​​ഏ​​​ക​​​ദേ​​​ശം ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ പ്ര​​​തി​​​ശീ​​​ർ​​​ഷ ക​​​ട​​​ത്തോ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ക​​​ട​​​ഭാ​​​ര​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി കേ​​​ര​​​ളം മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു.

പെ​​​രു​​​കു​​​ന്ന ക​​​ടം

അ​​​ഞ്ച​​​ര ദ​​​ശാ​​​ബ്​​ദ​​​ക്കാ​​​ലം കേ​​​ര​​​ളം മാ​​​റി​​​മാ​​​റി ഭ​​​രി​​​ച്ച ഇ​​​ട​​​തു-​​​വ​​​ല​​​തു മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​റ​ുക​​​ൾ വ​​​രു​​​ത്തി​വെ​​​ച്ച​​​തി​​​ല​​​ധി​​​കം പൊ​​​തു​​​ക​​​ടം അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ പി​​​ണ​​​റാ​​​യി ഭ​​​ര​​​ണം വ​​​രു​​​ത്തി​​​വെ​​​ച്ചി​​​രി​​​ക്കു​​​മ്പോ​​​ൾ, അ​​​തി​​െ​ൻ​റ രാ​​​ഷ്​​ട്രീയ-​​​സാ​​​മ്പ​​​ത്തി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​തെ ക​​​ടം വാ​​​ങ്ങി 'വി​​​ക​​​സ​​​നം' കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത് അ​​​ഭി​​​കാ​​​മ്യ​​​മാ​​​ണെ​​​ന്ന 'കെ​​​യ്നീ​​​ഷ്യ​​​ൻ' വ്യ​​ാ​ഖ്യാ​​​ന​​​ത്തി​​​നാ​​​ണ് ആ​​​സൂ​​​ത്ര​​​ണ ക​​​​​മീ​​​ഷ​​​ൻ വി​​​ദ​​​ഗ്ധ​​​രും സി.​​​പി.​​​എം ബു​​​ദ്ധി​​​ജീ​​​വി​​​ക​​​ളും ശ്ര​​​മി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്? ഈ ​​​വ്യാ​​​ഖ്യാ​​​ന​​​ത്തി​​െ​ൻ​റ പൊ​​​ള്ള​​​ത്ത​​​ര​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​ന്ന​​​തി​​​ന് മു​​​മ്പ് ഭീ​​​തി​​​ജ​​​ന​​​ക​​​മാം​വി​​​ധം സം​​​സ്ഥാ​​​ന നി​​​കു​​​തി വ​​​രു​​​മാ​​​നം ഇ​​​ടി​​​ഞ്ഞ​​​ത് പ​​​രാ​​​മ​​​ർ​​​ശി​​​ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. സാ​​​മ്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യു​​​ടെ മു​​​ഴു​​​വ​​​ൻ കാ​​​ര​​​ണ​​​വും കോ​​​വി​​​ഡി​​െ​ൻ​റ അ​​​ക്കൗ​​​ണ്ടി​​​ൽ പെ​​​ടു​​​ത്തു​​​ന്ന കേ​​​ന്ദ്ര​​​ത്തി​​െ​ൻ​റ അ​​​തേ മാ​​​തൃ​​​കത​​​ന്നെ​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​റും പി​​​ന്തു​​​ട​​​രു​​​ന്ന​​​ത്. വാ​​​സ്ത​​​വ​​​ത്തി​​​ൽ, സം​​​സ്ഥാ​​​ന റ​​​വ​​​ന്യൂ വ​​​രു​​​മാ​​​നം കോ​​​വി​​​ഡി​​​ന് വ​​​ള​​​രെ മു​​​മ്പു​​​ത​​​ന്നെ ഇ​​​ടി​​​ഞ്ഞു തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. ആ​​​മു​​​ഖ​​​മാ​​​യി സൂ​​​ചി​​​പ്പി​​​ച്ച​​​തു​​​പോ​​​ലെ ജി.​​​എ​​​സ്.​​​ടി​​​യി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന നി​​​കു​​​തി​​​ക​​​ളു​​​ടെ മൂ​​​ന്നി​​​ൽ ര​​​ണ്ടു ഭാ​​​ഗ​​​വും കേ​​​ന്ദ്ര​​​ത്തി​​െ​ൻ​റ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യ​​​ത് ഇ​​​തി​​െൻ​റ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ജി.​​​എ​​​സ്.​​​ടി വി​​​ഹി​​​തം സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ന്ന രീ​​​തി​​​യാ​​​ക​​​ട്ടെ, കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ത്തി​​​വെ​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. 42 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട കേ​​​ന്ദ്ര നി​​​കു​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ള​​​വു​​​ക​​​ൾ കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച​​​തും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു.

പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തി​​​ന് ശേ​​​ഷം പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളൊ​​​ഴി​​​ച്ചാ​​​ൽ നി​​​കു​​​തി കു​​​ടി​​​ശ്ശി​​​ക സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ​​​യും റ​​​വ​​​ന്യൂ റി​​​ക്ക​​​വ​​​റി​​​ക​​​ളി​​​ലൂ​​​ടെ​​​യും സ​​​മാ​​​ഹ​​​രി​​​ക്കാ​​​വു​​​ന്ന ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കോ​​​ടി രൂ​​​പ വേ​​​ണ്ടെ​​​ന്നു വെ​​​ക്കു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട 40,000ല​​​ധി​​​കം ഫ​​​യ​​​ലു​​​ക​​​ളു​​​ടെ മേ​​​ൽ നി​​​കു​​​തി വ​​​കു​​​പ്പ് അ​​​ട​​​യി​​​രി​​​ക്കു​​​ന്നു. സ്വ​​​ർ​​​ണ​​​ക്ക​​​ച്ച​​​വ​​​ടം, ആ​​​ഡം​​​ബ​​​ര വാ​​​ഹ​​​ന​​​ങ്ങ​​​ളും (ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ഡം​​​ബ​​​ര വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ 15 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്) വീ​​​ടു​​​ക​​​ളും തു​​​ട​​​ങ്ങി​​​യ​​​വ ശ​​​രി​​​യാ​​​യ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​െ​ൻ​റ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​കു​​​തി​വി​​​ധേ​​​യ​​​മാ​​​ക്കി​​​യാ​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കോ​​​ടി രൂ​​​പ അ​​​ധി​​​ക​​​മാ​​​യി പി​​​രി​​​ച്ചെ​​​ടു​​​ക്കാം. ക്വാ​​​റി​​​ക​​​ൾ വേ​​​ണ്ട​​​വി​​​ധം നി​​​കു​​​തി വി​​​ധേ​​​യ​​​മാ​​​ക്കു​​​ക​​​യോ സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യോ ചെ​​​യ്താ​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കാം. വി​​​ദേ​​​ശ-​​​കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​ഫി​​​യ​​​ക​​​ൾ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നേ​​​ക്ക​​​ർ തോ​​​ട്ട​​​ഭൂ​​​മി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന പ​​​ക്ഷം സം​​​സ്ഥാ​​​ന വ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് വ​​​ലി​​​യ മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​കു​​​മ​​​ത്. പ​​​ല​​​പ്പോ​​​ഴാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടു​​​ള്ള ഇ​​​വ വീ​​​ണ്ടും ആ​​​വ​​​ർ​​​ത്തി​​​ച്ച് വി​​​ര​​​സ​​​ത​​​യു​​​ണ്ടാ​​​ക്കു​​​ന്നി​​​ല്ല. പ​​​റ​​​ഞ്ഞു​​​വ​​​രു​​​ന്ന​​​ത്, മു​​​ൻ യു.​​​ഡി.​​​എ​​​ഫ് ഭ​​​ര​​​ണ​​​ത്തി​​​ൽ നി​​​കു​​​തി​സ​​​മാ​​​ഹ​​​ര​​​ണം കൈ​​​യൊ​​​ഴി​​​ഞ്ഞു​​​വെ​​​ന്ന് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി ധ​​​വ​​​ള​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യ പി​​​ണ​​​റാ​​​യി ഭ​​​ര​​​ണം ജി.​​​എ​​​സ്.​​​ടി ന​​​ട​​​പ്പാ​​​ക്കാ​​​ൻ കൂ​​​ട്ടു​​​നി​​​ന്ന​​​ത​​​ട​​​ക്കം സം​​​സ്ഥാ​​​ന​​​ത്തെ നി​​​കു​​​തി​സ​​​മാ​​​ഹ​​​ര​​​ണം നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​മാ​​​യി കൈ​​​യൊ​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്ന​​​താ​​​ണ്. ഇ​​​ന്നി​​​പ്പോ​​​ൾ സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ലു​​​ക​​​ളി​​​ൽ പ​​​തി​​​ക്കു​​​ന്ന മ​​​ദ്യ​​​ത്തി​​െ​ൻ​റ​​​യും ലോ​​​ട്ട​​​റി​​​യു​​​ടെ​​​യും പെ​​​ട്രോ​​​ളി​​​യം ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും തീ​​​രു​​​വ​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന റ​​​വ​​​ന്യൂ വ​​​രു​​​മാ​​​ന​​​ത്തി​​െ​ൻ​റ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​പ്ര​​​കാ​​​രം സ​​​മ്പ​​​ന്ന-​​​കോ​​​ർ​​​പ​​​റേ​​​റ്റ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ നി​​​കു​​​തി​വ​​​ല​​​യി​​​ൽ പെ​​​ടു​​​ത്താ​​​തി​​​രി​​​ക്കു​​​ന്ന​​​ത​​​ട​​​ക്കം ന​​​വ ഉ​​​ദാ​​​ര നി​​​കു​​​തി ന​​​യ​​​ങ്ങ​​​ൾ പി​​​ന്തു​​​ട​​​രു​​​ന്ന​​​തുമൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന ധ​​​ന​​​പ്ര​​​തി​​​സ​​​ന്ധി ല​​​ഭ്യ​​​മാ​​​യ സ്രോ​​​ത​​​സ്സു​​​ക​​​ളി​​​ൽ​നി​​​ന്നെ​​​ല്ലാം ക​​​ടം വാ​​​ങ്ങി നി​​​ക​​​ത്തി ഭ​​​ര​​​ണ​​​വും 'വി​​​ക​​​സ​​​ന​​​വും' ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​തി​​​ൻ​​​പ്ര​​​കാ​​​രം പ​​​ശ്ചാ​​​ത്ത​​​ല സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളും കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ളെ ഏ​​​ൽ​​​പി​​​ച്ച് അ​​​വ​​​രു​​​ടെ 'സ​​​ഹാ​​​യി' (facilitator) മാ​​​ത്ര​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മാ​​​റ​​​ണ​​​മെ​​​ന്ന ന​​​വ​​​ലി​​​ബ​​​റ​​​ൽ കാ​​​ഴ്ച​​​പ്പാ​​​ടി​​െ​ൻ​റ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​ടം​​​വാ​​​ങ്ങി വി​​​ക​​​സ​​​നം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് 'കി​​​ഫ്ബി' എ​​​ന്ന കോ​​​ർ​​​പ​​​റേ​​​റ്റ് ബോ​​​ഡി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് (സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​നെപോ​​​ലും അ​​​പ്ര​​​സ​​​ക്ത​​​മാ​​​ക്കു​​​ന്ന, നി​​​യ​​​മ​​​സ​​​ഭ​​​യോ​​​ട് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​​​മി​​​ല്ലാ​​​ത്ത, 'ബോ​​​ഡി കോ​​​ർ​​​പ​​​റേ​​​റ്റ്' എ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന കി​​​ഫ്ബി​​​യി​​​ലേ​​​ക്ക് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​കു​​​തി​​​യു​​​ടെ പ​​​കു​​​തി​​​യോ​​​ളം തി​​​രി​​​ച്ചു​​​വി​​​ട​​​ണ​​​മെ​​​ന്ന​​​തും സം​​​സ്ഥാ​​​ന ഖ​​​ജ​​​നാ​​​വ് ചോ​​​ർ​​​ത്ത​​​ലാ​​​ണ്). ആ​​​ഗോ​​​ള കോ​​​ർ​​​പ​​​റേ​​​റ്റ് മൂ​​​ല​​​ധ​​​ന വി​​​പ​​​ണി​​​യി​​​ൽ​​​നി​​​ന്നും ഏ​​​റ്റ​​​വു​​​മു​​​യ​​​ർ​​​ന്ന പ​​​ലി​​​ശ​​​ക്ക് 'മ​​​സാ​​​ല ബോ​​​ണ്ട്' വ​​​ഴി കി​​​ഫ്ബി സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന പ​​​ണ​​​വും ലോ​​​ക​​​ബാ​​​ങ്ക്, ഏ​​​ഷ്യ​​​ൻ വി​​​ക​​​സ​​​ന ബാ​​​ങ്ക്, ജാ​​​പ്പ​​​നീ​​​സ്, ജ​​​ർ​​​മ​​​ൻ, ഫ്ര​​​ഞ്ച് ഫ​​​ണ്ടി​​​ങ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ, ആ​​​ഭ്യ​​​ന്ത​​​ര കോ​​​ർ​​​പ​​​റേ​​​റ്റ് ഉ​​​റ​​​വി​​​ട​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽ​നി​​​ന്നെ​​​ല്ലാം സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന വാ​​​യ്പ​​​ക​​​ളു​​​മെ​​​ല്ലാം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​തി​​െ​ൻ​റ വി​​​ക​​​സ​​​ന അ​​​ജ​​​ണ്ട മു​​​ന്നോ​​​ട്ടു​​​വെ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മു​​​ത​​​ലും പ​​​ലി​​​ശ​​​യു​​​മു​​​ൾ​​​പ്പെ​​​ടെ അ​​​തി​​​ഭീ​​​മ​​​മാ​​​യ ക​​​ട​​​ബാ​​​ധ്യ​​​ത​​​യാ​​​ണ് ഇ​​​ത് വ​​​രും​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ളീ​​​യ​​​രു​​​ടെ ചു​​​മ​​​ലു​​​ക​​​ളി​​​ലേ​​​ൽ​പി​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​ത്.

അർജൻറീനയിലെ ​ബ്വേനസ്​​ ​എയ്​റിസിൽ ​ഐ.എം.എഫിനെതിരെ നടന്ന പ്രതിഷേധങ്ങളിലൊന്ന്​

'ന​​​വ കെ​​​യ്നീ​​​ഷ്യ​​​ൻ' വ്യാ​​​ഖ്യാ​​​ന​​​ങ്ങ​​​ൾ

ഇ​​​പ്പോ​​​ൾ കി​​​ഫ്ബി അ​​​ന്യാ​​​യ​​​പ്പ​​​ലി​​​ശ​​​ക്ക് വാ​​​ങ്ങി​​​ക്കൂ​​​ട്ടു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ ചാ​​​ലു​​​ക​​​ളി​​​ലൂ​​​ടെ വ​​​ന്നു​​​ചേ​​​രു​​​ന്ന ക​​​ട​​​ത്തി​​െ​ൻ​റ മു​​​ത​​​ലും പ​​​ലി​​​ശ​​​യും വ​​​രും ദി​​​ന​​​ങ്ങ​​​ളി​​​ൽ കൊ​​​ടു​​​ത്തു തീ​​​ർ​​​ക്കേ​​​ണ്ട ഭാ​​​രി​​​ച്ച ബാ​​​ധ്യ​​​ത സം​​​സ്ഥാ​​​ന​​​ത്തി​​​ന് വ​​​ന്നു ചേ​​​രു​​​ന്ന​​​തോ​​​ടെ ഇ​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന മൊ​​​ത്ത ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ൽ​​​പാ​​​ദ​​​ന (GSDP)ത്തി​​െ​ൻ​റ മൂ​​​ന്നി​​​ലൊ​​​ന്നാ​​​യി​​​രി​​​ക്കു​​​ന്ന പൊ​​​തു​​​ക​​​ടം വ​​​ള​​​രെ പെ​​​ട്ടെ​​​ന്ന് GSDPയു​​​ടെ മൂ​​​ന്നി​​​ൽ ര​​​ണ്ടാ​​​യി കു​​​തി​​​ച്ചു​​​യ​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യാ​​​ണ് പ​​​ല​​​രും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, യു.​​​ഡി.​​​എ​​​ഫ് ക​​​ടം വാ​​​ങ്ങി​​​യ​​​തി​​​നെ അ​​​തി​​​നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച ഇ​​​പ്പോ​​​ഴ​​​ത്തെ സ​​​ർ​​​ക്കാ​​​റും അ​​​തി​​െ​ൻ​റ വ​​​ക്താ​​​ക്ക​​​ളും ക്ഷേ​​​മ മു​​​ത​​​ലാ​​​ളി​​​ത്ത (welfare capitalism) കാ​​​ല​​​ത്ത് ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലി​​​രു​​​ന്ന​​​തും ന​​​വ​​​ലി​​​ബ​​​റ​​​ൽ കാ​​​ല​​​ത്ത് ബാ​​​ധ​​​ക​​​മ​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ വ്യാ​​​ഖ്യാ​​​ന​​​ത്തി​​​ലൂ​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​ണ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന ഉ​​​ൽ​​​പാ​​​ദ​​​ന മേ​​​ഖ​​​ല​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ദ്രു​​​ത​​​ഗ​​​തി​​​യി​​​ലും കൂ​​​ടി​​​യ അ​​​ള​​​വി​​​ലും ലാ​​​ഭം കൊ​​​യ്യാ​​​വു​​​ന്ന ഓ​​​ഹ​​​രി വി​​​പ​​​ണി​​​ക​​​ൾ പോ​​​ലു​​​ള്ള ഊ​​​ഹ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മൂ​​​ല​​​ധ​​​ന​​​ക്കു​​​ത്ത​​​ക​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​മ്പ​​​ത്തി​​​ക മാ​​​ന്ദ്യം/​​​മു​​​ര​​​ടി​​​പ്പ് നേ​​​രി​​​ടു​​​ന്ന​​​തി​​​ന് ആ​​​വി​​​ഷ്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​ണ് കെ​​​യ്നീ​​​ഷ്യ​​​ൻ ന​​​യ​​​ങ്ങ​​​ൾ (Keynesian policies). അ​​​തി​​​ൻ​​​പ്ര​​​കാ​​​രം, ഊ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ച്ചും സ​​​മ്പ​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ വ​​​ർ​​​ധി​​​ത നി​​​കു​​​തി​​​ക്ക് (progressive taxation) വി​​​ധേ​​​യ​​​മാ​​​ക്കി​​​യും ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​െ​ൻ​റ സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യി​​​ലെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തോ​​​ടൊ​​​പ്പം വ​​​ൻ​​​തോ​​​തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര-​​​ബാ​​​ഹ്യ സ്രോ​​​ത​​​സ്സു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ക​​​ടം വാ​​​ങ്ങി, പ​​​ശ്ചാ​​​ത്ത​​​ല സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ത​​​ന്നെ നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന വീ​​​ക്ഷ​​​ണ​​​മാ​​​ണ് 1930ക​​​ൾ മു​​​ത​​​ൽ 1970 വ​​​രെ മു​​​ത​​​ലാ​​​ളി​​​ത്ത സാ​​​മ്പ​​​ത്തി​​​ക ന​​​യ​​​ങ്ങ​​​ളു​​​ടെ അ​​​വി​ഭാ​​​ജ്യ​​​ഘ​​​ട​​​ക​​​മാ​​​യ​​​ത്.

ഇ​​​പ്ര​​​കാ​​​രം, വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യെ ച​​​ലി​​​പ്പി​​​ച്ചും തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്​​ടി​​​ച്ചും സ​​​ർ​​​ക്കാ​​​റു​​​ക​​​ൾ മു​​​ന്നോ​​​ട്ടു വ​​​രു​​​ന്ന​​​പ​​​ക്ഷം അ​​​ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​രു​​​മാ​​​ന​​​വും ക്ര​​​യ​​​ശേ​​​ഷി​​​യും വ​​​ർ​​​ധി​​​പ്പി​​​ച്ച് ച​​​ര​​​ക്കു​​​ക​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും വി​​​റ്റ​​​ഴി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ചോ​​​ദ​​​നം (effective demand) സം​​​ജാ​​​ത​​​മാ​​​ക്കു​​​മെ​​​ന്നും അ​​​ത് വീ​​​ണ്ടും ഉ​​​യ​​​ർ​​​ന്ന അ​​​ള​​​വി​​​ൽ മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പം സാ​​​ധ്യ​​​മാ​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് കെ​​​യ്നീ​​​ഷ്യ​​​നി​​​സം (Keynesianism) വാ​​​ദി​​​ച്ച​​​ത്. എ​​​ന്നു​​​മാ​​​ത്ര​​​മ​​​ല്ല, ഇ​​​പ്ര​​​കാ​​​രം വ​​​ര​​​വി​​​ൽ ക​​​വി​​​ഞ്ഞ തു​​​ക ക​​​മ്മി ബ​​​ജ​​​റ്റി​​​ലൂ​​​ടെ​​​യും ക​​​ടം വാ​​​ങ്ങി​​​യും സാ​​​മ്പ​​​ത്തി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​ത് സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ത്തും​​​വി​​​ധം ഒ​​​രു ഗു​​​ണ​​​കാ​​​ങ്ക ഫ​​​ലം (multiplier effect) സൃ​​​ഷ്​​ടി​​​ക്കു​​​മെ​​​ന്നും കെ​​​യ്നീ​​​ഷ്യ​​​ന്മാ​​​ർ സി​​​ദ്ധാ​​​ന്ത​​​വ​​​ത്ക​​​രി​​​ച്ചു.

ചു​​​രു​​​ക്ക​​​ത്തി​​​ൽ, സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യി​​​ലെ മു​​​ഖ്യ സം​​​ഘാ​​​ട​​​ക​​​നും മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പ​​​ക​​​നും ക്ഷേ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മെ​​​ല്ലാ​​​മാ​​​യ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​െ​ൻ​റ പ്രാ​​​ഥ​​​മ്യം സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ട ഒ​​​രു ഘ​​​ട്ടം കൂ​​​ടി​​​യാ​​​ണ് ക്ഷേ​​​മ​​​മു​​​ത​​​ലാ​​​ളി​​​ത്തം അ​​​ഥ​​​വാ കെ​​​യ്നീ​​​ഷ്യ​​​നി​​​സം. പൊ​​​തു​​​മേ​​​ഖ​​​ല​​​യെ സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യു​​​ടെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷ്ഠി​​​ച്ച കെ​​​യ്നീ​​​ഷ്യ​​​നി​​​സം ഇ​​​ട​​​തു രാ​ഷ്​​ട്രീ​യ മു​​​ന്നേ​​​റ്റ​​​ത്തി​​​നെ​​​തി​​​രാ​​​യ മു​​​ത​​​ലാ​​​ളി​​​ത്ത​​​ത്തി​​െ​ൻ​റ ഒ​​​രു പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര ആ​​​യു​​​ധം (ideological weapon) കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു. ഇ​​​പ്ര​​​കാ​​​രം ക​​​മ്മി ബ​​​ജ​​​റ്റും ക​​​ടം വാ​​​ങ്ങി​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും ര​​​ണ്ടാം ലോ​​​ക​യു​​​ദ്ധാ​​​ന​​​ന്ത​​​ര​​​മു​​​ണ്ടാ​​​യ മു​​​ത​​​ലാ​​​ളി​​​ത്ത​​​ത്തി​​െ​ൻ​റ സു​​​വ​​​ർ​​​ണ​​​യു​​​ഗം (golden age of capitalism) എ​​​ന്ന് വി​​​ശേ​ഷി​​​പ്പി​​​ക്കാ​​​നാ​​​കും​​​വി​​​ധം സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്കും തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളും സാ​​​മൂ​​​ഹി​​​ക ക്ഷേ​​​മ​​​ത്തി​​​നാ​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​മാ​​​യ തോ​​​തി​​​ൽ വ​​​ർ​​​ധി​​​ച്ചു.

എ​​​ന്നാ​​​ൽ, മു​​​ത​​​ലാ​​​ളി​​​ത്ത - സാ​​​മ്രാ​​​ജ്യ​​​ത്വ വ്യ​​​വ​​​സ്ഥ​​​യി​​​ൽ അ​​​ന്ത​​​ർ​​​ലീ​​​ന​​​മാ​​​യ വൈ​​​രു​​​ധ്യ​​​ങ്ങ​​​ള​​​ട​​​ക്കം ഒ​​​ട്ടേ​​​റെ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ (വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​ന്നി​​​ല്ല), 1970ക​​​ളോ​​​ടെ ക്ഷേ​​​മ​​​രാ​​​ഷ്​​ട്രം എ​​​ന്ന് വി​​​ശേ​​​ഷി​​​ക്ക​​​പ്പെ​​​ട്ട മു​​​ത​​​ലാ​​​ളി​​​ത്ത​​​ത്തി​​െ​ൻ​റ സു​​​വ​​​ർ​​​ണ​​​യു​​​ഗം അ​​​സ്ത​​​മി​​​ച്ചു. ആ​​​ഗോ​​​ള​​​മാ​​​യി ഇ​​​ട​​​തു​​​പ​​​ക്ഷം നേ​​​രി​​​ട്ട രാ​​​ഷ്​​ട്രീയ​​​വും ആ​​​ശ​​​യ​​​പ​​​ര​​​വു​​​മാ​​​യ തി​​​രി​​​ച്ച​​​ടി​​​ക​​​ൾ ക്ഷേ​​​മ​​​മു​​​ത​​​ലാ​​​ളി​​​ത്തം എ​​​ന്ന പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര ആ​​​യു​​​ധം കൈ​​​യൊ​​​ഴി​​​യു​​​ന്ന​​​തി​​​നും മൂ​​​ല​​​ധ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്ക് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി.

തു​​​ട​​​ർ​​​ന്ന് ക്ഷേ​​​മ​​​മു​​​ത​​​ലാ​​​ളി​​​ത്തം കോ​​​ർ​​​പ​​​റേ​​​റ്റ് മൂ​​​ല​​​ധ​​​ന​​​ത്തി​​െ​ൻ​റ മേ​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന എ​​​ല്ലാ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യും ഷി​കാ​​​ഗോ സ്കൂ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സാ​​​മ്രാ​​​ജ്യ​​​ത്വ ചി​​​ന്താസം​​​ഭ​​​ര​​​ണി​​​ക​​​ളു (think-tanks) ടെ​​​യും ബ്ര​​​ട്ട​​​ൺ വു​​​ഡ്സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ (Bretton Woods Institutions) സൈ​​​ദ്ധാ​​​ന്തി​​​ക​​​വും ന​​​യ​​​പ​​​ര​​​വു​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളോ​​​ടെ ന​​​വ​​​ലി​​​ബ​​​റ​​​ലി​​​സം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യും കെ​​​യ്നീ​​​ഷ്യ​​​നി​​​സം കു​​​ഴി​​​ച്ചു​മൂ​​​ടു​​​ക​​​യും ചെ​​​യ്തു. ബ്രി​​​ട്ട​​​നി​​​ൽ താ​​​ച്ച​​​റി​​​സ​​​ത്തി​​െ​ൻ​റ​യും അ​​​മേ​​​രി​​​ക്ക​​​യി​​​ൽ റീ​​​ഗ​​​ണോ​​​മി​​​ക്സി​​െ​ൻ​റ​യും രൂ​​​പ​​​ത്തി​​​ൽ ആ​​​വി​​​ഷ്ക​​​രി​​​ച്ച​​​തും തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന ഉ​​​ൽ​​​പാ​​​ദ​​​ന മേ​​​ഖ​​​ല​​​ക​​​ൾ കൈ​​​യൊ​​​ഴി​​​ഞ്ഞ് പെ​​​ട്ടെ​​​ന്ന് ലാ​​​ഭം കൊ​​​യ്യാ​​​വു​​​ന്ന ഊ​​​ഹ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കും പ്ര​​​കൃ​​​തികൊ​​​ള്ള​​​യി​​​ലേ​​​ക്കും കോ​​​ർ​​​പ​​​റേ​​​റ്റ് മൂ​​​ല​​​ധ​​​നം ക​​​ട​​​ന്നു​​​ക​​​യ​​​റു​​​ന്ന​​​തി​​​ന് രാ​​​ജ​​​പാ​​​ത​​​യൊ​​​രു​​​ക്കി​​​യ​​​തു​​​മാ​​​യ ന​​​വ​​​ലി​​​ബ​​​റ​​​ൽ ന​​​യ​​​ങ്ങ​​​ൾ ക്ര​​​മേ​​​ണ ആ​​​ഗോ​​​ള​​ീ​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ലോ​​​ക​മെ​​​ങ്ങും അ​​​ടി​​​ച്ചേ​​​ൽ​​​പി​​​ക്ക​​​പ്പെ​​​ട്ടു. ത​​​ദ്​​​​ഫ​​​ല​​​മാ​​​യി പൊ​​​തു​​​മേ​​​ഖ​​​ലാ സം​​​രം​​​ഭ​​​ങ്ങ​​​ൾ കൈ​യൊ​​​ഴി​​​ച്ചും സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും വ​​​ർ​​​ധി​​​ത നി​​​കു​​​തി​​​ക​​​ളും വെ​​​ട്ടി​​​ക്കു​​​റ​​​ച്ചും മു​​​മ്പ് സൂ​​​ചി​​​പ്പി​​​ച്ച​​​തു​​​പോ​​​ലെ, കോ​​​ർ​​​പ​​​റേ​​​റ്റ് മൂ​​​ല​​​ധ​​​ന​​​ത്തി​​െ​ൻ​റ സ​​​ഹാ​​​യി മാ​​​ത്ര​​​മാ​​​യി ഭ​​​ര​​​ണ​​​കൂ​​​ടം ചു​​​രു​​​ങ്ങി. അ​​​തി​​​ൻപ്ര​​​കാ​​​ര​​​മു​​​ള്ള നി​​​ക്ഷേ​​​പ സൗ​​​ഹൃ​​​ദ അ​​​ന്ത​​​രീ​​​ക്ഷം (ease of doing business) ഒ​​​രു​​​ക്കു​​​ന്ന​​​തി​​െ​ൻ​റ ഭാ​​​ഗ​​​മാ​​​യാ​​​ണ്, കേ​​​ര​​​ള​​​ത്തി​​​ൽ 'വി​​​ക​​​സ​​​ന നാ​​​യ​​​ക​​​ൻ' ത​​​ന്നെ പൊ​​​ലീ​​​സ് വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തും കോ​​​ർ​​​പ​​​റേ​​​റ്റ് വ​​​ത്ക​​​ര​​​ണ​​​ത്തെ ചോ​​​ദ്യംചെ​​​യ്യു​​​ന്ന​​​വ​​​രെ 'ഗു​​​ണ്ടാ​​​ലി​​​സ്​​റ്റി'​​​ൽ പെ​​​ടു​​​ത്തു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും.


ഈ ​​​പൊ​​​തു പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ്, കി​​​ഫ്ബി വ​​​ഴി​​​യും മ​​​റ്റും വ​​​ൻ​​​തോ​​​തി​​​ൽ ക​​​ടം വാ​​​ങ്ങി നി​​​ക്ഷേ​​​പ​​പ​​​ദ്ധ​​​തി​​​ക​​​ൾ ഒ​​​രു​​​ക്കു​​​ന്ന​​​ത് കെ​​​യ്നീ​​​ഷ്യ​​​ൻ ഗു​​​ണ​​​കാ​​​ങ്ക ഫ​​​ല​​​പ്ര​​​കാ​​​ര​​​മു​​​ള്ള സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​ക്ക് വ​​​ഴി​​​വെ​​​ക്കു​​​മെ​​​ന്നും സാ​​​മ്പ​​​ത്തി​​​കാ​​​ഭി​​​വൃ​​​ദ്ധി കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ഭാ​​​വി​​​യി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി മു​​​ത​​​ലും പ​​​ലി​​​ശ​​​യും തി​​​രി​​​ച്ച​​​ട​​​യ്​ക്കാ​​​നു​​​ള്ള നി​​​കു​​​തി​​​വ​​​രു​​​മാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ വി​​​ഭ​​​വ​​​സ​​​മാ​​​ഹ​​​ര​​​ണം സാ​​​ധ്യ​​​മാ​​​ണെ​​​ന്നു​​​മു​​​ള്ള വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ന് ന​​​വ​​​ലി​​​ബ​​​റ​​​ൽ-​​​സി.​​​പി.​​​എം ബു​​​ദ്ധി​​​ജീ​​​വി​​​ക​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​ന്നി​​​ട്ടു​​​ള്ള​​​ത്.

എ​​​ന്നാ​​​ൽ, ഈ ​​​വാ​​​ദ​​​ഗ​​​തി​​​യു​​​ടെ അ​​​ർ​​​ഥ​​​രാ​​​ഹി​​​ത്യം സു​​​വ്യ​​​ക്ത​​​മാ​​​ണ്. ഒ​​​രു​​​ഭാ​​​ഗ​​​ത്ത് പൊ​​​തു​​​ക​​​ടം വ​​​ൻ​​​തോ​​​തി​​​ൽ വ​​​ർ​​​ധി​​​ച്ച​​​തി​​​നൊ​​​പ്പം മ​​​റു​​​ഭാ​​​ഗ​​​ത്ത്, അ​​​തു​​​വ​​​ഴി കെ​​​ട്ടി​​​പ്പൊ​​​ക്കി​​​യ പൊ​​​തു​​​മേ​​​ഖ​​​ലാ സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​ന​​​വും വ​​​ൻ​​​തോ​​​തി​​​ൽ വ​​​ർ​​​ധി​​​ച്ചു​വ​​​ന്നി​​​രു​​​ന്ന​​​താ​​​ണ് ക്ഷേ​​​മ മു​​​ത​​​ലാ​​​ളി​​​ത്ത​​​ത്തി​​െ​ൻ​റ സ​​​വി​​​ശേ​​​ഷ​​​ത. സ​​​മ്പ​​​ന്ന കോ​​​ർ​​​പ​​​റേ​​​റ്റ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ മേ​​​ലു​​​ള്ള വ​​​ർ​​​ധി​​​ത നി​​​കു​​​തി​​​ക​​​ളാ​​​ക​​​ട്ടെ വ​​​ള​​​രെ ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കി​​​ലു​​​മാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ൽ​പോ​​​ലും കോ​​​ർ​​​പ​​​റേ​​​റ്റ് നി​​​കു​​​തി നി​​​ര​​​ക്കു​​​ക​​​ൾ 80-90 ശ​​​ത​​​മാ​​​നം വ​​​രെ ഉ​​​യ​​​ർ​​​ന്നു​​​നി​​​ന്നി​​​രു​​​ന്നു. ഇ​​​താ​​​ക​​​ട്ടെ, താ​​​ര​​​ത​​​മ്യേ​​​ന വ​​​ലി​​​യ അ​​​ള​​​വി​​​ൽ വി​​​ഭ​​​വ​​​സ​​​മാ​​​ഹ​​​ര​​​ണം സ​​​ർ​​​ക്കാ​​​റിൽ നി​​​ക്ഷി​​​പ്ത​​​മാ​​​ക്കു​​​ക​​​യും ക​​​ട​​​വും പ​​​ലി​​​ശ​​​യും തി​​​രി​​​ച്ച​​​ട​​​യ്​ക്കു​​​ന്ന​​​ത് ഇ​​​ത് അ​​​നാ​​​യാ​​​സ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

എ​​​ന്നാ​​​ലി​​​ന്ന്, സ്ഥി​​​തി മൗ​​​ലി​​​ക​​​മാ​​​യി വ്യ​​​ത്യ​​​സ്ത​​​മാ​​​ണ്. ഒ​​​ന്നാ​​​മ​​​താ​​​യി, ക​​​ടം വ​​ാ​ങ്ങു​​​ന്ന പ​​​ണ​​​മ​​​ത്ര​​​യും കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള പി.​​​പി.​​​പി പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും സാ​​​മ്പ​​​ത്തി​​​ക സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് വി​​​ന്യ​​​സി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടാ​​​മ​​​താ​​​യി, പൊ​​​തു​​​മേ​​​ഖ​​​ലാ സം​​​രം​​​ഭ​​​ങ്ങ​​​ൾ പോ​​​ലും അ​​​വ​​​ർ​​​ക്ക് കൈ​​​മാ​​​റു​​​ക​​​യും നി​​​കു​​​തി നി​​​ര​​​ക്കു​​​ക​​​ൾ കു​​​ത്ത​​​നെ ഇ​​​ടി​​​യു​​​ക​​​യും (ഇ​​​ന്ത്യ​​​യി​​​ലി​​​പ്പോ​​​ൾ ഉ​​​യ​​​ർ​​​ന്ന കോ​​​ർ​​​പ​​​റേ​​​റ്റ് നി​​​കു​​​തി നി​​​ര​​​ക്കു​​​ക​​​ൾ 15 ശ​​​ത​​​മാ​​​ന​​​മാ​​​ണ്) ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. മൂ​​​ന്നാ​​​മ​​​താ​​​യി, രാ​​​ജ്യ​​​ത്തി​​െ​ൻ​റ​​​യും തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള​​​ട​​​ക്കം ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ക​​​സ​​​ന​​​മ​​​ല്ല, മ​​​റി​​​ച്ച് കോ​​​ർ​​​പ​േ​​​റ​​​റ്റ് ലാ​​​ഭം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന ഊ​​​ഹ​മേ​​​ഖ​​​ല​​​ക​​​ളി​​​ലും പ്ര​​​കൃ​​​തി​​​യെ കൊ​​​ള്ള ചെ​​​യ്യാ​​​വു​​​ന്ന, പ​​​രി​​​സ്ഥി​​​തി വി​​​നാ​​​ശം സൃ​​​ഷ്​​ടി​​​ക്കു​​​ന്ന സാ​​​മ്പ​​​ത്തി​​​ക പ​​​ദ്ധ​​​തി​​​ക​​​ളി​​​ലു​​​മാ​​​ണ് മൂ​​​ല​​​ധ​​​ന​നി​​​ക്ഷേ​​​പം ന​​​ട​​​ക്കു​​​ന്ന​​​ത്. ഒ​​​രു​ഭാ​​​ഗ​​​ത്ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​രു​​​മാ​​​ന​​​വും ക്ര​​​യ​​​ശേ​​​ഷി​​​യും ഇ​​​ടി​​​യു​​​മ്പോ​​​ൾ, മ​​​റു​​​ഭാ​​​ഗ​​​ത്ത് കോ​​​ർ​​​പ​​​റേ​​​റ്റ് ലാ​​​ഭ​​​വും സ​​​മ്പ​​​ത്തും ച​​​രി​​​ത്ര​​​ത്തി​​​ലൊ​​​രി​​​ക്ക​​​ലു​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​വി​​​ധം കു​​​മി​​​ഞ്ഞുകൂ​​​ടു​​​ന്നു. എ​​​ല്ലാ​​​റ്റി​​​നു​​​മു​​​പ​​​രി, കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ളും ക​​​ൺ​​​സ​​​ൽ​​​ട്ട​​​ൻ​​​സി​​​ക​​​ളു​​​മെ​​​ല്ലാം ഭ​​​ര​​​ണ​​​ത്തി​​​ലും ന​​​യ​​​രൂ​​​പ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ലും പി​​​ടി​​​മു​​​റു​​​ക്കു​​​ക​​​യും സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​വും വ​​​രു​​​മാ​​​ന​​​വും കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ളി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തോ​​​ടെ സ​​​ർ​​​ക്കാ​​​റി​​െ​ൻ​റ വി​​​ഭ​​​വ​​​സ​​​മാ​​​ഹ​​​ര​​​ണം ദു​​​ർ​​​ബ​​​ല​​​മാ​​​കു​​​ന്നു. കേ​​​ന്ദ്ര​​​ത്തി​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​ലും ഇ​​​താ​​​ണ് സം​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​ട​​​ക്കെ​​​ണി​​​യി​​​ല​​​ക​​​പ്പെ​​​ട്ട കേ​​​ര​​​ളം

ഈ ​പൊ​​​തു പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ​നി​​​ന്നു​കൊ​​​ണ്ടു​​​വേ​​​ണം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ തീ​​​വ്ര​​​വ​​​ല​​​തു കോ​​​ർ​​​പ​​​റേ​​​റ്റ്​വത്ക​​​ര​​​ണ​​​ത്തി​​​നാ​​​യി കി​​​ട്ടാ​​​വു​​​ന്നി​​​ട​​​ത്തുനി​​​ന്നൊ​​​ക്കെ വാ​​​ങ്ങി​​​ക്കൂ​​​ട്ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പൊ​​​തു​​​ക​​​ട​​​ത്തി​​െ​ൻ​റ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ നോ​​​ക്കി​​​ക്കാ​​​ണേ​​​ണ്ട​​​ത്. ഹൈ​​​വേ​​​ക​​​ൾ, തു​​​റ​​​മു​​​ഖം, വി​​​മാ​​​ന​​​ത്താ​​​വ​​​ളം, സി​​​ൽ​​​വ​​​ർ ലൈ​​​ൻ, കെ-​​​ഫോ​​​ൺ, വ്യ​​​വ​​​സാ​​​യ ഇ​​​ട​​​നാ​​​ഴി​​​ക​​​ൾ, സ്മാ​​​ർ​​​ട്ട് സി​​​റ്റി​​​ക​​​ൾ, ഇ-​​​മൊ​​​ബി​​​ലി​​​റ്റി തു​​​ട​​​ങ്ങി വി​​​ദേ​​​ശ-​​​സ്വ​​​ദേ​​​ശ വാ​​​യ്പ​​​ക​​​ളി​​​ലും കോ​​​ർ​​​പ​​​റേ​​​റ്റ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലും അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ൻ വി​​​ക​​​സ​​​നം കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും അ​​​തു​​​വ​​​ഴി വാ​​​യ്പാ മു​​​ത​​​ലും പ​​​ലി​​​ശ​​​യും തി​​​രി​​​ച്ച​​​ട​​​യ്​ക്കു​​​ന്ന​​​ത് അ​​​നാ​​​യാ​​​സം ക​​​ഴി​​​യു​​​മെ​​​ന്നു​​​മാ​​​ണ് അ​​​വ​​​കാ​​​ശ​​​വാ​​​ദം. എ​​​ന്നാ​​​ൽ, ന​​​വ​​​ലി​​​ബ​​​റ​​​ൽ-​​​കോ​​​ർ​​​പ​​​റേ​​​റ്റ്​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ൽ കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ ത​​​ടി​​​ച്ചു കൊ​​​ഴു​​​ക്കുേ​​​മ്പാ​​​ൾ രാ​​​ജ്യം മു​​​ര​​​ടി​​​പ്പി​​​ലേ​​​ക്കും ജ​​​ന​​​ങ്ങ​​​ൾ പാ​​​പ്പ​​​രീ​​​ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്കും നീ​​​ങ്ങു​​​ന്ന​​​താ​​​ണ് യാ​​​ഥാ​​​ർ​​​ഥ്യം. സാ​​​മ്പ​​​ത്തി​​​ക സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള സ​​​ർ​​​ക്കാ​​​റിെ​ൻ​റ വ​​​രു​​​മാ​​​നം അ​​​സ്ത​​​മി​​​ച്ചു​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യും ജി.​​​എ​​​സ്.​​​ടി പോ​​​ലു​​​ള്ള പ​​​രോ​​​ക്ഷ നി​​​കു​​​തി പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളും കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ പ്ര​​​ത്യ​​​ക്ഷ നി​​​കു​​​തി ഉ​​​ദാ​​​ര​​​വ​​​ത്ക​​​ര​​​ണ​​​ങ്ങ​​​ളും കു​​​ത്ത​​​നെ കു​​​റ​​​യു​​​ന്ന നി​​​കു​​​തി വ​​​രു​​​മാ​​​ന​​​വും വ​​​ർ​​​ധ​​​മാ​​​ന​​​മാ​​​യ തോ​​​തി​​​ൽ ഖ​​​ജ​​​നാ​​​വ് കാ​​​ലി​​​യാ​​​ക്കു​​​മ്പോ​​​ൾ, വാ​​​യ്പ​​​ക​​​ൾ പ​​​ലി​​​ശ​സ​​​ഹി​​​തം തി​​​രി​​​ച്ച​​​ട​​​യ്​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന​​​ത് മ​​​ല​​​ർ​​​പൊ​​​ടി​​​ക്കാ​​​ര​​െ​ൻ​റ സ്വ​​​പ്നം മാ​​​ത്ര​​​മാ​​​ണ്. ക്ഷേ​​​മ മു​​​ത​​​ലാ​​​ളി​​​ത്ത​​​ത്തി​​​ന് ബാ​​​ധ​​​ക​​​മാ​​​യി​​​രു​​​ന്ന സാ​​​മ്പ​​​ത്തി​​​ക ച​​​ല​​​ന നി​​​യ​​​മ​​​ങ്ങ​​​ൾ, വി​​​ക​​​സ​​​ന​​​വും വി​​​ഭ​​​വ​സ​​​മാ​​​ഹ​​​ര​​​ണ​​​വു​​​മ​​​ട​​​ക്കം സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യി​​​ലെ കോ​​​ർ​​​പ​​​റേ​​​റ്റ് സ​​​ഹാ​​​യി മാ​​​ത്ര​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മാ​​​റി​​​ക്ക​​​ഴി​​​ഞ്ഞ ന​​​വ​​​ലി​​​ബ​​​റ​​​ൽ കാ​​​ല​​​ത്തും ബാ​​​ധ​​​ക​​​മാ​​​ണെ​​​ന്ന പി​​​ണ​​​റാ​​​യി ഭ​​​ര​​​ണ​​​ത്തി​​െ​ൻ​റ​​​യും ആ​​​സ്ഥാ​​​ന ബു​​​ദ്ധി​​​ജീ​​​വി​​​ക​​​ളു​​​ടെ​​​യും അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്ക് ച​​​രി​​​ത്ര​​​പ​​​ര​​​​​മോ രാ​​​ഷ്​​ട്രീ​യ സ​​​മ്പ​​​ദ് ശാ​​​സ്ത്ര​​​പ​​​ര​​​മോ ആ​​​യ അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ല. ക്ഷേ​​​മ​​​രാ​​​ഷ്​​ട്ര ന​​​വ​​​ലി​​​ബ​​​റ​​​ലി​​​സ​​​ത്തി​​​ന് വ​​​ഴി​​​മാ​​​റി​​​യ ആ​​​ദ്യ​​​ദ​​​ശ​​​ക​​​ത്തി​​​ൽ ത​​​ന്നെ ലോ​​​ക​​​ത്തെ അ​​​സ്ഥാ​​​ന സാ​​​മ്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​ർ​​​ക്കുപോ​​​ലും അം​​​ഗീ​​​ക​​​രി​​​ക്കേ​​​ണ്ടി​​​വ​​​ന്ന വ​​​സ്തു​​​ത​​​യാ​​​ണി​​​ത് -അ​​​താ​​​യ​​​ത്, ക​​​ടം വാ​​​ങ്ങി സാ​​​മ്പ​​​ത്തി​​​ക വി​​​ക​​​സ​​​നം കൊ​​​ണ്ടു​​​വ​​​രാ​​​മെ​​​ന്ന​​​ത് ന​​​വ​​​ലി​​​ബ​​​റ​​​ലി​​​സ​​​ത്തി​​​ൽ കേ​​​വ​​​ലം വ്യാ​​​മോ​​​ഹം മാ​​​ത്ര​​​മാ​​​ണ്.

'80കളിൽ മെക്​സികോയിൽ നടന്ന പ്രതിഷേധം. നവലിബറൽ ആഗോളീകരണത്തിന്‍റെ ഭാഗമായി സർക്കാർ കൈക്കൊണ്ട നടപടികൾ രാജ്യത്തെ സാമ്പത്തികാടിയന്തരാവസ്​ഥയിലേക്ക്​ നയിച്ച പശ്ചാത്തലത്തിലാണ്​ ജനങ്ങൾ തെരുവിലിറങ്ങിയത്​

1980ക​​​ളി​​​ൽ ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​യ അ​​​നു​​​ഭ​​​വ​​​ത്തി​​​ലൂ​​​ടെ ക​​​ണ്ണോ​​​ടി​​​ക്കു​​​ന്ന​​​ത് ഇ​​​ത് മ​​​ന​​​സ്സി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​കും. ന​​​വ​​​ലി​​​ബ​​​റ​​​ൽ ആ​​​ഗോ​​​ള​​ീ​ക​​​ര​​​ണം കെ​​​ട്ടി​​​യി​​​റ​​​ക്കു​​​ന്ന​​​തി​​െ​ൻ​റ ഭാ​​​ഗ​​​മാ​​​യി ബ്ര​​​ട്ട​​​ൺ വു​​​ഡ്സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​യി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ ഘ​​​ട​​​നാ ക്ര​​​മീ​​​ക​​​ര​​​ണം (structural adjustment) സ​​​ർ​​​ക്കാ​​​റി​​​നെ നോ​​​ക്കു​കു​​​ത്തി​​​യാ​​​ക്കി സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യു​​​ടെ സ​​​മ്പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണം കോ​​​ർ​​​പ​​​റേ​​​റ്റ് മൂ​​​ല​​​ധ​​​ന​​​ത്തി​​​ന് കൈ​​​മാ​​​റു​​​ക​​​യു​​​ണ്ടാ​​​യി. അ​​​തോ​​​ടൊ​​​പ്പം, ലോ​​​ക​​​ബാ​​​ങ്ക് അ​​​തി​​െ​ൻ​റ സ​​​ബ്സി​​​ഡി​​​യ​​​റി​​​യാ​​​യ അ​​​ന്താ​​​രാ​​​ഷ്​​ട്ര വി​​​ക​​​സ​​​ന ഏ​​​ജ​​​ൻ​​​സി (IDA), ഇ​​​ൻ​​​റ​​​ർ അ​​​മേ​​​രി​​​ക്ക​​​ൻ ​െഡ​​​വ​​​ല​​​പ്മെ​​​ൻ​​​റ് ബാ​​​ങ്ക് തു​​​ട​​​ങ്ങി​​​യ 'ഔ​​​ദ്യോ​​​ഗി​​​ക' ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​ലി​​​ശ കു​​​റ​​​ഞ്ഞ വാ​​​യ്പ (soft loan) അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച്, വ​​​ൻ​​​തോ​​​തി​​​ൽ 'പെ​​​ട്രോ​​​ഡോ​​​ള​​​റു​​​ക​​​ൾ' സ​​​മാ​​​ഹ​​​രി​​​ച്ച അ​​​മേ​​​രി​​​ക്ക​​​ൻ ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​നി​​​ന്നും ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും ക​​​മ്പോ​​​ള പ​​​ലി​​​ശ​​​ക്ക് 'വി​​​ക​​​സ​​​ന' വാ​​​യ്പ​​​ക​​​ൾ വാ​​​ങ്ങി​​​ക്കൂ​​​ട്ടാ​​​നും ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യി. എ​​​ന്നാ​​​ൽ, പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട വി​​​ക​​​സ​​​ന​​​മൊ​​​ന്നും വ​​​ന്നി​​​ല്ലെ​​​ന്ന​​​തോ പോ​​​ക​​​ട്ടെ, അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​മാ​​​യ ഒ​​​രു ക​​​ട​​​ക്കെ​​​ണി​​​യി​​​ലേ​​​ക്ക് (debt trap) ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​ള്ളി​​​വി​​​ട​​​പ്പെ​​​ടു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. ത​​​ദ്​​​​ഫ​​​ല​​​മാ​​​യി, ക്ഷേ​​​മ മു​​​ത​​​ലാ​​​ളി​​​ത്ത അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ, പി​​​ന്നാ​​​ക്ക രാ​​​ജ്യ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച് 1960ക​​​ളും 1970ക​​​ളും 'വി​​​ക​​​സ​​​ന ദ​​​ശ​​​ക​​​ങ്ങ​​​ൾ' (development decades) ആ​​​യി ഐ​​​ക്യ​രാ​​​ഷ്​​ട്ര ​​സ​​​ഭ കൊ​​​ണ്ടാ​​​ടി​​​യ​​​ത്, 1980ക​​​ളാ​​​കു​​​മ്പോ​​​ൾ, ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​യെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം 'ന​​​ഷ്​​ട​ദ​​​ശ​​​ക' (lost decade) മാ​​​യി പ​​​രി​​​ണ​​​മി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. 1930ക​​​ളി​​​ലെ ലോ​​​ക​​​വ്യാ​​​പ​​​ക സാ​​​മ്പ​​​ത്തി​​​ക അ​​​ധഃ​​​പ​​​ത​​​ന (Great Economic Depression)ത്തി​​​ന് സ​​​മാ​​​ന​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യി​​​ലേ​​​ക്ക് ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ ക​​​ട​​​ക്കു​​​ക​​​യും 1982-90 കാ​​​ല​​​ത്ത് അ​​​വ​​​യു​​​ടെ ക​​​ട​​​ബാ​​​ധ്യ​​​ത 170 ശ​​​ത​​​മാ​​​നം ക​​​ണ്ട് വ​​​ർ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​തോ​​​ടൊ​​​പ്പം രാ​​​ഷ്​​ട്രീ​യ അ​​​സ്ഥി​​​ര​​​ത​​​യു​​​ടേ​​​താ​​​യ ഒ​​​രു ദു​​​ര​​​ന്ത​​​കാ​​​ല​​​ത്തേ​​​ക്ക് ഇ​​​ത് ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​യെ ത​​​ള്ളി​​​വി​​​ടു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്നു​​​വ​​​ന്ന ദ​​​ശ​​​ക​​​ങ്ങ​​​ളി​​​ൽ പ്രാ​​​ദേ​​​ശി​​​ക വ്യ​​​തി​​​രി​​​ക്ത​​​ത​​​ക​​​ളോ​​​ടെ, ഇ​​​തേ ദു​​​ർ​​​ഗ​​​തി ത​​​ന്നെ​​​യാ​​​ണ് ഒ​​​ട്ടു​​​മി​​​ക്ക ഏ​​​ഷ്യ​​​നാ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്ന​​​ത്.

വ​​​ള​​​രെ ചു​​​രു​​​ക്ക​​​ത്തി​​​ൽ നി​​​കു​​​തി​​​യ​​​ട​​​ക്കം വി​​​ഭ​​​വ​സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​െ​ൻ​റ​​​യും വി​​​നി​​​യോ​​​ഗ​​​ത്തി​​െ​ൻ​റ​യും മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​റു​​​ക​​​ൾ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്​​ട​​​മാ​​​കു​​​ക​​​യും ന​​​യ​രൂ​​​പ​​​വ​​​ത്ക​​​ര​​​ണം കോ​​​ർ​​​പ​​​റേ​​​റ്റ് ബോ​​​ർ​​​ഡ് റൂ​​​മു​​​ക​​​ളി​​​ൽ നി​​​ർ​​​ണ​​​യി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും വി​​​ക​​​സ​​​ന​​​ത്തി​​െ​ൻ​റ മ​​​റ​​​വി​​​ൽ രാ​​​ജ്യ​​​സ​​​മ്പ​​​ത്ത് കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ വി​​​ഴു​​​ങ്ങു​​​ക​​​യും (സം​​​സ്ഥാ​​​ന​​​ത്തി​​​ന് ഒ​​​രു നേ​​​ട്ട​​​വു​​​മി​​​ല്ലാ​​​തെ അ​​​ദാ​​​നി​​​യു​​​ടെ കു​മ്പ വീ​​​ർ​​​പ്പി​​​ക്കു​​​ക മാ​​​ത്രം ചെ​​​യ്യു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ഴി​​​ഞ്ഞം പ​​​ദ്ധ​​​തി ഉ​​​ദാ​​​ഹ​​​ര​​​ണം) ചെ​​​യ്തു​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ന​​​വ​​​ലി​​​ബ​​​റ​​​ൽ സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ത്തി​​​ൽ, ക​​​ടം വാ​​​ങ്ങി 'വി​​​ക​​​സ​​​നം' കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​െ​ൻ​റ നേ​​​ട്ടം കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്കും ബാ​​​ധ്യ​​​ത സം​​​സ്ഥാ​​​ന​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി​​​രി​​​ക്കും. സം​​​സ്ഥാ​​​ന ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്ക് വ​​​രേ​​​ണ്ട​​​താ​​​യി​​​ട്ടു​​​ള്ള വ​​​രു​​​മാ​​​നം കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​റുക​​​ളു​​​ടെ ന​​​വ ഉ​​​ദാ​​​ര സ​​​മീ​​​പ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ശു​​​ഷ്​കി​​​ക്കു​​​ക​​​യും അ​​​ഞ്ചു വ​​​ർ​​​ഷം കൂ​​​ടു​​​മ്പോ​​​ൾ പൊ​​​തു ക​​​ടം ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​ക​​​മാ​​​കു​​​ന്ന പ്ര​​​ക്രി​​​യ​​​യു​​​ടെ ഇ​​​ട​​​വേ​​​ള നി​​​ർ​​​ബാ​​​ധം കു​​​റ​​​ഞ്ഞു​​​വ​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ വീ​​​ണ്ടും, ക​​​ടം വാ​​​ങ്ങു​​​ന്ന​​​ത് ന​​​ല്ല​​​താ​​​ണെ​​​ന്നും അ​​​ത് വി​​​ക​​​സ​​​നം കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ നി​​​ര​​​ന്ത​​​രം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് ന​​​വ​​​ലി​​​ബ​​​റ​​​ലി​​​സ​​​ത്തി​​​ൽ ഒ​​​രു സാ​​​മ്പ​​​ത്തി​​​കാ​​​ടി​​​സ്ഥാ​​​ന​​​വു​​​മി​​​ല്ലെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​യ​​​ണം. ജ​​​ന​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭ​​​യോ​​​ട് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മി​​​ല്ലാ​​​ത്ത കി​​​ഫ്ബി പോ​​​ലു​​​ള്ള കോ​​​ർ​​​പ​​​റേ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ കു​​​ന്നു​​​കൂ​​​ട്ടു​​​ന്ന സം​​​സ്ഥാ​​​ന പൊ​​​തു​​​ക​​​ടം ഇ​​​പ്പോ​​​ൾ ജീ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രാ​​​യ വെ​​​ല്ലു​​​വി​​​ളി മാ​​​ത്ര​​​മ​​​ല്ല, വ​​​രും ത​​​ല​​​മു​​​റ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള ദ്രോ​​​ഹംകൂ​​​ടി​​​യാ​​​ണ്. ന​​​യ​​​രൂ​​​പ​​​വ​​​ത്ക​​​ര​​​ണ​​​വും പ്രോ​​​ജ​​​ക്ട് ന​​​ട​​​ത്തി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം ആ​​​ത്യ​​​ന്തി​​​ക​​​മാ​​​യി കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ നി​​​ർ​​​ണ​​​യി​​​ക്കു​​​ക​​​യും ജ​​​ന​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സ​​​ർ​​​ക്കാ​​​ർ ഇ​​​തി​​​ന് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ക​​​യും ഇ​​​തി​​​നാ​​​യി വേ​​​ണ്ടി​​​വ​​​രു​​​ന്ന ക​​​ട​​​ബാ​​​ധ്യ​​​ത​​​ക​​​ൾ നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ ചു​​​മ​​​ക്കേ​​​ണ്ടി​​​വ​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന വി​​​നാ​​​ശ​​​ക​​​ര​​​മാ​​​യ സ്ഥി​​​തി വ്യ​​ാ​ഖ്യാ​​​നി​​​ച്ച​​​തു​​​കൊ​​​ണ്ട് ഒ​​​ഴി​​​വാ​​​ക്കാ​​​വു​​​ന്ന​​​ത​​​ല്ല. മ​​​റി​​​ച്ച്, ന​​​വ​​​ലി​​​ബ​​​റ​​​ൽ ന​​​യ​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി തി​​​രു​​​ത്തു​​​ക മാ​​​ത്ര​​​മാ​​​ണ് ഹ്ര​​​സ്വ​​​കാ​​​ല​​​ത്തി​​​ൽ ഇ​​​തി​​​നു​​​ള്ള പ​​​രി​​​ഹാ​​​രം. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ രാ​ഷ്​​ട്രീ​യ ഇ​​​ട​​​പെ​​​ട​​​ൽ സാ​​​ധ്യ​​​മാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ജ​​​ന​​​പ​​​ക്ഷ​​​ത്ത് നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഇ​​​പ്പോ​​​ൾ പ്ര​​​സ​​​ക്ത​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas issackiifbenforcement directoratePinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - The real factor of kiifb
Next Story