Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമദ്യത്തി​െൻറ...

മദ്യത്തി​െൻറ സാമ്പത്തികശാസ്ത്രം

text_fields
bookmark_border
മദ്യത്തി​െൻറ സാമ്പത്തികശാസ്ത്രം
cancel

ഏതാനും മാസങ്ങൾ മുമ്പ്​ കോഴിക്കോട് സർവകലാശാലയിലെ ഇ.ടി.​െഎ (എംപാനൽഡ്​ ട്രൈനിങ്​ ഇൻസ്​റ്റിറ്റ്യൂട്ട്​) സെൻറിൽ മദ്യാസക്തിയുമായി ബന്ധപ്പെട്ട ഒരു ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ ഒരു കോളജ് അധ്യാപകൻ ചോദിച്ചു: ''മദ്യം ഉള്ളതുകൊണ്ടല്ലേ നമ്മുടെയൊക്കെ സാലറി നടന്നുപോവുന്നത്?'' ഇത്​ അയാളുടെ മാത്രം ചോദ്യമല്ല. ഒരു പക്ഷേ, നാളെ ഗൾഫുകാരെ പറയുന്ന മട്ടിൽ 'മദ്യപർ ഉള്ളതു കൊണ്ടാണ് നമ്മൾ കഞ്ഞികുടിക്കുന്നത്' എന്നു പറയുന്നതിലേക്ക്​ കാര്യങ്ങ​െളത്തിയേക്കാം.

ഓരോ വർഷവും ഓണത്തിന്, ക്രിസ്​തുമസിന്, ഇപ്പോൾ പെരുന്നാളിനും ഇത്ര കോടി രൂപക്ക് മദ്യം വിറ്റു എന്ന നിലയിലെത്തിയിട്ടുണ്ട്. കേരളത്തിൽ 17 ലക്ഷത്തോളം ആളുകൾ മോശമായ രീതിയിൽ തന്നെ മദ്യത്തിനടിമപ്പെട്ടിട്ടുണ്ട്. എട്ടു ലക്ഷത്തോളം ആളുകൾ മദ്യപാനം ഒരു ശീലം എന്ന പോലെയായവരാണ്. മൂന്നു ശതമാനം സ്ത്രീകളും മദ്യപാനസ്വഭാവമുള്ളവരാണ്.

2018 -2019 സാമ്പത്തികവർഷം കേരളം മദ്യത്തിലൂടെ നേടിയത് 14,505 കോടി രൂപയാണ്. ഇത് മുൻവർഷത്തേക്കാൾ 1567 കോടി കൂടുതലാണ്. നമ്മുടെ നാട് വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പെട്ട് യാതനകളനുഭവിക്കുന്ന സമയത്തുപോലും മദ്യത്തി​െൻറ വിറ്റുവരവ് 1264.69 കോടിയായിരുന്നു. അപ്പോഴും നമ്മൾ ആവർത്തിക്കുന്നു, 'നിയന്ത്രണമാണ് വേണ്ടത്​' എന്ന്. 2010 ൽ 7500 കോടിയാണ്​ മദ്യത്തിനായി കേരളം ചെലവിട്ടത്. എന്നാൽ, അരിക്കുവേണ്ടി നമ്മൾ ചെലവിട്ടത് 2880 കോടി മാത്രമായിരുന്നു. 2010 നും 2017 നും ഇടയിൽ ഇന്ത്യയിൽ മൊത്തം പരിഗണിച്ചാൽ മദ്യത്തി​െൻറ ഉപയോഗത്തിൽ 38 ശതമാനം വർധനയുണ്ടായെന്നാണ് പല പഠനങ്ങളും പറയുന്നത്.

കേരളത്തി​െൻറ വരുമാനത്തിൽ ഏകദേശം 20 മുതൽ 23 ശതമാനം വരെ മദ്യം ഉണ്ടാക്കുന്നു എന്നാണ് കണക്ക്. സർക്കാറും മാധ്യമങ്ങളും പറയുന്ന ലാഭം ഇതാണ്. എന്നാൽ, മദ്യം വിൽക്കുമ്പോൾ കിട്ടിയ കണക്ക് മാത്രമാണിത്​. അതിലൂടെയുള്ള നഷ്​ടം നമ്മുടെ കൈയിലില്ല എന്നതാണ് വസ്തുത. എന്നാൽ, അമേരിക്കപോലുള്ള രാജ്യങ്ങളിൽ ഒരു ഡോളർ മദ്യത്തിലൂടെ ലഭിക്കുമ്പോൾ ഏഴു ഡോളറോളം മറ്റു പല ഇനത്തിലും നഷ്​ടമാണ് എന്ന കണക്കുണ്ട്​. നമ്മുടെ നാട്ടിലും കഥ തിരിച്ചാവില്ല. ഇനി ലാഭമാണെങ്കിൽ തന്നെ ഒരു രാജ്യത്തി​െൻറ സാമ്പത്തിക വ്യവസ്ഥ മദ്യത്തിൽനിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്നത് അപകടകരമാണ്.

മദ്യം ലാഭമോ നഷ്​ടമോ?

ഏതു ഉൽപന്നവും വിൽപന നടത്തി കിട്ടുന്ന ലാഭം കൃത്യമായി കണക്കാക്കാൻ അവ വിറ്റുകിട്ടുന്ന പണത്തിൽനിന്ന് ഉൽപാദനചെലവും മറ്റു നഷ്​ടങ്ങളും കുറക്കണം. മദ്യത്തി​െൻറ ലാഭം പറയുമ്പോൾ അതി​െൻറ മറ്റു നഷ്​ടങ്ങളും ചെലവുകളും കൂടി പരിഗണിക്കണം. ഇൗ ചെലവുകൾ മൂന്നു തരമുണ്ട്​.

1). നേരിട്ടുള്ള ചെലവ്: മദ്യം കഴിക്കുന്നതിലൂടെ ഒരാൾക്കുണ്ടാകുന്ന ശാരീരിക, മാനസിക രോഗങ്ങളുടെ ചികിത്സക്കു വേണ്ടി വരുന്ന ചെലവാണിത്​. ഇത്തരം ആളുകൾ ഉൾപ്പെടുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നീതിനിർവഹണത്തിനായി സർക്കാറിന് വേണ്ടി വരുന്ന ​െചലവും ഇതി​െൻറ കൂടെ കാണണം. മദ്യപർ നശിപ്പിക്കുന്ന വസ്തുക്കളുടെയും സമ്പത്തി​െൻറയും നഷ്​ടം പരിഗണിക്കുമ്പോൾ ചെലവി​െൻറ പട്ടിക നീളുന്നു. മദ്യവുമായി ബന്ധപ്പെട്ട ഭരണനിർവഹണത്തി​െൻറ കണക്ക് നമ്മൾ നോക്കാറേയില്ല. അതോടൊപ്പം മദ്യം ഉൽപാദിപ്പിക്കുന്നതിനായി വരുന്ന ചെലവും മൊത്തം വിറ്റുവരവിൽനിന്ന് കുറക്കേണ്ടതുണ്ട്. ഇതെല്ലാം ചേർന്നതാണ് നേരിട്ടുള്ള ചെലവ്.

2). നേരിട്ടല്ലാത്ത ​െചലവ്: മദ്യപരുടെ അകാലമരണം മൂലമുണ്ടാകുന്ന നഷ്​ടം. ഒരാൾ നന്നായി മദ്യത്തിനടിമപ്പെടുമ്പോൾ അയാളുടെ ജോലിക്ഷമത കുറയുകയും പലപ്പോഴും ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നു. ഇത് വമ്പിച്ച ഒരു നഷ്​ടമാണ് രാജ്യത്തി​െൻറ സാമ്പത്തികമേഖലയിലുണ്ടാക്കുന്നത്. ബ്രിട്ടനിൽ മദ്യപരിൽ ഏകദേശം 28 ശതമാനം ആളുകളും, ആസ്‌ട്രേലിയയിൽ മദ്യം മൂലം ശാരീരിക മാനസിക ബുദ്ധിമുട്ടുള്ളവരിൽ 53 ശതമാനം ആളുകളും പലപ്പോഴും ജോലിയിൽ നിന്നു വിട്ടുനിൽക്കുന്നു. ഇംഗ്ലണ്ടിൽ 2015 ലെ കണക്കനുസരിച്ചു ഒരു വർഷം 1,67,000 തൊഴിൽദിവസങ്ങൾ നഷ്​ടപ്പെടുന്നു. മദ്യം ഉണ്ടാക്കുന്ന പ്രശ്​നം മൂലം ജോലി നഷ്​ടപ്പെടുകയോ നേരത്തേ വിരമിക്കേണ്ടി വരുന്നവരുടെയോ കണക്ക് നമ്മുടെ കൈയിലില്ല. ചികിത്സക്കെത്തുന്നവരിൽ ഒരുപാടുപേർ ഇങ്ങനെയുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ജയിലിലാവുന്നവരുടെയും ചെലവ് ഇവിടെ ചേർത്തുവെക്കാം. ഇവക്കെല്ലാം പുറമെ കുറ്റകൃത്യത്തിന്‌ ഇരകളായവരുടെ നഷ്​ടവും നേരിട്ടല്ലാത്ത ചെലവിൽ കൂട്ടേണ്ടതാണ്.

3. അളന്നു തിട്ടപ്പെടുത്താൻ കഴിയാത്ത ചെലവ്: മദ്യപാനം മൂലം ഒരു വ്യക്തിയും കുടുംബവും അനുഭവിക്കുന്ന വേദനയുടെയും ദുരന്തങ്ങളുടെയും നഷ്​ടമാണ്. ഇതിനുപരി അവരുടെ ജീവിതത്തി​െൻറ ഗുണനിലവാരം കുറഞ്ഞുവരുന്നു.

കണക്കുകൾ സത്യാവസ്ഥ വെളിപ്പെടുത്തട്ടെ

മദ്യത്തിെൻറ ആകത്തുക കൂട്ടിക്കിഴിച്ചാൽ വ്യക്തിക്കും സമൂഹത്തിനും രാഷ്​ട്രത്തിനും നഷ്​ടം തന്നെയാണ് എന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. അമേരിക്കയടക്കം പന്ത്രണ്ടോളം തെരഞ്ഞെടുത്ത രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ 0 .45 ശതമാനം മുതൽ 5.44 ശതമാനം വരെ മാത്രമേ മദ്യം അവിടത്തെ ജി.ഡി.പിയിൽ സ്വാധീനം ചെലുത്തുന്നുള്ളൂ എന്നാണ് വെളിപ്പെട്ടത്​. സ്കോട്ടിഷ് ഗവൺമെൻറ് 2007 ൽ നടത്തിയ പഠനം പരിഗണിച്ചാൽ ഏകദേശം 866 ദശലക്ഷം ഡോളർ സാമ്പത്തികച്ചെലവ് മദ്യവുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിട്ടുണ്ട്.

കേരളത്തിൽ 1987 മുതൽ 2014 വരെ മദ്യത്തിലൂടെയുള്ള ലാഭ നഷ്​ട കണക്കുകളെ പറ്റി ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെൻറർ (ADIC -INDA ) ഒരു പഠനം നടത്തി. 1987 - 88 സാമ്പത്തികവർഷം 81.42 കോടിയുടെ വിൽപന നടന്നു. ഇതിൽ സംസ്ഥാനത്തി​െൻറ ലാഭവിഹിതം എന്നത് 40.74 കോടിയാണ്. എന്നാൽ, ആ വർഷത്തെ മദ്യം മൂലമുള്ള പൊതുചെലവ് 203 .58 കോടിയാണ്! എന്നാൽ, 2013-14 സാമ്പത്തിക വർഷത്തിൽ നടന്ന വിൽപന 9535.74 കോടിയുടേതാണ്. ഇതിലൂടെയുള്ള സംസ്ഥാനത്തി​െൻറ ലാഭവിഹിതം 7511 കോടി രൂപയായിരുന്നു. എന്നാൽ, മദ്യം മൂലമുള്ള പൊതുചെലവ് 26218.48 കോടിയോളമായിരുന്നു.

മദ്യത്തി​െൻറ ലാഭ നഷ്​ടം തിരിച്ചറിഞ്ഞുള്ള പുതിയ ഒരു മദ്യനയം രൂപവത്​കരിക്കുന്നതിനെക്കുറിച്ച്​ സാമ്പത്തിക വിദഗ്ധരും സാമൂഹികക്ഷേമവകുപ്പും ആരോഗ്യവിദഗ്ധരും സർക്കാറും ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതോടൊപ്പം തന്നെ പുതുതലമുറയെ ലഹരിയുടെ ഇരുട്ടറകളിലേക്ക് എത്തിപ്പെടുന്നത് തടയുന്ന ഒരു വിദ്യാഭ്യാസനയവും രൂപപ്പെടുത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcohol
News Summary - The Economics of Alcohol
Next Story