Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightരക്​തത്തിനായുള്ള...

രക്​തത്തിനായുള്ള മുറവി​ളിയെ രാജ്യം തള്ളിപ്പറയണം

text_fields
bookmark_border
രക്​തത്തിനായുള്ള മുറവി​ളിയെ രാജ്യം തള്ളിപ്പറയണം
cancel

പ്രിയ രാഷ്​ട്രപതി, പ്രധാനമന്ത്രി...

ഈയിടെ ഹരിദ്വാറിലും ഡൽഹിയിലും മറ്റു പലയിടങ്ങളിലുമായി മുസ്​ലിംകൾക്കെതിരെ പരസ്യമായി നടന്ന വംശഹത്യ ആഹ്വാനത്തെക്കുറിച്ച്​ ശ്രദ്ധയിൽപെടുത്താനാണ്​ ഞങ്ങളിതെഴുതുന്നത്​. കൂടാതെ ദലിതുകളും ക്രൈസ്​തവർ, സിഖുകൾ തുടങ്ങി മറ്റു ന്യൂനപക്ഷങ്ങളും ഉന്നം വെക്കപ്പെടുന്നുണ്ട്​. കര-നാവിക വ്യോമ സേനകളും കേന്ദ്രസായുധ പൊലീസ്​ സേനകളും (സി.എ.പി.എഫ്​) പൊലീസുമാണ്​ രാജ്യത്തിനകത്തും പുറത്തും സുരക്ഷ ചുമതല പാലിച്ചുപോരുന്നത്​. ഇന്ത്യയുടെ ഭരണഘടനയും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കുകയാണ്​ അവയുടെയെല്ലാം ചുമതല. ധർമ സംസദ്​ എന്ന പേരിൽ ഹരിദ്വാറിൽ ഡിസംബർ 17 മുതൽ 19 വരെ നടന്ന ഹിന്ദു സന്യാസിമാരുടെയും മറ്റുനേതാക്കളുടെയും മതസമ്മേളനത്തിലെ പ്രസംഗങ്ങളുടെ ഉള്ളടക്കം ഞങ്ങളെ വല്ലാതെ ആകുലപ്പെടുത്തുന്നു. ഹിന്ദുരാഷ്​ട്രം സ്​ഥാപിക്കുന്നതിന്​ തുടരെത്തുടരെ ആഹ്വാനം നടന്ന സമ്മേളനത്തിൽ ആവശ്യമെങ്കിൽ ആയുധമെടുത്ത്​ രാജ്യത്തെ മുസ്​ലിംകളെ കൊലപ്പെടുത്തി ഹിന്ദുമതത്തെ സംരക്ഷിക്കണമെന്നും പ്രഖ്യാപിക്കപ്പെട്ടു.

അതേ സമയം തന്നെ ഒരു വലിയ സംഘം ആളുകൾ ഡൽഹിയിൽ ഒരുമിച്ചുകൂടി വേണ്ടി വന്നാൽ പോരാടിയും കൊന്നൊടുക്കിയും ഇന്ത്യയെ ഹിന്ദുരാഷ്​ട്രമാക്കി മാറ്റുമെന്ന്​ പ്രതിജ്ഞയെടുത്തിരിക്കുന്നു. സമാനമായ ദേശദ്രോഹ സംഗമങ്ങൾ മറ്റു പലയിടങ്ങളിലും നടക്കുന്നുണ്ട്​. ഏതാളുകളാണ്​, പാർട്ടികളാണ്​ ഇത്​ ചെയ്യുന്നതെന്ന്​ പരിഗണിക്കാതെ വംശഹത്യക്ക്​ ആഹ്വാനം ചെയ്യുന്നവരാരായാലും അവർക്കെതിരെ ഇന്ത്യൻ ഭരണകൂടവും പരമോന്നത നീതിപീഠവും അടിയന്തരമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്​. അക്രമത്തിനായുള്ള മുറവിളികളും വെറുപ്പി​െൻറ പരസ്യപ്രകടനവും നമുക്ക്​ അനുവദിക്കാനാവില്ല- അവ നമ്മുടെ ആഭ്യന്തരസുരക്ഷക്ക്​ കടുത്ത വിള്ളൽ സൃഷ്​ടിക്കുമെന്ന്​ മാത്രമല്ല രാഷ്​ട്രത്തി​െൻറ സാമൂഹിക ഘടനയെ തകർക്കുകയും ചെയ്യും.

സൈന്യവും പൊലീസും ആയുധമെടുത്ത്​ ശുചിത്വ യജ്​ഞത്തിൽ പങ്കുചേരണമെന്നും ഒരു പ്രസംഗകൻ ആവശ്യപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്തെ പൗരജനങ്ങളെ വംശഹത്യ ചെയ്യുന്നതിൽ പങ്കുചേരാൻ സൈന്യത്തോടാവശ്യപ്പെടുന്നത്​​ അത്യന്തം അപലപനീയവും പൊറുക്കാനാവാത്തതുമായ കാര്യമാണ്​. നമ്മുടെ അതിർത്തികളിലെ നിലവിലെ അവസ്​ഥയിൽ രാജ്യത്തിനകത്ത്​ സമാധാനത്തിനും സൗഹാർദത്തിനും ഭംഗം വരുന്ന എന്തെങ്കിലുമൊരു പ്രവർത്തനമുണ്ടായാൽ അത്​ പുറമെ നിന്നുള്ള ഛിദ്രശക്തികളെ ബലപ്പെടുത്തിയേക്കും. വൈവിധ്യവും ബഹുസ്വരവുമായ നമ്മുടെ സമൂഹത്തിൽ ഏതെങ്കിലുമൊരു സമുദായത്തിനെതിരെ ഇത്തരത്തിൽ അതിക്രമം പ്രവർത്തിക്കുന്നതിന്​ ആഹ്വാനമുയരുന്നത്​ സി.എ.പി.എഫും പൊലീസ്​ സേനകളുമുൾപ്പെടെയുള്ള രക്ഷാസൈന്യത്തി​െൻറ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കും. ആകയാൽ നമ്മുടെ രാജ്യത്തി​െൻറ അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കാൻ സർക്കാറും പാർലമെൻറും സുപ്രീംകോടതിയും അടിയന്തരമായി ഇടപെടണമെന്ന്​ ​ ഞങ്ങൾ ആവശ്യപ്പെടുന്നു. ഏത്​ മതവിശ്വാസവും പുലർത്തുവാൻ നമ്മുടെ ഭരണഘടന സ്വാത​ന്ത്ര്യം നൽകുന്നുണ്ട്​. മതത്തി​െൻറ പേരിൽ നടക്കുന്ന ധ്രുവീകരണ നീക്കങ്ങളെ ഞങ്ങൾ ശക്തമായി തള്ളിപ്പറയുന്നു.

രാഷ്​ട്രപതിയും പ്രധാനമന്ത്രിയും ഇത്തരം അക്രമാഹ്വാനങ്ങളെ അപലപിക്കണമെന്നും അത്തരം നീക്കങ്ങൾ ഇല്ലായ്​മ ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. മുസ്​ലിംകളെ വംശഹത്യ ചെയ്യുവാൻ നടന്ന ആഹ്വാനത്തെ തള്ളിപ്പറയാൻ തയാറാവണമെന്ന്​ എല്ലാ രാഷ്​ട്രീയ പാർട്ടി നേതാക്കളെയും ഉണർത്തുവാനും ഞങ്ങളീ അവസരം വിനിയോഗിക്കുന്നു. തങ്ങളുടെ അണികളെ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന്​ വിലക്കി ഏവർക്കും നീതി ഉറപ്പാക്കുന്നതിനും മതേതരത്വത്തിലും സാഹോദര്യത്തിലും മാതൃക കാണിക്കാൻ അവർ തയാറാവണം. രാജ്യത്തി​െൻറ താൽപര്യാർഥം എല്ലാ പാർട്ടികളും മതത്തെ രാഷ്​ട്രീയപരമായി ഉപയോഗിക്കുന്നതിൽ നിന്ന്​ വിട്ടുനിൽക്കുകയും നമ്മുടെ ഭരണഘടനയും ജനങ്ങളുടെ ക്ഷേമവും ഉയർത്തിപ്പിടിക്കുക വഴി ഏവർക്കും ദേശീയ-മാനുഷിക സുരക്ഷ ഉറപ്പുവരുത്താനും സന്നദ്ധമാവണം.

ഈ കത്തി​െൻറ ​കോപ്പി: സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​, ഉപരാഷ്​ട്രപതി, ലോക്​സഭ സ്​പീക്കർ, കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, പാർട്ടി ഭാരവാഹികൾ, ലോക്​സഭ-നിയമസഭ അംഗങ്ങൾ, സൈനിക മേധാവികൾ, ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ എന്നിവർക്കും.

Show Full Article
TAGS:Haridwar violence 
News Summary - The country must reject the cry for blood
Next Story