Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ​ര​മേ​ശ്വ​ര സ്മ​ര​ണ

പ​ര​മേ​ശ്വ​ര സ്മ​ര​ണ

text_fields
bookmark_border
പ​ര​മേ​ശ്വ​ര സ്മ​ര​ണ
cancel
camera_alt??. ????????? ??????????? ???????? ???????????? ????????????? ???????? ?????????????????

കാൽ നൂറ്റാണ്ടിലേറെക്കാലം വ്യക്തിപരമായി അടുത്തിടപഴകി പ്രവർത്തിക്കാൻ എനിക്ക്​ അവസരം ലഭിച്ച അപൂർവം വ്യക്തിത് വങ്ങളിൽ ഒരാളാണ് പരമേശ്വർജി എന്ന് ആർ.എസ്.എസിൽ അറിയപ്പെട്ടിരുന്ന പി. പരമേശ്വരൻ. സത്യസന്ധമായി പറഞ്ഞാൽ ആർ.എസ്.എസ് എ ന്ന പ്രസ്ഥാനത്തിലെ രണ്ട് അംഗങ്ങൾ എന്നതിലുപരി കവിതയോടുള്ള താൽപര്യമാണ് എന്നെ അദ്ദേഹവുമായി വ്യക്തിപരമായ ബന്ധത ്തിൽ എത്തിച്ചത്. ആർ.എസ്.എസി​​െൻറ പ്രവർത്തനം ഒരുവശത്ത് നടക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും മാത്രമാകുന്ന സമയത്ത് ഏറ്റ വുമധികം ചർച്ച ചെയ്തിരുന്നത് കവിതകളായിരുന്നു.


വിസ്മയാവഹമായിരുന്നു പരമേശ്വർജിയുടെ ഓർമശക്തിയും കാവ ്യവ്യുൽപത്തിയും. സ്വയം ഒരു കവിയുമായിരുന്നു അദ്ദേഹം. ഭർതൃഹരിയുടെ ക്ലിഷ്​ടമായ സംസ്കൃതശ്ലോകങ്ങൾ മുതൽ ശ്രീകുമാര ൻ തമ്പിയുടെ നനുത്ത പ്രണയനിർഭരമായ സിനിമഗാനങ്ങൾ വരെ ആ ധിഷണക്ക് വിധേയമായിരുന്നു. തനിക്ക് ചുറ്റും നടക്കുന്ന കാര് യങ്ങളും തന്നെ ബാധിക്കുന്ന കാര്യങ്ങളും കവിതയിലൂടെ കാണുന്ന സ്വഭാവവിശേഷം അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാ കവികൾക്കും അതുള്ളതാണല്ലോ.

നിസ്സാരമായൊരു സംഭവം പറയാം. റെയിൽവേ സ്​റ്റേഷനിൽ വരുന്ന പരമേശ്വരൻ അവിടെ എഴുതിവെച്ച ബോർഡ് നോക്കി ബോഗി വരുന്ന സ്ഥലത്ത് പോയി നിൽക്കുന്നു. അതി​​െൻറ എതിർ അറ്റത്താണ് ബോഗി വന്നത്. അത്രയും ദൂരം നടക്കാൻ വലിയ പ്രയാസമാണ്. പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുന്നു. കാലിന് വയ്യാത്ത, വൃദ്ധനായ അദ്ദേഹം തീവണ്ടിയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് മുടന്തി മുടന്തി ഓടിച്ചെന്നു. നമ്മുടെയെല്ലാം ഒരു സാധാരണ അനുഭവം. എന്നാൽ, അദ്ദേഹം അതൊരു ചെറിയ ലേഖനമാക്കി. അതിൽ പറഞ്ഞത് 2500 വർഷം മുമ്പ് ജീവിച്ചിരുന്ന ഭർതൃഹരി ഇത്തരം ആളുകളെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നാണ്. കാര്യസാധ്യത്തിനോ പ്രതികാരത്തിനോ വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്നവരെ മനസ്സിലാക്കാം. എന്നാൽ, ഒരുകാര്യവുമില്ലാതെ ആളുകളെ ഉപദ്രവിക്കുന്ന ഒരുകൂട്ടം ജനങ്ങളുണ്ട്. അവരെ എന്തു പേര് വിളിക്കണമെന്ന് എനിക്ക് അറിയില്ല. അതിനാണ് ഭർതൃഹരിയുടെ ശ്ലോകം ചൂണ്ടിക്കാണിച്ചത്. ചുരുക്കിപ്പറഞ്ഞാൽ, ഒരു കാരണവും കൂടാതെ റെയിൽവേ ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് സാരം. അതാകട്ടെ, നർമത്തിൽ പൊതിഞ്ഞാണ് എഴുതിയത്.

രണ്ടുദിവസം കഴിഞ്ഞ് പരമേശ്വർജിയെ വിളിച്ചു. അദ്ദേഹം ഊണുകഴിക്കാൻ ഇരിക്കുകയായിരുന്നു. ഏതാണ് ആ ശ്ലോകമെന്ന് ചോദിച്ചു. കേട്ടപാടെ അത് ചൊല്ലിത്തന്നു. അത്ര പ്രശസ്തമല്ലാത്ത ശ്ലോകം. ചൊല്ലാൻത​െന്ന വളരെ പ്രയാസം. ക്ലിഷ്​ടമായ സംസ്കൃതശ്ലോകം. പക്ഷേ, ചോദിച്ച് തീരുന്നതിനു മു​േമ്പ വന്നു ഉത്തരം. അതുപോലെ ഏതു വിഷയത്തിലെ ഏതു ശ്ലോകവും ഏതു കാവ്യമാണെങ്കിലും ഉടൻ ഉത്തരം നാവിൽനിന്ന് വരുമായിരുന്നു. വെറുതെയല്ല ചെറുപ്പകാലത്ത് വയലാർ രാമവർമയെ രണ്ടാം സ്ഥാനത്തേക്കു തള്ളി ഒന്നാം സ്ഥാനക്കാരനായി കവിതക്കുള്ള സമ്മാനം പി. പരമേശ്വരൻ വാങ്ങിയത്.

സംഭവം വളരെ പഴയതാണ്. വയലാർ കവിയായി, സിനിമ പാട്ടുകാരനുമായി വളർന്നു. പരമേശ്വരൻ ആർ.എസ്.എസിലേക്ക് പോവുകയും ആ ശാഖയിൽ പൂർണവളർച്ചയിലെത്തുകയും ചെയ്തു. ശ്രീകുമാരൻ തമ്പിയുടെ ‘ആ നിമിഷത്തി​​െൻറ നിർവൃതിയിൽ....’ എന്ന ജയചന്ദ്രൻ പാടിയ മനോഹര ഗാനത്തിൽ ഒരു പ്രയോഗമുണ്ട്. ‘നീയുറങ്ങുന്ന നിരാലംബ ശയ്യയില്‍ നിര്‍നിദ്രമീ ഞാനൊഴുകീ...’ എന്താണ് ഈ ‘നിരാലംബ ശയ്യ’ എന്ന സംശയം എന്നെ പിടികൂടി. വായിച്ചപ്പോൾ എന്തോ കാലില്ലാത്ത കട്ടിൽപോലെ തോന്നി. മനോഹരമായ പ്രണയകാവ്യത്തിൽ കാലില്ലാത്ത കട്ടിൽ പ്രത്യക്ഷപ്പെടുന്നത് അപഹാസ്യമായി തോന്നി. ശ്രീകുമാരൻ തമ്പി അങ്ങനെ എഴുതുന്ന ആളുമല്ല. പലരും ഈ പ്രശ്നം ഉന്നയിച്ചു. അദ്ദേഹം അൽപം പരിഭ്രമിച്ചുവെന്ന് വേണം കരുതാൻ. തമ്പി കൊടുത്ത വിശദീകരണം അൽപം കുഴപ്പംപിടിച്ചതായിരുന്നു. അദ്ദേഹം പറഞ്ഞത് നിരാലംബയെന്ന വാക്ക് കാമുകിയുടെ വിശേഷണമാണ്, ശയ്യയുടെ വിശേഷണമല്ല. നിരാലംബയായ കാമുകി ഉറങ്ങുന്ന ശയ്യ. അത് വല്ലാത്തൊരു വിശദീകരണമായി തോന്നി. എനിക്ക് തൃപ്തി വന്നില്ല. തമ്പിയെ എനിക്ക് പരിചയവുമില്ല. ഇക്കാര്യം പരമേശ്വർജിയോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘‘അത് മേഘമാണ്. ആകാശത്തിലെ പഞ്ഞിക്കെട്ടുപോലുള്ള മേഘം. രാത്രി നിലാവിൽ ഉറങ്ങാതെ കിടക്കുന്ന കാമുകി.’’ ഞാൻ അത്ഭുതപ്പെട്ടുപോയി. ശ്രീകുമാരൻതമ്പിപോലും കൽപിക്കാത്ത അർഥം. അത് പരമേശ്വർജിക്ക് സാധിച്ചു. എഴുതിയയാളിന് സാധിച്ചില്ല. ഒരു കവിയെ മറ്റൊരു കവിക്കാണ് മനസ്സിലാവുക. സംസ്കൃതം, മലയാളം കവിതയിൽ പി. പരമേശ്വരൻ അവസാനവാക്കായിരുന്നു.

ആഗമാനന്ദ സ്വാമികൾ ആണ് ഇതിനെല്ലാം കാരണഭൂതൻ. സ്വാമികളുടെ ശിഷ്യന്മാരായിരുന്നു പി. പരമേശ്വരനും പി. ഗോവിന്ദപ്പിള്ളയും. അതുകൊണ്ടാവും ചിന്തക്ക് അമിതമായ സ്വാതന്ത്ര്യം അദ്ദേഹം കൊടുത്തു. അതിനാൽ, പി. പരമേശ്വരൻ ആർ.എസ്.എസ് പ്രസ്ഥാനത്തി​​െൻറ തലപ്പത്തേക്കും പി. ഗോവിന്ദപ്പിള്ള സി.പി.എമ്മി​​െൻറ നേതൃത്വത്തിലുമെത്തി. രണ്ടുപേരും വളരെ അടുത്ത സൗഹൃദം പുലർത്തി. ഇത് ആഗമാനന്ദ​​െൻറ കഴിവാണ്. താൻ പഠിപ്പിക്കുന്ന ശിഷ്യന്മാർ അവരവർക്ക് തോന്നിയ ചിന്താസരണിയിലൂടെ മുന്നോട്ടു പോവുകയും ഒന്നാമന്മാരായി വാഴുകയും ചെയ്യണമെന്നായിരുന്ന സ്വാമികളുടെ നിർബന്ധം. മരണംവരെ പി. പരമേശ്വരനും ഗോവിന്ദപിള്ളയും അടുത്ത സുഹൃത്തുക്കളായി തുടർന്നു. എന്നാൽ, രാഷ്​ട്രീയനിലപാടിൽ കടുകിട വിട്ടുവീഴ്ച ചെയ്തിരുന്നില്ല. ശത്രുത ഒട്ടും പുലർത്തിയുമില്ല. മാതൃകാപരമായ രാഷ്​ട്രീയം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതി​​െൻറ ഉദാഹരണമായിരുന്നു അവർ.

സംസ്കാര സമ്പന്നമായ സംവാദങ്ങൾ മാത്രം നടത്തിയ അപൂർവ വ്യക്തിത്വമായിരുന്നു പി. പരമേശ്വരൻ. അദ്ദേഹത്തി​​െൻറ ഇ.എം.എസുമായുള്ള സംവാദങ്ങൾ ഇതിനുദാഹരണമാണ്. അസാമാന്യ ധിഷണയുള്ളവരായിരുന്നു പരമേശ്വർജിയും ഇ.എം.എസും. ആ ധിഷണകളുടെ ഏറ്റുമുട്ടൽ കേരളത്തിൽ അത്യപൂർവ കാഴ്ചയായിരുന്നു. ആ ഏറ്റുമുട്ടലിൽനിന്നുണ്ടായ സ്ഫുലിംഗങ്ങൾ കേരളത്തിൽ പുതിയ വെളിച്ചമായി പൊട്ടിവിരിഞ്ഞു. അതിനുശേഷം അങ്ങനെയൊരു സംവാദമുണ്ടായിട്ടില്ല. ഏതായാലും കേരളത്തി​​െൻറ ബൗദ്ധികരംഗം പി. പരമേശ്വര​​െൻറ വേർപാടോടെ വീണ്ടും ആഴം കുറഞ്ഞ മേഖലയായി.

(ഭാരതീയ വിചാരകേ​ന്ദ്രം മുൻ സംസ്​ഥാന ജനറൽ സെക്രട്ടറിയാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TG MohandasMalayalam ArticleP Parameswaran
News Summary - tg mohandas about p parameswaran-malayalam article
Next Story