Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅധ്യാപകരെ ഡൗൺലോഡ്...

അധ്യാപകരെ ഡൗൺലോഡ് ചെയ്യാനാവില്ല

text_fields
bookmark_border
teachers day
cancel

ഏറെ പരിമിതികൾക്കിടയിലും ക്ലാസ്​മുറികൾക്കുള്ളിലും പുറത്തും സന്തോഷത്തോടെ നടന്ന പ്രക്രിയയായിരുന്നു അധ്യാപനം. പഴയകാലത്തെ അധ്യാപക കേന്ദ്രീകൃത (Teacher centered) ക്ലാസ്​റൂം എന്നതിൽനിന്ന്​ മാറി കുറെയൊക്കെ ശിശു കേന്ദ്രീകൃത (Child centered) ക്ലാസ്​റും എന്നതിലേക്ക്​ നാം എത്തിയിരുന്നു. മറ്റു പ്രഫഷനൽ കോഴ്​സ്​ പോലെ ആദ്യം കുട്ടികൾ തെരഞ്ഞെടുക്കുന്ന ഒന്നായി ഇതുവരെ ടീച്ചിങ്​ പ്രഫഷൻ മാറിയിട്ടില്ല. മിക്കവാറും നമ്മുടെ ടീച്ചർ എജുക്കേഷൻ കേന്ദ്രങ്ങൾ പഴയ 'ഗുരു-ശിഷ്യ'എന്ന മായാവലയത്തിൽപെട്ട്​ അതിവിനയവും ഭയവും ജനാധിപത്യ വിരുദ്ധതയും പ്രകടിപ്പിക്കുന്ന ഇടങ്ങളായി മാറിയിട്ടുമുണ്ട്​. വിദ്യാഭ്യാസത്തി​‍െൻറ വിശിഷ്യ ക്ലാസ്​മുറികളിലെ ജനാധിപത്യ സ്വഭാവത്തെ കുറിച്ച്​ നാം വാചാലമാകുമെങ്കിലും അധ്യാപകർ നല്ല സുഹൃത്തും വഴികാട്ടിയുമാണെന്ന മനോഹരമായ ആശയ സാക്ഷാത്​കാരത്തിലേക്ക്​ നാം ഇനിയും എത്തിച്ചേർന്നിട്ടില്ല. ഈ നിലവാരത്തകർച്ചയുടെ ഉത്തരവാദിത്തം കേവലം അധ്യാപകരിൽ കെട്ടിയേൽപ്പിക്കേണ്ട ഒന്നല്ല; അവരെ തെരഞ്ഞെടുക്കുന്ന രീതി, നൽകുന്ന വിദ്യാഭ്യാസം, പരിശീലനം, പിന്തുണ തുടങ്ങിയവയും ഇതിന്​ ഘടകങ്ങളാണ്​. ക്ലാസ്​മുറികളെ സാ​ങ്കേതികവിദ്യാ സൗഹൃദമാക്കി മാറ്റുന്നതിലൂടെ നമ്മുടെ അധ്യാപന പ്രക്രിയ മെച്ചപ്പെട്ടതാക്കാൻ കഴിയും. പക്ഷേ, അധ്യാപക​ര​ുടെ സാമീപ്യംപോലും ഹൈജാക്ക്​ ചെയ്യുന്ന സാ​ങ്കേതികവിദ്യ കടന്നുകയറ്റത്തെ കരുതിയിരിക്കുകയും വേണം.

കോവിഡ്​കാല അധ്യാപനം

വിദ്യാർഥികളെയും അധ്യാപകരെയും വീട്ടിൽ തളച്ചിട്ട കോവിഡ്​, സ്​കൂളുകളെ കേവലം ചലനമറ്റ കോൺക്രീറ്റ്​ കെട്ടിടമാക്കി മാറ്റി. നമ്മുടെ വിദ്യാഭ്യാസം ഏറെക്കുറെ ഓൺ ലൈനിലായി. പക്ഷേ, അധ്യാപകർക്ക്​ ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം നാം നൽകിയോ? സാ​ങ്കേതിക വിദ്യയുടെ ഉപയോഗം പതുക്കെ പഠിച്ചുവന്നിരുന്ന നമ്മുടെ അധ്യാപക സമൂഹത്തിനു മുന്നിലേക്ക്​ വന്ന വലിയ വെല്ലുവിളിയായിരുന്നു ഇത്​. ഇത്​ ഇന്നും പരിഹരിക്കപ്പെടാതെ നിൽക്കുന്നു. അതിനിടെ, ഓൺലൈൻ ടീച്ചിങ്ങി​‍െൻറ അനന്തമായ സാധ്യതകളെ മുന്നിൽക്കണ്ട്​ കച്ചവടക്കണ്ണോടുകൂടി വിദ്യാഭ്യാസ മേഖലയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്​ ഒരുപറ്റം കോർപറേറ്റുകൾ. പലരും അതിൽ വിജയിച്ചുകഴിഞ്ഞു. ഒരു ടീച്ചറും അനേകായിരം വിദ്യാർഥികളും എന്നതാണ്​ അവരുടെ ആപ്​തവാക്യം.

അധ്യാപനം കോവിഡിനു ശേഷം

വിദ്യാഭ്യാസ മേഖലയിൽ കടന്നുകൂടിയ കോർപറേറ്റുകൾ ഇനി അധ്യാപക​രുടെ റോൾ എന്താണെന്ന്​ നിർവചിക്കും. കുട്ടികൾക്ക്​ സ്വയം പഠിക്കാൻ കഴിയും എന്ന്​​ ശക്​തമായി പ്രചരിപ്പിക്കും. വിദ്യാഭ്യാസം എന്നത്​ വിവര ശേഖരണമാണെന്നും അവസാനം പരീക്ഷയിലൂടെ അത്​ തെളിയിച്ചാൽ മിടുക്കരായി എന്നും വ്യാഖ്യാനിച്ചുകൊണ്ടേയിരിക്കും. വിദ്യാഭ്യാസ പ്രക്രിയയുടെ പരമപ്രധാന ലക്ഷ്യങ്ങളും ധർമങ്ങളും ബോധപൂർവം വിസ്​മരിക്കുകയാണിവിടെ. മനുഷ്യനെ സാമൂഹിക ജീവിയായി പരിവർത്തിപ്പിച്ചെടുക്കേണ്ട വലിയ ഉത്തരവാദിത്തം നിർവഹിക്കുന്ന ക്ലാസ്​മുറികൾ തിരിച്ചുപിടിക്കേണ്ടത്​ അത്യാവശ്യമാണ്​. വിദ്യാലയത്തെ അറിയുന്ന, ക്ലാസ്​മുറികളിലെ ജനാധിപത്യ പ്രക്രിയയിലൂടെ പാട്ടുകളും വരകളും പരീക്ഷണങ്ങളും വഴി ഓരോ കുട്ടിയെും നേരിട്ട്​ അറിയാവുന്ന, സ്​നേഹിക്കുന്ന ഒരാളാണ്​ നല്ല അധ്യാപിക/അധ്യാപകൻ എന്ന ഉത്തരം പഴങ്കഥയാവുകയാണ്​. മറിച്ച്,​ സാ​ങ്കേതിക വിദ്യയിലൂടെ കുട്ടികളുടെ മുന്നിൽ വിസ്​മയം തീർക്കാൻ കഴിവുള്ളവരാണ്​ മികച്ചവർ എന്നതാണ്​ പുതിയ നിർവചനം.

ഇനി പരിഷ്​കരണങ്ങളുടെ കാലം

സ്​കൂൾ വിദ്യാഭ്യാസം മാത്രമല്ല, ഉന്നത വിദ്യാഭ്യാസം മുഴുവൻ ഉടച്ചുവാർക്കുന്ന പരിഷ്​കരണങ്ങളിലേക്ക്​​ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ചുമലിലേറി രാജ്യം യാത്ര തുടങ്ങിക്കഴിഞ്ഞു. ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞ മിശ്രിത പഠനവും (Blended learning) അക്കാദിക്​ ​െക്രഡിറ്റ്​ ബാങ്കും കോവിഡ്​ കാലത്ത്​ ഓൺലൈൻ വിദ്യാഭ്യാസത്തിന്​ ലഭിച്ച സ്വീകാര്യതയിൽനിന്നും ആവേശം ഉൾക്കൊണ്ട ഒന്നാണ്.​ വിദ്യാഭ്യാസ മേഖലയിൽ പൊതുനിക്ഷേപം ഇല്ലാതെതന്നെ എങ്ങനെ ഗ്രോസ്​ എൻറോൾമെൻറ്​ റേഷ്യോ (Gross Enrolment Ratio) വർധിപ്പിച്ച്​ 2035 ഓടുകൂടി GER 50%ൽ എത്തിക്കാം എന്നതാണ്​ ഇതുവഴി ശ്രമിക്കുന്നത്​. കുട്ടികൾക്ക്​ അവരുടെ ഡിഗ്രികളും അധ്യാപകരെയും സ്വയം തെരഞ്ഞെടുക്കാം, ഒരു വർഷമോ രണ്ടു വർഷമോ കഴിയു​േമ്പാൾ വിടുതൽ നേടി പോകാം തുടങ്ങിയവയെല്ലാം ഇതി​‍െൻറ തുടർച്ചയാണ്​. കേൾക്കാൻ രസമുള്ളതെങ്കിലും ലോകരാജ്യങ്ങൾക്കിടയിൽ തന്നെ (ഉദാ: കൊറിയ, യൂറോപ്യൻ രാജ്യങ്ങൾ) ഇതി​‍െൻറ പരാജയം രുചിച്ചവരുമുണ്ട്​. ഈ പരിഷ്​കരണങ്ങൾക്കിടയിൽ വിദ്യാഭ്യാസ പ്രക്രിയയുടെ പാതയോരത്ത്​ സ്വയം സൃഷ്​ടിച്ച ഓൺലൈൻ കോഴ്​സുമായി, നിശ്ചിത ​െക്രഡിറ്റ്​ വിലപേശി വിൽക്കാനും ആകർഷണീയമായ കോഴ്​സുകൾ ഡിമാൻഡ്​ അനുസരിച്ച്​ ഉണ്ടാക്കി വിൽക്കുവാനും സ്വകാര്യ ക​േമ്പാളത്തി​‍െൻറ അടിമകളാകാനും പോകുന്ന വിഭാഗം അധ്യാപക സമൂഹമായിരിക്കും എന്ന്​ ഇപ്പോൾ പറഞ്ഞാൽ ചിലരെങ്കിലും ആശ്ചര്യപൂർവമേ വായിക്കുകയുള്ളൂ. പക്ഷേ, നാളത്തെ ചിത്രം അതായിരിക്കും.

ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടുവെച്ച നാഷനൽ പ്രഫഷനൽ സ്​റ്റാൻഡേഡ്​ ഫോർ ടീച്ചേഴ്​സ്​ (എൻ.പി.എസ്​.ടി) 2022 ഒാട​ുകൂടി നടപ്പാക്കാനുള്ള നീക്കങ്ങൾ നടന്നുവരുന്നു. ഇതിനുവേണ്ടിയിട്ടുള്ള കമ്മിറ്റി രൂപവത്​കരിച്ച്​ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ലോകത്ത്​ വിവിധ രാജ്യങ്ങളിൽ ഇപ്പോൾതന്നെ നിലവിലുള്ള (ആസ്​ട്രേലിയ ഉദാഹരണം) എൻ.പി.എസ്​.ടി രാജ്യത്തും നടപ്പാക്കുകവഴി അധ്യാപകരുടെ സ്​ഥാനക്കയറ്റം, ശമ്പളം മറ്റു അംഗീകാരങ്ങൾ തുടങ്ങിയവ കേവലം കാലയളവോ സീനിയോറിറ്റിയോ പരിഗണിച്ചല്ല നൽകുക മറിച്ച്​ എൻ.പി.എസ്​.ടി നിശ്ചയിക്കുന്ന സ്​കോറിനെ അനുസരിച്ചാകും.

85 മില്യൻ അധ്യാപകർ​ ലോകത്തുണ്ടെന്നാണ്​ ലോകബാങ്കി​‍െൻറ റിപ്പോർട്ട്​ പറയുന്നത്​. യൂനിസെഫ്​ കഴിഞ്ഞമാസം 142 രാജ്യങ്ങളിൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത്​ കുട്ടികൾക്ക്​ റെമഡിയൽ ടീച്ചിങ്​ (Remadial Teaching) നൽകേണ്ടതി​‍െൻറ ആവശ്യകതയാണ്.​ അതിൽ കൂടുതലും പാർശ്വവത്​കരിക്കപ്പെട്ട കുട്ടികളും ഭിന്നശേഷിക്കാരുമുണ്ട്​. അവരുടെ പഠനനിലവാരം ഉറപ്പാക്കുന്നതോടൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ ഓരോ കുട്ടിയും അനുഭവിച്ച മാനസിക സമ്മർദവും പരിഗണിക്കേണ്ടതും അധ്യാപകർ തന്നെയാണ്​. കുട്ടിയുടെ സർവതോമുഖമായ വികാസമാണ്​ വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്​ എന്നത്​ സാക്ഷാത്​കരിക്കാൻ അധ്യാപക സമൂഹം താങ്ങായും തണലായും നിൽക്കേണ്ടതുണ്ട്​. അതാണ്​ ഈ അധ്യാപക ദിനം നമ്മോട്​ പറയുന്നതും.

(കണ്ണൂർ സർവകലാശാല സ്​കൂൾ ഓഫ്​ പെഡഗോഗിക്കൽ സയൻസസ്​ അസോസിയറ്റ്​ പ്രഫസറാണ്​ ലേഖകൻ​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers daycovidTeachers
News Summary - Teachers can not be downloaded
Next Story