Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസാധ്വി പ്രജ്​ഞയും...

സാധ്വി പ്രജ്​ഞയും നമ്മുടെ സ്​ഥാനാർഥിയാണ്​

text_fields
bookmark_border
swadi-pragya-hemant-karkare
cancel
camera_alt?????? ??????? ????, ???????? ????????

നിരവധി ക്രിമിനൽ പശ്ചാത്തലമുള്ള സ്​ഥാനാർഥികൾക്കു പുറമെ, ബി​.ജെ.പി ഒരു പടികൂടി മ​ുന്നോട്ട്​ കടന്നിരിക്കുന്നു. ഭീകര കേസിൽ കുറ്റാരോപണമുള്ള സാധ്വി പ്രജ്​ഞ സിങ്ങിനെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്​ഥാനാർഥിയാക്കിയിരിക്കുകയാണ്​. മാലേഗാവ്​ ഭീകരാക്രമണ കേസിൽ ഇനിയും കുറ്റമുക്​തയായിട്ടില്ലാത്ത അവരെയാണ്​ കേന്ദ്രം ഭരിക്കുന്ന കക്ഷി രാജ്യത്തി​​െൻറ ഭാവി ഭാഗധേയം നിർണയിക്കാൻ പ്രാപ്​തിയുള്ള നേതാവായി മു​ന്നോട്ടുവെക്കുന്നത്​​. ഒരുപക്ഷേ, നമ്മെ ഭയപ്പെടുത്താനായിരിക്കും ഇൗ തീരുമാനം.

അപകടകരമായ ജൽപനങ്ങളാണ്​ പ്രജ്​ഞ ഇൗയിടെയായി നടത്തിക്കൊണ്ടിരിക്കുന്നത്​. ബാബ​രി മസ്​ജിദ്​ തകർത്ത പ്രതിലോമ കൃത്യത്തെ അവർ മഹത്ത്വവത്​കരിക്കുന്നു. മുംബൈ ഭീകരാക്രമണത്തിനെതിരായ നടപടിക്കി​െട കൊല്ലപ്പെട്ട മഹാരാഷ്​ട്ര മുൻ ​എ.ടി.എസ്​ മേധാവി ഹേമന്ത്​ കർ​ക്കരെക്കെതിരെ പ്രജ്​ഞ ചൊരിഞ്ഞ ശാപവാക്കുകൾ എങ്ങനെ മറക്കാനാവും. എന്നിട്ടും അവർ സ്​ഥാനാർഥിയായി വന്നിരിക്കുന്നു. ഇത്തരത്തിലുള്ള ഒരാൾ തെരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും പരിണതി?

സാധ്വി പ്രജ്​ഞയെ കെട്ടിയെഴുന്നള്ളിക്കുന്നവർ മുൻ മഹാരാഷ്​ട്ര ​പൊലീസ്​ ​െഎ.ജി എസ്​.എം. മുശ്​രിഫ്​ എഴുതിയ ‘​ബ്രാഹ്​മണിസ്​റ്റ്​സ്​ ബോംബ്​ഡ്​​, മുസ്​ലിംസ്​ ഹാങ്​ഡ്​’ എന്ന പുസ്​തകം വായിക്കുന്നത്​ നന്നായിരിക്കും. രാജ്യത്ത്​ വലതു​പക്ഷ ഭീകരത പിടിമുറുക്കിയതി​​െൻറ നേർസാക്ഷ്യം ഇൗ കൃതിയിലുണ്ട്​. പുസ്​തകത്തി​​െൻറ പ്രസാധകരെ ഉദ്ധരിച്ച്​ കുറിക്ക​െട്ട:

‘‘2002 മുതൽ കാവിഭീകരർ നടത്തിയ തീവ്രവാദ ആക്രമണങ്ങളിലെല്ലാം ഏജൻസികൾ പിടികൂടുന്നത്​ മുസ്​ലിംകളെയാണ്​. ആർ.എസ്​.എസ്​, അഭിനവ്​ ഭാരത്​, ബജ്​റംഗ്​ദൾ, ജയ്​ വന്ദേമാതരം തുടങ്ങിയ സംഘടനകൾ നടത്തിയ ഭീകരാക്രമണങ്ങളിൽ അന്വേഷണ ഏജൻസികൾ യഥാർഥ പ്രതികളെ സർക്കാർ ഉദ്യോഗസ്​ഥരുടെയും കാവിഭക്​തിയുള്ള മാധ്യമ പ്രവർത്തകരുടെയും ഒത്താശയോടെ വെള്ളപൂശി നിരപരാധികളായ മുസ്​ലിംകളെ കുടുക്കിയിരിക്കുകയാണ്​.’’

മുംബൈ ട്രെയിനുകളിലെ സ്​ഫോടന പരമ്പര ജർമൻ ബേക്കറിയിലെയും ഹൈദരാബാദ്​ ദിൽസുഖ്​ നഗറിലെയും സ്​ഫോടനങ്ങൾ പർഭാനി മുഹമ്മദിയ മസ്​ജിദ്​, മക്ക മസ്​ജിദ്​ സ്​ഫോടനങ്ങളെ കേന്ദ്രീകരിച്ചാണ്​ മുശ്​രിഫി​​െൻറ രചന. സുപ്രധാന തെളിവുകൾ തള്ളിക്കളഞ്ഞും ദൃക്​സാക്ഷികളെ കോടതിയിൽ ഹാജരാക്കാതെയുമാണ്​ ഇതി​​െൻറ അന്വേഷണങ്ങൾ നടന്നത്​. കേസിൽ പ്രതിചേർക്കപ്പെട്ട്​ ദീർഘകാലം ജയിലിൽ കഴിഞ്ഞ്​ ഒടുവിൽ കുറ്റവിമുക്തമാക്കപ്പെട്ട നിരപരാധികളെക്കുറിച്ച്​ പുസ്​തകത്തിൽ വിവരിക്കുന്നുണ്ട്​.

ഇവർക്ക്​ നഷ്​ടപരിഹാരം ലഭിച്ചിട്ടുമില്ലെന്ന്​ ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. മുശ്​രിഫ്​ നേരത്തേ എഴുതിയ ‘ഹു കിൽഡ്​​ കർക്കരെ’? , ‘26/11 വൈ ജുഡീഷ്യറി ആൾസോ ഫെയിൽഡ്?​’ എന്നീ കൃതികളും വലതുപക്ഷ ഭീകരതയെക്കുറിച്ചുള്ളതാണ്​.

സാദത്ത്​ ഹസൻ മൻതോയുടെ ജന്മദിനം
1955ൽ അന്തരിച്ച ഇന്ത്യ - പാക്​ എഴുത്തുകാരൻ സാദത്ത്​ ഹസൻ മൻതോയുടെ ജന്മദിനമാണ്​ മേയ്​ 11. അദ്ദേഹത്തി​​െൻറ ചെറുകഥകൾ കുട്ടിക്കാലം മുതൽ തന്നെ വായിച്ചിരുന്നു. മൻതോയുടെ കഠിനമായ ജീവിതവ്യഥ അതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. അദ്ദേഹത്തി​​െൻറ ജീവിതത്തിലെ വൈരുധ്യങ്ങൾ അദ്​ഭു​തപ്പെടുത്തുന്നതായിരുന്നു. സ്​നേഹസമ്പന്നനായ ഭർത്താവും പിതാവുമൊക്കെയായി ചിത്രീകരിക്കപ്പെടു​േമ്പാഴും അദ്ദേഹം വേശ്യാലയം സന്ദർശിക്കുന്ന കഥകളുമുണ്ട്​.

Saadat-Hasan-manto
സാദത്ത്​ ഹസൻ മൻതോ


മൻതോയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച്​ കൂടുതൽ മനസ്സിലാക്കുന്നത്​ 2005ൽ മൻതോയുടെ ചെറു മരുമകൻ ആബിദ്​ ഹസൻ മിൻതോയുമായി അഭിമുഖം നടത്തിയപ്പോഴാണ്. മിൻതോയും അറിയപ്പെടുന്ന എഴുത്തുകാരനും വിമർശകനുമാണ്​. അഭിമുഖത്തി​​െൻറ തുടക്കത്തിൽതന്നെ, രണ്ടു പേരുടെയും പേരുകളിലെ വ്യത്യാസത്തെക്കുറിച്ച്​ - സാദത്ത്​ ഹസൻ മൻതോ, ആബിദ്​ ഹസൻ മിൻതോ- ചോദിച്ചറിഞ്ഞു. കശ്​മീരി കുടുംബപ്പേരായ മൻതോ എന്നത്​ ആബിദ്​ ഹസ​​െൻറ പിതാവ്​ എടുത്തു​ കളയുകയായിരുന്നുവത്രെ. പിന്നീട്​ അൽപം വ്യത്യാസത്തോടെ ത​​െൻറ പേരി​​െൻറ കൂടെ ആബിദ്​ ഹസൻ കൂട്ടിച്ചേർക്കുകയും ചെയ്​തു. മൻതോയുടെ ദുർബലമായ മനസികാവസ്​ഥയെക്കുറിച്ചും വേശ്യകളുമായി സൗഹൃദം സൂക്ഷിച്ചതുമെല്ലാം ചെറുമരുമകൻ വിവരിച്ചു.

മാനസിക ദൗർബല്യമുണ്ടായിരുന്നില്ലെന്നാണ്​ ആബിദ്​ ഹസൻ പറഞ്ഞത്​. മൻതോ മദ്യപനയായിരുന്നുവെന്ന്​ അദ്ദേഹം സമ്മതിക്കുന്നു. മൻതോയെ വേശ്യകളുമായി ചേർത്തുപറയുന്നതിനെക്കുറിച്ചും ആബിദ്​ ഹസൻ വാചാലനായി. ഭാര്യയെ അഗാധമായി സ്​നേഹിച്ചിരുന്ന മൻതോ ജീവിതാവസാനം വരെ സന്തുഷ്​ട കുടുംബജീവിതമാണ്​ നയിച്ചിരുന്നത്​. വിവാഹത്തിന്​ മുമ്പ്​ മുംബൈയിൽ താമസിച്ചിരുന്ന വേളയിൽ എല്ലാ വിഭാഗക്കാരുമായും ഇടപഴകിയിരുന്നു.

പ്രത്യേകിച്ചും സമൂഹത്തിലെ താഴെ തട്ടിലുള്ളവരുമായി. ഇതായിരിക്കാം ഇത്തരം കഥകളുടെ ഉറവിടമെന്ന്​ ആബിദ്​ ഹസൻ പറയുന്നു. മദ്യപാനത്തി​​െൻറ ഫലമായി വന്ന രോഗമൊഴികെ മറ്റൊരു മാനസിക പ്രശ്​നവും മൻതോക്ക്​ ഉണ്ടായിരുന്നില്ല. ശിശുവായിരിക്കെ ഏക മകൻ മരിച്ചത്​ അദ്ദേഹത്തെ ഏറെ തള​ർത്തിയിരുന്നു. മൂന്നു​ പെൺകുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും മക​​െൻറ മരണത്തി​​െൻറ ആഘാതം മൻതോക്ക്​ താങ്ങാനായില്ല. വിഭജനവുമായി ബന്ധപ്പെട്ട പ്രയാസങ്ങളെക്കാൾ മൻതോയെ മഥിച്ചത്​ ഇതാണെന്നാണ്​ ആബിദ്​ ഹസ​​െൻറ പക്ഷം.

മരണംവ​െര മൻതോ ഉയർത്തിപ്പിടിച്ച ആശയലോകത്തിന്​ പുർണാർഥത്തിൽ ഉപചാരമർപ്പിക്കാൻ നാം സമയം കണ്ടെത്തുന്നില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട അമൃത്​സർ , മുംബൈ എന്നിവിടങ്ങളിൽ മൻതോ മ്യൂസിയങ്ങൾ സ്ഥാപിക്കുകയാണെങ്കിൽ വിഖ്യാത പ്രതിഭയിൽനിന്ന്​ പ്രചോദനമുൾക്കൊള്ളാൻ പുതിയ തലമുറയിലെ എഴുത്തുകാർക്കും മറ്റും കഴിഞ്ഞേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pragya singhMalayalam ArticleSaadat Hasan MantoHemant Karkare
News Summary - swadi pragya hemant karkare -Malayalam Article
Next Story