Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചേ​​വാ​​യൂ​​രി​​ലെ...

ചേ​​വാ​​യൂ​​രി​​ലെ സ്വ​​പ്‌​​ന​​ങ്ങ​​ളും തെ​​ങ്ങി​​ല​​ക്ക​​ട​​വി​​ലെ വ​​വ്വാ​​ലു​​ക​​ളും

text_fields
bookmark_border
ചേ​​വാ​​യൂ​​രി​​ലെ സ്വ​​പ്‌​​ന​​ങ്ങ​​ളും തെ​​ങ്ങി​​ല​​ക്ക​​ട​​വി​​ലെ വ​​വ്വാ​​ലു​​ക​​ളും
cancel
camera_alt

സർക്കാർ അധികൃതർ തിരിഞ്ഞുനോക്കാതെ നശിച്ചുകൊണ്ടിരിക്കുന്ന

മാവൂർ തെങ്ങിലക്കടവ് മലബാർ കാൻസർ സെന്റർ കെട്ടിടം

ആ​​രോ​​ഗ്യ​​രം​​ഗ​​ത്ത് പു​​തി​​യ അ​​ധ്യാ​​യം തു​​റ​​ക്കു​​ന്ന ആ​​ഹ്ലാ​​ദ​​ത്തി​​ലാ​​ണ് നാം. ​​രാ​​ജ്യ​​ത്തെ ആ​​ദ്യ സ​​മ്പൂ​​ർ​​ണ അ​​വ​​യ​​വ​​മാ​​റ്റ ശ​​സ്ത്ര​​ക്രി​​യാ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് കേ​​ര​​ള ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഓ​​ർ​​ഗ​​ൺ ആ​​ൻ​​ഡ് ടി​​ഷ്യൂ ട്രാ​​ൻ​​സ് പ്ലാ​​ന്റ് ((KIOTT) കോ​​ഴി​​ക്കോ​​ട് ചേ​​വാ​​യൂ​​രി​​ൽ ഉ​​യ​​രാ​​ൻ പോ​​കു​​ന്നു.

525 കോ​​ടി രൂ​​പ​​യു​​ടെ ബൃ​​ഹ​​ദ് പ​​ദ്ധ​​തി വ​​ഴി ലോ​​കോ​​ത്ത​​ര നി​​ല​​വാ​​ര​​ത്തി​​ൽ അ​​വ​​യ​​വ​​മാ​​റ്റ ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്ക് താ​​ങ്ങാ​​വു​​ന്ന നി​​ര​​ക്കി​​ൽ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന സ​​ർ​​ക്കാ​​ർ വാ​​ഗ്ദാ​​നം- ‘കേ​​ര​​ള മോ​​ഡ​​ൽ’ ആ​​രോ​​ഗ്യ സം​​ര​​ക്ഷ​​ണ​​ത്തി​​ന്റെ പു​​തി​​യ പ്ര​​ഖ്യാ​​പ​​ന​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ടു​​ന്നു. ക​​ണ​​ക്കു​​ക​​ൾ വ​​ലി​​യ​​താ​​ണ്; പ്ര​​തീ​​ക്ഷ​​ക​​ളും. സ​​ർ​​ക്കാ​​ർ അ​​ഭി​​ന​​ന്ദ​​നം അ​​ർ​​ഹി​​ക്കു​​ന്നു.

എ​​ന്നാ​​ൽ, ന​​മ്മു​​ടെ അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഈ ​​പു​​തി​​യ പ്ര​​ഖ്യാ​​പ​​ന​​ത്തെ എ​​ത്ര​​ത്തോ​​ളം വി​​ശ്വ​​സി​​ക്കാ​​നാ​​കും?

ഈ ​​ചോ​​ദ്യം ഉ​​യ​​ർ​​ത്തു​​ന്ന​​ത് നി​​ഷേ​​ധാ​​ത്മ​​ക​​ത കൊ​​ണ്ട​​ല്ല. മ​​റി​​ച്ച്, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ മാ​​വൂ​​ർ തെ​​ങ്ങി​​ല​​ക്ക​​ട​​വ് മ​​ല​​ബാ​​ർ കാ​​ൻ​​സ​​ർ സെ​​ന്റ​​റി​​നോ​​ട് സ​​ർ​​ക്കാ​​ർ കാ​​ണി​​ച്ച അ​​നാ​​സ്ഥ​​യി​​ൽ നി​​ന്നു​​യ​​രു​​ന്ന അ​​സ്വ​​സ്ഥ​​ത​​ക​​ളി​​ൽ നി​​ന്നാ​​ണ്. കെ​​ട്ടി​​ട​​വും ഭൂ​​മി​​യു​​മെ​​ല്ലാം ത​​യാ​​റാ​​ക്കി ഏ​​ൽ​​പ്പി​​ച്ചു കൊ​​ടു​​ത്തി​​ട്ടും അ​​ത് ന​​ശി​​പ്പി​​ച്ചു ക​​ള​​ഞ്ഞ​​തി​​ലു​​ള്ള നൊ​​മ്പ​​ര​​മാ​​ണ്.




യു.​​കെ​​യി​​ലും യു.​​എ.​​ഇ​​യി​​ലും ദീ​​ർ​​ഘ​​കാ​​ലം സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച ഡോ. ​​ഹ​​ഫ്സ​​ത്ത് കാ​​ദ​​ർ​​കു​​ട്ടി ന​​യി​​ച്ച ട്ര​​സ്റ്റ്, 2010 ഡി​​സം​​ബ​​റി​​ൽ ആ​​റ​​ര ഏ​​ക്ക​​ർ സ്ഥ​​ല​​വും ആ​​ശു​​പ​​ത്രി കെ​​ട്ടി​​ട​​വും സൗ​​ജ​​ന്യ​​മാ​​യി കേ​​ര​​ള സ​​ർ​​ക്കാ​​റി​​ന് കൈ​​മാ​​റി​​യ​​താ​​ണ്. ഒ​​രേ​​യൊ​​രു നി​​ബ​​ന്ധ​​ന​​യോ​​ടെ-​​കാ​​ൻ​​സ​​ർ ചി​​കി​​ത്സ​​യും ഗ​​വേ​​ഷ​​ണ​​വും ഉ​​റ​​പ്പാ​​ക്ക​​ണം. കൈ​​യി​​ൽ ഒ​​രു പൈ​​സ പോ​​ലു​​മി​​ല്ലാ​​ത്ത കാ​​ൻ​​സ​​ർ രോ​​ഗി​​ക​​ൾ​​ക്കും ആ​​ശ്വാ​​സ​​മേ​​ക​​ണം.

അ​​ന്ന​​ത്തെ ആ​​രോ​​ഗ്യ മ​​ന്ത്രി ശ്രീ​​മ​​തി ടീ​​ച്ച​​റാ​​ണ് ട്ര​​സ്റ്റി​​ൽ നി​​ന്ന് ആ​​ശു​​പ​​ത്രി ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്. അ​​പ്പോ​​ഴേ​​ക്കും സ​​ജീ​​വ​​മാ​​യി​​രു​​ന്ന ത​​ല​​ശ്ശേ​​രി​​യി​​ലെ കാ​​ൻ​​സ​​ർ സെ​​ന്റ​​റി​​ന്റെ ഉ​​പ​​കേ​​ന്ദ്ര​​മാ​​ക്കു​​മെ​​ന്നും തു​​ട​​ർ​​ന്ന് അ​​ത്യാ​​ധു​​നി​​ക കാ​​ൻ​​സ​​ർ ചി​​കി​​ത്സാ ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​മാ​​ക്കി ഉ​​യ​​ർ​​ത്തു​​മെ​​ന്നു​​മാ​​യി​​രു​​ന്നു സ​​ർ​​ക്കാ​​റി​​ന്റെ പ്ര​​ഖ്യാ​​പ​​നം. പി​​ന്നീ​​ട് സം​​ഭ​​വി​​ച്ച​​ത് കേ​​ര​​ള ആ​​രോ​​ഗ്യ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വേ​​ദ​​നാ​​ജ​​ന​​ക​​മാ​​യ അ​​വ​​ഗ​​ണ​​ന​​ക​​ളി​​ലൊ​​ന്നാ​​ണ്. ഇ​​ന്നി​​പ്പോ​​ൾ പ​​തി​​നാ​​റു വ​​ർ​​ഷം ക​​ഴി​​ഞ്ഞു. സ​​ർ​​ക്കാ​​ർ ഏ​​റ്റെ​​ടു​​ത്ത ശേ​​ഷം ഒ​​രു കാ​​ൻ​​സ​​ർ രോ​​ഗി​​ക്കും അ​​വി​​ടെ ചി​​കി​​ത്സ ല​​ഭി​​ച്ചി​​ല്ല. കെ​​ട്ടി​​ടം കാ​​ടു​​മൂ​​ടി ന​​ശി​​ച്ചു. വ​​വ്വാ​​ലു​​ക​​ളും നാ​​യ്ക്ക​​ളും താ​​വ​​ള​​മാ​​ക്കി. ഈ​​യ​​ടു​​ത്ത് അ​​വി​​ടം സ​​ന്ദ​​ർ​​ശി​​ച്ച​​പ്പോ​​ൾ കേ​​ട്ട നാ​​ട്ടു​​കാ​​രു​​ടെ വാ​​ക്കു​​ക​​ൾ:

“ഇ​​ല​​ക്ഷ​​ൻ വ​​രു​​മ്പോ​​ൾ മാ​​ത്രം പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ൾ; പി​​ന്നെ പൂ​​ർ​​ണ നി​​ശ്ശ​​ബ്ദ​​ത, അ​​വ​​ഗ​​ണ​​ന.”

1997ൽ ​​ദു​​ബൈ​​യി​​ൽ ആ​​രം​​ഭി​​ച്ച ഒ​​രു ജ​​ന​​കീ​​യ സ്വ​​പ്ന​​മാ​​യി​​രു​​ന്നു തെ​​ങ്ങി​​ല​​ക്ക​​ട​​വി​​ലെ മ​​ല​​ബാ​​ർ കാ​​ൻ​​സ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ആ​​ൻ​​ഡ് റി​​സ​​ർ​​ച് സെ​​ന്റ​​ർ. ‘ക്രാ​​ക് ദി ​​ക്രാ​​ബ്’ എ​​ന്ന പ്ര​​മേ​​യ​​ത്തി​​ൽ ദു​​ബൈ​​യി​​ൽ ന​​ട​​ന്ന ആ​​ദ്യ യോ​​ഗ​​ത്തി​​ൽ മു​​ഖ്യാ​​തി​​ഥി ന​​ട​​ൻ സു​​നി​​ൽ ദ​​ത്താ​​യി​​രു​​ന്നു. മ​​ല​​ബാ​​റി​​ലെ രോ​​ഗി​​ക​​ൾ​​ക്ക് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ആ​​ശ്ര​​യി​​ക്കേ​​ണ്ടി​​വ​​ന്ന കാ​​ല​​ത്ത് ഉ​​യ​​ർ​​ന്ന വ​​ലി​​യ പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്നു ഈ ​​സെ​​ന്റ​​ർ. 1998ൽ ​​ജ​​സ്റ്റി​​സ് ഫാ​​ത്തി​​മ ബീ​​വി ത​​റ​​ക്ക​​ല്ലി​​ട്ടു; 2001ൽ ​​ഗ​​വ​​ർ​​ണ​​ർ ജ​​സ്റ്റി​​സ് സു​​ഖ്ദേ​​വ് സി​​ങ് കാ​​ങ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സൗ​​ജ​​ന്യ ചി​​കി​​ത്സ​​യും രോ​​ഗി​​ക​​ൾ​​ക്കും കൂ​​ട്ടി​​രി​​പ്പു​​കാ​​ർ​​ക്കും സൗ​​ജ​​ന്യ​​മാ​​യി ഭ​​ക്ഷ​​ണ,താ​​മ​​സ സൗ​​ക​​ര്യ​​വും-2010 വ​​രെ യാ​​തൊ​​രു മു​​ട​​ക്ക​​വു​​മി​​ല്ലാ​​തെ ട്ര​​സ്റ്റ് അ​​ത് നി​​റ​​വേ​​റ്റി. എ​​ന്നാ​​ൽ, റേ​​ഡി​​യേ​​ഷ​​ൻ യൂ​​നി​​റ്റ് പോ​​ലു​​ള്ള സാ​​ങ്കേ​​തി​​ക സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ ചെ​​ല​​വ് താ​​ങ്ങാ​​നാ​​വാ​​തെ വ​​ന്ന​​പ്പോ​​ൾ, ലാ​​ഭേ​​ച്ഛ​​യി​​ല്ലാ​​ത്ത ചി​​കി​​ത്സ ഉ​​റ​​പ്പാ​​ക്കാ​​ൻ സ​​ർ​​ക്കാ​​റി​​ലേ​​ക്ക് ഏ​​ൽ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഒ​​രു​​പാ​​ട് മ​​ത- സാം​​സ്‌​​കാ​​രി​​ക സം​​ഘ​​ട​​ന​​ക​​ൾ താ​​ൽ​​പ​​ര്യ​​മ​​റി​​യി​​ച്ച് മു​​ന്നോ​​ട്ടു​​വ​​ന്നി​​ട്ടും പാ​​വ​​പ്പെ​​ട്ട​​വ​​ർ​​ക്ക് എ​​ന്നും സൗ​​ജ​​ന്യ ചി​​കി​​ത്സ കി​​ട്ട​​ണ​​മെ​​ന്ന ആ​​ശ​​യി​​ലാ​​ണ് അ​​ന്ന് ഡോ. ​​ഹ​​ഫ്സ​​ത്ത് അ​​ത് സ​​ർ​​ക്കാ​​റി​​നു​​ത​​ന്നെ കൈ​​മാ​​റി​​യ​​ത്. ആ ​​കൈ​​മാ​​റ്റ​​മാ​​ണ് സ്ഥാ​​പ​​ന​​ത്തി​​ന്റെ മ​​ര​​ണ​​മ​​ണി​​യാ​​യ​​ത്.




തു​​ട​​ർ​​ന്ന് നാ​​ലു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും നി​​ര​​ന്ത​​ര ഇ​​ട​​പെ​​ട​​ലി​​നെ തു​​ട​​ർ​​ന്ന് 2014ൽ ​​മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ യോ​​ഗം ചേ​​ർ​​ന്നു; കേ​​ന്ദ്ര ടേ​​ർ​​ഷ്യ​​റി കാ​​ൻ​​സ​​ർ സെ​​ന്റ​​ർ സ്കീ​​മി​​ലേ​​ക്ക് പ്ര​​പ്പോ​​സ​​ൽ ന​​ൽ​​കി.

സ്ഥ​​ലം എം.​​എ​​ൽ.​​എ പി.​​ടി.​​എ. റ​​ഹീം നി​​ര​​ന്ത​​രം, സെ​​ന്റ​​ർ സം​​ബ​​ന്ധി​​ച്ച ചോ​​ദ്യ​​ങ്ങ​​ൾ നി​​യ​​മ​​സ​​ഭ​​യി​​ൽ ഉ​​യ​​ർ​​ത്തി. ജി​​ല്ല പ​​ഞ്ചാ​​യ​​ത്ത് നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​ക്കു​​മെ​​ന്ന് ഇ​​ക്ക​​ഴി​​ഞ്ഞ ഒ​​ക്ടോ​​ബ​​റി​​ൽ ആ​​രോ​​ഗ്യ മ​​ന്ത്രി വീ​​ണാ ജോ​​ർ​​ജി​​ന്റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​താ​​യി വാ​​ർ​​ത്ത വ​​ന്നെ​​ങ്കി​​ലും നൂ​​റു​​നാ​​ൾ ക​​ഴി​​ഞ്ഞി​​ട്ടും ഒ​​ര​​ന​​ക്ക​​വു​​മി​​ല്ല. ജ​​നു​​വ​​രി അ​​വ​​സാ​​ന വാ​​രം പി.​​ടി.​​എ. റ​​ഹീം വി​​ഷ​​യം വീ​​ണ്ടും നി​​യ​​മ​​സ​​ഭ​​യി​​ൽ ഉ​​ന്ന​​യി​​ച്ചി​​രു​​ന്നു. പ്ര​​പ്പോ​​സ​​ൽ ഇ​​ന്ന​​ലെ​​യു​​ടെ ത​​ലേ​​ന്ന് ല​​ഭി​​ച്ചി​​ട്ടേ​​യു​​ള്ളു ,തീ​രു​മാ​നം വ​രു​മെ​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി മ​​റു​​പ​​ടി​​യും പ​​റ​​ഞ്ഞു. 2022ലെ​​ടു​​ത്ത തീ​​രു​​മാ​​ന​​ങ്ങ​​ൾ​​പോ​​ലും ഇ​​ന്നും ന​​ട​​പ്പാ​​യി​​ട്ടി​​ല്ല എ​​ന്നി​​രി​​ക്കെ ഈ ​​താ​​മ​​സ​​ങ്ങ​​ളി​​ലൊ​​രു അ​​ത്ഭു​​ത​​വു​​മി​​ല്ല.

ഒ​​രു ഘ​​ട്ട​​ത്തി​​ൽ ഡോ. ​​ഹ​​ഫ്സ​​ത്ത് കാ​​ദ​​ർ​​കു​​ട്ടി കോ​​ട​​തി​​യി​​ലേ​​ക്ക് നീ​​ങ്ങാ​​ൻ ഒ​​രു​​ങ്ങി​​യ​​താ​​ണ്. “സ​​ർ​​ക്കാ​​റി​​ന് പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​ൻ താ​​ൽ​​പ​​ര്യ​​മി​​ല്ലെ​​ങ്കി​​ൽ തി​​രി​​കെ ത​​രി​​ക; ഞ​​ങ്ങ​​ൾ ത​​ന്നെ ന​​ട​​ത്താം”-​​അ​​ത് ഡോ. ​​ഹ​​ഫ്സ​​ത്തി​​ന്റെ രാ​​ഷ്ട്രീ​​യ ആ​​വ​​ശ്യ​​മ​​ല്ലാ​​യി​​രു​​ന്നു; മ​​നു​​ഷ്യാ​​വ​​കാ​​ശ ചോ​​ദ്യ​​മാ​​യി​​രു​​ന്നു. ഇ​​ട​​ക്ക് ഡോ. ​​ഹ​​ഫ്സ​​ത്ത് കാ​​ദ​​ർ​​കു​​ട്ടി​​യെ നേ​​രി​​ൽ​​ക്ക​​ണ്ട് കാ​​ര്യ​​ങ്ങ​​ൾ തി​​ര​​ക്കി​​യ​​പ്പോ​​ഴും സ​​ർ​​ക്കാ​​ർ ഇ​​ത് വി​​ക​​സി​​പ്പി​​ക്കു​​മെ​​ന്ന ശു​​ഭ​​പ്ര​​തീ​​ക്ഷ​​യി​​ൽ ത​​ന്നെ​​യാ​​യി​​രു​​ന്നു അ​​വ​​ർ. പ​​ക്ഷേ, ഒ​​ന്നും ന​​ട​​ന്നി​​ല്ല.

അ​​തു​​കൊ​​ണ്ടാ​​ണ് തെ​​ങ്ങി​​ല​​ക്ക​​ട​​വി​​ൽ പ​​റ​​ന്നു​​ന​​ട​​ക്കു​​ന്ന വ​​വ്വാ​​ലു​​ക​​ൾ​​ക്കി​​ട​​യി​​ൽ​​നി​​ന്ന് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ചേ​​വാ​​യൂ​​രി​​ലെ അ​​വ​​യ​​വ​​മാ​​റ്റ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്റെ പ്ര​​ഖ്യാ​​പ​​ന​​ത്തെ സം​​ശ​​യ​​ത്തോ​​ടെ നോ​​ക്കു​​ന്ന​​ത്.

സ​​ർ​​ക്കാ​​റി​​നോ​​ട് ഒ​​രൊ​​റ്റ കാ​​ര്യ​​മേ പ​​റ​​യാ​​നു​​ള്ളൂ: തെ​​റ്റു​​ക​​ളി​​ൽ നി​​ന്ന് പാ​​ഠം പ​​ഠി​​ക്ക​​ണം; ഓ​​ർ​​ക്ക​​ണം.

തെ​​ങ്ങി​​ല​​ക്ക​​ട​​വ് കാ​​ൻ​​സ​​ർ സെ​​ന്റ​​ർ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​ക്കി, വി​​ശ്വാ​​സം തി​​രി​​കെ​​പ്പി​​ടി​​ക്ക​​ണം. വെ​​റു​​തെ കി​​ട്ടി​​യ ഒ​​രു ആ​​ശു​​പ​​ത്രി പോ​​ലും ന​​ട​​ത്താ​​ൻ ക​​ഴി​​യാ​​ത്ത ഭ​​ര​​ണ​​കൂ​​ടം വ​​ലി​​യ ആ​​രോ​​ഗ്യ സ്വ​​പ്ന​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ക്കു​​മ്പോ​​ൾ ജ​​നം സം​​ശ​​യി​​ക്കു​​ക സ്വാ​​ഭാ​​വി​​ക​​മാ​​ണ്.

ktabdurabb@gmail.com

(യു.​എ.​ഇ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ലേ​ഖ​ക​ൻ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് തെ​ങ്ങി​ല​ക്ക​ട​വ് കാ​ൻ​സ​ർ സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentPinarayi Vijayan GovernmentOrgan Transplant Centre
News Summary - Story of organ transplant institute
Next Story