Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ​നി​യെ...

പ​നി​യെ പ​ടി​ക്കു​പു​റ​ത്തു നി​ർ​ത്താം 

text_fields
bookmark_border
പ​നി​യെ പ​ടി​ക്കു​പു​റ​ത്തു നി​ർ​ത്താം 
cancel

മ​ഴ​യു​െ​ട വ​ര​വി​നൊ​പ്പം പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ കേ​ര​ള​ത്തി​ൽ പ​നി പ​ട​രു​ക​യും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ  ആ​ശു​പ​ത്രി​ക​ളി​ൽ​പ്ര​വേ​ശി​പ്പിക്കു​ക​യും അ​നേ​കം​പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്യു​​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ആ​ശ​ങ്ക​പൂ​ണ്ട പ​നിബാ​ധി​ത​ർ ഒ​ന്ന​ട​ങ്കം  ആ​ശു​പ​ത്രി​ക​ളി​ൽ തള്ളിക്കയറു​ന്നു. രോ​ഗനി​യ​ന്ത്ര​ണ​ത്തി​നാ​യി ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​തി​രു​ന്ന​തിെ​ൻ​റ പ​രി​ണത ഫ​ല​മാ​ണ്​  ഇ​പ്പോ​ഴു​ള്ള ഇൗ ‘​പ​നി വി​ള​യാ​ട്ട’​വും കൊ​യ്​​തെ​ടു​ക്കു​ന്ന ഡെ​ങ്കി ഭീ​തി​യും. 

ഇ​പ്പോ​ൾ പ​ട​രു​ന്ന പ​നി​ക​ളി​ൽ ​ന​ല്ലൊ​രു ശ​ത​മാ​നം ജ​ല​ദോ​ഷ വൈ​റ​സു​ക​ൾ ഉ​ണ്ടാ​ക്കുന്ന ‘ഫ്ലൂ’ ​പ​നി​ക​ളാ​ണ്. ഇ​വ 3-5 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​ട്ടി​ൽ​ത്തന്നെ വി​ശ്ര​മി​ച്ച്​ ചി​കി​ത്സിച്ചാ​ൽ ഭേ​ദ​​മാ​കും. കേ​ര​ളം ഹൈ​പ​ർ എ​ൻ​ഡ​മി​ക് പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഇ​വ​യി​ൽ 10 ശ​ത​മാ​ന​ത്തി​ൽ താ​ഴെ  ഡെ​ങ്കു​വാ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഡെ​ങ്കി​പ്പനി​യി​ൽ ത​ന്നെ 90 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഫ്ലു ​പ​നി പോ​ലെ വി​ശ്ര​മംകൊ​ണ്ട്​ 3-5  ദി​വ​സ​ത്തി​നു​ള്ളി​ൽ ഭേ​ദ​മാ​കു​ന്ന​താ​യ​തി​നാ​ൽ ‘ഒൗ​ട്ട്​ പേ​ഷ്യ​ൻ​റ്​’ ചി​കി​ത്സ മാ​ത്ര​മേ ആ​വ​ശ്യ​മു​ള്ളൂ. ഇ​വ​രി​ൽ ചെ​റി​യൊ​രു  ശ​ത​മാ​നം പേ​ർ​ക്ക്​ സ​ങ്കീ​ർ​ണ​ത​ക​ളു​ണ്ടാ​യി ശ​രി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ മ​ര​ണ​ത്തി​ലേ​ക്ക്​ ന​യി​ച്ചേ​ക്കാം. ഡെ​ങ്കി​പ്പനി​യു​ണ്ടാ​യി 3-4 ദി​വ​സംക​ഴി​ഞ്ഞ്​ മാ​ത്ര​മാ​ണ്​ സ​ങ്കീ​ർ​ണ​ത​ക​ളു​ണ്ടാ​ക്കു​ന്ന ഇൗ ​ഘ​ട്ട​ത്തി​ലേ​ക്ക്​ രോ​ഗി പ്ര​വേ​ശി​ക്കു​ക​യു​ള്ളൂ. ഇൗ  ​സ​മ​യ​ത്ത്​ ത​ല​ക​റ​ക്കം, ബോ​ധ​ക്ഷ​യം, മൂ​ത്ര​ത്തി​െ​ൻ​റ അ​ള​വ്​ കു​റ​യ​ൽ, ശ്വാ​സം​മു​ട്ട​ൽ, ശ​രീ​ര​ത്തി​ൽ ര​ക്​​ത​സ്രാ​വ​ത്തി​െ​ൻ​റ ല​ക്ഷ​ണ​ങ്ങ​ൾ  ഇ​വ​യു​ണ്ടാ​കാം. പ​നി​യു​ടെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ര​ക്​​ത പ​രി​ശോ​ധ​ന (പ്ലെ​യ്​​റ്റ്​ലെ​റ്റ്​ എ​ണ്ണം) കൊ​ണ്ട്​ ഇ​ത്​ മ​ന​സ്സി​ലാ​ക്കാ​ൻ പ​റ്റു​ക​യി​ല്ല.  

ര​ക്​​ത​ക്കു​ഴ​ലു​ക​ളി​ൽ​നി​ന്നും പ്ലാ​സം ലീ​ക്ക്​ ചെ​യ്യു​ന്ന​തു​​കൊ​ണ്ട്​ ര​ക്​​തസ​മ്മ​ർ​ദം കു​റ​യു​ന്നതിനാലും നെ​ഞ്ചി​ലും വ​യ​റി​ലും നീ​ർ​ക്കെ​ട്ട്​  ഉ​ണ്ടാ​കു​ന്ന​തി​നാ​ലും പ്ലെ​യ്​​റ്റ്​ലെ​റ്റിെ​ൻ​റ എ​ണ്ണം കു​റ​ഞ്ഞ്​ ആ​ന്ത​രി​ക ര​ക്​​ത​സ്രാ​വം ഉ​ണ്ടാ​കു​ന്ന​തി​നാ​ലു​മാ​ണി​ത്. പ​നി​ക്ക്​ ഒ.​പി  ചി​കി​ത്സ​യെ​ടു​ക്കു​ന്ന​വ​ർ ഒൗ​ഷ​ധ​ങ്ങ​ൾ​ക്കൊ​പ്പം ന​ന്നാ​യി ദ്ര​വാ​ഹാ​ര​ങ്ങ​ൾ ക​ഴി​ക്ക​ണം. ഇ​തി​നാ​യി ഒ.​ആ​ർ.​എ​സ്​ ലാ​യ​നി, പ​ഴ​ച്ചാ​റു​ക​ൾ  എന്നിവ ന​ൽ​കു​ന്ന​ത്​ ന​ല്ല​താ​ണ്. മേ​ൽ​പറ​ഞ്ഞ സ​ങ്കീ​ർ​ണ​ത​ക​ൾ വ​ല്ല​തു​ണ്ടെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കേ​ണ്ട​തു​മാ​ണ്. ലോ​കാ​രോ​ഗ്യ  സം​ഘ​ട​ന​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശപ്ര​കാ​രം പ്ലെ​യ്​​റ്റ്​ലെ​റ്റി​െ​ൻ​റ എ​ണ്ണം 10,000ത്തി​ന്​ താ​ഴെ​യെ​ത്തി​ ര​ക്​​തസ്രാ​വ​ത്തി​െൻ​റ  ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ രോ​ഗി ‘പ്ലെ​യ്​​റ്റ്​​ലെ​റ്റ്​’ സ്വീ​ക​രി​ക്കേ​ണ്ട​തു​ള്ളൂ. രോ​ഗ​ത്തി​െ​ൻ​റ ഒ​രു ഘ​ട്ട​ത്തി​ൽ കു​റ​യു​ന്ന പ്ലെ​യ്​​റ്റ്​ലെ​റ്റു​ക​ൾ സാ​ധാ​ര​ണ​യാ​യി 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പു​നഃ​സ്​​ഥാ​പി​ക്ക​പ്പെ​ടു​ന്നു. 

രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ ചെ​യ്യേ​ണ്ട​ത്​
1, 2, 3, 4 എന്നി​ങ്ങ​നെ ഡെങ്കു വൈ​റ​സ്​ നാ​ലു ത​ര​ത്തി​ലു​ണ്ട്.​ ഒ​രി​ക്ക​ൽ​ രോ​ഗ​ബാ​ധ​യു​ണ്ടാ​യ ഒ​രാ​ൾ​ക്ക്​ വീ​ണ്ടും മ​റ്റൊ​രു ത​ര​ത്തി​ൽ​പെ​ട്ട  രോ​ഗാ​ണു ബാ​ധ​യു​ണ്ടാ​കു​േ​മ്പാ​ൾ ‘സ​ങ്കീ​ർ​ണ​ത’ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പ്ര​ത്യേ​കി​ച്ച്​ കേ​ര​ള​ത്തി​ൽ നാ​ലു ത​ര​ത്തി​ൽ​പ്പെ​ട്ട  വൈ​റ​സു​ക​ളും എ​ല്ലാ ജി​ല്ല​ക​ളി​ലും സം​ക്ര​മ​ണ​ത്തി​ലു​ണ്ട്. 

ഡെ​ങ്കി​പ്പനി ബാ​ധി​ത​രാ​യ ഒ​രാ​ളി​െ​ൻ​റ ര​ക്​​ത​ത്തി​ൽ ആ​ദ്യ​ത്തെ അഞ്ചു ദി​വ​സ​ത്തോ​ളം ഇ​തി​െ​ൻ​റ വൈ​റ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ഇൗ  ​സ​മ​യ​ത്ത്​ കൊ​തു​ക്​ ര​ക്​​തം പാ​നം ചെ​യ്യ​ു​​േ​മ്പാ​ൾ രോ​ഗാ​ണു കൊ​തു​കി​ലേ​ക്കും തു​ട​ർ​ന്ന്​ മ​റ്റൊ​രാ​ളി​ലേ​ക്കും പ​ട​രു​ന്നു. അ​തി​നാ​ൽ,  പ​നി​ബാ​ധി​ത​ർ വീ​ടി​നു പു​റ​ത്തേ​ക്ക്​ യാ​ത്ര ചെ​യ്യു​േ​മ്പാ​ൾ രോ​ഗ​വും മ​റ്റു​മു​ള്ള​വ​രി​ലേ​ക്ക്​ കൊ​തു​കു വ​ഴി പ​ട​രു​ന്നു. അ​തി​നാ​ൽ, പ​നിബാ​ധി​ത​രെ വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​േ​മ്പാ​ൾ കൊ​തു​ക്​ വ​ല​ക്കു​ള്ളി​ൽ കി​ട​ത്ത​ണം (ഇൗഡി​സ്​ കൊ​തു​കു​ക​ൾ പ​ക​ലാ​ണ്​ ര​ക്​​തം കു​ടി​ക്കു​ന്ന​ത്).  രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന ‘പ​നി വാ​ർ​ഡു​ക​ൾ’ കൊ​തു​ക​ുകൾ ക​ട​ക്കാ​ത്ത​വി​ധം ജ​ന​ലും വെ​ൻ​റി​ലേ​റ്റ​റു​ക​ളും വ​ല​ക​ളും സ്​​ഥാ​പി​ക്ക​ണം. ആ​ശു​പ​ത്രി​ക​ളു​െ​ട ചു​റ്റുപ്ര​ദേ​ശ​ങ്ങ​ളി​ൽ കൊ​തു​കി​ന്​ പെ​രു​കാ​നു​ള്ള ഉ​റ​വി​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​നും പാ​ടി​ല്ല. ദൂ​രേ​ക്കു​ള്ള  യാ​ത്ര​ക​ളോ​ടൊ​പ്പം പ​നി​യും പ​ട​രു​ന്ന​തി​നാ​ൽ പ​നി​ബാ​ധി​ത​ർ വീ​ടി​ന​ടു​ത്തു​ള്ള ക്ലി​നി​ക്കു​ക​ളിൽ കഴിയുകയോ പ​നി സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള പ്ര​​േദ​ശ​ങ്ങ​ളി​ൽ  പ്ര​ത്യേ​കം ‘ഫീ​വ​ർ ക്ല​ിനി​ക്കു​ക​ൾ’ തു​ട​ങ്ങുകയോ ആ​ണ്​ അ​ഭി​കാ​മ്യം. ഗ്രാ​മ​പ്ര​​ദേ​ശ​ങ്ങ​ളി​ലെ സ​ബ്​ സെ​ൻ​റ​ർ സൗ​ക​ര്യ​ങ്ങ​ൾ ഇ​തി​നാ​യി  വി​നി​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. കേ​ര​ള​ത്തി​ൽ പ​ല സ്​​ഥ​ല​ത്തും ഇ​പ്പോ​ൾ ഇ​ങ്ങ​നെ പ്ര​ത്യേ​ക പ​നി ക്ല​ിനി​ക്കു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. 

കൊ​തു​കുവ​ള​ർ​ത്തൽ​ കേ​ന്ദ്ര​ങ്ങ​ൾ
വ​ര​ൾ​ച്ച​യെ ദീ​ർ​ഘ​കാ​ലം അ​തി​ജീ​വി​ക്കാ​ൻ പ​റ്റു​ന്ന ഇൗഡിസിെ​ൻ​റ മു​ട്ട​ക​ൾ മ​ഴ​യെ​ത്തു​ട​ർ​ന്നു​ള്ള ജ​ലസ്​​പ​ർ​ശ​ന​ത്തി​നുശേ​ഷം 24  മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​രി​യ​ു​ന്നു. വ​ർ​ഷ​കാ​ല​ത്തി​ലെ താ​പ​നി​ല (25 ഡി​ഗ്രി അ​ന്ത​രീ​ക്ഷ ഇൗ​ർ​പ്പാ​വ​സ്ഥ)​  കൊ​തു​കി​െ​ൻ​റ ആ​യു​സ്സ്​ 30^45 ദി​വ​സ​ത്തേ​ക്ക്​ ദീ​ർ​ഘി​പ്പി​ക്കു​ക​യും ആക്ര​മ​ണ​ത്വ​ര​യും മു​ട്ട​യി​ട്ട്​ പെ​രു​കാ​നു​ള്ള  ക​ഴി​വും വ​ർ​ധി​പ്പി​ക്കു​കയും ചെയ്യുന്നു. ഡെ​ങ്കു വൈ​റ​സ്​ ബാ​ധി​ത​രാ​യ പെ​ൺ​കൊ​തു​കു​ക​ൾ ജീ​വ​ിത​കാ​ലം മു​ഴു​വ​ൻ അ​വ​യു​ടെ  വാ​ഹ​ക​രാ​കു​ക​യും മു​ട്ട​ക​ളി​ലേ​ക്ക്​ അ​വ​യെ കൈ​മാ​റു​ക​യും​ ചെ​യ്യു​ന്ന​തി​നാ​ൽ ജ​ന​പ്ര​ദേ​ശ​ത്തെ രോ​ഗ​ബാ​ധ ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കും.  വീ​ടി​െ​ൻ​റ പ​രി​സ​ര​ങ്ങ​ളി​ലു​ള്ള ചെ​റു ജ​ലശേ​ഖ​ര​ങ്ങ​ളി​ൽ മു​ട്ട​യി​ട്ട്​ പെ​രു​കുന്ന ഇൗ ​കൊ​തു​ക​ു​ക​ളു​ടെ പ​റ​ക്ക​ൽ ദൂ​രം100^400  മീ​റ്റ​റാ​യ​തി​നാ​ൽ ന​മ്മു​െ​ട കൊ​തു​ക്​ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ​നി​ന്നുത​ന്നെ തു​ട​ങ്ങേ​ണ്ടി​യി​രി​ക്കു​ന്നു. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ കൂ​ടു​ത​ൽ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന ജ​ന​സാ​​ന്ദ്ര​ത​കൂ​ടി​യ ഇ​ട​ങ്ങ​ളി​ലും മൊ​ബി​ലി​റ്റി കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ഡെ​ങ്കി​യു​ടെ പ​ക​ർ​ച്ചസാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.​ അ​ട​ഞ്ഞുകി​ട​ക്കു​ന്ന വീ​ടു​ക​ളി​ലെ  ‘പ്ലം​ബിങ്’ സി​സ്​​റ്റ​ത്തി​ന​ക​വും വീ​ടു​ക​ളി​ലെ​ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്ന ക​ക്കൂ​സ്​ ക്ലോ​സ​റ്റു​ക​ളും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന ടെ​റ​സും  പാ​ത്തി​ക​ളും കെ​ട്ടി​ട ഡി​സൈ​നു​ക​ളും പാ​ഴ്​​വ​സ്​​തു​ക്ക​ളും റ​ബ​ർ, ക​വു​ങ്ങ്, കൊ​ക്കോ കൃ​ഷി​യി​ട​ങ്ങ​ളും മ​ഴ​ക്കാ​ല​ത്ത്​ ഒ​രുപോ​ലെ  കൊ​തു​ക്​ പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ളാ​ണ്​. 

കൊ​തു​ക്​ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
ഒ​ാരോ സ്​​ഥ​ല​ത്തി​െ​ൻ​റ​യും പ്ര​ത്യേ​ക​ത​ക​ൾ​ക്ക​നു​സ​രി​ച്ച്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണം. 

  1. കൊ​തു​കി​െ​ൻ​റ ഉ​റ​വി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക, മ​ഴ​ക്കുമു​മ്പ്​ ത​ന്നെ വീ​ടി​െ​ൻ​റ​യും പ​രി​സ​ര​ത്തി​െ​ൻ​റ​യും (ടെ​റ​സ്, പാ​ത്തി, ഡ്രെ​യി​നേ​ജ്)  വെ​ള്ള​ക്കെ​ട്ടു​ക​ൾ വൃ​ത്തി​യാ​ക്കു​ക, ചി​ര​ട്ട, മു​ട്ട​ത്തോ​ട്, പാ​ത്ര​ങ്ങ​ൾ, പ്ലാ​സ്​​റ്റി​ക്, ട​യ​റു​ക​ൾ തു​ട​ങ്ങി​യ പാ​ഴ്​​വ​സ്​​തു​ക്ക​ൾ മാ​റ്റു​ക.  വാ​ട്ട​ർ​ടാ​ങ്കു​ക​ൾ മൂ​ടി​വെ​ക്കു​ക
  2. വ​ർ​ഷം​തോ​റു​ം നാ​ലു ത​വ​ണ​യെ​ങ്കി​ലും ‘ക്ലീ​നിങ്​​ ഡ്രൈ​വ്​’ ന​ട​ത്തു​ക. അതായത്​ ശു​ചി​ത്വ​വാ​രം (ജ​നു​വ​രി, മാ​ർ​ച്ച്, ജൂ​ൺ, ന​വം​ബ​ർ  മാ​സ​ങ്ങ​ളി​ൽ).  ഇൗ ​സ​മ​യ​ത്ത്​ വീ​ടു​ക​ളി​ൽ ‘കൊ​തു​ക്​ സ​ർ​വേ​യും’ ന​ട​ത്തു​ക (വാ​ർ​ഡു​ത​ല ആ​രോ​ഗ്യ^​ശു​ചി​​ത്വ ക​മ്മി​റ്റി​ ഇ​തി​ന്​  നേ​തൃ​ത്വം കൊ​ടു​ക്ക​ണം).
  3. ജൂ​ൺ തൊ​ട്ട്​ ആ​ഗ​സ്​​റ്റ്​ വ​രെ ആ​ഴ്ച​തോ​റും ഡ്രൈ​​ഡേ ആ​ച​രി​ക്കു​ക; വെ​ള്ളി​യാ​ഴ്​​ച​ക​ളി​ൽ സ്​​കൂ​ളു​ക​ളും ശ​നി​യാ​ഴ്​​ച​ക​ളി​ൽ സ്​​ഥാ​പ​ന​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്​​ച​ക​ളി​ൽ വീ​ടു​ക​ളി​ലും (കൊ​തു​കി​െ​ൻ​റ മു​ട്ട വി​രി​ഞ്ഞ്​ ലാ​ർ​വ, പ്യൂ​പ്പ, കൊ​തു​ക്​ ആ​കാ​ൻ ഏ​ഴു ദി​വ​സം  വേ​ണം). 
  4. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ കെ​ട്ടി​ട നി​ർ​മാ​താ​ക്ക​ൾ​ക്കും കോ​ൺ​ട്രാ​ക്​​ട​ർ​മാ​ർ​ക്കും തോ​ട്ടം ഉ​ട​മ​ക​ൾ​ക്കും വ​ർ​ക്​ ഷോ​പ്പ്​ ഉ​ട​മ​ക​ൾ​ക്കും റി​പ്പയർ​ ക​ട​ക​ൾ​ക്കും ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കും കൊ​തു​ക്​ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം കൊ​ടു​ക്കു​ക​യും പാ​ലി​ക്കാ​ത്ത​വ​ർ​ക്ക്​  പി​ഴ ചു​മ​ത്തു​ക​യും ചെ​യ്യു​ക. 
  5. വീ​ടു​ക​ളു​ടെ​യും സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും ജ​നാല​ക​ൾ​ക്കും വെ​ൻ​റി​ലേ​റ്റ​റു​ക​ൾ​ക്കും കൊ​തു​ക്​ അ​ക​ത്തേ​ക്ക്​ ക​ട​ക്കാ​തി​രി​ക്കാ​ൻ ‘നെ​റ്റു​ക​ൾ’  സ്​​ഥാ​പി​ക്കു​ക​യോ, കീ​ട​നാ​ശി​നി​ക​ളി​ൽ മു​ക്കി​യെ​ടു​ത്ത ക​ർ​ട്ട​നു​ക​ൾ, വ​ല​ക​ൾ (ഡെ​ൽ​റ്റാ​മി​ത്രി​ൻ) ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യു​ക. 
  6. ടാ​ങ്കു​ക​ളി​ലും ജ​ല​ശേ​ഖ​ര​ങ്ങ​ളി​ലും ‘കൂ​ത്താ​ടി ഭോ​ജി’ മ​ത്സ്യ​മാ​യ ‘ഗ​പ്പി’​യെ നി​ക്ഷേ​പി​ക്കു​ക, വെ​ള്ളം ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത  ടാ​ങ്കു​ക​ളി​ൽ അ​ബേ​റ്റ്​ ഗ്രാ​ന്യൂ​ളു​ക​ൾ 50 ലി​റ്റ​റി​ന്​ അ​ഞ്ച്​ ഗ്രാം ​വീ​തം ഇ​ടു​ക. 
  7. വീ​ടു​ക​ളി​ൽ അ​സ​ഹ്യ​മാ​യ കൊ​തു​ക്​ ശ​ല്യ​മു​ണ്ടെ​ങ്കി​ൽ മു​റി​ക്ക​ക​ത്ത്​ ഫ്ലി​റ്റ്​ പ​മ്പ്​ ഉ​പ​യോ​ഗി​ച്ച്​ (മൂ​ട്ട പ​മ്പ്) ര​ണ്ടു ശ​ത​മാ​നം പൈ​റി​ത്രം  1:19 അ​നു​പാ​ത​ത്തി​ൽ മ​ണ്ണെ​ണ്ണ​യു​മാ​യി ചേ​ർ​ത്ത്​ ത​ളി​ക്കാ​വു​ന്ന​താ​ണ്, (രാ​വി​ലെ​യോ, വൈ​കു​ന്നേ​ര​മോ). ഇ​തനുശേ​ഷം 20  മി​നി​റ്റ്​ നേ​ര​യെ​ങ്കി​ലും മു​റി​യു​ടെ വാ​തി​ലു​ക​ൾ അ​ട​ച്ചു​വെ​ക്ക​ണം. 
  8. ശ​രീ​ര​ത്തി​ൽ കൊ​തു​ക്​ ക​ടി​ക്കാ​തി​രി​ക്കാ​ൻ കൊ​തു​കി​നെ അ​ക​റ്റു​ന്ന പു​ൽ​ത്തൈ​ലം, യൂ​ക്കാ​ലി​പ്​​റ്റസ്, അ​ല്ലെ​ങ്കി​ൽ  രാ​സ​വ​സ്​​തു​വാ​യ ഡി.ഇ.ഇ.ടി (ഡൈ ​ഇൗ​ഥൈ​ൽ ടൊ​ളു​െ​മെ​ഡ്) ലേ​പ​ന​മോ പു​ര​ട്ടാ​വു​ന്ന​താ​ണ്. ശ​രീ​രം മു​ഴു​വ​ൻ മ​റ​യു​ന്ന മു​ഴു​കൈ​യ​ൻ  വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ക്കാ​നും​ ശ്ര​മി​ക്ക​ണം. 

(മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ​ കോ​ളജിലെ ഡി​പ്പാ​ർ​ട്​മെ​ൻ​റ്​ ഒാ​ഫ്​ ക​മ്യൂ​ണി​റ്റി മെ​ഡി​സി​നിൽ അ​ഡീ​ഷ​ന​ൽ പ്ര​ഫ​സറാണ്​ ലേഖകൻ)

Show Full Article
TAGS:fever cleaning flu dengue fever 
News Summary - stop the fever from home
Next Story