Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആദിവാസികളുടെ...

ആദിവാസികളുടെ അത്താണിയായ 'നഗര നക്​സൽ'

text_fields
bookmark_border
Stan Swamy
cancel
camera_alt

വര: സിദ്ദേഷ്​ ഗൗതം

നീതിവാതിലുകൾ മുട്ടിത്തളർന്ന്​ ഒടുവിൽ ആ വയോധികൻ മരണത്തി​‍െൻറ തണുപ്പിലലിഞ്ഞു. ജസ്യൂട്ട് സഭയിലെ പുരോഹിതനായിരുന്ന ഫാ. സ്​റ്റാൻ സ്വാമിയുടെ പ്രവർത്തനം മുഴുവനും കിഴക്കൻ സംസ്​ഥാനങ്ങളിലെ ആദിവാസികൾക്കിടയിലായിരുന്നു. തമിഴ്​നാട്​ തിരുച്ചിറപ്പള്ളിയിൽ ജനിച്ച സ്​റ്റാനിസ്​ലസ്​ ലൂർദ്​സാമിയാണ്​ സ്​റ്റാൻ സ്വാമി എന്ന പേരിൽ പിന്നീട്​ അറിയപ്പെട്ടത്​. മതപഠനത്തോടൊപ്പം മനില സർവകലാശാലയിൽ നിന്ന്​ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി​.

ബ്രസൽസിൽ തുടർപഠന ത്തിനു​ശേഷം ജസ്യൂട്ട്​ സഭയുടെ കീഴിൽ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഇൻസ്​റ്റിറ്റ്യൂട്ടി​െൻറ ഡയറക്​ടറായി. 1986ൽ അവിടെനിന്ന്​ ഝാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്നതിനായി എത്തി. ആദിവാസി -ദലിത്​ പ്രശ്​നങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇതിനിടെയാണ്​ കള്ളക്കേസിൽ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്യുന്നത്.

മഹാരാഷ്​ട്രയിലെ പുണെക്കടുത്ത ഭീമ-കൊറേഗാവ് ഗ്രാമത്തിൽ 2018 ജനുവരി ഒന്നിന് കൊറേഗാവ് യുദ്ധത്തിെൻറ ഇരുനൂറാം വാർഷികം ആചരിക്കാൻ ദലിത് സംഘടനകൾ വലിയ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഈ സമ്മേളനത്തിനുനേരെ സവർണജാതി വിഭാഗങ്ങൾ ആക്രമണം അഴിച്ചുവിടുകയും സംഘർഷം രൂപപ്പെടുകയും ചെയ്തു. ഇതാണ് ഭീമ-കൊറേഗാവ് കേസിെൻറ ആധാരം. ദലിത് സമ്മേളനത്തിനുനേരെ സവർണർ ആക്രമണം നടത്തുകയായിരുന്നെങ്കിലും അവരാരും കേസിൽ പ്രതിചേർക്കപ്പെട്ടില്ല. നഗര നക്​സലുകൾ എന്നാരോപിച്ചായിരുന്നു അറസ്​റ്റ്​. കാൻസർ, പാർക്കിൻസൻസ്​ രോഗങ്ങൾ അലട്ടവെയായിരുന്നു അറസ്​റ്റും ജയിൽ വാസവും. ഒരുപക്ഷേ, യു.എ.പി.എ ചുമത്തപ്പെട്ട്​ ജയിലിൽ കിടന്നിട്ടുള്ള ഏറ്റവും പ്രായംകൂടിയ ആളാകും​ സ്വാമി.

ഝാർഖണ്ഡിലെ ആദിവാസി തടവുകാരുടെ ക്രമാതീതമായ വർധന കണ്ടാണ്​ സ്വാമി വിഷയം സംബന്ധിച്ച വിശദപഠനത്തിന്​ ഇറങ്ങുന്നത്​. നക്​സലുകൾ എന്ന്​ മുദ്രകുത്തി അധികൃതർ ജയിലിലടച്ച ഓരോ ആദിവാസിയുടെയും ജീവിതം അദ്ദേഹം അടുത്തറിഞ്ഞു. 97 ശതമാനവും വ്യാജ കേസുകളാണെന്നും ആദിവാസികളുടെ ഭൂമിയും വിഭവങ്ങളും കവരാൻ കരുതിക്കൂട്ടി കെട്ടിച്ചമച്ച കേസുകളാണെന്നും സ്വാമി സമർഥിച്ചു. കുറ്റം ആരോപിച്ച്​ ജയിലിൽ കഴിയുന്ന 96 ശതമാനം ആദിവാസികൾക്കും മാസവരുമാനം 5000 രൂപയിൽ താഴെയുള്ളവരാണെന്ന്​ സ്വാമി കണ്ടെത്തി.

നക്​സലൈറ്റ്​ മുദ്രകുത്തി ജയിലിൽ അടച്ചിരിക്കുന്നവരിൽ മൂന്നിലൊന്നും ആദിവാസികളാണെന്നും ജയിലിലെ ആദിവാസികളുടെ ശതമാനം അവരുടെ ജനസംഖ്യയേക്കാൾ വളരെ കൂടുതലാണെന്നും കണക്കുകൾ വെച്ച്​ സ്വാമി ലോകത്തിന്​ കാട്ടിക്കൊടുത്തു. ഇതൊക്കെ ഭരണകൂടത്തി​‍െൻറ കണ്ണിലെ കരടാക്കി ആ വയോധികനെ മാറ്റി. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽനിന്നും തിങ്കളാഴ്​ച ജയിലിലേക്ക്​ മടങ്ങേണ്ടിയിരുന്ന സ്വാമി ഒടുക്കം ജീവിതത്തിൽനിന്നുതന്നെ എന്നന്നേക്കുമായി മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stan SwamyBhima Koregaon
News Summary - Stan Swamy death in Jail
Next Story