Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right2019 ലോക്​സഭ...

2019 ലോക്​സഭ തെരഞ്ഞെടുപ്പ്​: സ്​റ്റാലിൻ കിങ്​മേക്കറാവുമോ​?

text_fields
bookmark_border
2019 ലോക്​സഭ തെരഞ്ഞെടുപ്പ്​: സ്​റ്റാലിൻ കിങ്​മേക്കറാവുമോ​?
cancel

തൊണ്ണൂറുകളുടെ അവസാനത്തിൽ കരുണാനിധിയോട്​ മാധ്യമ പ്രവർത്തകർ പ്രധാനമന്ത്രിയാവാൻ താൽപര്യമുണ്ടോയെന്ന്​ ചോദിച്ചു. അതിന്​ ഡി.എം.കെ അധ്യക്ഷനും തമിഴ്​നാട്​ മുഖ്യമന്ത്രിയും കൂടിയായിരുന്ന കലൈജ്ഞർ ‘എൻ ഉയരം എണക്ക്​ തെരിയും’ (എ​​​​െൻറ ഉയരം എനിക്ക്​ അറിയാം) എന്നാണ്​ മറുപടി നൽകിയത്​. 2009ലെ ലോക്​സഭ തെരഞ്ഞെടുപ്പുവരെ ഇന്ത്യൻ രാഷ്​ട്രീയത്തിൽ കരുണാനിധി കിങ്​മേക്കറായി വാണു. നിരവധിപേരെ പ്രധാനമന്ത്രിസ്​ഥാനത്തേക്ക്​ ഉയർത്തിക്കൊണ്ടുവന്നത്​ ഇദ്ദേഹമായിരുന്നു. ഒരു ഇടവേളക്കു ശേഷം കരുണാനിധിയുടെ പിൻഗാമിയും ഇപ്പോഴത്തെ ‘കഴക തലൈവർ- ഡി.എം.കെ പ്രവർത്തകരുടെ ദളപതിയായും അറിയപ്പെടുന്ന എം.കെ. സ്​റ്റാലിൻ ആസന്നമായ ലോക്​സഭ തെരഞ്ഞെടുപ്പിൽ കിങ്​ മേക്കറാവുമെന്നാണ്​ സൂചന.

ഒരാഴ്​ചക്കിടെ നരേന്ദ്ര മോദി സർക്കാറി​നെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത്​ വിശാലസഖ്യത്തിന്​ രൂപം നൽകാൻ മുൻകൈയെടുത്തു വരുന്ന ആന്ധ്ര മുഖ്യമന്ത്രിയും തെലുഗുദേശം നേതാവുമായ എൻ. ചന്ദ്രബാബു നായിഡു, അഖിലേന്ത്യ കോൺഗ്രസ്​ കമ്മിറ്റി സെക്രട്ടറി സഞ്​ജയ്​ദത്ത്​, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ സ്​റ്റാലിനെ തേടിയെത്തി. കലൈജ്ഞറുടെ വിടവാങ്ങലിനുശേഷം ഡി.എം.കെ അധ്യക്ഷപദവി ഏറ്റെടുത്ത്​ നടത്തിയ ആദ്യ പ്രസംഗത്തിൽ കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെയും തമിഴ്​നാട്ടിൽ എടപ്പാടി പളനിസാമിയുടെയും നേതൃത്വത്തിലുള്ള ജനദ്രോഹ സർക്കാറുകളെ താഴെയിറക്കുകയാണ്​ ലക്ഷ്യമെന്ന്​ പ്രഖ്യാപിച്ചത്​ ഏറെ ശ്രദ്ധിക്കപ്പെട്ടു.

സ്​റ്റാലിനുമായി കൂടിക്കാഴ്​ച നടത്തിയ ശേഷം വാർത്താലേഖകരുമായി സംസാരിക്കവെ പ്രധാനമന്ത്രിസ്​ഥാനത്തേക്ക്​ കഴിവുള്ള നിരവധി നേതാക്കൾ വിശാലസഖ്യത്തിലു​െണ്ടന്നും ‘ന​രേ​ന്ദ്ര മോ​ദി​ജി’​യെ​ക്കാ​ൾ ‘സ്​​റ്റാ​ലി​ൻ​ജി’ മെ​ച്ച​മാ​ണെ​ന്നും നാ​യി​ഡു അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. താൻ പ്രധാനമന്ത്രി സ്​ഥാനാർഥിയല്ലെന്നും എല്ലാവരെയും ഒരു പ്ലാറ്റ്​ഫോമിൽ കൊണ്ടുവരുകയാണ്​ ലക്ഷ്യമെന്നും നായിഡു വ്യക്തമാക്കി. തമിഴ്​നാട്ടിൽ 39 ലോക്​സഭ മണ്ഡലങ്ങളാണുള്ളത്. ഇപ്പോഴത്തെ രാഷ്​ട്രീയ സാഹചര്യം ഡി.എം.കെക്ക്​ അനുകൂലമാണ്. ​

ദേശീയ രാഷ്​ട്രീയത്തിൽ സ്​റ്റാലി​​​​െൻറ പങ്ക്​ നിർണായകമായിരിക്കും. കോൺഗ്രസും മുസ്​ലിംലീഗും നേരത്തെതന്നെ ഡി.എം.കെ മുന്നണിയിലുണ്ട്​. ഇവർക്ക്​ പുറമെ സി.പി.എം, സി.പി.​െഎ കക്ഷികളും തിരുമാവളവ​​​​െൻറ നേതൃത്വത്തിലുള്ള ദലിത്​ സംഘടനയായ വിടുതലൈ ശിറുതൈകളും ഡി.എം.കെക്ക്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. വൈകോയുടെ എം.ഡി.എം.കെ നേരത്തെ പിന്തുണ അറിയിച്ചിരുന്നു. തമിഴ്​നാട്​ മുസ്​ലിം മുന്നേറ്റ കഴകത്തി​​​​െൻറ രാഷ്​ട്രീയരൂപമായ ‘മനിതനേയ മക്കൾ കക്ഷി’യും ഡി.എം.കെക്കൊപ്പമാണ്​.

2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുകക്ഷികളും വിടുതലൈ ശിറുതൈകൾ, എം.ഡി.എം.കെ, ഡി.എം.ഡി.കെ തുടങ്ങിയവ ജനക്ഷേമ മുന്നണി രൂപവത്​കരിച്ചാണ്​ രംഗത്തിറങ്ങിയത്​. അത്തരമൊരു സന്ദർഭത്തിലും 98 സീറ്റോടെ ഡി.എം.കെ മുന്നണി ശക്തി തെളിയിച്ചു. അണ്ണാ ഡി.എം.കെക്ക്​ ടി.ടി.വി ദിനകര​​​​െൻറ ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. ദിനകരൻപക്ഷത്തെ 18 എം.എൽ.എമാരെ സ്​പീക്കർ അയോഗ്യരാക്കിയ നടപടി മദ്രാസ്​ ഹൈകോടതി ശരിവെച്ചതോടെ സർക്കാറി​​​​െൻറ ആയുസ്സ്​​ അൽപം നീട്ടിക്കിട്ടിയതു മാത്രമാണ്​ ആശ്വാസം. നിലവിൽ 20 നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുകയാണ്​. ഇതിൽ എട്ട്​ സീറ്റെങ്കിലും അണ്ണാ ഡി.എം.കെക്ക്​ കിട്ടാത്തപക്ഷം എടപ്പാടി സർക്കാറി​​​​െൻറ നില പരുങ്ങലിലാവും. ലോക്​സഭ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും നടക്കുമെന്നാണ്​ രാഷ്​ട്രീയ കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ.

അണ്ണാ ഡി.എം.കെക്ക്​ ഇനിയുള്ള കാലം വെല്ലുവിളികൾ നിറഞ്ഞതാണ്​. ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെ സഖ്യമുണ്ടാക്കുമെന്നാണ്​ പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്​. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ചോ​ർ​ന്നേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഇ​വ​ർ​ക്കു​ണ്ട്. ര​ജ​നീ​കാ​ന്തി​െ​ൻ​റ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ബി.​ജെ.​പി ശ്ര​മം ന​ട​ത്തും. രാഷ്​ട്രീയത്തിലിറങ്ങുമെന്ന്​ പ്രഖ്യാപിച്ച്​ ഒരു വർഷം തികയു​േമ്പാഴും രജനീകാന്ത്​ ഇനിയും പാർട്ടി പ്രഖ്യാപനം നടത്തിയിട്ടില്ല. ദ്രാവിഡ മണ്ണിൽ രജനിയുടെ ഹിന്ദുത്വത്തിലൂന്നിയ ആത്മീയ രാഷ്​ട്രീയത്തി​​​​െൻറ വിജയം കണ്ടറിയണമെന്നാണ്​ നിരീക്ഷകരുടെ അഭിപ്രായം. ‘മക്കൾ നീതി മയ്യ’വുമായി കമൽ ഹാസൻ തമിഴകമൊട്ടുക്കും ചുറ്റിക്കറങ്ങുന്നുണ്ടെങ്കിലും വേണ്ടത്ര ജനപിന്തുണ ആർജിക്കാൻ കഴിഞ്ഞിട്ടില്ല. പതിവുപോലെ പാട്ടാളി മക്കൾ കക്ഷിയും വേറിട്ട നിലപാടാവും സ്വീകരിക്കുക. വിജയ്​കാന്ത്​ അസുഖം ബാധിച്ചു കഴിയുന്നതിനാൽ ഡി.എം.ഡി.കെയുടെ നിയന്ത്രണം നിലവിൽ ഭാര്യ ​പ്രേമലതയുടെ കൈകളിലാണ്​. ഇവർ ഏതു പക്ഷത്തേക്ക്​ നീങ്ങുമെന്ന്​ ഉറപ്പായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmkstalinmalayalam newsOPNION2018 Elections
News Summary - Stalin in 2019 elections-Opnion
Next Story