എസ്.പി എന്ന രണ്ടക്ഷരം ഒരു ഇതിഹാസമാണ്. ഒരുപക്ഷേ, ഇനിയൊരു െതക്കേയിന്ത്യൻ ഗായകനും നേടിയെടുക്കാനാവാത്ത ഗാനാരാധനയുടെ അതുല്യ ലോകത്തിനുടമ.
മലയാളത്തിൽനിന്ന് വ്യത്യസ്തമാണ് തമിഴ്, തെലുങ്ക്, കന്നഡ ഗാനസംസ്കാരം. കർണാടക സംഗീതത്തിൽ അധിഷ്ഠിതമാണെങ്കിലും വളരെ താളാത്മകമാണ്. അടിച്ചുെപാളി എന്നല്ല അതിനെ വിളിക്കേണ്ടത്. താളാത്മകത മുറ്റിയ പാട്ടുരീതി എന്നാണ്. ദ്രാവിഡസംസ്കാരത്തിെൻറയും താളത്തിെൻറയും പ്രാചീനമായ അടരുകളിലേക്ക് കർണാടക സംഗീതത്തിെൻറയും പാശ്ചാത്യ സംഗീതത്തിെൻറയും സാേങ്കതിക തികവ് ഇഴചേർത്തായിരുന്നു ഇളയരാജയും എം.എസ്. വിശ്വനാഥനും മറ്റും പാട്ടുകൾ ഉണ്ടാക്കിയത്. അത് അതേ ലാഘവത്തോടെ പാടിഫലിപ്പിക്കാൻ എസ്.പി.ബിക്കല്ലാതെ മറ്റൊരാൾക്കാകുമായിരുന്നില്ല.
തമിഴ് സംഗീതം സൗന്ദർരാജൻ അടക്കിവാഴുന്ന കാലത്താണ് എസ്.പി രംഗത്തെത്തുന്നത്. ശിവാജിക്കും എം.ജി.ആറിനും യോജിക്കുന്ന ശബ്ദമായതിനാൽ അനിഷേധ്യനായിരുന്നു സൗന്ദർരാജൻ. എന്നാൽ, ഇളയരാജയും എസ്.പിയും രജനികാന്തും കമൽഹാസനുമൊക്കെ രംഗത്തെത്തിയതോടെ ഒരു പുതുഗാന സംസ്കാരം പിറക്കുകയായിരുന്നു. ഉച്ചത്തിൽ പാടുന്ന രീതിയിൽനിന്ന് ഭാവത്തിന് കൂടുതൽ പ്രാധാന്യം നൽകി അൽപംകൂടി ഒതുക്കിപ്പാടുന്ന രീതിയിലുള്ള ഗാനങ്ങൾ അധികമുണ്ടായി. എന്നാൽ, നാടോടി ഗാനങ്ങൾ അതിെൻറ തൻമയത്വത്തോടെതന്നെ എസ്.പി ആലപിച്ചതോടെ ദശാബ്ദങ്ങൾ നീളുന്ന തമിഴ് നാടോടി ഗാനത്തിെൻറ ശബ്ദഭാഷ്യമായി എസ്.പി മാറുകയായിരുന്നു.
ഏതുതരം ഗാനവും വഴങ്ങുമെന്നതായിരുന്നു അദ്ദേഹത്തിെൻറ പ്രത്യേകത. മെലഡിയും നാടൻ ഡപ്പാംകൂത്തും പഥോസും സെമി ക്ലാസിക്കലും എല്ലാം ഉൾപ്പെടുന്ന സിനിമകളാണ് അക്കാലത്ത് സൃഷ്ടിക്കപ്പെട്ടത്. സൂപ്പർ സ്റ്റാറുകൾക്കൊപ്പം സിനിമ മാർക്കറ്റിെൻറ ഭാഗമായിരുന്നു ഇളയരാജയും എസ്.പിയും.
കർണാടക സംഗീതത്തിെൻറ മേലങ്കി തനിക്ക് ഒട്ടും േചർന്നതല്ലെന്ന് വിനയത്തോടെ എപ്പോഴും പറയാറുണ്ടെങ്കിലും അദ്ദേഹത്തെക്കൊണ്ട് പാടിച്ചിട്ടുള്ള അസംഖ്യം സംഗീതസംവിധായകരും കോടിക്കണക്കിന് ആരാധകരും അത് സമ്മതിച്ചുതരില്ല.
ഇളയരാജയുമൊത്തുള്ള ഒരു ലൈവ് ഷോയിൽ ചിത്രയുമൊത്തുള്ള കോമ്പിനേഷൻ ഗാനം പാടുകയാണ് എസ്.പി.ബി. സ്റ്റേജിൽവെച്ച് കംപോസ് ചെയ്ത് അതിെൻറ നൊേട്ടഷൻ അവിടെെവച്ച് ഗായകർക്ക് പറഞ്ഞുകൊടുത്ത ശേഷം ലൈവായി പാടുന്ന വെല്ലുവിളിയാണ് ഇളയരാജ ഏറ്റെടുത്തത്. ഇളയരാജക്കും ചിത്രക്കും ഇൗ വെല്ലുവിളി ഏറ്റെടുക്കാൻ ശാസ്ത്രീയ സംഗീതത്തിെൻറ പിൻബലമുണ്ട്. എന്നാൽ, എസ്.പിക്ക് ജന്മസിദ്ധമായ ജ്ഞാനം മാത്രം. ഇളയരാജ ലൈവായി നൊേട്ടഷൻ പറഞ്ഞുകൊടുക്കുന്നു. ചിത്ര അത് എഴുതിവെക്കുന്നു. ഒാർകസ്ട്രക്കാരും എഴുതിവെക്കുന്നുണ്ട്. എസ്.പി വെറുതെ നിൽക്കുന്നു. മനുഷ്യസാധ്യമോ എന്ന് അത്ഭുതപ്പെടുന്ന രീതിയിൽ ഒാർമയിൽ നിന്ന് മാത്രം എസ്.പി പാടുന്നു. സദസ്യർ അത്ഭുതത്തോടെയാണ് കൈയടിച്ചത്. എസ്.പിയെെക്കാണ്ട് അനേകായിരം പാട്ടുകൾ പാടിച്ചിട്ടുള്ള ഇളയരാജക്കു മാത്രം തെല്ലും അത്ഭുതമില്ലായിരുന്നു.
ത്യാഗരാജ കീർത്തനങ്ങളൊന്നും ഗുരുമുഖത്തുനിന്ന് അഭ്യസിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ലാത്ത എസ്.പിക്ക് ത്യാഗരാജസ്വാമിയുടെ ജീവിതം സിനിമയാക്കിയപ്പോൾ അേദ്ദഹത്തിെൻറ മഹത്തായ കീർത്തനങ്ങളെല്ലാം പാടാനുള്ള ഭാഗ്യം ലഭിച്ചു. കർണാട്ടിക് സംഗീതജ്ഞെൻറ ജീവിതം പറയുന്ന മുഴുനീള ക്ലാസിക്കൽ ഗാനങ്ങളുള്ള 'ശങ്കരാഭരണം' എന്ന ചിത്രം തെലുങ്കിൽ നാലു പതിറ്റാണ്ടു മുമ്പ് ഇറങ്ങുേമ്പാൾ സംഗീതസംവിധായകൻ കെ.വി. മഹാദേവൻ പാടാനായി തെരഞ്ഞെടുത്തത് യുവ ഗായകനായ എസ്.പി. ബാലസുബ്രഹ്മണ്യത്തെയായിരുന്നു. എന്നാൽ, അത് എസ്.പിക്കുപോലും അവിശ്വസനീയമായി േതാന്നി. അതിൽ നിന്ന് പിന്മാറാൻ അദ്ദേഹം ശ്രമിച്ചെങ്കിലും മഹാദേവൻ അനുവദിച്ചില്ല. ഏതൊരു കർണാടക സംഗീതജ്ഞനെയും അത്ഭുതപ്പെടുത്തുന്ന വിധത്തിൽ ആ ഗാനങ്ങൾ അനശ്വരമാക്കാനായി എസ്.പി എല്ലാ തിരക്കുകളും മാറ്റി ഒരു മാസം അതിനായി തയാറെടുപ്പ് നടത്തി. അതിന് അദ്ദേഹത്തിന് തുണയായത് അന്ന് കെ.വി. മഹാേദവെൻറ സഹായി ആയിരുന്ന മലയാളിയായ സംഗീതസംവിധായകൻ പുകഴേന്തി ആയിരുന്നു.
ശബ്ദത്തിെൻറ അപാരമായ സാധ്യത ഉപയോഗിച്ചാണ് ഇതിൽ ചെറുപ്പക്കാരനായ എസ്.പി മുതിർന്ന കർണാടക സംഗീതജ്ഞനുവേണ്ടി പാടുന്നത്. 'ശങ്കരാ...' എന്ന എക്കാലത്തെയും വലിയ ഹിറ്റ് ഗാനത്തിനൊപ്പം ഇതിലെ ഒാരോ ഗാനവും അനശ്വരമാണ്. 'മാനസസഞ്ചരരേ' എന്ന ഭജനും എടുത്തു പറയേണ്ടതാണ്. ശിഷ്യനായ കൊച്ചുകുട്ടി പാടുേമ്പാൾ പാതിമയക്കത്തിൽ ഗുരു പാടിക്കൊടുക്കുന്നത് ശബ്ദസാധ്യതയുടെ ഉത്തമമായ ഉദാഹരണമാണ്.