Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightടീച്ചർ,...

ടീച്ചർ, ഞാനിവിടെത്തന്നെയുണ്ടെന്ന സോണിയുടെ കുറിപ്പ് വരുമെന്ന പ്രതീക്ഷയിൽ...

text_fields
bookmark_border
ടീച്ചർ, ഞാനിവിടെത്തന്നെയുണ്ടെന്ന സോണിയുടെ കുറിപ്പ് വരുമെന്ന പ്രതീക്ഷയിൽ...
cancel

എത്രമേൽ വേണ്ടപ്പെട്ടതാണെങ്കിലും ചിലപ്പോഴെങ്കിലും ചിലർ മറവിലേക്ക് ആഴ്ന്നു പോവാറുണ്ട്. ഓർമ്മകളെപോലും വേദനിപ ്പിക്കുന്നതായത് കൊണ്ട് ചിലരെയങ്ങ് മനസ്സ് മറന്നുകളയുന്നതാവാം. എന്നാലോ ചില അസമയങ്ങളിൽ അവരിങ്ങനെ നമ്മുടെ മുന്ന ിൽ വന്നിരിക്കും, വിടർന്ന് ചിരിച്ച് കൊണ്ട്, താൻ ഒരു വിളിക്കപ്പുറമുണ്ടെന്ന് കൊതിപ്പിച്ചു കൊണ്ട്.

തീർത്തും അപ ്രതീക്ഷിതമായിട്ടായിരുന്നു സോണി എം ഭട്ടതിരിപ്പാട് എന്ന ഇന്ത്യാവിഷൻ റിപ്പോർട്ടറുടെ തിരോധനം വാർത്തകളിൽ വായിച് ചറിഞ്ഞത്. ഗോവ ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ടു ചെയ്യാനായി ഗോവയിലേക്ക് പോയ സോണിയെ മംഗലാപുരത്ത് വെച്ച് കണ്ടവരുണ്ടെ ന്നും, പിന്നീട് ദുരൂഹമായ സാഹചര്യത്തിൽ അവൻ അപ്രത്യക്ഷനായ വിവരവും ചാനലിലെ റിപ്പോർട്ടർ അന്ന് വിശദമായി പറയുന്നുണ ്ടായിരുന്നു. തുടർവാർത്തകളൊക്കെ ഞാനും ശ്രദ്ധിച്ചു കേട്ടു. ചാനലിൽ കൊടുത്ത ഫോൺ നമ്പറിൽ തലങ്ങും വിലങ്ങും വിളിച്ച ുനോക്കി. വിശ്വസിക്കാനാവാതെ ഈശ്വരനെ വിളിച്ചു. ചാനലുകളറിയാതെ, ആരുമറിയാതെ അവൻ വീട്ടിലെത്തിയിരിക്കുമെന്നും അമ്മ വിളമ്പി വെച്ച ചോറുണ്ടിട്ടുണ്ടാവുമെന്നും വെറുതെ ആശ്വസിച്ചു.

അവനെ കാണാതായതിൽ ഇത്രമാത്രം നെഞ്ച് പിടയാൻ സോണി എന്‍റെ ആരായിരുന്നെന്ന ചോദ്യത്തിനൊരുത്തരമേയുള്ളൂ. പുത്രതുല്യനായിരുന്നു അവനെനിക്ക് എന്ന് മാത്രം.

ബി.എഡ് ക ഴിഞ്ഞ് വെറുതെയിരിക്കുന്ന സമയത്താണ് തലശ്ശേരിയിലെ അത്രയൊന്നും പ്രസിദ്ധമല്ലാത്ത ഒരു സമാന്തര കോളേജിൽ ക്ലാസെടുക ്കാൻ അവസരം കിട്ടുന്നത്. ബി.എഡ് കഴിഞ്ഞിട്ടുണ്ടെങ്കിലും മുന്നിൽ നിരന്നിരിക്കുന്ന എന്നോളം പ്രായമുള്ള കുട്ടികൾക ്ക് ക്ലാസെടുക്കുക എന്നത് ശരിക്കുമൊരു വെല്ലുവിളി തന്നെയായിരുന്നു. ആദ്യ ക്ലാസ് അൽപമൊരു കടുപ്പത്തിലിരുന്നോട്ടെ എന്ന് കരുതി 'രാമചരിത' മെന്ന പുരാതന പാട്ട് പ്രസ്ഥാനത്തിലെ ആദ്യ കൃതിയിൽ നിന്ന് തുടങ്ങി. മെല്ലെ കണ്ണുകൾ ഓരോ കുട്ടികളിലേക്ക് പായിച്ചപ്പോൾ രണ്ടാം നിരയിലൊരു കുട്ടി വിടർന്ന കണ്ണുകളിൽ നിറയെ ആകാംക്ഷയോടെ പറയുന്നതൊക്കെ ശ്രദ്ധയോടെ കേൾക്കുന്നതും എല്ലാം മനസ്സിലാവുന്നു എന്ന മുഖഭാവത്തോടെ ക്ലാസ് തുടരാൻ പ്രേരിപ്പിക്കുന്നതും ഞാൻ തിരിച്ചറിഞ്ഞു. അവന് വേണ്ടി മാത്രമായിരുന്നു ഞാനാ ഒരു മണിക്കൂറും അന്ന് ക്ലാസെടുത്തത്. തുടർ പരിചയപ്പെടലുകൾക്കിടയിലാണ് അവന്റെ പേരിന്‍റെ വൈചിത്ര്യം ഞാൻ ശ്രദ്ധിച്ചത്. സോണി ഭട്ടതിരിപ്പാട്. ഏറണാകുളത്ത് നിന്ന് ഡിഗ്രി കഴിഞ്ഞതിനു ശേഷം മലയാളത്തിൽ പി.ജി ചെയ്യാനായി തലശ്ശേരിയോടുള്ള ഇഷ്ടം കൊണ്ട് ഇവിടെ വന്ന് കൂത്തുപറമ്പ് ബന്ധുവീട്ടിൽ നിന്ന് പഠിക്കുകയാണെന്നും, ബ്രണ്ണനിൽ അഡ്മിഷൻ കിട്ടിയാൽ ഈ കോളേജിൽ നിന്ന് മാറിപ്പോവുമെന്നും പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ പഠിച്ചതൊക്കെ ഭംഗിയായി പറഞ്ഞു കൊടുക്കാൻ ഒരാളെ കിട്ടിയ സന്തോഷം വിവരണാതീതമായിരുന്നു. പഠിപ്പിക്കുന്നതിനെക്കുറിച്ചൊക്കെ ചെറു നോട്ടുകളുണ്ടാക്കി അവനെന്നെ കാണിക്കും. കൃത്യമായ വിശകലനങ്ങളും നിരീക്ഷണങ്ങളുമായിരുന്നു അവനെഴുള്ളതുന്ന ഓരോ ചെറുകുറിപ്പിലും...

വായിക്കാനും പഠിക്കാനുമാഗ്രഹമുള്ള കുറച്ച് കുട്ടികൾ മാത്രമെ അന്നാ ക്ലാസിലുണ്ടായിരുന്നുള്ളു. എങ്കിലും കൃത്യമായി റഫറൻസ് വായിച്ച് പഠിച്ചൊരുങ്ങിയായിരുന്നു ഞാൻ ക്ലാസെടുത്തിരുന്നത്. കുട്ടികൾക്കും എന്‍റെ ക്ലാസിന്‍റെ രീതി ഇഷ്ടപ്പെട്ടു. ഈ കുട്ടികളും ഞാനുമായി ഒരാത്മബന്ധം ഉണ്ടാവുകയും ചെയ്തു. വീട്ടിലെ ശേഖരത്തിൽ നിന്ന് റഫറൻസ് പുസ്തകകങ്ങൾ ഞാനവർക്ക്, പ്രത്യേകിച്ച് സോണിക്ക് കൊടുത്തു. എന്റെതല്ലാത്ത വിഷയങ്ങളിൽ പോലും ഞാനിടപെട്ടു. നരേന്ദ്രൻ മാഷ് പഠിപ്പിച്ച വ്യാകരണം ഈസിയാവാനുള്ള പൊടിക്കൈകകൾ അവരുമായി പങ്ക് വെച്ചു.

പെട്ടെന്നാണ് എനിക്ക് യൂനിവേഴ്സിറ്റിയിൽ എം ഫില്ലിന് അഡ്മിഷൻ കിട്ടിയത്. എം. എ ക്ലാസുകൾ ഒഴികെ മറ്റ് ക്ലാസുകൾ എനിക്കും മടുത്തു തുടങ്ങിയിരുന്നു. പക്ഷേ ഇവരോട് യാത്ര പറയാനും വിഷമം തോന്നി. കാര്യമവതരിപ്പിച്ച് ഇത് അവസാനത്തെ ക്ലാസ് ആണെന്ന് പറയുമ്പോൾ കുട്ടികൾ നിശബ്ദരായിരുന്നു. ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സോണി എന്റെ പിന്നാലെ വന്നു. അവന്‍റെ കണ്ണുകൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. നിഷ്കളങ്കതയും അതോടൊപ്പം ദൃഢനിശ്ചയയവും ഉണ്ടായിരുന്നു അവന്റെ നോട്ടത്തിൽ. പലപ്പോഴും ക്ലാസെടുക്കുമ്പോൾ അവന്റെ കണ്ണിലേക്ക് നോക്കുമ്പോൾ ടീച്ചർ പറയുന്നതൊക്കെ മനസ്സിലാവുന്നുണ്ട് എന്ന ഒരനുതാപവും എനിക്ക് അനുഭവപ്പെടാറുണ്ടായിരുന്നു.

അവന് ഈ പാരലൽ കോളേജ് തീരെ ശരിയാവുന്നുണ്ടായിരുന്നില്ല. ഇനി ബ്രണ്ണനിലേക്ക് മാറി ചേരാനാവുമെന്നും തോന്നുന്നില്ല. ടീച്ചറും കൂടി പോയാൽ എനിക്ക് വല്യ വിഷമമാവും എന്ന് പറഞ്ഞ് എന്നെ നിസ്സഹായതയോടെയും നിരാശയോടെയും ഒന്ന് നോക്കി. ഞാനും ആകെ വിഷമത്തിലായി. അധ്യാപിക എന്ന നിലയിലെ എന്‍റെ മൂന്ന് മാസത്തിന് മുഴുവൻ മാർക്കും തന്നിരിക്കുകയാണ് ഈ കുട്ടി. ഞാനവരെ കൈവിടില്ലെന്ന് വാക്കു കൊടുക്കേണ്ടി വന്നു. ചില ഇടപെടലുകൾ ദൈവത്തിന്റെതായിരിക്കും.

പിന്നീട് ശനിയാഴ്ചയും കോളേജ് അധികൃതരുടെ പ്രത്യേക സമ്മതത്തോടെ ഞായറാഴ്ചയും ഞാൻ അവർക്ക് ക്ലാസെടുത്തു. പെൺകുട്ടികളടക്കം അറ്ററ്റൻഡൻസ് മുഴുവനായി ഉണ്ടായിരുന്നു ആ ക്ലാസുകളിലെന്നത് മറ്റൊരു സന്തോഷം.(അന്ന് മടിയില്ലാതെ ഞായറാഴ്ചകളിൽ വന്ന് ക്ലാസ് തുറന്നു തന്നിരുന്ന രാജീവൻ മാഷ് കൂത്ത്പറമ്പ് വെടിവെപ്പിൽ രക്തസാക്ഷിയായത് മറ്റൊരു സങ്കടകഥ )

സോണി ആവശ്യപ്പെടുന്ന പുസ്തകങ്ങൾ യൂനിവേഴ്സിറ്റി ലൈബ്രറ്റിയിൽ നിന്ന് ഞാൻ കൊണ്ടുവരും. ജേണലിസ്റ്റാവണം അതാണ് അവന്റെ പരമമായ ആഗ്രഹം. കുടുംബത്തിൽ അഭിഭാഷകരുണ്ടെന്ന് അവൻ പറയുമായിരുന്നു. പക്ഷേ തന്റെ വഴി ഇതാണെന്ന് താൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും. എനിക്ക് റിസർച്ചിനാവശ്യമായ ദത്ത ശേഖരണത്തിൽ ഞാനിവരെയും പങ്കാളികളാക്കി. ഐഡിയകൾ പരസ്പരം പങ്ക് വെച്ച് ടീച്ചറിൽ നിന്ന് ടീച്ചറമ്മയിലേക്ക് അവനെനിക്ക് സ്ഥാനക്കയറ്റം തന്നു.

കാലത്തിന് കാത്തു നില്ക്കാനാവില്ലല്ലോ! അവരുടെ രണ്ടാം വർഷമാവുമ്പോഴേക്കും ഞാനും ജീവിതത്തിന്റെ മറ്റൊരു ദിശയിലേക്കൊഴുകാൻ തുടങ്ങിയിരുന്നു. സോണി രണ്ടാം വർഷം തിരിച്ച് അവന്റെ നാട്ടിലേക്കും പോയി. എന്റെ ദുബൈ ജീവിതത്തിനിടെ അവനയച്ച കുറിപ്പുകൾ എനിക്കും കിട്ടാതെ പോയി.

ആഗ്രഹിച്ചത് പോലെ ധീരനായ ഒരു റിപ്പോർട്ടറായി അവൻ പുറത്ത് വന്നത് എന്നെയും ഒരു പാട് സന്തോഷിപ്പിച്ചു. കാസർക്കോട് എൻഡോസൾഫാൻ ദുരിതബാധിതർക്കിടയിലെ അവന്റെ പ്രവർത്തനം പത്രത്തിലൂടെ കണ്ടറിഞ്ഞു. ന്യൂസ് റീഡറായി ടി.വിയിൽ കണ്ടപ്പോൾ അതിലധികം അഭിമാനം. കാഴ്ചയിൽ ഒരു പാട് മാറ്റം വന്നിരുന്നെങ്കിലും വായനക്കിടയിലെ ഇടവേളകളിൽ മുഖമുയർത്തി പ്രേക്ഷകരെ നോക്കുന്ന കണ്ണുകൾ ക്ലാസിനിടയിൽ തിടുക്കത്തിൽ തല പൊക്കി എന്നെ നോക്കുന്ന സോണിയുടെ കണ്ണുകൾ തന്നെയെന്ന് ഞാൻ പറയാറുണ്ടായിരുന്നു.

പെട്ടെന്നൊരു ദിവസമാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്. സോണിയുടെ തിരോധാനം. അതിനോട് ചേർന്നുയർന്ന് വന്ന ചർച്ചകൾ, ഊഹാപോഹങ്ങൾ. ആത്മീയതയിലും ലഹരിയിലും അവസാനിച്ചു പോയ അന്വേഷണങ്ങൾ. കുറച്ച് കാലം തിരോധാനത്തിന്‍റെ വാർഷികങ്ങളിൽ കൂട്ടുകാർ വാർത്തകളുമായി പൊങ്ങി വന്നു. വീണ്ടും ചർച്ചകളും ഊഹങ്ങളും അതിനിടക്ക് ചാനലുകളിൽ സ്പോൺസർമാരുടെ പരസ്യങ്ങളും.

ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യാനായി ഗോവയിലേക്ക് പോയ ഒരു റിപ്പോർട്ടർക്ക് എന്തു സംഭവിച്ചു എന്നത് ഇന്നും ആർക്കും അറിയില്ല. സംശയങ്ങളല്ലാതെ തെളിവുകൾ ഇല്ലാത്ത, കണ്ടു പിടിക്കാനാവാത്ത ഒരു തിരോധാനം. കഠിനമായ വിഷാദ രോഗത്തിനടിമയായിരുന്നു അവനെന്നും ഒരു റിപ്പോർട്ട് കണ്ടു. അടുത്ത കൂട്ടുകാരെങ്കിലും ഇത് ശ്രദ്ധിക്കാതിരുന്നത് എന്ത് കൊണ്ടാവുമെന്നുമറിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsSony M Bhattathiripad
News Summary - Sony Bhattathiri-Movie News
Next Story