Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightലോക്​സഭയുടെ

ലോക്​സഭയുടെ അലങ്കാരം 

text_fields
bookmark_border
ലോക്​സഭയുടെ അലങ്കാരം 
cancel

1996ൽ ​ലോ​ക്​​സ​ഭ​യി​ൽ എ​ത്തു​േ​മ്പാ​ഴാ​ണ്​ േസാ​മ​നാ​ഥ്​ ചാ​റ്റ​ർ​ജി​യെ അ​ടു​ത്തു​കാ​ണാ​നും പ്ര​സം​ഗം കേ​ൾ​ക്കാ​നും അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും മി​ക​ച്ച പാ​ർ​ല​മെ​േ​ൻ​റ​റി​യ​ൻ എ​ന്ന നി​ല​യി​ലാ​ണ്​ അ​ദ്ദേ​ഹം അ​റി​യ​െ​പ്പ​ടു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യും സ​ഭാ​ന​ട​പ​ടി ച​ട്ട​ങ്ങ​ളും ഹൃ​ദി​സ്ഥ​മാ​യി​രു​ന്ന​തി​നാ​ൽ സ​ർ​ക്കാ​റു​ക​ളെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന ആ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. 

1996ൽ ​വാ​ജ്​​പേ​യ്​ സ​ർ​ക്കാ​റി​ന്​ അ​ന്ത്യം​കു​റി​ച്ച​പ്പോ​ഴും തു​ട​ർ​ന്ന്, ദേ​വ​ഗൗ​ഡ സ​ർ​ക്കാ​ൻ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ഴും അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ൾ മ​തേ​ത​ര ജ​നാ​ധി​പ​ത്യ​ത്തി​െ​ൻ​റ ഭാ​വി​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു​ള്ള​താ​യി​രു​ന്നു. ചാ​റ്റ​ർ​ജി സ​ഭ​യി​ൽ സം​സാ​രി​ക്കാ​ൻ എ​ഴു​ന്നേ​ൽ​ക്കു​േ​മ്പാ​ൾ സ​ഭ ഒ​ന്ന​ട​ങ്കം നി​ശ്ശ​ബ്​​ദ​മാ​കു​മാ​യി​രു​ന്നു. ഗൗ​ര​വ​മു​ള്ള വി​ഷ​യം ഹാ​സ്യ​രൂ​പേ​ണ അ​വ​ത​രി​പ്പി​ച്ച്​ പ്ര​തി​യോ​ഗി​ക​ളെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ൻ അ​േ​ദ്ദ​ഹ​ത്തി​ന്​ ക​ഴി​ഞ്ഞി​രു​ന്നു. 

പാ​ർ​ല​മെ​ൻ​റ്​ അം​ഗം ആ​യി​രു​ന്ന​ത്​ സ്​​പീ​ക്ക​റെ​ന്ന നി​ല​യി​ൽ ചാ​റ്റ​ർ​ജി​ക്ക്​ ഗു​ണം ചെ​യ്​​തെ​ന്നാ​ണ്​ ഞാ​ൻ മ​ന​സ്സി​ലാ​ക്കു​ന്ന​ത്. രാ​ഷ്​​ട്രീ​യ പ​ക്ഷ​മി​ല്ലാ​ത്ത സ്ഥാ​ന​മാ​ണ്​ സ്​​പീ​ക്ക​റെ​ന്ന്​ ചാ​റ്റ​ർ​ജി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. സ​ഭാ​ന​ട​പ​ടി ച​ട്ട​ങ്ങ​ളും പാ​ർ​ല​മെ​ൻ​റ​റി കീ​ഴ്​​വ​ഴ​ക്ക​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്ഥ​ക​ളും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധ നി​ല​പാ​ടു​ള്ള ആ​ളാ​യി​രു​ന്നു ചാ​റ്റ​ർ​ജി. ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത മ​ൻ​മോ​ഹ​ൻ സി​ങ്​ സ​ർ​ക്കാ​റി​െ​ൻ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ സ​ഹാ​യ​ക​മാ​യ നി​ല​പാ​ടാ​ണ്​ അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തി​െ​ൻ​റ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ച്ചാ​ണ്​ അ​ദ്ദേ​ഹം സ​ഭാ​ന​ട​പ​ടി നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്.

സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രോ​ടു​​പോ​ലും ചാ​റ്റ​ർ​ജി അ​നു​ഭാ​വം കാ​ണി​ച്ചി​രു​ന്നി​ല്ല. പ​ല​പ്പോ​ഴും സ്വ​ന്തം പാ​ർ​ട്ടി​ക്കാ​േ​രാ​ട്​ ഇ​ട​യു​ന്ന​തും​ ക​ണ്ടി​ട്ടു​ണ്ട്. സ്​​പീ​ക്ക​റെ​ന്ന നി​ല​യി​ൽ ലോ​ക്​​സ​ഭ​ക്ക്​ അ​ല​ങ്കാ​ര​മാ​യി​രു​ന്നു സോ​മ​നാ​ഥ്​ ചാ​റ്റ​ർ​ജി. ബി.​ജെ.​പി​യും അ​വ​ർ ഉ​യ​ർ​ത്തു​ന്ന വ​ർ​ഗീ​യ രാ​ഷ്​​ട്രീ​യ​ത്തി​െ​ൻ​റ ഭീ​ക​ര​ത​യും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ തി​രി​ച്ച​റി​ഞ്ഞ രാ​ഷ്​​ട്ര​മീ​മാം​സ​ക​ൻ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തു​കൊ​ണ്ട്​ ബി.​ജെ.​പി​ക്കെ​തി​രെ കോ​ൺ​ഗ്ര​സു​മാ​യി ​ചേ​ർ​ന്ന്​ സ​ന്ധി​യി​ല്ലാ​ത്ത നി​ല​പാ​ട്​ സ്വീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി. ​​േജ്യാ​തി ബ​സു​വി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​നു​ള്ള തീ​രു​മാ​നം മു​ഖ്യ​ധാ​രാ പാ​ർ​ട്ടി​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച​പ്പോ​ൾ പി​ന്തു​ണ​ച്ചു. 

അ​ദ്ദേ​ഹം പാ​ർ​ല​മെ​ൻ​റ്​ അം​ഗ​മാ​യി​രു​ന്ന കാ​ല​ത്ത്​ ആ​ദ്യ​മാ​യി പാ​ർ​ല​മെ​ൻ​റി​ലെ​ത്തു​ന്ന പു​തി​യ അം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. ആ​ദ്യ​മാ​യി​െ​ട്ട​ത്തു​ന്ന​വ​ർ സം​സാ​രി​ച്ച്​ ക​ഴി​യു​േ​മ്പാ​ൾ അ​ടു​ത്തു​വ​ന്ന്​ അ​ഭി​ന​ന്ദി​ക്കു​ക​യും പോ​രാ​യ്​​മ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. 
ഒ​രി​ക്ക​ൽ ചാ​റ്റ​ർ​ജി​യു​ടെ കൂ​ടെ ഞാ​ന​ട​ക്ക​മു​ള്ള മു​ഴു​വ​ൻ പാ​ർ​ല​മെ​ൻ​റ്​ അം​ഗ​ങ്ങ​ൾ​ക്കും വി​ദേ​ശ​ത്ത​ു​പോ​കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. ഇൗ ​യാ​ത്ര​യി​ൽ അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ൽ മ​ന​സ്സി​ലാ​ക്കാ​നും അ​ടു​ത്തി​ട​പ​ഴ​കാ​നും അ​വ​സ​രം ല​ഭി​ച്ചു. സ​ഭ​യി​ൽ ക​ർ​ക്ക​ശ​ക്കാ​ര​നാ​യ ചാ​റ്റ​ർ​ജി​യു​ടെ യാ​ത്രാ​വേ​ള​യി​ലെ പെ​രു​മാ​റ്റം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. ജ​നാ​ധി​പ​ത്യ മ​തേ​ത​ര ക​ക്ഷി​യാ​യ ഇ​ട​തു​പ​ക്ഷ​വും പു​രോ​ഗ​മ​ന​ശ​ക്തി​യും ചേ​ർ​ന്നു​ള്ള മ​തേ​ത​ര സ​ഖ്യം രൂ​പ​െ​പ്പ​ട​ണ​മെ​ന്നു​ള്ള ആ​ഗ്ര​ഹം ബാ​ക്കി​യാ​ക്കി​യാ​ണ്​ അ​ദ്ദേ​ഹം യാ​ത്ര​യാ​വു​ന്ന​ത്.

എൻ.കെ. പ്രേമചന്ദ്രൻ എം.പി

 

പാ​ർ​ട്ടി അ​ച്ച​ട​ക്ക​ത്തോ​ട്​ ക​ല​ഹി​ച്ച രാ​ഷ്​​ട്രീ​യ​ക്കാ​ര​ൻ

‘എ​​​െൻറ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനങ്ങളിലൊന്നായിരുന്നു 2008 ജൂ​ൈല 23. ‘പാർട്ടി താൽപര്യം ബലികഴിച്ചതിന്’ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന്​ എന്നെ പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞത്​ അന്നാണ്​. അതോടെ പാർട്ടിയുമായി നാൽപതോളം വർഷമായി നിലനിന്ന ബന്ധം പൊലിഞ്ഞു. പാർട്ടി പിന്തുണയുള്ള കക്ഷിരഹിതനായി 1971ൽ ലോക്​സഭയിലേക്ക്​ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു സഖാവ്​ പ്രമോദ്​ ദാസ്​ ഗുപ്​ത എന്നോട്​ അംഗമാകാൻ ആവശ്യപ്പെട്ടത്​. പാർട്ടിയുടെ പ്രേരകശക്തിയും പ്രചോദനവുമായിരുന്ന അദ്ദേഹത്തി​​​െൻറ ആവശ്യം നിരസിക്കാവുന്നതായിരുന്നില്ല. പാർട്ടി അംഗത്വമെടുത്തത്​ എ​െന്ന ഏറെ സന്തോഷിപ്പിച്ചു.’’

2008 ആഗസ്​റ്റ്​ ഒന്നിന്​ സ്​പീക്കർ സോമനാഥ്​ ചാറ്റർജി പുറത്തിറക്കിയ നീണ്ട കത്തി​​​െൻറ ആമുഖമാണിത്. അമേരിക്കയുമായുള്ള ആണവകരാറി​​​െൻറ പേരിൽ യു.പി.എ സർക്കാറിനുള്ള പിന്തുണ ഇടതുപാർട്ടികൾ പിൻവലിച്ചപ്പോൾ പാർട്ടിയോ പദവിയോ വലുത്​ എന്ന ചോദ്യത്തിനു മുന്നിൽ സോമനാഥ്​ ചാറ്റർജിയുടെ ഉത്തരം പാർട്ടി എന്നായില്ല; സ്​പീക്കർ സ്​ഥാനം അദ്ദേഹം വി​െട്ടാഴിഞ്ഞില്ല. ആ ‘ധിക്കാര’ത്തിന്​ ബലിനൽകേണ്ടിവന്നത്​ താൻ ഏറെ ഇഷ്​ടപ്പെട്ട കമ്യൂണിസ്​റ്റുകാരനെന്ന മേൽവിലാസമായിരുന്നു.

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച്​, 18 വർഷത്തോളം അഭിഭാഷകനായി കറുത്ത ഗൗണിട്ടുനടന്ന പയ്യനെ രാഷ്​ട്രീയത്തിലേക്കു കൈപിടിച്ചുകൊണ്ടുവന്നതിൽ ജ്യോതി ബസുവിനും പങ്കുണ്ട്​. ആ ജ്യോതി ബസുപോലും സ്​പീക്കർ പദവി രാജിവെച്ച്​ പാർട്ടിക്കൊപ്പം നിൽക്കാനായിരുന്നു ആവശ്യപ്പെട്ടത്​. സ്​പീക്കർ നിഷ്​പക്ഷനാണെന്നും  ജനാധിപത്യത്തിൽ ത​​​െൻറ പദവി എല്ലാവർക്കും അവകാശ​െപ്പട്ടതാണെന്നുമായിരുന്നു സോമനാഥ്​ ചാറ്റർജിയുടെ നിലപാട്​​. എന്നാൽ, 39ാമത്തെ വയസ്സിൽ പാർട്ടി അംഗമായ അദ്ദേഹം സി.പി.എം ജനറൽ ​െസക്രട്ടറി പ്രകാശ്​ കാരാട്ടി​​​െൻറ ഉറച്ച നിലപാടിനു മുന്നിൽ 80ാം വയസ്സിൽ പാർട്ടിക്ക്​ പുറത്തായി.

1971ൽ ആദ്യമായി പാർലമ​​െൻറ്​ അംഗമായസമയത്ത്​ സഭയെ കിടിലംകൊള്ളിച്ച അ​േദ്ദഹത്തി​​​െൻറ പ്രസംഗം ഭാവിയിലെ നേതാവി​​​െൻറ വരവറിയിച്ചു. പാർട്ടിയിലെ 40 വർഷത്തിനിടയിൽ പത്തുതവണ ലോക്​സഭയിലേക്കു തെര​െഞ്ഞടുക്ക​െപ്പട്ട അ​േദ്ദഹം 14ാം ലോക്​സഭയിൽ 2004 ജൂൺ നാലിനാണ്​ സ്​പീക്കറായത്​. മുൻഗാമികളിൽനിന്ന്​ ഭിന്നമായി സ്​പീക്കറുടെ അധികാരപ്രയോഗത്തിൽ തിളങ്ങിയ അദ്ദേഹത്തിന്​ ഒടുവിൽ പാരയായതും ആ പദവിതന്നെ. 

പദവി രാജിവെക്കണമെന്ന തീരുമാനം അനുസരിച്ചില്ല, സ്​പീക്കറായശേഷം കമ്യൂണിസ്​റ്റ്​​കാരനു  നിരക്കുന്ന രീതിയിലല്ല പെരുമാറ്റം, സഭയിൽ പാർട്ടി എം.പിമാരോട്​ ​േക്ഷാഭിച്ചു, അവർക്കു സംസാരിക്കാൻ അവസരംനൽകിയില്ല, കോൺഗ്രസ്​ നേതൃത്വവുമായി കുടുതൽ അടുത്തു, വിശ്വാസപ്രമേയ ചർച്ചയിൽ സർക്കാറിനു നിലപാട്​ വ്യക്തമാക്കാൻ കൂടുതൽ സമയം അനുവദിച്ചു-സോമനാഥ്​ ചാറ്റർജിക്കെതിരെ സി.പി.എം പുറപ്പെടുവിച്ച കുറ്റപത്രത്തിലെ പ്രധാന ആരോപണങ്ങൾ ഇവയെല്ലാമായിരുന്നു​. ‘നിയമസഭ സ്​പീക്കർമാരെപ്പോലെ ലോക്​സഭ സ്​പീക്കറും കക്ഷിരാഷ്​ട്രീയത്തിന്​ അതീതനാണ്​. സ്​പീക്കർ ഒരു പാർട്ടി​േയാടും കൂറുപുലർത്തരുത്​, എന്നെ സ്​പീക്കറായി നിർ​േദശിക്കുന്നത്​ 18 നാമനിർദേശ പത്രികളായിരുന്നു. യു.പി.എയും പ്രതിപക്ഷവും  പിന്തുണച്ചാണ്​ സ്​പീക്കർ പദവിയിലെത്തിയത്​. എല്ലാവരുടെയും പാർലമ​​െൻററി സ്വത്താണ്​ ഞാൻ. ഒരു സൂപ്രഭാതത്തിൽ പാർട്ടി പറയു​േമ്പാൾ ഇൗ പദവിയിൽനിന്ന്​ എനിക്ക്​ ഇറങ്ങിപ്പോരാൻ പറ്റില്ല.’ -സോമനാഥ്​ ചാറ്റർജിയുടെ നിലപാടിന്​ മയമില്ലായിരുന്നു.

പാർട്ടിക്കനഭിമതനായി ലോക്​സഭ കാലാവധി പൂർത്തിയാകുംവരെ സ്​പീക്കർ പദവിയിൽ തുടർന്ന അദ്ദേഹം ലോക്​സഭ പിരിയു​േമ്പാൾ നടന്ന വിടവാങ്ങൽ പ്രസംഗത്തിൽ ത​​​െൻറ യാത്രയും അവസാനത്തിലേക്ക്​ എത്തുകയാണെന്ന്​ പറഞ്ഞതും യാഥാർഥ്യമാവുകയാണ്​. ഒടുവിൽ കമ്യൂണിസ്​റ്റുകാരനല്ലാതെ അദ്ദേഹം വിടപറഞ്ഞിരിക്കുന്നത്​.
 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Somnath Chatterjeearticles
News Summary - somnath chatterjee-article
Next Story