സിറിയയിൽ ആഭ്യന്തരയുദ്ധം അന്തിമ ഘട്ടത്തിലാണ്. അപ്പോഴും ഇസ്രാേയൽ ഡമസ്കസിെൻറ പ്രാന്തങ്ങളിൽ ബോംബുകൾ വർഷി ച്ചുകൊണ്ടേയിരിക്കുന്നു. ഇറാെൻറ താവളങ്ങൾക്കുനേരെയാണത്രെ ആക്രമണം. ഇറാനാകട്ടെ, സിറിയയുടെ ആവശ്യപ്രകാരമാണ് അ വിടെ തമ്പടിച്ചിരിക്കുന്നത്. ബശ്ശാറുൽ അസദിെൻറ ഭരണം നിലനിർത്താൻ ഇറാനും റഷ്യയുമാണല്ലോ താങ്ങായിനിന്നത്. അവസാന ം തുർക്കിയും അവരുടെ പങ്ക് വഹിച്ചു. എന്തുതന്നെയായാലും, ഇറാൻ താവളങ്ങൾക്കു നേരെ ഇസ്രായേൽ ബോംബുകൾ വർഷിക്കുന്നതിന ു ഒരു ന്യായീകരണവുമില്ല. വീട്ടിൽ വന്ന അതിഥിയെ അയൽവീട്ടുകാരൻ ആക്രമിക്കുന്നതിനു തുല്യമാണിത്. ഇറാൻ തിരിച്ചടിക്കു മെന്ന് പറയുന്നു. പക്ഷേ, അതൊരു മഹായുദ്ധത്തിലേക്കു നയിക്കുമോ എന്നതാണ് സന്ദേഹമുളവാക്കുന്ന കാര്യം. യുദ്ധം തുടങ് ങിയാൽ റഷ്യയും അമേരിക്കയുമൊക്കെ പങ്കുചേരുകയാണെങ്കിൽ, അത് വമ്പിച്ചൊരു വിപത്തായി, ഒരുപക്ഷേ പശ്ചിമേഷ്യയെ ഒന്നടങ ്കം തീനാളങ്ങൾ വിഴുങ്ങുന്നതിനു ലോകം സാക്ഷിയാകേണ്ടി വരുമോ എന്നാണ് നിരീക്ഷകർ ആകുലപ്പെടുന്നത്.
അറബ് രാഷ്ട് രങ്ങളെ കൈയിലെടുത്തു പശ്ചിമേഷ്യയിൽ ആധിപത്യമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ. അതിനവർക്ക് അമേരിക്കയുടെ സർവ ആശീർവാദങ്ങളുമുണ്ട്. മേഖലയിലെ പല രാഷ്ട്രങ്ങളുടെയും പിന്തുണ അവർ നേടിക്കഴിഞ്ഞു. ശക്തമായൊരു ആണവ ശക്തിയായി നിലെകാണ്ട്, ഫലസ്തീെൻറ ഭൂമി ഏതാണ്ട് മുക്കാൽ ഭാഗത്തോളം കൈയേറി കോളനികൾ പണിതുകൊണ്ടിരിക്കുന്ന ഇസ്രായേലിനെ തടയുവാനോ എതിർക്കുവാനോ അറബ് രാഷ്ട്രങ്ങൾക്കൊന്നും ശക്തിയില്ലെന്നതാണ് സത്യം. അവരുമായി ഏറ്റുമുട്ടാൻ സന്നദ്ധമായിരുന്നത് ഇറാഖാണ്. അതുകൊണ്ടുതന്നെയാണ് ഇറാഖിനെ അമേരിക്ക തകർത്തത്. ഇന്നുള്ളത് ഇറാനാണ്. ഇസ്രായേലിെൻറ സുരക്ഷക്കുവേണ്ടിയാണ് ഇറാൻ ഒരു നിലക്കും ഒരു ആണവ ശക്തിയായി ഉയർന്നുകാണരുതെന്ന് അമേരിക്ക ശഠിക്കുന്നത്. ഡോണൾഡ് ട്രംപിെൻറ ഭരണകൂടത്തെ -റിപ്പബ്ലിക്കൻ പാർട്ടിയെ- താങ്ങിനിർത്തുന്നത് യാഥാസ്ഥിതിക ക്രിസ്ത്യാനികളിലെ ഇവാഞ്ചലിക്കൽ വിഭാഗമാണ്. ഇവരുടെ വിശ്വാസപ്രകാരം ഇസ്രായേൽ ദൈവം ജൂതന്മാർക്ക് വരദാനമായി നൽകിയതാണ്. വിശ്വാസം വിമർശനങ്ങൾക്ക് വിധേയമല്ലല്ലോ. ഇതാണ് സയണിസ്റ്റുകളുടെ തുറുപ്പ്ശീട്ട്. എന്നാൽ, സിറിയയിൽ റഷ്യയും ഇറാനും ഒരുമിച്ചുനിന്നത് ഇസ്രായേലിനെ പരുങ്ങലിലാക്കിയിട്ടുണ്ട്. കൂടെ തുർക്കിയുടെ ശക്തമായ സാന്നിധ്യവും.
സിറിയയിൽ നിന്നും അമേരിക്കൻ സേന പിൻവാങ്ങാൻ തീരുമാനിച്ചതാണ് ഇസ്രായേലിനെ അലോസരപ്പെടുത്തുന്നത്. ഡമസ്കസിലെ ഇറാെൻറ സാന്നിധ്യം അവർ ഭയപ്പെടുന്നു. ഇതിനൊരു പരിഹാരം തേടിക്കൊണ്ടാണ് ഇവാഞ്ചലിക്കൽ വിഭാഗത്തിെൻറ പ്രതിനിധികൂടിയായ മൈക് പോംപിയോ അറബ് രാഷ്ട്രങ്ങളിൽ പര്യടനം നടത്തിയത്. ഇത്രയും കാലം അമേരിക്ക ഇറാനെ നിയന്ത്രിച്ചു നിർത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂവത്രെ! എന്നാൽ, ഇനി ഇറാനെ നേരിടാൻ തന്നെയാണ് അവരുടെ തീരുമാനം. ഇതിന് സൈനിക ഇടപെടൽ അനിവാര്യമാണ്. ശിയ-സുന്നി പ്രശ്നം ഉയർത്തിക്കാട്ടി സുന്നി രാഷ്ട്രങ്ങളെ ‘നാറ്റോ’ പോലുള്ളൊരു ശക്തിയാക്കി ഇറാനെതിരെ അണിനിരത്താനാണ് ട്രംപ് ആലോചിക്കുന്നത്. ഈ തന്ത്രത്തിന് ഗുണഫലങ്ങൾ പലതുണ്ട്. ഏറ്റവും ചുരുങ്ങിയത് ഇറാനെ ഒരു അനുരഞ്ജനത്തിനു സന്നദ്ധമാക്കിയാൽ അതുവഴി അമേരിക്കയും ഇസ്രായേലും ഉദ്ദേശിക്കുന്നവിധം ആണവകരാർ തിരുത്തി എഴുതുവാനാകും.
ജനുവരി 20, 21 തീയതികളിൽ ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണം ഇറാെൻറ താവളങ്ങൾ തകർക്കാനായിരുന്നത്രെ. എന്നാൽ, സിറിയയുടെ യു.എൻ സ്ഥാനപതി ബശ്ശാർ ജഅ്ഫരി സിറിയ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതോടെ തെൽഅവീവിനു ചുറ്റും ‘അയേൺ ഡോം’ എന്ന പ്രതിരോധ സിസ്റ്റം സ്ഥാപിച്ചിരിക്കുകയാണ് ഇസ്രായേൽ. െറവല്യൂഷനറി ഗാർഡിെൻറ കീഴിലുള്ള ‘അൽ ഖുദ്സി ’െൻറ നായകൻ ഖാസിം സുലൈമാനി പ്രഖ്യാപിക്കുന്നതനുസരിച്ച് ഇറാെൻറ തിരിച്ചടി ശക്തവും ഇസ്രായേലിനെ പൂർണമായും ഇളക്കി മറിക്കുന്നതുമായിരിക്കും. ചോദ്യം ചെയ്യപ്പെടാതെ ജൈത്രയാത്ര നടത്തുന്ന ഇസ്രാേയലിനു ആദ്യമായിട്ടായിരിക്കും വലിയൊരു ശത്രു സേനയെ നേരിടേണ്ടി വരുക. ഏപ്രിൽ മാസത്തിലാണല്ലോ ഇസ്രായേലിലെ തെരഞ്ഞെടുപ്പ്. ഇതാണ് നെതാന്യാഹുവിന് പേടി.
നാട്ടിലെ രാഷ്ട്രീയ ചേരിതിരിവുകളെക്കുറിച്ചു അമേരിക്കൻ ഭരണകർത്താക്കൾ വിദേശങ്ങളിൽ വിഴുപ്പലക്കാറുണ്ടായിരുന്നില്ല. എന്നാൽ, മൈക് പോംപിയോവിെൻറ പ്രസംഗത്തിൽ അധിക പങ്കും ഒബാമയുടെ 2009 ലെ കയ്റോ പ്രസംഗത്തെ വിമർശിക്കാനാണദ്ദേഹം ചെലവഴിച്ചത്. ബി.ബി.സി യുടെ മിഡിലീസ്റ്റ് ബ്യൂറോ ചീഫ് പോൾ ഡനഹർ വിലയിരുത്തിയതുപോലെ പ്രസംഗം കേവലം ഇസ്രായേലിനെ പ്രീണിപ്പിക്കുന്നതും ഇറാനെ കുറ്റപ്പെടുത്തുന്നതുമായിരുന്നു. ദീർഘമായ പ്രസംഗത്തിൽ ‘ജനാധിപത്യ’മെന്നു ഒരിക്കൽ മാത്രം പരാമർശിക്കുകയുണ്ടായി. ‘സമത്വം’, ‘മനുഷ്യാവകാശം’എന്നിവ പൂർണമായും ഒഴിവാക്കപ്പെട്ടു. ബ്രൂക്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിെൻറ മുതിർന്ന വക്താവ് ശാദിഹാമിദിെൻറ അഭിപ്രായത്തിൽ അമേരിക്കൻ വിദേശനയത്തെക്കുറിച്ചു ഇത്രയും മോശമായൊരു പ്രസംഗം അദ്ദേഹം കേട്ടിട്ടില്ലത്രെ.
മൈക് പോംപിയോവിെൻറ പ്രസംഗം ശ്രവിച്ചപ്പോൾ ഓർമവന്നത് 1945 ഫെബ്രുവരിയിൽ സൂയസ് കനാലിെൻറ വിശാലമായ പരപ്പിൽ യു.എസ്.എസ് ക്യുൻസിൽ നടന്ന ഒരഭിമുഖമാണ്. ഫ്രാൻക്വിലിൻ റൂസ്വെൽറ്റും അബ്ദുൽഅസീസ് രാജാവും ഭാവിയെക്കുറിച്ചു സ്വപ്നങ്ങൾ നെയ്തു. വിലപേശ ലിനു പിശാചുക്കൾ സാക്ഷ്യംവഹിച്ചിരിക്കണം! അങ്ങനെ, അമേരിക്ക മൊഴിഞ്ഞു: അറബ് രാഷ്ട്രങ്ങൾക്ക് ഞങ്ങൾ സൈനിക സുരക്ഷ ഉറപ്പുനൽകുന്നു. പകരം, അറബ് രാഷ്ട്രങ്ങൾ അമേരിക്കക്കു എണ്ണ നൽകണം . ഏഴു ദശകങ്ങൾക്കു ശേഷവും അമേരിക്കയുടെ വിദേശ നയത്തിെൻറ കാതൽ ഇതു തന്നെയാണ്.
പശ്ചിമേഷ്യയിൽ അമേരിക്കൻസേന അധിനിവേശം നടത്തുകയല്ലെന്നും, ഗൾഫ്-അറബ് രാഷ്ട്രങ്ങളെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയാണെന്നും പറയുമ്പോൾ പോംപിയോ ഉള്ളറിഞ്ഞു ചിരിച്ചു. അറബ് സമൂഹം അജ്ഞരും ഓർമ കുറഞ്ഞവരുമാണെന്ന ബോധ്യമായിരുന്നു അദ്ദേഹത്തിന്. അമേരിക്ക ഇറാഖ് കീഴടക്കി, ലിബിയയെ നശിപ്പിച്ചു, യമനും അഫ്ഗാനിസ്താനും നാമാവശേഷമാക്കി. ട്രംപ് തന്നെ ഏഴ് ട്രില്യൻ ഡോളർ മേഖലയിൽ യുദ്ധങ്ങളിൽ ചെലവഴിച്ചതായി പരിതപിച്ചു! മൂന്നു മില്യൺ ഇറാഖികളെയും മുപ്പതിനായിരം ലിബിയക്കാരെയും പത്തു ലക്ഷം അഫ്ഗാനികളെയും കൊന്നൊടുക്കി! ഇന്ന് നാല് രാഷ്ട്രങ്ങളിൽ- സിറിയ, ലിബിയ, ഇറാഖ്, യമൻ- എന്നിവിടങ്ങളിൽ തുടരുന്ന രക്തപങ്കിലമായ മനുഷ്യക്കുരുതിയാണോ അമേരിക്ക വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം!
അമേരിക്ക സിറിയയിൽ നിന്നും പിന്മാറുന്നത് കുഴപ്പങ്ങൾക്കു ഇടംനൽകുമെന്ന് പ്രഖ്യാപിക്കുക വഴി പോംപിയോ തീവ്രവാദികൾക്ക് വിത്തുകൾ വിതരണം ചെയ്യുന്നതായി നിരീക്ഷിക്കപ്പെടുന്നു. കക്ഷിവഴക്കുകൾക്കും വിഘടനവാദങ്ങൾക്കും തിരികൊളുത്തുന്നതിലൂടെ അറബ് രാഷ്ട്രങ്ങളെ തകർക്കുകയല്ലാതെ പുനർനിർമാണ പ്രവർത്തനങ്ങളിൽ അമേരിക്ക പങ്കുചേരുന്നുണ്ടോ? പിന്നെ എന്താണാവോ അറബികളെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുക എന്നതുകൊണ്ട് പോംപിയോ അർഥമാക്കിയത്!