Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനി​ദ്രാ​വി​ഹീ​നം ഇ​നി...

നി​ദ്രാ​വി​ഹീ​നം ഇ​നി മോ​ദി​യു​ടെ രാ​വു​കൾ

text_fields
bookmark_border
നി​ദ്രാ​വി​ഹീ​നം ഇ​നി മോ​ദി​യു​ടെ രാ​വു​കൾ
cancel

പ​ര​മ്പ​രാ​ഗ​ത രാ​ഷ്​​ട്രീ​യ​വൈ​രി​യാ​യ സ​മാ​ജ്​വാ​ദി പാർട്ടി​യു​മാ​യു​ള്ള സ​ഖ്യം പ്ര​ഖ്യാ​പി​ച്ച വാർത ്ത​സ​മ്മേ​ള​ന​ത്തി​ൽ ബ​ഹു​ജ​ൻ സ​മാ​ജ് പാർട്ടി നേ​താ​വ് മാ​യാ​വ​തി പ​റ​ഞ്ഞു: ‘‘ഈ ​വാർത്ത​സ​മ്മേ​ള​നം പ്ര​ധാ ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി​ക്കും ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​ക്കും ഉ​റ​ക്ക​മി​ല്ലാ രാ​വു​കൾ സ​മ്മ ാ​നി​ക്കും.’’ എ​ല്ലാം ക​ണ​ക്കു​കൂ​ട്ടി​യു​ള്ള ഒ​ട്ടും അ​തി​ശ​യോ​ക്തി ക​ല​രാ​ത്ത പ്ര​സ്താ​വ​ന​യാ​ണ​ത്. ക​ണ ​ക്കി​ലെ ക​ളി ബി.​ജെ.​പി​യി​ൽനി​ന്നാ​ണ് പ​ഠി​ച്ച​തെ​ന്ന് മാ​യാ​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​മാ​ജ് വ ാ​ദി പാ​ർട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞ​ത് ചേർത്തു​വാ​യി​ക്കു​മ്പോ​ൾ കാ​ര്യം കു​റെ​ക്കൂ​ടി വ്യ​ ക്​​തം. ഉ​ത്തർപ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​തി​റ്റാ​ണ്ടു​ക​ൾ കു​ത്ത​ക​യാ​ക്കി​യ ഗോ​ര ​ഖ്പു​രി​ലും ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ ഒ​ഴി​ഞ്ഞു​കൊ​ടു​ത്ത ഫൂ​ൽപു​രി​ലും മാ​യാ​വ​തി​ യും അ​ഖി​ലേ​ഷും ബി.​ജെ.​പി​യെ നി​ലംപ​രി​ശാ​ക്കി​യ​ത് ക​ണ​ക്കു​വെ​ച്ചു​ള്ള ക​ളി​യി​ലാ​ണ്. എ​സ്.​പി-ബി.​എ​സ്.​പി സ​ഖ്യ​ത്തി​െ​ൻ​റ പ്രാ​ധാ​ന്യം മ​ന​സ്സി​ലാ​ക്കു​ന്ന​തിൽ പ​രാ​ജ​യ​പ്പെ​െ​ട്ട​ന്ന് അ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് തു​റ​ന്നുപ​റ​ഞ്ഞ​താ​ണ്. 403 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ 312ഉം ​തൂ​ത്തു​വാ​രി​യ ബി.​ജെ.​പി സ്വ​ന്തം എം.​പി​മാ​രെ മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​ക്കി​യ​പ്പോ​ൾ ഒ​ഴി​വുവ​ന്ന സീ​റ്റു​ക​ളി​ലേ​ക്കാ​യി​രു​ന്നു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ശേ​ഷം ഈ ​ലോ​ക്സ​ഭ​യി​ലേ​ക്ക് ഉ​ത്ത​ർപ്ര​ദേ​ശി​ൽനി​ന്നു​ള്ള ആ​ദ്യ മു​സ്​​ലിം എം.​പി​യെ കൈ​രാ​ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിൽ അ​ജി​ത്​ സി​ങ്ങി​െ​ൻ​റ രാ​ഷ്​​ട്രീ​യ ​ലോ​ക്ദ​ളി​െ​ൻ​റ ബാ​ന​റി​ൽ എ​ത്തി​ച്ചും ബി.​എ​സ്.​പി​യും എ​സ്.​പി​യും ഈ ​ക​ളി ആ​വർത്തി​ച്ചു. ഇ​രു ​പാർട്ടി​ക​ളും ഒൗ​ദ്യോ​ഗിക സ​ഖ്യ​ത്തി​ലാ​കാ​തെ ധാ​ര​ണ​യി​ലെ​ത്തി​യ​പ്പോ​ഴേ ദ​യ​നീ​യ​മാ​യി​രു​ന്നു ബി.​ജെ.​പി​യു​ടെ സ്ഥി​തി​യെ​ങ്കി​ൽ ഒൗ​ദ്യോ​ഗി​ക സ​ഖ്യം ഉ​ത്തർപ്ര​ദേ​ശിൽ എ​ന്തു മാ​ത്രം ഉ​റ​ക്കംകെ​ടു​ത്തു​മെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

വൈ​ര​ത്തി​െ​ൻ​റ ക​ന​ലും മോ​ദി​ക്കു​ള്ള മ​റു​പ​ടി​യും
ബി.​എ​സ്.​പി​ക്കും എ​സ്.​പി​ക്കു​മി​ട​യി​ലു​ള്ള കു​ടി​പ്പ​ക കാൽനൂ​റ്റാ​ണ്ടാ​യി ക​ത്തിനി​ൽക്കു​മ്പോ​ഴാ​ണ് പ​ര​സ്പ​ര​വൈ​ര​ത്തി​െ​ൻ​റ ക​ന​ലു​കൾക്കുമേൽ മാ​യാ​വ​തി​യും അ​ഖി​ലേ​ഷ് യാ​ദ​വും സ​ഖ്യ​ത്തി​ലൂ​ടെ വെ​ള്ളം കോ​രി​യൊ​ഴി​ച്ച​ത്. 1995ൽ ​ബി.​എ​സ്.​പി മു​ലാ​യം സ​ർക്കാ​റി​നു​ള്ള പി​ന്തു​ണ പി​ൻവ​ലി​ച്ച​തി​ന് സ​മാ​ജ്​വാ​ദി പ്ര​വർത്ത​കർ ല​ഖ്നോ ​െഗ​സ്​​റ്റ്​ ഹൗ​സിൽ മാ​യാ​വ​തി​യെ കാ​യി​ക​മാ​യി നേ​രി​ട്ട​തോ​ടെ തു​ട​ങ്ങി​യ​താ​ണ് ഇ​രു​കൂ​ട്ടർക്കു​മി​ട​യി​ലെ വൈ​രം. ഉ​ത്തർപ്ര​ദേ​ശു​കാർക്ക്​ മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത ല​ഖ്നോ ​െഗ​സ്​​റ്റ്​ ഹൗ​സ് സം​ഭ​വം വാ​ർത്ത​സ​മ്മേ​ള​ന​ത്തിൽ ഓ​ർമി​പ്പി​ച്ച മാ​യാ​വ​തി അ​തി​നും മു​ക​ളി​ലാ​ണ് രാ​ജ്യ​താ​ൽപ​ര്യ​മെ​ന്നും അ​തുകൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു സ​ഖ്യ​മെ​ന്നും പ്ര​ത്യേ​കം എ​ടു​ത്തുപ​റ​ഞ്ഞു. എ​ല്ലാം കേ​ട്ട്, ബ​ഹൻജി​യോ​ടു​ള്ള അ​വ​ഹേ​ള​നം ത​ന്നോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ് അ​ഖി​ലേ​ഷ് പ​ക്വ​ത​യാ​ർന്ന ഒ​രു രാ​ഷ്​​ട്രീ​യ നേ​താ​വി​െ​ൻ​റ റോ​ളി​ലേ​ക്കു​യ​രു​ക​യും ചെ​യ്തു.

മാ​യാ​വ​തി​യെക്കൊ​ണ്ട് അ​ത്ര​യും പ​റ​യി​ച്ച​ത് ന​രേ​ന്ദ്ര മോ​ദി​യാ​ണ്. ആ​ഗ്ര​യിൽ ഈ ​മാ​സം ഒ​മ്പ​തി​ന് ന​ട​ന്ന റാ​ലി​യിൽ മോ​ദി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​ണ് മാ​യാ​വ​തി ന​ൽകി​യ​ത്. ല​ഖ്നോ ​െഗ​സ്​​റ്റ്​ ഹൗ​സ് സം​ഭ​വ​ത്തി​നുശേ​ഷം സ​മാ​ജ്​വാ​ദി പാ​ർട്ടി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാൻ ബ​ഹ​ൻജി​ക്ക് എ​ങ്ങ​നെ ക​ഴി​യു​ന്നു​വെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ ചോ​ദ്യം. ഉ​ത്തർപ്ര​ദേ​ശി​ൽ ബി.​എ​സ്​.പി​യും എ​സ്.​പി​യും ത​മ്മിൽ സ​ഖ്യ​മു​ണ്ടാ​യാ​ൽ പി​ന്നെ കേ​ന്ദ്ര​ത്തിൽ അ​ടു​ത്ത സ​ർക്കാർ ത​ങ്ങ​ളു​ടേ​താ​യി​രി​ക്കി​ല്ലെ​ന്ന് ബി.​ജെ.​പി​യി​ൽ ന​ന്നാ​യ​റി​യു​ക മോ​ദി​ക്കും അ​മി​ത് ഷാ​ക്കു​മാ​ണ്. അ​തുകൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു സ​ഖ്യം രൂ​പ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ ത​ന്ത്ര​ങ്ങ​ളും ഇ​രു​വ​രും പ​യ​റ്റി​യ​ത്. കേ​ന്ദ്ര ഏ​ജ​ൻസി​ക​ളെ ഉ​പ​യോ​ഗി​ച്ച് ഇ​രു കൂ​ട്ട​രെ​യും അ​ക​റ്റി നി​ർത്താൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളൊ​ന്നും ഫ​ലംക​ണ്ടി​ല്ല. ഒ​രു ര​ക്ഷ​യു​മി​ല്ലെ​ന്ന് വ​ന്ന​പ്പോ​ഴാ​ണ് മോ​ദി ആ​ഗ്ര റാ​ലി​യിൽ അ​ങ്ക​ലാ​പ്പ്​ പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച​ത്.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​വ​രു​ടേ​തുകൂ​ടി​യാ​ണ്
ദ​ക്ഷി​ണേ​ന്ത്യ​യിൽ നാ​മാ​വ​ശേ​ഷ​മാ​കു​ക​യും ഉ​ത്ത​രേ​ന്ത്യ​യിൽ ഹി​ന്ദു​ത്വ സം​സ്ഥാ​ന​ങ്ങ​ൾപോ​ലും കാ​ലി​ന​ടി​യി​ൽനി​ന്ന് ഒ​ലി​ച്ചു​പോ​കു​ക​യും ചെ​യ്ത ബി.​ജെ.​പി​ക്ക് 2019നെ ​നേ​രി​ടാ​നു​ള്ള ക​ച്ചി​ത്തു​രു​മ്പാ​യി​രു​ന്നു ഉ​ത്ത​ർപ്ര​ദേ​ശ്. ഉ​ത്തർപ്ര​ദേ​ശും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ ബി.​ജെ.​പി​ക്കൊ​പ്പം നി​ൽക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടാ​വു​ന്ന നിർണാ​യ​ക​മാ​യ മ​റ്റൊ​രു സം​സ്ഥാ​ന​വും ഇ​നി​യി​ല്ല. 80 മ​ണ്ഡ​ല​ങ്ങ​ളിൽ ആൾബ​ല​വും പ​ണ​ച്ചെ​ല​വും എ​സ്.​പി​യും ബി.​എ​സ്.​പി​യും പ​കു​തി മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ 37 സീ​റ്റു​കൾ ഇ​ക്കു​റി ബി.​ജെ.​പി​ക്ക് ഉ​റ​പ്പാ​യും ന​ഷ്​​ട​പ്പെ​ടും. ക​ഴി​ഞ്ഞ ത​വ​ണ​ത്തെപ്പോ​ലെ ഒ​രു മോ​ദിത​രം​ഗ​മി​ല്ലാ​ത്ത​തും വി​രു​ദ്ധ വോ​ട്ടു​ക​ൾ സ​ഖ്യ​ത്തി​െ​ൻ​റ സ്ഥാ​നാ​ർഥി​ക്ക് വീ​ഴു​ന്ന​തും ബി.​ജെ.​പി​ക്ക് ഏൽക്കു​ന്ന ആ​ഘാ​ത​ത്തി​െ​ൻ​റ ആ​ഴം വ​ർധി​പ്പി​ക്കും.

ലോ​ക്സ​ഭ​യി​ലേ​ക്ക് ഏ​റ്റ​വും കൂടു​തൽ എം.​പി​മാ​രെ അ​യ​ക്കു​ന്ന ഈ ​സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി​യെ പു​റ​ന്ത​ള്ളാ​ൻ രാ​ജ്യ​ത്തെ പ്ര​ധാ​ന പ്ര​തി​പ​ക്ഷക​ക്ഷി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​ലൂ​ടെ വ​രാ​ൻ പോ​കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ രാ​ഷ്​​ട്രീ​യ ​സ​മ​വാ​ക്യംകൂ​ടി​യാ​ണ് ഈ ​ര​ണ്ട് പ്രാ​ദേ​ശി​ക ക​ക്ഷി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​കു​തി​യി​ലേ​റെ സം​സ്ഥാ​ന​ങ്ങ​ളിൽ കോ​ൺഗ്ര​സി​ന് ഒ​രു വി​ല​പേ​ശ​ലി​നു​ള്ള ശേ​ഷി​യി​ല്ല എ​ന്ന് മാ​യാ​വ​തി​യും അ​ഖി​ലേ​ഷും വി​ളി​ച്ചു​പ​റ​ഞ്ഞു. പ​ശ്ചി​മ​ ബം​ഗാ​ളി​ലെ ബ​ല​ത്തി​ൽ മ​മ​ത ബാ​നർജി​യും ആ​ന്ധ്ര​പ്ര​ദേ​ശി​ലെ മി​ക​വി​ൽ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വും ദേ​ശീ​യ രാ​ഷ്​​ട്രീ​യ​ത്തിൽ വ​ഹി​ക്കു​ന്ന റോ​ളു​ക​ളി​ലേ​ക്ക് ഉ​ത്തർപ്ര​ദേ​ശി​ലെ തി​ണ്ണ​ബ​ല​വു​മാ​യി ത​ങ്ങ​ളി​രു​വ​രും വ​രു​മെ​ന്നാ​ണ് മാ​യാ​വ​തി​യും അ​ഖി​ലേ​ഷും കോ​ൺഗ്ര​സി​നെ ഓർമി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ൺഗ്ര​സിൽനി​ന്ന് ത​ങ്ങൾക്കൊ​ന്നും ല​ഭി​ക്കാ​നി​ല്ലെ​ന്ന് മാ​യാ​വ​തി പ​റ​ഞ്ഞ​ത് 2017ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹുൽ-അ​ഖി​ലേ​ഷ് ജോടി ഏ​റ്റു​വാ​ങ്ങി​യ പ​രാ​ജ​യ​ത്തി​െ​ൻ​റകൂ​ടി വെ​ളി​ച്ച​ത്തി​ലാ​ണ്.

38 സീ​റ്റു​ക​ൾ പ​ര​സ്പ​രം വീ​തംവെ​ച്ച ര​ണ്ടു നേ​താ​ക്ക​ളും സ​ഖ്യ​ത്തി​ൽ ഇ​ല്ലാ​തി​രു​ന്നി​ട്ടും അ​മേത്തിയും റാ​യ്ബ​റേ​ലി​യും കോ​ൺഗ്ര​സ് അ​ധ്യ​ക്ഷ​നും അ​മ്മ​ക്കു​മാ​യി മാ​റ്റി​വെ​ച്ചു. അ​ത് പോ​രെ​ന്ന് കോ​ൺഗ്ര​സി​ന് പ​റ​യാ​ൻ ആ​ത്മ​വി​ശ്വാ​സം ന​ൽകു​ന്ന മ​റ്റൊ​രു മ​ണ്ഡ​ല​വും ഉ​ത്തർപ്ര​ദേ​ശി​ലി​ല്ല. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​കു​തി​യി​ലേ​റെ സം​സ്ഥാ​ന​ങ്ങ​ളി​ലും ബി.​ജെ.​പി​ക്ക് ബ​ദൽ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളാ​ണെ​ന്നും അ​വ​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ ബി.​ജെ.​പി വി​രു​ദ്ധ രാ​ഷ്​​ട്രീ​യം സാ​ധ്യ​മ​ല്ലെ​ന്നു​മു​ള്ള യാ​ഥാർഥ്യ​ബോ​ധ​ത്തി​ലേ​ക്ക് കോ​ൺഗ്ര​സി​നെ കൊ​ണ്ടു​വ​രാൻ മാ​യാ​വ​തി​ക്കും അ​ഖി​ലേ​ഷി​നും ക​ഴി​ഞ്ഞു. ത​മി​ഴ്നാ​ട്, ക​ർണാ​ട​ക, ആ​ന്ധ്രപ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ഒ​ഡി​ഷ, ബി​ഹാർ, പ​ശ്ചി​മ ബം​ഗാൾ, ജ​മ്മു-ക​ശ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​ടേ​തുകൂ​ടി​യാ​ണ് വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന ബോ​ധ​വും ഇ​തുവ​ഴി കോൺഗ്ര​സി​നു​ണ്ടാ​കും.

ഈ ​അ​ടി കോൺഗ്ര​സ് ചോ​ദി​ച്ചുവാ​ങ്ങി​യ​ത്
മ​ധ്യ​പ്ര​ദേ​ശും രാ​ജ​സ്ഥാ​നും ഛത്തിസ്ഗ​ഢും നേ​ടി​യ ഗ​മ​യി​ൽ ബി.​ജെ.​പി വി​രു​ദ്ധ മു​ന്ന​ണി​യു​ടെ നേ​തൃ​സ്ഥാ​നം സ്വ​യം ഏ​റ്റെ​ടു​ത്ത കോൺഗ്ര​സ് അ​പ്ര​തീ​ക്ഷി​ത​മാ​യി ഏ​റ്റു​വാ​ങ്ങി​യ അ​ടി​യ​ല്ല ഇ​ത്. ആ ​തെ​ര​ഞ്ഞെ​ടു​പ്പു​കൾക്കി​ട​യി​ൽ കോൺഗ്ര​സി​െ​ൻ​റ നേ​താ​ക്ക​ൾത​ന്നെ മാ​യാ​വ​തി​യോ​ടും അ​ഖി​ലേ​ഷി​നോ​ടും ചോ​ദി​ച്ചു​വെ​ച്ച​താ​ണ്. മ​ധ്യ​പ്ര​ദേ​ശിൽ ക​മൽനാ​ഥും ദി​ഗ്​വി​ജ​യ്​ സി​ങ്ങും ചോ​ദി​ച്ച അ​ടി ഏ​റ്റു​വാ​ങ്ങേ​ണ്ടിവ​ന്ന​ത് ഉ​ത്ത​ർപ്ര​ദേ​ശിൽ രാ​ഹു​ലും സോ​ണി​യ​യും ആ​യെ​ന്നു മാ​ത്രം. മ​ധ്യ​പ്ര​ദേ​ശി​ൽ ബി.​എ​സ്.​പി​യും എ​സ്.​പി​യും എ​ന്താ​ണോ അ​തുത​ന്നെ​യാ​ണ് ഉ​ത്ത​ർപ്ര​ദേ​ശിൽ കോ​ൺഗ്ര​സ്. മ​ധ്യ​പ്ര​ദേ​ശിൽ എ​സ്.​പി​യെ​യും ബി.​എ​സ്.​പി​യെ​യും കൂ​ട്ടാ​തെ കോൺഗ്ര​സ് മു​ന്നോ​ട്ടു​പോ​യെ​ങ്കിൽ തി​രി​ച്ച് കോൺഗ്ര​സി​നെ കൂ​ട്ടാ​തെ ഉ​ത്തർപ്ര​ദേ​ശി​ൽ മത്സ​രി​ക്കാൻ എ​സ്.​പി-​ബി.​എ​സ്.​പി സ​ഖ്യ​ത്തി​ന് അ​വ​കാ​ശ​മു​ണ്ട്. ആ ​നി​ല​ക്കു​ള്ള മ​ധു​ര​പ്ര​തി​കാ​രംകൂ​ടി​യാ​ണ് ഇ​തെ​ന്ന് അ​റി​യാ​വു​ന്ന​തുകൊ​ണ്ടാ​ണ് വീ​ണ്ടു​മൊ​രു പ്ര​കോ​പ​ന​ത്തി​ന് മു​തി​രാ​തെ രാ​ഹുൽ ഗാ​ന്ധി ശാ​ന്ത​ചി​ത്ത​നാ​യി പ്ര​തി​ക​രി​ച്ച​ത്. സ്വ​ന്തം സ​ഖ്യ​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള മാ​യാ​വ​തി​യു​ടെ​യും അ​ഖി​ലേ​ഷി​െ​ൻ​റ​യും അ​വ​കാ​ശം വ​കവെ​ച്ചു​കൊ​ടു​ത്ത​ത്. കോൺഗ്ര​സ് സ​ഖ്യ​ത്തി​ലു​ണ്ടാ​യാ​ലും ഇ​ല്ലെ​ങ്കി​ലും ഉ​ത്ത​ർപ്ര​ദേ​ശിൽ ബി.​ജെ.​പി ജ​യി​ക്കി​ല്ലെ​ന്ന് തീ​ർത്തുപ​റ​ഞ്ഞ​ത്. ഈ ​യാ​ഥാർഥ്യ​ബോ​ധ​ത്തി​ലേ​ക്ക് മ​റ്റു നേ​താ​ക്ക​ളെ​യും ഉ​ത്ത​ർപ്ര​ദേ​ശ് ഘ​ട​ക​ത്തെ​യും കൊ​ണ്ടു​വ​രാൻ രാ​ഹു​ലി​നാ​യാൽ കോൺഗ്ര​സി​ന് ന​ന്ന്. കാ​ര്യ​മാ​യ റോ​ളി​ല്ലാ​താ​യ ഉ​ത്തർപ്ര​ദേ​ശിൽ അ​ഭി​മാ​ന മത്സ​രം ന​ട​ത്തി കു​ളംക​ല​ക്കു​ന്ന​തി​ന് പ​ക​രം ആ ​ഊ​ർജ​വും പ​ണ​വും ആ​ൾബ​ല​വും പാ​ർട്ടി​ക്ക് സ്വാ​ധീ​ന​വും ശ​ക്തി​യു​മു​ള്ള അ​യൽസം​സ്ഥാ​ന​ങ്ങ​ളാ​യ മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും ഹ​രി​യാ​ന​യി​ലും ബി.​ജെ.​പി​യെ തോ​ൽപി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചാൽ രാ​ഹു​ലി​െ​ൻ​റ​യും കോൺഗ്ര​സി​െ​ൻ​റ​യും പ്ര​തിച്ഛാ​യ വ​ർധി​ക്കു​ക​യേ​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsUP AllianceSP-BSP AllianceLok Sabha elections
News Summary - Sleepless Nights to Modi - Article
Next Story