ചൗക്കീദാറിെൻറ ഉറക്കവും ഉറക്കം നടിക്കലും
text_fieldsവിദേശത്തേക്ക് പുറപ്പെടുന്ന സാമൂഹിക പ്രവർത്തകരെ സാഹസികമായി വിമാനം തടഞ്ഞ് പിട ികൂടിയ അതേ സർക്കാറിെൻറ കാലത്താണ് 27 സാമ്പത്തിക കുറ്റവാളികൾ പാട്ടുംപാടി രാജ്യംവി ട്ടത്. എന്നിട്ടും പ്രധാനമന്ത്രി പറയുന്നു, ഇൗ ചൗക്കീദാർ ഉറങ്ങാതെ കാവൽ നിൽക്കുകയാെണ ന്ന് അന്താരാഷ്ട്ര പരിപാടികളിൽ സംബന്ധിക്കാൻ പുറപ്പെട്ട മനുഷ്യാവകാശ, പരിസ്ഥി തി പ്രവർത്തകരെ വിമാനത്തിനുള്ളിൽ നിന്നുവരെ പിടികൂടിയപ്പോൾ, യാത്രാവിലക്കുള്ള തട ്ടിപ്പു വ്യവസായികളെ അവരാഗ്രഹിക്കുന്നിടത്തേക്ക് പറക്കാൻ അനുവദിച്ചുവെന്നത് മേ ാദി സർക്കാറിെൻറ ‘മഹാനേട്ട’ങ്ങളിലൊന്ന്.
വിദേശത്തേക്ക് പുറപ്പെടുന്ന സാമൂഹിക പ്രവർത്തകരെ സാഹസികമായി വിമാനം തടഞ്ഞ് പിടികൂടിയ അതേ സർക്കാറിെൻറ കാലത്താണ് 27 സാമ്പത്തിക കുറ്റവാളികൾ പാട്ടുംപാടി രാജ്യംവിട്ടത്. അവരൊക്കെ വിദേശങ്ങളിൽ പോയി രാജ്യത്തിെൻറ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുേമ്പാഴും പ്രധാനമന്ത്രി പറയുന്നു, ‘‘ഇൗ ചൗക്കീദാർ ഉറങ്ങാതെ കാവൽ നിൽക്കുകയാണ്’’.
തിരിച്ചിറക്കിയ ‘ചുമതലാബോധം’; കയറ്റിവിട്ട കാപട്യം
2015 ജനുവരി 11നാണ് ലണ്ടനിലേക്കുള്ള വിമാനത്തിൽ കയറിയ ഗ്രീൻപീസ് പ്രവർത്തക പ്രിയ പിള്ളയെ തിരിച്ചിറക്കിയത്. ബ്രിട്ടീഷ് പാർലമെൻററി കമ്മിറ്റിയിൽ മൊഴിനൽകാൻ പോകുകയാണെന്നും അത് രാഷ്ട്ര താൽപര്യത്തിന് വിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു സർക്കാറിെൻറ നടപടി. അടുത്തവർഷം മേയിൽ ആദിവാസി ക്ഷേമ പ്രവർത്തകർ ഗ്ലാഡ്സൺ ഡങ്ഡങിനെയും ലണ്ടൻ വിമാനത്തിൽനിന്ന് തിരിച്ചിറക്കി. സസക്സ് സർവകലാശാലയിൽ ‘ദക്ഷിണേഷ്യയുടെ പരിസ്ഥിതി ചരിത്രവും രാഷ്ട്രീയ’വും എന്ന വിഷയത്തിലുള്ള ശിൽപശാലയിൽ പെങ്കടുക്കാൻ പുറപ്പെട്ടതായിരുന്നു. രണ്ടു സംഭവത്തിലും അസാധാരണമായ ജാഗ്രതയും ‘ചുമതലാബോധ’വുമാണ് സർക്കാർ പ്രകടിപ്പിച്ചത്. ‘ആശയപ്രകാശനത്തിനുള്ള മൗലികാവകാശം’ ഉപയോഗിച്ചുവെന്നതായിരുന്നു ഇരുവർക്കുമെതിരായ കുറ്റം. പക്ഷേ, യഥാർഥ കുറ്റവാളികളുടെ വിഷയം വന്നപ്പോൾ സർക്കാറിെൻറ ഇൗ ഒൗത്സുക്യം നഷ്ടമായി.
കേന്ദ്ര സർക്കാറിെൻറ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സി.ബി.െഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച വിജയ് മല്യ ആരുമറിയാതെ രാജ്യം വിട്ടതാണ് വീഴ്ചകളിൽ ആദ്യത്തേത്. ആരുമറിയാതെ പോയി എന്നത് ശരിയല്ലെന്നും സർക്കാറിലെ പല പ്രമുഖർക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നും പിന്നീട് ആരോപണമുയർന്നു. പിന്നാലെ അത്തരം ‘ഒളിച്ചോട്ട’ക്കാരുടെ നീണ്ട നിരതന്നെ ഉണ്ടായി. നീരവ് മോദി, മെഹുൽ ചോക്സി, നിതിൻ സന്ദേസര... പട്ടിക നീണ്ടു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, രാജ്യംവിട്ട സാമ്പത്തിക കുറ്റവാളികളുടെ എണ്ണം 27 ആണ്. ‘കണ്ണിമവെട്ടാതെ കാവൽ നിൽക്കുന്ന’ പ്രധാനമന്ത്രിയുടെ മുന്നിലൂടെയാണ് ഇവർ കടന്നത്. കുറ്റവാളികളുടെ പദ്ധതികൾ തടയുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. എന്നിട്ടും ഇൗ തെരെഞ്ഞടുപ്പിൽ ‘മേം ഭീ ചൗക്കീദാർ’ എന്ന പ്രചാരണവുമായി രംഗത്തെത്താൻ പ്രധാനമന്ത്രിക്ക് ബുദ്ധിമുെട്ടാന്നും ഉണ്ടായില്ല.
2014 ഫെബ്രുവരി നാലിനാണ് അന്നത്തെ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ വൻകിട സാമ്പത്തിക തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഒാഫിസിലേക്ക് അയച്ചത്. പക്ഷേ, അതിൽ നടപടിയൊന്നും ഉണ്ടായില്ല. കേന്ദ്ര വിവരാവകാശ കമീഷെൻറ ആവർത്തിച്ചുള്ള ആവശ്യപ്പെടലിനൊടുവിലും ഇൗ പട്ടിക പുറത്തുവിടാൻ പ്രധാനമന്ത്രിയുടെ ഒാഫിസോ റിസർവ് ബാേങ്കാ തയാറായിട്ടില്ല.
ഇതിന് പുറമേയാണ്, നീരവ് മോദിയുടെ തട്ടിപ്പിനെക്കുറിച്ച് ഹരിപ്രസാദ് എസ്.വി എന്ന ബംഗളൂരു ആസ്ഥാനമായ സംരംഭകൻ പ്രധാനമന്ത്രിയുടെ ഒാഫിസിനെ അറിയിച്ചുവെന്ന വിവാദം. അതിൽ പ്രധാനമന്ത്രിയുടെ ഒാഫിസ് നടപടി എടുത്തിരുന്നെങ്കിൽ നീരവ് മോദി നാടുവിടില്ലായിരുന്നു. മോദി സർക്കാറിെൻറ തണുപ്പൻ നിലപാടുകൾ കാരണമാണ് 2ജി കുംഭകോണത്തിലെ പ്രതികൾ കുറ്റമുക്തരായത്. കേസ് പരിഗണിച്ച പ്രത്യേക കോടതി ജഡ്ജി പ്രോസിക്യൂഷെൻറ നിരുത്തരവാദ നിലപാടിനെതിരെ ആഞ്ഞടിക്കുന്ന നിലവരെ വന്നു. തെളിവുകൾക്കായി ഏഴുവർഷമാണ് കാത്തിരുന്നതെന്ന് ജഡ്ജി കൂട്ടിച്ചേർത്തു.
ഭരണതലത്തിലെ സുതാര്യത ഉറപ്പുവരുത്താനുതകുന്ന വിവരാവകാശ നിയമത്തെ മറികടക്കാനും സർക്കാറിെൻറ ഭാഗത്തുനിന്ന് നടപടികളുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
