Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭൂമിയിലെ  നരകമായി...

ഭൂമിയിലെ  നരകമായി സിറിയ

text_fields
bookmark_border
ഭൂമിയിലെ  നരകമായി സിറിയ
cancel

യുദ്ധത്തി​​​െൻറ കെടുതിയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ആശുപത്രിയിൽ എത്തിയതാണ് വലീദ്. ചികിത്സ ആരംഭിച്ച് മൂന്നാം ദിവസമായിട്ടേയുള്ളൂ. ആശുപത്രിക്കുമേൽ അതാ, വലിയൊരു ശബ്​ദം. ഒന്നും നോക്കിയില്ല, മൂത്രക്കുഴലും ഓക്സിജൻ ബോട്ടിലും വയറ്റിൽ അണിഞ്ഞ ഓപറേഷൻ ബാ​ൻഡേജും മൂക്കിനു ചുറ്റും കെട്ടിയ മാസ്​കുമൊക്കെയായി എടുത്തോടുകയായിരുന്നു. ആശുപത്രിയിൽനിന്ന് എഴുന്നേറ്റ് ഓടിയ ഈ  യുവാവി​​​െൻറ ചിത്രം സിറിയയിലെ ഗൂതയിൽനിന്ന് ലോകം കണ്ടു. ഇതെഴുതുമ്പോൾ ഒരാഴ്​ചക്കുള്ളിൽ അറുനൂറിലധികം ആളുകൾ ഇൗ സിറിയൻ നഗരത്തിൽ ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. 2018 മാർച്ചിലേക്ക് കനലുകത്തുന്ന യുദ്ധപ്പുകയുടെ ദുരന്തപൂർണമായ എട്ടു വർഷം തികഞ്ഞു. 

കിഴക്കൻ സിറിയയിലെ ഗൂത നഗരം കേന്ദ്രീകരിച്ചാണ്​ ഇപ്പോൾ യുദ്ധം കൊടുമ്പിരി​ക്കൊ ള്ളുന്നത്. 2013ൽ ഈ നഗരത്തിലാണ് സിറിയൻ ഭരണകൂടം രാസായുധം പ്രയോഗിച്ച് ആയിരങ്ങളെ കൊന്നൊടുക്കിയത്. ബാരൽ ബോംബുകൾ മുതൽ ശ്വാസംമുട്ടിച്ച് കൊല്ലുന്ന രാസായുധം വരെ ഈ നഗരത്തിൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്നുവെന്ന് അംഗീകൃത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞുങ്ങളും കുടുംബങ്ങളും അലമുറയിടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പാൽമിറയും അലപ്പോയും തകർത്തുതരിപ്പണമാക്കിയശേഷം ഇപ്പോൾ ജനനിബിഡമായ ഗൂതയിൽ നരനായാട്ട് തുടരുകയാണ്. തങ്ങളെ രക്ഷിക്കാൻ ആരെങ്കിലുമു ണ്ടോ എന്ന് ഉറ്റുനോക്കുന്ന 200ഓളം കുട്ടികളുടെ ജീവൻ ഈ കഴിഞ്ഞ ഏതാനും ദിനങ്ങളിലായി പൊലിഞ്ഞു. ബോസ്​നിയൻ വംശഹത്യക്കാലത്ത്​ ​സ്രെബ്രനീസയിൽ നടന്ന കൂട്ട നരഹത്യയോടാണ്​ വാർത്താനിരീക്ഷകർ ഗൂതയിലെ കൂട്ടക്കുരുതിയെ സമീകരിക്കുന്നത്​. 

ജീവിതത്തി​​​െൻറ മാധുര്യമറിഞ്ഞിട്ടില്ലാ‍ത്ത ഈ പിഞ്ചുകുഞ്ഞുങ്ങളുടെ രോദനം കേൾക്കാൻ ലോകത്തെ ഒരു വൻശക്തിക്കും ഇതുവരെ സാധിച്ചിട്ടില്ല. യുദ്ധം വേട്ടയാടിയ ഈ പട്ടണത്തിൽ ഇനിയെന്താണു ബാക്കിയുള്ളത്? ഈ നഗരത്തി​​​െൻറ മുഴുവൻ സ്വപ്നങ്ങളും നേരത്തേ വിവിധ രൂപേണ തല്ലിക്കെടുത്തിയിരുന്നു. അതിനു പുറമെയാണ്​ റഷ്യയുടെ സഹായത്തോടെ സിറിയൻ ഭരണകൂടം ഇപ്പോൾ വിമതരെ തുടച്ചുനീക്കാനെന്നവണ്ണം കൂട്ടക്കുരുതി നടത്തുന്നത്.

എന്തുകൊണ്ട് സിറിയ​?
സിറിയ ഇറാഖ് പോലെ പ്രകൃതിവിഭവങ്ങളാൽ  സമ്പദ്​സമൃദ്ധമായ ഒരു രാജ്യമൊന്നുമല്ല. എന്നാൽ, ഭൂപ്രകൃതിയേക്കാൾ ഭൂമിശാസ്ത്രപരമായ വളരെയധികം പ്രത്യേകതകൾ ഈ രാജ്യത്തിനുണ്ട്. സിറിയയുടെ സ്ഥാനം അയൽരാജ്യമായ ഇസ്രായേലിനാണ് ഏറ്റവും തലവേദന സൃഷ്​​ടിക്കുന്നത്. ഒരു ഭാഗത്ത് ഈജിപ്തും മറുഭാഗത്ത് ജോർഡ‍നും. രണ്ടും മുസ്​ലിം രാജ്യങ്ങളാണ്. ചില താൽക്കാലികമാ‍യ നീക്കുപോക്കുകളിൽ ഈ രണ്ട് രാജ്യങ്ങളെയും സ്വാധീനിക്കാൻ ഇപ്പോൾ ഇസ്രായേലിനു കഴിഞ്ഞിട്ടുണ്ടെങ്കിലും അതിവിദൂര ഭാവിയിൽ വലിയ അപകടം പതിയിരിക്കുന്നതായി അവർ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ സിറിയ മാത്രമായിരിക്കും പിന്നീട് രക്ഷപ്പെടാനുള്ള ഏക സ്ഥലം. അതിനാൽ സിറിയയുടെ നിസൈനികവത്​കരണം ഇസ്രായേലിനു വേണ്ടി ചില പാശ്ചാത്യ രാജ്യങ്ങൾ ഏറ്റെടുത്തിരിക്കുന്നു. പട്ടാളത്തോടൊപ്പം കഴിയുന്നത്ര സിവിലിയന്മാരെയും ഉന്മൂലനം ചെയ്യുകയെന്ന ഹീനമായ ദൗത്യമാണ്​ സിറിയയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വംശീയ ഉന്മൂലനംകൂടി ലക്ഷ്യംവെച്ചാണ് സുന്നി ഭൂരിപക്ഷകേന്ദ്രം കൂടിയായ ഗൂത തിരഞ്ഞെടുത്തിരിക്കുന്നത്. തലസ്ഥാനമായ ഡമസ്കസിനു ചുറ്റും ശിയാ അലവി വിഭാഗത്തി​​​െൻറ ശക്​തികേന്ദ്രമാക്കുകയെന്ന ഗൂഢമായ ലക്ഷ്യത്തിനായി ഇറാ​​​െൻറ നിർദേശത്തിൽ അസദ് ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയാണിത്. 

വിമതരെയും തീവ്രവാദികളെയും കീഴ്​പ്പെടുത്തുകയെന്ന പേരിലാണ്​ ഇപ്പോൾ റഷ്യയെ കൂട്ടുപിടിച്ച് ജനങ്ങളെ കൂട്ടക്കുരുതി നടത്തുകയും അതുവഴി രാജ്യത്തെതന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്. വീര്യമുള്ള രാസായുധങ്ങൾപോലും  ഉപയോഗിച്ച് പൗരന്മാരെ ഉന്മൂലനാശം വരുത്തുന്ന രാജ്യത്തി​​​െൻറ അധിപന്​ അന്താരാഷ്​ട്ര ശക്തികൾ എല്ലാ സഹായങ്ങളും നൽകുന്നു. യുദ്ധക്കുറ്റവാളിയെന്ന് എല്ലാവരും വിധിയെഴുതിയിട്ടും രാജാവാക്കി വാഴിക്കുന്നു. ഇതി​​​െൻറയെല്ലാം പിന്നിലുള്ള ദുഷിച്ച രാഷ്​ട്രീയം വല്ലാതെ ചർച്ചക്ക് വരുന്നുമില്ല. സിറിയയെ വിഭജിച്ച്​ ചിലതിൽ ചിലർക്ക് ആധിപത്യം പുലർത്താൻ കളമൊരുക്കുകയാണ് വൻശക്​തികൾ. യുദ്ധത്തിൽ പരിക്കേറ്റ സ്ത്രീകളെയും കുട്ടികളെയും സാധാരണക്കാരെയും വിട്ടുകിട്ടണമെന്നും അവർക്ക് വേണ്ട ചികിത്സയും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ്​ തുർക്കി പ്രസിഡൻറ്​ ഉർദുഗാൻ മുന്നോട്ടുവന്നെങ്കിലും അസദ് ഭരണകൂടം അതിനു തയാറായില്ല.

​െഎക്യരാഷ്​ട്രസഭയുടെ ദൗത്യം
രാവിലെ അഞ്ചു മണിക്കൂർ വെടിനിർത്തൽ; വൈകീട്ട് യുദ്ധവും അറുകൊലയും^ ഇതാണ്​ ഐക്യരാഷ്​ട്രസഭയുടെ നിർദേശത്തിന്മേൽ റഷ്യ നൽകിയ പരിഹാരം. ഘോരയുദ്ധം തുടങ്ങി നാലാം ദിനം ഗൂതയിൽ വെടിനിർത്തണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നുമുള്ള യു.എൻ പ്രസ്​താവന വന്നു. ഇത് വെറും നാടകമായിരുന്നുവെന്ന്​ തൊട്ടടുത്ത ദിനംതന്നെ വ്യക്തമായി. വെടിനിർത്താൻ പ്രത്യേകിച്ച് കരാറുകളൊന്നുമുണ്ടായില്ല. അംഗരാജ്യങ്ങൾ കൂടുതൽ വേഗത്തിൽ കൂടുതൽ ജാഗ്രതയിൽ ഇടപെടലുകൾ നടത്തുമ്പോൾ വെറും നോക്കുകുത്തിയാവാനേ ഐക്യരാഷ്​ട്രസഭക്ക് കഴിയുന്നുള്ളൂ. ഐക്യരാഷ്​ട്രസഭ രൂപവത്കരണത്തിനു കൃത്യമായ ചില ദൗത്യങ്ങളുണ്ടായിരുന്നു. ഇതര രാജ്യങ്ങൾ അതു മാനിക്കുകയും ചെയ്​തു. എന്നാൽ, ഇന്ന് അങ്ങനെയൊന്നുമുണ്ടാവുന്നില്ലെന്നു മാത്രമല്ല, യുദ്ധം നടത്തുന്ന രാജ്യങ്ങൾ യു.എൻ നിർദേശങ്ങളെയും വോട്ടിങ്ങിനെയും ലംഘിച്ച് മുന്നോട്ടുപോവുകയാണ്. യു.എൻ ആവശ്യം അയഥാർഥവും കാര്യങ്ങളെ ഉൾക്കൊള്ളാതെയുള്ളതുമാണെന്നും യുദ്ധത്തിനു നടുവിൽനിന്ന് പിന്തിരിപ്പിക്കുന്നത്​ അനുചിതമാണെന്നും റഷ്യയുടെ യു.എൻ അംബാസഡർ വാസിലി നിബെൻസ്യ തുടക്കത്തിലേ പ്രതികരിച്ചിരുന്നു. യുദ്ധക്കളത്തിൽ രാസായുധം പ്രയോഗിക്കാൻ പാടില്ലെന്ന അന്താരാഷ്​ട്ര നിയമം ഉണ്ടായിരിക്കെ ജനങ്ങൾക്കുനേരെ അസദ്​ ഭരണകൂടം രണ്ടിലേറെ തവണ രാസായുധം പ്രയോഗിച്ചിട്ടും ഇന്നുവരെ അവയെ നിർവീര്യമാക്കാനോ അടിയറവ് പറയിക്കാനോ ഐക്യരാഷ്​ട്രസഭക്ക് സാധിക്കുന്നില്ല. അന്താരാഷ്​ട്ര നീതിന്യായ കോടതിയെന്ന പേരിൽ ചില സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതുപോലും ചടങ്ങിനായിരിക്കുന്നു. യു.എൻ തന്നെ ഇല്ലാതായേക്കുമെന്ന ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണി​​​െൻറ പ്രസ്താവന വളരെ ഗൗരവമുള്ളതാണ്.

സിറിയയിൽ രക്ഷാദൗത്യം ഏറ്റെടുക്കുന്നതിൽ യു.എൻ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾക്ക് ഏറെയൊന്നും ചെയ്യാനാകുന്നില്ല. ആയിരക്കണക്കിനു കുഞ്ഞുങ്ങൾ ബങ്കറുകളിൽ അഭയംപ്രാപിച്ചിരിക്കുന്നു. മതിയായ ആംബുലൻസില്ലാതെ മരിച്ചവരെയുംകൊണ്ട്​ ജനം ​നെ​േട്ടാട്ടമോടുന്ന കാഴ്​ചകൾ നിത്യസംഭവമായിരിക്കുന്നു. വെള്ളം ലഭിക്കാതെ കഷ്​ടപ്പെടുന്ന ഗർഭിണികൾ, ആശുപത്രിക്കിടക്കയിൽ കുടിക്കാൻ വെള്ളം ലഭിക്കാതെ ഭർത്താവ് മരിക്കുന്നത് കണ്ട് കരയുന്ന ഭാര്യയെ ആശ്വസിപ്പിക്കാനാകാതെ കരയുന്ന നഴ്സുമാർ, അടിയന്തര വൈദ്യസഹായം ലഭിക്കാതെ നരകിക്കുന്ന സ്ത്രീകളും കുട്ടികളും...ഇങ്ങനെ അത്യന്തം ദയനീയമാണ്​ കാഴ്​ചകൾ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ കിടത്താൻ ഇൻകുബേറ്ററുകളില്ലാത്തതിനാൽ നവജാത ശിശുക്കളെ കസേരയിൽ കിടത്തുന്ന,  ആവശ്യത്തിനു സിറിഞ്ചുകൾ ലഭിക്കാത്തതിനാൽ ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കേണ്ടിവരുന്ന, ഒരു ഓക്സിജൻ ബോട്ടിലിൽനിന്ന് രണ്ടു പേർക്ക് വീതിച്ചുനൽകേണ്ടിവരുന്ന ആശുപത്രികളിലെ കാഴ്​ചകൾ കരളലിയിക്കുന്നവയാണ്.

ഏറ്റവും വീര്യമുള്ള ആയുധങ്ങൾ പ്രയോഗിച്ചാണ്​ റഷ്യ യുദ്ധം നയിക്കുന്നത്. യു​ക്രെയ്​നിൽ യുദ്ധത്തിൽ പരിശീലനം സിദ്ധിച്ച 2500ഓളം കൂലിപ്പട്ടാളക്കാരെ ഇറക്കിയാണ്​ അവർ കളിക്കുന്നത്. പാൽമിറയിലും അലപ്പോവിലും ഇവരെ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടാ‍യിരുന്നു.  ഇസ്രായേലിനും ഇറാനും സിറിയയിലുള്ളത് വ്യത്യസ്തമായ താൽപര്യങ്ങളാണ്. അവ തമ്മിൽ ചിലപ്പോഴെല്ലം നേർക്കുനേരെ ഏറ്റുമുട്ടുന്നതും കാണാം. ഒരു ഇസ്രായേലി യുദ്ധവിമാനം അടിച്ചിട്ടതും ഇറാൻ ഡ്രോൺ തകർന്നുവീണതും ഈ ഫെബ്രുവരിയിലായിരുന്നു. ഇസ്രായേലി​​​െൻറ താൽപര്യം നന്നായറിയുന്ന  റഷ്യക്കും അതിൽ ഇടപെടാനാകുന്നില്ല. 1973നുശേഷം ആദ്യമായാണ്​ ഇസ്രായേൽ സിറിയയിൽ നേരിട്ട് ഇടപെടുന്നത്. എന്നാൽ, ഇറാ​​​െൻറയും ലബനാനിലെ ഹിസ്ബുല്ലയുടെയും അന്യായമായ ഇടപെടലാണ്​ ഇസ്രായേലിനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രസ്താവനയിറക്കിയെങ്കിലും അവരുടെ ഇപ്പോഴത്തെ ഇടപെടൽ പ്രശ്​നങ്ങളെ കൂടുതൽ സങ്കീർണതയിലേക്കെത്തിച്ചേക്കും. അതേസമയം, ഐ.എസിനെയും അൽഖാഇദയെയും സ്പോൺസർ ചെയ്തത് ഇസ്രായേലാണെന്നും അവരെ തുരത്തുന്നത് നേരിൽ കാണേണ്ടിവന്നതിനാൽ പുതിയ ഇടപെടലുമായി വന്നിരിക്കുകയാണെന്നും ഇറാനും ആരോപിക്കുന്നുണ്ട്.  ഇറാ​​​െൻറ പേരുപറഞ്ഞ് ലോകത്തുടനീളം ഭയം നിറച്ച് യാഥാർഥ്യങ്ങളെ മറച്ചുപിടിക്കാനാണ്​ ഇസ്രായേൽ ശ്രമിക്കുന്നതെന്നും ഇറാൻ കുറ്റപ്പെടുത്തിയിരുന്നു. 

സിറിയ ലോകത്തിനു നൽകുന്ന അപകടകരമായ ഒരു സന്ദേശമുണ്ട്. ഏകാധിപതികളായ ഭരണകർത്താക്കൾക്കെതിരെ ഇനിയൊരിക്കലും ജനങ്ങൾ ശബ്​ദമുയർത്തരുതെന്ന സന്ദേശം.  അറബ് വിപ്ലവത്തിനെതിരെ, ലോകത്തെല്ലാ അറബ് ഭരണാധികാരികളുടെയും ഒത്താശയോടെ അമേരിക്കയുടെയും റഷ്യയുടെയും പിന്തുണയോടെ പൊതുജനങ്ങളുടെ അഭിലാഷങ്ങളെ അക്രമാസക്തമായി തല്ലിക്കെടുത്തുകയും ആയുധങ്ങൾകൊണ്ട് കീഴ്​പ്പെടുത്തുകയുമാണ്. എല്ലാ ഏകാധിപതികളുടെയും രാജാക്കന്മാരുടെയും ആവശ്യമാണിത്. ഒളിഞ്ഞും തെളിഞ്ഞും അസദിനു കിട്ടിയ പിന്തുണ ഈ ആശയത്തിനു വെള്ളവും വളവും നൽകാനാണ്. 

സിറിയയിലെ ബശ്ശാർ ഭരണകൂടം മിഡിൽ ഈസ്​റ്റിന്​ ബാധിച്ച വലിയ കാൻസർ തന്നെയാണെന്നറിഞ്ഞിട്ടും അതിനെ ബാ​ൻഡേജ്​ ഒട്ടിച്ച് ശമിപ്പിക്കാനാണ്​ അന്താരാഷ്​ട്ര ശക്തികൾ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, ഇത് മിഡിൽ ഈസ്​റ്റിനു മാത്രമല്ല, ലോകത്തുടനീളമുള്ള മാനവികതയെ ബാധിച്ച ഒരു പ്രശ്നമായി മാറിയിട്ടുണ്ട്. ഈ പ്രതിസന്ധിക്ക് രണ്ടാം ലോകയുദ്ധത്തിനു സമാനമായ ഗതി വരാതിരിക്കാൻ ലോകരാജ്യങ്ങൾ ജാഗ്രതയോടെ വിഷയങ്ങളിൽ ഇടപെട്ടേ മതിയാകൂ. 

Show Full Article
TAGS:siriya article malayalam news 
News Summary - Siriya - Article
Next Story