Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്​നേഹവും സമരവീര്യവും...

സ്​നേഹവും സമരവീര്യവും പകർന്ന്​ സിഖ്​ ​ഐക്യദാർഢ്യം

text_fields
bookmark_border
sikh support
cancel
camera_alt?????????? ???????? ??????? ????????? ????????????? ?????????????????????? ????????????? ??????? ???? ???? ??? ??????????

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ ഉയരുമ്പോൾ വലിയരീതിയിലുള്ള സമരങ്ങൾക്കാണ് പഞ്ചാബ് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമായും പഞ്ചാബ് കേന്ദ്രസർവകലാശാല വിദ്യാർഥി യൂനിയ​​െൻറ കീഴിൽ എല്ലാ സം ഘടനകളും ഒരുമിച്ചുചേർന്ന്​ കലാലയങ്ങളിലും തെരുവുകളിലും പ്രതിഷേധങ്ങൾ ഉയർത്തിവരുകയാണ്. കഴിഞ്ഞ ദിവസം ലുധിയാനയിൽ നടത്തിയ സംയുക്ത പ്രതിഷേധസംഗമത്തിൽ വിദ്യാർഥി യൂനിയൻ ഭാരവാഹികൾ രക്തംകൊണ്ടെഴുതിയ സത്യവാങ്മൂലം ലുധിയാന ജുമാമസ ്ജിദ് ഇമാമിന് കൈമാറി. അതിൽ അവർ കൃത്യമായി പറയുന്നുണ്ട്, ‘‘ഇന്ത്യൻ സ്വാതന്ത്ര്യസമരപോരാട്ടത്തിൽ നമ്മൾ ഒന്നിച്ചാ യിരുന്നു എങ്കിൽ ഈ സാഹോദര്യത്തെ തകർക്കാൻ ഒരു ശക്തിക്കും സാധിക്കില്ല.’’

വലിയ ശതമാനം സ്ത്രീകളും വീടുകളിൽനിന ്നിറങ്ങി തങ്ങളുടെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപോരാട്ടങ്ങളിലാണ്. പഞ്ചാബ് ജനസംഖ്യയിൽ വലിയൊരു ശതമാനവും സിഖ്​ വംശജരായിട്ടും തങ്ങളുടെ സഹോദരങ്ങൾക്കും ജനാധിപത്യത്തിനുംവേണ്ടി അവർ തെരുവിലിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിദ്യാർഥികൾ മലോയ കോളനിയിൽ എൻ.ആർ.സിയെയും സി.എ.എയെയും പരിചയപ്പെടുത്തി ലഘുലേഖ കൈമാറുന്നതിനിടയിൽ പൊലീസ് തടയുകയുണ്ടായി. യങ്​ ഇന്ത്യ കാമ്പയിൻ, ജോയൻറ്​ ആക്​ഷൻ കമ്മിറ്റി എന്നു തുടങ്ങി പല രീതിയിലുള്ള സംയുക്ത പരിപാടികൾക്ക് വിദ്യാർഥികൾ നേതൃത്വം കൊടുക്കുന്നു. മാലർകോട്ട്​ലയില​ും പതിനായിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന വലിയ പ്രതിഷേധപോരാട്ടങ്ങൾ നടത്തിവരുന്നു. വൈകുന്നേരങ്ങളിൽ തെരുവിൽ സംഗീതസായാഹ്നങ്ങൾ സംഘടിപ്പിക്കുന്നു. ഫൈസ്​ അഹ്​മദ് ഫൈസി​​െൻറ ‘ഹം ദേഖേംഗേ...’ എന്ന ഗാനം അതിൽ ഏറെ ശ്ര​േദ്ധയമാണ്. സമൂഹമാധ്യമങ്ങളിലും ‘പഞ്ചാബ്​ എഗൻസ്​റ്റ്​ ഫാഷിസം’ എന്ന ഹാഷ്​ടാഗ് കാമ്പയിനുകളും നടന്നുവരുന്നു.

ഡൽഹിയിലും കേരളത്തിലും കണ്ടതുപോലുള്ള ബി.ജെ.പിയുടെ ന്യായീകരണ കാമ്പയിനുകൾ ഇവിടെയും നടന്നുവരുന്നുണ്ട്. ആർ.എസ്.എസി​​െൻറ വിദ്യാഭ്യാസവിഭാഗമായ ‘അഖില ഭാരതീയ വിദ്യ സൻസ്ഥാനു’ കീഴിൽ സംസ്ഥാനത്തെ 124 സ്കൂളുകളിൽ അമ്പതിനായിരത്തോളം വിദ്യാർഥികളെ ചേർത്ത്​ ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം ഒപ്പുകൾ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ്. വീടുകൾ കേന്ദ്രീകരിച്ചും കാമ്പയിനുകൾ തുടങ്ങാനുള്ള തീരുമാനത്തിലാണ് അവർ. കേരളത്തിനുശേഷം പ്രമേയം പാസാക്കി സുപ്രീംകോടതിയെ സമീപിച്ചത് പഞ്ചാബ് ഭരണകൂടമാണ്​. ഒരു കാരണവശാലും ഇത് ഇവിടെ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ്​ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തുടനീളം വിദ്യാർഥികൾ നടത്തുന്ന പോരാട്ടങ്ങൾ സമാധാനപരമായിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്​.

അകാൽ തഖ്​ത്​ ഈ വിഷയത്തിൽ എടുത്ത നിലപാടുകൾ മാതൃകാപരമാണ്. ആർ.എസ്.എസ് രാജ്യത്തി​​െൻറ മതേതര സ്വഭാവത്തിന് ഭീഷണിയാണെന്നും രാജ്യതാൽപര്യങ്ങൾക്ക് എതിരാ​െണന്നും അതുകൊണ്ടുതന്നെ അവരെ നിരോധിക്കണമെന്നും അകാൽ തഖ്​​ത്​ അധ്യക്ഷൻ ജിയാനി ഹർപ്രീത് സിങ്​ പ്രസ്താവന നടത്തി. സിഖ് ജനതയുടെ മഹനീയ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിൽ അകാൽ തഖ്​ത്​ വിജയിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി വിഷയം സിഖ്^മുസ്​ലിം ഐക്യപ്പെടലിന് ഏറെ ശക്തി നൽകിയിട്ടുണ്ട്. പൊതുവിൽ മുസ്​ലിംകൾ മറ്റു സംസ്ഥാനങ്ങളിൽ നേരിടുന്ന പ്രയാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ വിശാലമാണ് സിഖ്​ നിലപാടുകൾ. എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളാനും അവർക്ക് ജീവിക്കാനുള്ള വിഭവങ്ങൾ അവരുടെ അവകാശമാണെന്നും അവർ പഠിപ്പിച്ചുതരുന്നു. സിഖ് ദർഗകൾ സന്ദർശിക്കാൻ ചെല്ലുന്നവരെ സ്വീകരിക്കുകയും അതിഥിയായി സൽക്കരിക്കുകയും ചെയ്യുന്നത് കാണാം.

ഭരണഘടനയുടെ 370ാം വകുപ്പ്​ എടുത്തുകളഞ്ഞ സമയത്തും സിഖുകാർ കശ്​മീർ ജനതയോടൊപ്പംതന്നെയായിരുന്നു. കശ്മീരിൽ വെറും രണ്ടു ശതമാനം മാത്രമേ സിഖ് ജനതയുള്ളൂ. എന്നിട്ടും അവിടെ ഭൂരിഭാഗം വരുന്ന മുസ്​ലിം സമൂഹത്തോട് ഐക്യപ്പെടുകയാണ്. ഡൽഹിയിലും പുണെയിലും പഞ്ചാബിലും പഠിക്കുന്ന വിദ്യാർഥികളെ അവരുടെ വീടുകളിൽ എത്തിക്കാൻ സിഖ് ദർഗകൾ മുന്നോട്ടുവരുകയും അവരുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു. പലപ്പോഴും അവർ കാണിക്കുന്ന സ്നേഹം, ആതിഥ്യമര്യാദ, സാഹോദര്യം എന്നീ ഗുണങ്ങൾ ആരെയും ചിന്തിപ്പിക്കുന്നതാണ്. അവരുടെ ആരാധനകളിൽ മുഴുകുമ്പോഴും മറ്റുള്ളവർക്ക് പൂർണമായ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്നു. കാണുന്നതുപോലെ വലിയ ശരീരം മാത്രമല്ല, അതിനുള്ളിൽ വലിയ മനസ്സും ഉണ്ടെന്ന് അനുഭവിച്ചറിയാൻ സാധിക്കും.

നരേന്ദ്ര മോദി ഇന്ത്യൻ മക്കളുടെ ശബ്​ദം കേൾക്കുന്നില്ല എന്ന് ലുധിയാന ഇമാം മൗലാന ഹബീബുറഹ്​മാൻ പറയുന്നു. പഞ്ചാബിൽനിന്ന് സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ ധാരാളം ആളുകൾ ഡൽഹിയിലേക്ക് ഐക്യദാർഢ്യവുമായി പോകുന്നുണ്ട്. പോരാട്ടഭൂമിയായ ശാഹീൻബാഗിലും മറ്റ്​ ആസാദി സ്​ക്വയറുകളിലും ഇവിടെനിന്നുള്ളവർ സജീവമായി പങ്കെടുക്കുന്നുണ്ട്. മോദി ഭരണകൂടത്തോട് ഒരു തരത്തിലും സഹകരിക്കുകയില്ല എന്നുതന്നെയാണ് ഈ ജനത ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്​.

(വിദ്യാർഥി, സെൻട്രൽ യൂനിവേഴ്​സിറ്റി ഒാഫ്​ പഞ്ചാബ്, ഭട്ടിൻഡ)

Show Full Article
TAGS:CAA CAA protest Sikhs Support Malayalam Article 
News Summary - Sikhs Support to Anti CAA Protest -Malayalam Article
Next Story