Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനാ​ലാ​മൂ​ഴം

നാ​ലാ​മൂ​ഴം

text_fields
bookmark_border
നാ​ലാ​മൂ​ഴം
cancel


ന​വോ​ത്ഥാ​നം, സ്​​ത്രീ​ശാ​ക്​​തീ​ക​ര​ണം, വ​നി​താമ​തി​ൽ തു​ട​ങ്ങി​യ ബ​ഹ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മ​യം കി​ ട്ടു​േ​മ്പാ​ൾ തൊ​ട്ട​ടു​ത്ത ബം​ഗ്ല​ാ​ദേ​ശി​​ലേ​ക്കൊ​ന്ന്​ നോ​ക്ക​ണം. സ്​​ത്രീശാ​ക്​​തീ​ക​ര​ണ​ത്തി​െ​ ൻ​റ​യും അ​തി​ല​ധി​ഷ്​​ഠി​ത​മാ​യ ഒ​രു ജ​നാ​ധി​പ​ത്യ​ക്ര​മ​ത്തി​െ​ൻ​റ​യും മാ​തൃ​ക​യും ച​രി​ത്ര​വു​മൊ​ക്ക െ ന​മു​ക്ക്​ ആ ​ദേ​ശ​ത്തു​നി​ന്ന്​ എ​മ്പാ​ടും പ​ഠി​ക്കാ​നു​ണ്ട്. ഇ​ന്ദി​ര പ്രി​യ​ദ​ർ​ശി​നി​ക്കു​ശേ​ഷം, മൂ​ ന്ന​ര​പ​തി​റ്റാ​ണ്ട്​ ക​ഴി​ഞ്ഞി​ട്ടും ഭ​ര​ണ​ത്ത​ല​പ്പ​ത്ത്​ ഒ​രു വ​നി​ത​യെ​യും കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി ​ട്ടി​ല്ല ന​മു​ക്ക്. അ​പ്പോ​ഴാ​ണ്​ ബം​ഗ്ലാ​ദേ​ശി​ൽ ക​ഴി​ഞ്ഞ 28 കൊ​ല്ല​മാ​യി ര​ണ്ടു സ്​​ത്രീ​ക​ൾ മാ​റിമാ​റി ഭ​ര​ണം കൈ​യാ​ളി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ന​മ്മു​ടെ നാ​ട്ടി​ൽ ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ൾ മാ​റിമാ​റി ഭ​രി​ക്കു​ന്ന രാ​ഷ്​​ട്രീ​യ സ​ർ​ക്ക​സി​െ​ൻ​റ മ​റ്റൊ​രു പ​തി​പ്പ്​ എ​ന്നു​വേ​ണ​മെ​ങ്കി​ൽ പ​റ​യാം. അ​വാ​മി ലീ​ഗി​െ​ൻ​റ ശൈ​ഖ്​ ഹ​സീ​ന​യും ബം​ഗ്ലാ​ദേ​ശ്​ നാ​ഷ​ന​ലി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ ഖാ​ലി​ദ സി​യ​യു​മാ​ണ്​ ആ ​ഉ​രു​ക്കു​വ​നി​ത​ക​ൾ. രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​തി​ന്​ തൊ​ട്ടു​ട​നെ​യു​ണ്ടാ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ട​യി​ൽ യാ​ദൃ​ച്ഛി​ക​മെ​ന്നോ​ണം രാ​ഷ്​​ട്രീ​യ ഗോ​ദ​യി​ലെ​ത്തി​യ ര​ണ്ട​ു​പേ​ർ.

ആ​ദ്യ​ത്തേ​യാ​ൾ രാ​ഷ്​​ട്ര​പി​താ​വ്​ മു​ജീ​ബു​ർ​റ​ഹ്​​മാ​െ​ൻ​റ മ​ക​ളും ര​ണ്ടാ​മ​ത്തേ​യാ​ൾ മു​ൻ പ്ര​സി​ഡ​ൻ​റ്​ സി​യാ​ഉ​ർറ​ഹ്​​മാ​െ​ൻ​റ വി​ധ​വ​യു​മാ​ണ്. ‘പോ​രാ​ടു​ന്ന ബീ​വി’​മാ​രു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തി​െ​ൻ​റ ചു​വ​യു​ണ്ടാ​യി​രു​ന്നു. പി​ന്നെപ്പി​ന്നെ അ​ത്​ മാ​ഞ്ഞു​പോ​യി കു​തി​കാ​ൽ വെ​ട്ടി​െ​ൻ​റ​യും വെ​റു​പ്പി​െ​ൻ​റ​യും ഏ​കാ​ധി​പ​ത്യ​ത്തി​െ​ൻ​റ​യും പാ​ത​യി​ലേ​ക്ക്​ നീ​ങ്ങി. പ​ത്തു വ​ർ​ഷ​മാ​യി ആ ​മ​ത്സ​ര​ത്തി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്​ ഹ​സീ​ന​യും അ​വാ​മി ലീ​ഗു​മാ​ണെ​ന്ന്​ പ​റ​യാം. കാ​ര​ണം, ഭ​ര​ണം അ​വ​രു​ടെ കൈ​യി​ലാ​ണ്. ഇ​പ്പോ​ൾ, മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം 300ൽ 288 ​സീ​റ്റ്​ നേ​ടി ഹ​സീ​ന​യും ത​െ​ൻ​റ മ​ഹാ​സ​ഖ്യ​വും ഒ​രി​ക്ക​ൽ​കൂ​ടി ജ​ാതീ​യ സ​ൻ​സ​ദി​ൽ മേ​ധാ​വി​ത്വം സ്​​ഥാ​പി​ച്ചി​രി​ക്ക​യാ​ണ്. തെ​രു​വി​ൽ പ്ര​ക്ഷോ​ഭം ന​യി​ച്ച്​ ജ​ന​റ​ൽ എ​ച്ച്.​എം. ഇ​ർ​ഷാ​ദി​നെ​പ്പോ​ലു​ള്ള​വ​രെ വി​റ​പ്പി​ച്ച ച​രി​ത്ര പാ​ര​മ്പ​ര്യ​മാ​ണ്. ജ​യി​ലും ഏ​കാ​ന്ത ത​ട​വും പ്ര​വാ​സ​വും രാ​ഷ്​​ട്രീ​യ ജീ​വി​ത​ത്തി​ൽ പ​ലത​വ​ണ രു​ചി​ച്ചി​ട്ടു​ണ്ട്. അ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്​ 80ക​ളു​ടെ അ​വ​സാ​നം ബം​ഗ്ലാ​ദേ​ശി​

െ​ൻ​റ ഹൃ​ദ​യ​ത്തി​ൽ ഇ​ടം​പി​ടി​ച്ച​ത്. 22 വ​ർ​ഷം മു​മ്പ്, ആ​ദ്യ​മാ​യി പ്ര​ധാ​ന​മ​ന്ത്രിക്കസേ​ര​യി​െ​ല​ത്തി​യ​ത്​ ആ ​പോ​രാ​ട്ട വ​ഴി​ക​ളി​ലൂ​ടെത്തന്നെ​യാ​ണ്. ആ ​പോ​രാ​ട്ടം പ​ട്ടാ​ള​ത്തി​െ​ൻ​റ തോ​ക്കി​ൻ​കു​ഴ​ൽ ഭ​ര​ണ​ത്തി​ന്​ എ​തി​രാ​യി​രു​ന്നു; പി​ന്നീ​ട് രാ​ജ്യം ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്ക്​​ ഖാ​ലി​ദ സി​യ​യു​ടെ അ​ഴി​മ​തി​ക്കെ​തി​രെ പോ​ർ​മു​ഖം ന​യി​ച്ചു. പാ​കി​സ്​​താ​െ​ൻ​റ ത​ട​വ​റ​യി​ൽ​നി​ന്ന്​ രാ​ജ്യ​ത്തെ മോ​ചി​പ്പി​ച്ച വീ​ര​നാ​യ​ക​െ​ൻ​റ മ​ക​ളെ​ന്ന ഖ്യാ​തി​കൂ​ടി​യാ​യ​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത നേ​താ​വാ​യി. പ​ക്ഷേ, രാ​ജ്യ​ത്തെ മ​റ്റൊ​രു ത​ട​വ​റ​യി​ലേ​ക്ക്​ ഹ​സീ​ന ന​യി​ക്കു​ക​യാ​ണെ​ന്നാ​ണ്​ ദോ​ഷൈ​ക​ദൃ​ക്കു​ക​ൾ പ​റ​ഞ്ഞു​ന​ട​ക്കു​ന്ന​ത്. വെ​റു​തെ പ​റ​യു​ന്ന​ത​ല്ല, ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തെ ഭ​ര​ണംത​ന്നെ ഇ​തി​ന്​ സാ​ക്ഷ്യം പ​റ​യും. ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പുത​ന്നെ ബ​ഹു​ര​സ​മാ​യി​രു​ന്നു. നോ​മി​നേ​ഷ​ൻ പോ​ലും കൊ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം എ​തി​രാ​ളി​ക​ളെ​യെ​ല്ലാം രാ​ഷ്​​്ട്രീ​യ​മാ​യും കാ​യി​ക​മാ​യും ത​ള​ർ​ത്തി​ക്ക​ഴി​ഞ്ഞു എ​ന്ന്​ ഉറ​പ്പു​വ​രു​ത്തി​യ​ശേ​ഷം മാ​ത്ര​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ത്. ​​കഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽത​ന്നെ ഖാ​ലി​ദ സി​യ​യെ പ​ഴ​യൊ​രു അ​ഴി​മ​തി​ക്കേ​സ്​ പൊ​ടി​ത​ട്ടി​യെ​ടു​ത്ത്​ ത​ട​വി​ലാ​ക്കി.

അ​തോ​ടെ ബി.​എ​ൻ.​പി നേ​താ​വി​ല്ലാ​ത്ത പാ​ർ​ട്ടി​യാ​യി. മ​റ്റൊ​രു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യെ അ​ഞ്ചുവ​ർ​ഷം മു​​മ്പുത​ന്നെ മൂ​ല​ക്കി​രു​ത്തി; പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നി​ട്ടും അ​രി​ശം തീ​രാ​ഞ്ഞി​ട്ടാ​വും, നേ​താ​ക്ക​ളെ​യെ​ല്ലാം തൂ​ക്കി​ലേ​റ്റു​ക​യോ ത​ട​വി​ലി​ടു​ക​യോ ചെ​യ്​​തു. മാ​ധ്യ​മ​ങ്ങ​ൾ ആ​രെ​ങ്കി​ലും ഇ​തൊ​​ക്കെ പ​റ​ഞ്ഞാ​ൽ അ​വ​രെ​യും തു​റു​ങ്കി​ല​ട​ക്കും. തൊ​ഴി​ലി​ല്ലാ​പ്പ​ട പെ​രു​കി​യ നാ​ട്ടി​ൽ അ​ക്കാ​ര്യം ഒാ​ർ​മ​പ്പെ​ടു​ത്തി​യ​തും ഇ​ഷ്​​ട​മാ​യി​ല്ല. ധാ​ക്ക​യി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ ചെ​റു​പ്പ​ക്കാ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ ചോ​ര​യി​ൽ കു​ളി​പ്പി​ച്ചു കി​ട​ത്തി. ഇ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച്​ നോ​മി​നേ​ഷ​ൻ കൊ​ടു​ത്ത പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക്കാ​രു​ടെ കാ​ര്യ​മാ​ണ്​ ഏ​റ്റ​വും ര​സം. അ​വ​രി​ൽ പ​ല​ർ​ക്കും സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ​പോ​ലും കാ​ലുകു​ത്താ​നാ​യി​ല്ല. കാ​ലുകു​ത്തി​യ​വ​രു​ടെ കാ​ല്​ ത​ല്ലി​യൊ​ടി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ്​​ ദി​ന​ത്തി​ൽ മാ​ത്രം കൊ​ല്ല​പ്പെ​ട്ട​ത്​ 17 ബി.​എ​ൻ.​പി പ്ര​വ​ർ​ത്ത​ക​രാ​ണ്. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ നി​രീ​ക്ഷ​ക​ർ പ​ക്ഷേ, ഇ​തൊ​ന്നും ക​ണ്ടി​ല്ല. എ​തി​രുപ​റ​ഞ്ഞ ആം​ന​സ്​​റ്റി​യെ​യും ഹ്യൂ​മ​ൻ​റൈ​റ്റ്​​സ്​ വാ​ച്ചി​നെ​യു​മൊ​ക്കെ ഭ​ള്ള്​ പ​റ​ഞ്ഞ്​ അ​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ​ക്ക്​ നൂ​റി​ൽ നൂ​റു മാ​ർ​ക്ക്​ ന​ൽ​കി. ഫ​ലം വ​ന്ന​പ്പോ​ൾ ഹ​സീ​ന​ക്ക്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ജ​യം; നാ​ലാ​മൂ​ഴം.

ധാ​ക്ക​യി​ലെ ഇൗ​ഡ​ൻ ഗേ​ൾ​സ്​ കോ​ള​ജി​ൽ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റി​ന്​ പ​ഠി​ക്കു​േ​മ്പാ​ൾ രാ​ഷ്​​ട്രീ​യം കൈ​യാ​ളി​യി​രു​ന്നു​വെ​ങ്കി​ലും അ​ത്​ കാ​മ്പ​സി​ന​പ്പു​റം പോ​കു​മെ​ന്ന്​ ഒ​രി​ക്ക​ലും ക​രു​തി​യ​ത​ല്ല. ആ​ണ​വ​ശാ​സ്​​ത്ര​ജ്ഞ​ൻ വാ​സി​ദ്​ മി​യാ​ഹി​െ​ൻ​റ ഭാ​ര്യ​യാ​യി സ​കു​ടും​ബം സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ച്ചുതു​ട​ങ്ങി​യ​തു​മാ​യി​രു​ന്നു. പ​ക്ഷേ, പി​താ​വി​െ​ൻ​റ കൊ​ല​പാ​ത​കം ബേ​ന​സീ​റി​നെ​പ്പോലെ ഹ​സീ​ന​യെ​യും രാ​ഷ്​​്ട്രീ​യ​ത്തി​ൽ എ​ത്തി​ച്ചു. പ​ക്ഷേ, അ​ത്​ അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. പി​താ​വ്​ കൊ​ല്ല​പ്പെ​ടു​േ​മ്പാ​ൾ ഹ​സീ​ന ഇ​ന്ത്യ​യി​ലാ​ണ്. പി​ന്നെ​യും ആ​റുവ​ർ​ഷം ക​ഴി​ഞ്ഞാ​ണ്​ പാ​ർ​ട്ടി​നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ൻ രാ​ജ്യ​ത്ത്​ എ​ത്താ​ൻ ക​ഴി​ഞ്ഞ​ത്.

അ​തി​നു​ശേ​ഷ​മാ​ണ്​ പോ​രാ​ട്ട​ങ്ങ​ളു​ടെ ച​രി​ത്രം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ർ​ഷാ​ദി​െ​ന​തി​രെ സം​സാ​രി​ച്ച​തി​ന്​ പ​ല​ത​വ​ണ അ​റ​സ്​​റ്റി​ലാ​യി. പ​ട്ടാ​ള നി​യ​മ​ത്തി​ന്​ കീ​ഴി​ൽ 1986ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പിൽ പ​െ​ങ്ക​ടു​ത്ത്​ ആ​ദ്യ​മാ​യി പ്ര​തി​പ​ക്ഷ പ​ദ​ത്തി​ലെ​ത്തി. ഇൗ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​െ​ങ്ക​ടു​ത്തതി​െ​ൻ​റ പേ​രി​ൽ ബി.​എ​ൻ.​പി​യു​ടെ പ​ഴി കു​റെ കേ​ൾ​ക്കേ​ണ്ടിവ​ന്ന​ത്​ വേ​െ​റ കാ​ര്യം. ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ ആ​ദ്യ​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ (1991) പ​ക്ഷേ, ഭാ​ഗ്യം തു​ണ​ച്ച​ത്​ ഖാ​ലി​ദ​യെ​യാ​യി​രു​ന്നു. 96ൽ ​ആ​ദ്യ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ൽ. 2001ൽ ​പ​തി​വു​പോ​ലെ ഖാ​ലി​ദ. ആ ​ഭ​ര​ണം തു​ട​ര​വെ രാ​ജ്യം വീ​ണ്ടും പ​ട്ടാ​ള​ബൂ​ട്ടി​ല​മ​ർ​ന്നു. എ​ല്ലാം ശാ​ന്ത​മാ​യി 2008ൽ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​പ്പോ​ൾ അ​ഴി​മ​തി​യി​ൽ മു​ങ്ങി​യ ഖാ​ലി​ദ​യെ​യും ബി.​എ​ൻ.​പി​യെ​യും ജ​നം ത​ള്ളി. അ​തോ​ടെ, ര​ണ്ടാ​മൂ​ഴ​ത്തി​ൽ ഹ​സീ​ന​ക്ക്​ ജ​ന​പി​ന്തു​ണ​യും അ​ന്ത​ാരാ​ഷ്​​ട്ര പി​ന്തു​ണ​യും വേ​ണ്ടു​വോ​ളം കി​ട്ടി. പ​ക്ഷേ, അ​തി​നെ അ​വ​ർ മു​ത​ലെ​ടു​ത്ത​ത്​ മ​റ്റൊ​രു രീ​തി​യി​ലാ​യി​രു​ന്നു. അ​താ​ണി​പ്പോ​ൾ അ​വി​ടെ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

1947 സെ​പ്​​റ്റം​ബ​ർ 28ന്​ ​ഗേ​ാപാ​ൽ​ഗ​ഞ്ച്​ ജി​ല്ല​യി​ലെ തും​ഗ​പ്ര​യി​ൽ ജ​ന​നം. മു​ജീ​ബു​ർ​റ​ഹ്​​മാ​ൻ-​ഫ​സീ​ല​ത്തു​ന്നി​സ ദ​മ്പ​തി​ക​ളു​ടെ അ​ഞ്ചു മ​ക്ക​ളി​ൽ മൂ​ത്ത​യാ​ൾ. 1975ൽ ​പി​താ​വി​െ​ന ല​ക്ഷ്യം​വെ​ച്ച്​ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ബാ​ക്കി​യാ​യ​ത്​ ഹ​സീ​ന​യും സ​ഹോ​ദ​രി റി​ഹാ​ന​യും മാ​ത്ര​മാ​ണ്. 70ക​ളി​ലെ വി​മോ​ച​ന സ​മ​ര​കാ​ല​ത്ത്, മു​ത്ത​ശ്ശി​ക്കൊ​പ്പം അ​ഭ​യാ​ർ​ഥി ജീ​വി​തം ന​യി​ച്ചി​ട്ടു​ണ്ട്. 1968ലാ​യി​രു​ന്നു വാ​സി​ദ്​ മി​യാ​ഹു​മാ​യു​ള്ള വി​വാ​ഹം. അ​ദ്ദേ​ഹം 2009ൽ ​മ​ര​ിച്ചു. ര​ണ്ടു മ​ക്ക​ൾ: സ​ജീ​ബ്, സൈ​മ.

Show Full Article
TAGS:Sheikh Hasina bangladesh OPNION articles malayalam news 
News Summary - sheik haseena fourth term-Opnion
Next Story