Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവലയിൽ കുടുങ്ങാത്ത വൻ...

വലയിൽ കുടുങ്ങാത്ത വൻ മീനുകൾ

text_fields
bookmark_border
വലയിൽ കുടുങ്ങാത്ത വൻ മീനുകൾ
cancel

നിസ്സാൻ, റെനോൾട് കമ്പനികളുടെ ചെയർമാൻ കാർലോസ്​ ഗോഷനെ ഈയിടെ ടോക്യോവിൽ അറസ്​റ്റ്​ചെയ്തത്​ ആഗോള മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ത​​​െൻറ വാർഷികവരുമാനത്തി​​​െൻറ കണക്കു നൽകിയതിൽ 280 കോടി രൂപയോളം കുറച്ചുകാണിച്ചുവെന്നു ം കമ്പനിയുടെ സൗകര്യങ്ങൾ അന്യായമായി വ്യക്തിതാൽപര്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചുവെന്നും മറ്റുമായിരുന്നു അദ്ദേ ഹത്തിനെതിരെ ചാർത്തപ്പെട്ട കുറ്റം. ഈ മാസം 30 വരെയെങ്കിലും അദ്ദേഹം കസ്​റ്റഡിയിൽ തുടരും എന്നാണ്​ കരുതുന്നത്​. ഇതോ ടു ചേർത്തുവായിക്കേണ്ട മറ്റൊരു പ്രമാദമായ കേസാണ്​ ദക്ഷിണ കൊറിയയിലെ സാംസങ്​ കമ്പനിയുടെ ശിൽപിയുടെ മകനും കമ്പനിയ ുടെ ഉപ അധ്യക്ഷനുമായ ലീജെയ്യോങ്​ കഴിഞ്ഞ ഒരു വർഷം ജയിൽശിക്ഷ അനുഭവിച്ചു ജാമ്യത്തിൽ ഇറങ്ങിയതും, ഇനിയുള്ള നാലു വർഷ ം നല്ല നടപ്പുശിക്ഷ അനുഭവിക്കേണ്ടതും. ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡൻറിന്​ താൽപര്യമുള്ള ഒരു ചാരിറ്റി സംഘടനക്ക് 250 കോടിയോളം രൂപക്ക്​ തുല്യമായ തുക സംഭാവന നൽകി പ്രസിഡൻറിനെ കമ്പനിക്കു വേണ്ടി സ്വാധീനിച്ചു എന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം.

കർശനമായ നിയമനടപടികൾക്ക്​ വിധേയരായ രണ്ടുപേരും ലോകത്തെ ഏറ്റവും അറിയപ്പെടുന്നവരും ഇന്ത്യക്കാർക്ക്​ സുപരിചിതവുമായ ബ്രാൻഡുകളുടെ തലപ്പത്ത്​ ഇരിക്കുന്നവരുമാണ്​. ലിബിയയിൽ ജനിച്ചുവളർന്നു, ബ്രസീലിൽ പൗരത്വം നേടി പ്രശസ്ത ഫ്രഞ്ച്​ കാർ നിർമാതാക്കളായ റെനാൾട്ടി​​​െൻറചെയർമാൻ പദവിയിലേക്ക്​ ഉയർന്ന കാർലോസ്​ ഘോഷൻ, തകർന്നുകൊണ്ടിരുന്ന ജപ്പാനിലെ പ്രശസ്ത കാർ നിർമാതാക്കളായ നിസ്സാൻ കമ്പനിയുടെ തലപ്പത്ത്​ എത്തുകയും നിസ്സാൻ കമ്പനിയെ കരകയറ്റി ഉന്നതിയിലേക്ക്​ ഉയർത്തുകയും ചെയ്തു. ഇതോടെ അദ്ദേഹം ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന കോർപറേറ്റ്​ താരമായി മാറി. വരാനിരിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ “കാർ കമ്പനികളുടെ ഐക്യപ്പെടലായി” അറിയപ്പെടുന്ന റെനോൾട്-നിസ്സാൻ സഹകരണ ധാരണ ഉണ്ടാക്കി​െയടുക്കുന്നതിനു ചുക്കാൻ പിടിച്ചതും കാർലോസ്തന്നെ.

നമ്മുടെ രാജ്യത്തെ കോർപറേറ്റ്​ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന വെട്ടിപ്പുകളുടെയും തട്ടിപ്പുകളുടെയും വാർത്തകളും ഇത്തരം തുടർസംഭവങ്ങളുടെ നേർക്കുള്ള നമ്മുടെ മോദി സർക്കാറി​​െൻറ അയഞ്ഞ സമീപനവും താരതമ്യപ്പെടുത്തുമ്പോൾ ജപ്പാൻ, കൊറിയൻ സർക്കാറുകളുടെ ഈ അതികായന്മാർക്കെതിരെ എടുത്ത നടപടികൾ നമ്മിൽ വലിയ അത്ഭുതമാണ്​ ഉണ്ടാക്കുന്നത്. നിയമനടപടികൾ നേരിടുന്ന ഇവർ ബാങ്കുകളിൽനിന്ന്​ വായ്പയെടുത്തു തട്ടിപ്പു നടത്തിയവർ അല്ല. എന്നാൽ, നീരവ്മോദി എന്ന വജ്രവ്യാപാരി ഒറ്റക്കുതന്നെ 14,000 കോടി രൂപയുടെ ബാങ്ക്​ കൊള്ളയാണ്​ നടത്തിയത്.​ രാജ്യം കണ്ടതിൽ ഏറ്റവും വലിയ ബാങ്ക്തട്ടിപ്പ്​. ഇതാകട്ടെ നിസ്സാ​​​െൻറയും സാംസങ്ങി​​​െൻറയും തലവന്മാരിൽ ചാർത്തപ്പെട്ട സാമ്പത്തികകുറ്റത്തി​​​െൻറ സംഖ്യയുടെ 23 ഇരട്ടിയിൽ അധികംവരും.

റിസർവ്​ ബാങ്ക്​ തന്നെ പുറത്തുവിട്ട കണക്കുപ്രകാരം ഏപ്രിൽ 2014 മുതൽ മാർച്ച് 2018 വരെയുള്ള നാലു വർഷങ്ങളിൽ 77,000 കോടി രൂപയുടെ ബാങ്ക്തട്ടിപ്പുകളാണ്​ നടന്നത്. ഇതാകട്ടെ യു.പി.എ സർക്കാറി​​​െൻറ കാലത്തു നടന്നതിനേക്കാൾ മൂന്നിരട്ടിയാണ്. നീരവ്​ മോദിയും അദ്ദേഹത്തി​​​െൻറ അങ്കിൾചോക്സിയും പഞ്ചാബ്​ നാഷനൽ ബാങ്കിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു കടം ലഭ്യമാകാനുള്ള നിബന്ധനകൾ മറികടന്നും അതിൽ മായം ചേർത്തും 14,000 കോടി തട്ടി സുഖസുന്ദരമായി നാടുവിട്ടു. ഇതുമായി ബന്ധപ്പെട്ടുള്ള പരാതി 2016ൽതന്നെ പ്രധാനമന്ത്രിക്കും, സി.ബി.​െഎ, സെബി, എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ എന്നിവക്കും ലഭിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. നീരവ്​​ മോദി നാട്​ വിടാനുള്ള പദ്ധതി 2017 നവംബറിൽതന്നെ തയാറാക്കിയിരുന്നു എന്ന്​ ബിസിനസ്​ ടുഡേ റിപ്പോർട്ട്​ ചെയ്തിരുന്നു. ഇങ്ങനെയൊക്കെ ആയിട്ടും ഈ വർഷം 2018 ജനുവരിയിൽ ദാവോസിലെ ഇക്കണോമിക്​ ​േഫാറത്തിൽ നീരവ്​ മോദി പങ്കെടുക്കുകയും പ്രധാനമന്ത്രിയുടെ കൂടെനിന്ന്​ ഫോട്ടോക്ക്​ പോസ്ചെയ്യുകയുംചെയ്തു.

സ്​റ്റെർലിങ്​ ബയോടെക്കി​​​െൻറ ഉടമ സന്ദേശനാകട്ടെ നൈജീരിയയിലേക്കു നാടുകടന്നത് 5000 കോടി വെട്ടിച്ചാണ്. വിജയ്​ മല്യയുടെ കടവുമായി ബന്ധപ്പെട്ട്​ സി.ബി.​െഎ അദ്ദേഹത്തെ രാജ്യംവിടുന്നതിൽനിന്നും വിലക്കേർപ്പെടുത്തിയെന്നും പിന്നീട്​ അത്​ മാറ്റി രാജ്യംവിടുമ്പോൾ അറിയിക്കണമെന്ന്​ മാറ്റിയതാണെന്നുള്ള ആരോപണം ഉണ്ടായതായി ടൈംസ്​ ഒാഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്തിരുന്നു. എല്ലാ രാജ്യങ്ങളിലും അഴിമതി ഉണ്ട്.എന്നാൽ, കോർപറേറ്റ്​ മേഖലയിൽ ഇത്ര വലിയ വെട്ടിപ്പുകൾ നടന്നിട്ടും, അത്​ മുൻകൂട്ടിക്കാണാനോ തടയാനോ കഴിഞ്ഞില്ല എന്നുള്ളതാണ്​ മോദി സർക്കാറി​​െൻറ വലിയ വീഴ്ചയായി വിലയിരുത്തുന്നത്.​ ഇന്ത്യയിൽ ബാങ്ക്തട്ടിപ്പുകൾ കൂടുകയാണെന്നും, ഇതിനിയും വർധിക്കാനുള്ള സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു എന്നും ഈ അടുത്തായി ലോകപ്രശസ്ത കോർപറേറ്റ്​ കൺസൾട്ടിങ്​ ഗ്രൂപ്​ ആയ ‘ഡിലോയിറ്റ്’ നടത്തിയ സർവേ വെളിപ്പെടുത്തുന്നു. ഇത്തരം ഒരവസ്ഥ ഇന്ത്യയിൽ തുടർക്കഥ ആകാനുള്ള കാരണമായി അവർ കണ്ടെത്തിയത്, ഇത്തരം തട്ടിപ്പുകൾക്കു നേരെ സർക്കാർ കാണിക്കുന്ന അഴകൊഴമ്പൻ നിലപാടുകളും, ഇത്തരം തട്ടിപ്പുകൾ തടയാൻ ശക്തമായ നിയമത്തി​​​െൻറ അഭാവവുമാണെന്നാണ്. ‘ഡിലോയ്റ്റി​’​​െൻറ റിപ്പോർട്ടായതുകൊണ്ടുതന്നെ വിദേശ രാജ്യങ്ങളിൽ മോദി സർക്കാറി​​െൻറ വിശ്വാസ്യതക്ക്​ കോട്ടംതട്ടുന്നതാണ്​ പ്രസ്തുത റിപ്പോർട്ട്. ഭരണസിരാകേന്ദ്രത്തിലെ എല്ലാ വകുപ്പുകളെയും പ്രധാന മന്ത്രിയുടെ ഓഫിസുമായി ശക്തമായിബന്ധിപ്പിച്ചും ഇടപെട്ടുംകൊണ്ടുള്ള ഭരണരീതിയാണ്​ മോദി സ്വീകരിച്ചത്. അഴിമതി നിയന്ത്രിക്കാനാണെന്നു പറഞ്ഞുള്ള ഈ പിടിത്തം പക്ഷേ, വൻമീനുകളെ വലയിൽ കുടുക്കാൻ പര്യാപ്തമായില്ല എന്ന്​ നാം കണ്ടു. കള്ളപ്പണം പിടിക്കാനെന്നും പറഞ്ഞു നോട്ടുനിരോധനം നടത്തിയപ്പോൾ ഒരു വൻതോക്കും പിടിക്കപ്പെട്ടില്ല എന്നതാണ്​ അനുഭവം. നോട്ടു നിരോധനകാലത്ത്​ ലക്ഷത്തിനു മുകളിൽ ഉള്ള ബാങ്ക്ഇടപാടുകൾ കർശനനിരീക്ഷണത്തിനു വിധേയമാകുമെന്ന്​ പറഞ്ഞുസാധാരണക്കാരെ പേടിപ്പിച്ച നമ്മുടെ മോദിക്ക്​ പക്ഷേ, ഈ കാലയളവിൽതന്നെ നടന്ന പതിനായിരക്കണക്കിന്​ കോടികൾ വരുന്നബാങ്ക്തട്ടിപ്പ്​ ഇടപാടുകൾ കണ്ടുപിടിക്കാനോപുറത്തുകൊണ്ടുവരാനോ സാധിച്ചില്ല.

അഴിമതിക്കെതിരെ ശക്തമായ നിലപാട്​ എടുക്കുമെന്നും വിദേശത്തുള്ള കള്ളപ്പണം നാട്ടിൽ കൊണ്ടുവന്നു പാവപ്പെട്ടവന്​ നൽകുമെന്നും മോദി വാഗ്ദാനം നൽകിയെങ്കിലും സംഭവിക്കുന്നത്, രാജ്യത്തെ സമ്പന്നർ ഒന്നൊന്നായി ഇവിടത്തെ ബാങ്കുകളിൽനിന്നും പതിനായിരക്കണക്കിന്​ കോടികൾ തട്ടിപ്പാക്കി വിദേശങ്ങളിലേക്ക്​ രക്ഷപ്പെടുന്ന കാഴ്ചയാണ്. നോട്ടുനിരോധനത്തിലൂടെ കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും നടു ഒടിച്ചതും ബാങ്ക്​ വായ്പകൾ ഉദാരീകരണത്തിലൂടെ വമ്പൻ കോർപറേറ്റുകൾക്ക്​ വലിയ തോതിൽ കടമെടുക്കാനും ആ പണത്തി​​​െൻറ നല്ലൊരു പങ്ക്​ അനായാസമായി വിദേശത്തേക്ക്​ കടത്താനും കടത്തി​​​െൻറ തിരിച്ചടവ്​ പ്രശ്​നമാകുമ്പോൾ, വിദേശത്തേക്ക്​ നാടുവിടാനും ഉള്ള അന്തരീക്ഷം ഉണ്ടാക്കി എന്നുള്ളതുമാണ്​ മോദി കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ ബാക്കിപത്രം.

ജപ്പാനിലെ പോലെ അതിവേഗ ബുള്ളറ്റ്ട്രെയിനുകൾ ഓടിച്ചതുകൊണ്ടുമാത്രം നാം പുരോഗതിയിൽ എത്തും എന്നുകരുതേണ്ടതില്ല.ജപ്പാനിൽ ബുള്ളറ്റ് ട്രെയിനുകളുടെ വേഗംതന്നെ അഴിമതി നേരിടുന്നതിലും അവിടത്തെ സർക്കാറിനുണ്ട്​. അതുകൊണ്ടായിരിക്കാം ഏഷ്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായി ജപ്പാനും അതി​​​െൻറ എതിർദിശയിൽനമ്മുടെ രാജ്യവും നിൽക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlefraudNirav ModiCarlos GhosnmalayalammNews
News Summary - Sharks Escapes From Net - Article
Next Story