Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്വാശ്രയ ഫീസ് വർധന:...

സ്വാശ്രയ ഫീസ് വർധന: അധ്യാപകർക്കും പറയാനുണ്ട്

text_fields
bookmark_border
സ്വാശ്രയ ഫീസ് വർധന: അധ്യാപകർക്കും പറയാനുണ്ട്
cancel

ഏതാനും വർഷങ്ങളായി കേരളത്തിൽ മുടങ്ങാതെ നടക്കുന്ന വിവാദമാണ്​ സ്വാശ്രയ മെഡിക്കൽ കോളജുകളുടെ ഫീസ്​ നിർണയം. എൻട്രൻസ്​ റിസൽട്ട്​ വന്ന് ഒരുപാട് ആഴ്ചകൾ സമയമുണ്ടെങ്കിലും അഡ്മിഷ​ന്​ ദിവസങ്ങൾക്കുമുമ്പു മാത്രമാണ്​ ഫീസ്​ ചർച്ചയും തർക്കങ്ങളും ആരംഭിക്കുന്നത്​. കൗൺസലിങ് ​കഴിഞ്ഞ്​ കോഴ്സിനു ചേരുമ്പോൾപോലും ഫീസ്​ എത്രയെന്ന അനിശ്ചിതത്വം തുടരുന്നതിനാൽ​ മിടുക്കരായ പല വിദ്യാർഥികളും ഡോക്ടർമോഹം ഉപേക്ഷിക്കുന്നു. വർഷങ്ങൾ ഉറക്കമിളച്ച്​ എൻട്രൻസ്​ പഠിക്കുന്ന വിദ്യാർഥിക്കും ഫീസടക്കാനായി ഉള്ളതു വിറ്റും ലോണെടുത്തും പണം സ്വരൂപിക്കാൻ ഓടിനടക്കുന്ന രക്ഷാകർത്താക്കൾക്കും ഇതുണ്ടാക്കുന്ന സമ്മർദം വർണനാതീതമാണ്. അവസാനം കോടതി ഇടപെട്ട്​ പ്രശ്നങ്ങൾ തീരുമ്പോൾ ഗണ്യമായ ഫീസ്​ വർധനയിലാണ്​ എല്ലാ വർഷവും കാര്യങ്ങൾ അവസാനിക്കുക.

ഈ വർഷം ചരിത്രത്തിൽ ഇതുവരെയില്ലാത്തവിധം നിലവിലുള്ളതി​െൻറ മൂന്നിരട്ടി ഫീസ്​ വർധനയാണ് ചില ക്രൈസ്​തവ മാനേജ്മെൻറുകളൊഴികെയുള്ള സ്വാശ്രയ കോളജുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, ഫീ റെഗുലേറ്ററി കമീഷൻ, ആരോഗ്യ സർവകലാശാല എന്നിവ കൃത്യസമയത്ത്​ പ്രവർത്തിച്ചിരുന്നുവെങ്കിൽ എത്രയോ മുമ്പേ പരിഹരിക്കാവുന്നതാണ്​ ഈ പ്രശ്നങ്ങൾ. അതിന്​ പ്രധാനമായി വേണ്ടത്​ പ്രൈവറ്റ്​ മാനേജ്​മെൻറുകളുടെ വരവുചെലവ്​ കണക്കുകൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുകയാണ്​.

ഉയർന്ന ഫീസ്​ ആവശ്യപ്പെടാൻ മാനേജ്മെൻറുകളുടെ പ്രധാന ന്യായം ഡോക്ടർമാരായ അധ്യാപകർക്ക്​ കൊടുക്കുന്നുവെന്ന്​ അവകാശപ്പെടുന്ന വലിയ ശമ്പളമാണ്. എന്നാൽ, ഈ വിഷയത്തിൽ മിക്ക മാനേജ്മെൻറുകളുടെയും അവകാശവാദങ്ങൾ തെറ്റാണെന്ന്​ വസ്തുതകൾ പരിശോധിച്ചാൽ മനസ്സിലാക്കാം. മെഡിക്കൽ കൗൺസിലും ആരോഗ്യ സർവകലാശാലയും യു.ജി.സിയും നിഷ്​കർഷിക്കുന്നത്ര എണ്ണം അധ്യാപകരെ നിയമിച്ച്​ പൂർണശമ്പളം കൊടുക്കുന്ന കോളജുകൾ നടത്തിപ്പോകാൻ പോലും ഇക്കഴിഞ്ഞ വർഷങ്ങളിൽ വിദ്യാർഥികളിൽനിന്ന്​ പിരിച്ചുപോന്ന ഫീസ്​ ധാരാളമാണ്​.

കഴിഞ്ഞവർഷത്തെ കണക്കുകൾ നോക്കാം. ശരാശരി 100 എം.ബി.ബി.എസ്​ സീറ്റുകളാണ്​ മിക്ക കോളജുകളിലുമുള്ളത്. ഇതിൽ ജനറൽ കാറ്റഗറിയിലുള്ള 85 സീറ്റുകൾക്ക്​ 6.25 ലക്ഷമായിരുന്നു പ്രതിവർഷം ഫീസ്. ബാക്കിവരുന്ന 15 എൻ.ആർ.​െഎ സീറ്റുകൾക്ക്​ വർഷം 20 ലക്ഷമായിരുന്നു ഫീസ്. വർഷാരംഭത്തിൽ ഒറ്റത്തവണയായി ശേഖരിക്കപ്പെടുന്ന ഈ ഫീസി​െൻറ പലിശയിനത്തിലെ വരുമാനംതന്നെ ഭീമമായിരിക്കും. കഴിഞ്ഞ വർഷത്തെ നിരക്കുവെച്ചു കൂട്ടിയാൽതന്നെ 100 കുട്ടികളുള്ള അഞ്ച്​ ബാച്ചുകളിൽനിന്നായി ഫീസിനത്തിൽ നാൽപത്തൊന്നര കോടിയാണ്​ പ്രതിവർഷം ഒരു കോളജി​െൻറ വരുമാനം (പട്ടിക-എ നോക്കുക)


പി.ജി സീറ്റുകളിൽനിന്നുള്ള കോടികളുടെ വരുമാനം ഇതുകൂടാതെയാണ്​. ചില കോളജുകളിൽ 100നു പകരം 150 സീറ്റുകളുണ്ട്​. അപ്പോൾ ചെലവ്​ കാര്യമായി കൂടാതെത്തന്നെ മുകളിൽ പറഞ്ഞ വാർഷികവരുമാനത്തിൽ 20 കോടി കൂടും.

രോഗികളിൽനിന്നുള്ള വരുമാനവും കാണണം. ഒരു സ്വകാര്യ മെഡിക്കൽ കോളജിൽ ഏകദേശം 700ൽ കൂടുതൽ ഒ.പി രോഗികൾ ഒരു ദിവസം ഉണ്ടെങ്കിൽ മാത്രമേ മെഡിക്കൽ കോളജായി പ്രവർത്തിക്കാനുള്ള അനുമതി കിട്ടുകയുള്ളൂ. അതോടൊപ്പം 300ൽ കൂടുതൽ അഡ്മിറ്റായ രോഗികളും വേണം. ഇവർക്കൊന്നും ചികിത്സ സൗജന്യമല്ല. അതുകൊണ്ട്‌ ആശുപത്രിവരുമാനം അവഗണിക്കാൻ കഴിയില്ല.

ഇനി ഈ സ്ഥാപനങ്ങളുടെ ഒരു വർഷത്തെ ചെലവുകൾ നോക്കാം. യു.ജി.സിയും മെഡിക്കൽ കൗൺസിലും നിഷ്​കർഷിക്കുന്ന ഏറ്റവും മികച്ച ശമ്പളം ഈ സ്ഥാപനങ്ങൾ കൊടുക്കുന്നുവെന്ന്​ അനുമാനിച്ചാൽ അധ്യാപകരുടെ ശമ്പള ചെലവ്​ വർഷത്തിൽ 19 കോടിയാണ്​ വരുക (പട്ടിക ബി നോക്കുക).


മറ്റു ജോലിക്കാരുടെ ശമ്പളമടക്കം ബാക്കിയുള്ള എല്ലാ ചെലവുകൾകൂടി കൂട്ടിയാലും പ്രതിവർഷം പരമാവധി 30 കോടിയാണ്​ ചെലവ്​ വരേണ്ടത്. എന്നിട്ടും എന്തുകൊണ്ടാണ്​ ഇത്ര ഭീമമായ ഫീസ്​ വർധന അധ്യാപകരുടെ ശമ്പളച്ചെലവ്​ പറഞ്ഞ്​ ആവശ്യപ്പെടുന്നത്​?

ഔ​േദ്യാഗികമായി നിഷ്​കർഷിക്കപ്പെട്ട എണ്ണം അധ്യാപകരെ മുഴുവൻ നിയമിക്കുകയും മെഡിക്കൽ കൗൺസിലും യു.ജി.സിയും പറയുന്ന ശമ്പളം കൊടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ കണക്കാണ്​ മുകളിൽ പറഞ്ഞത്. എന്നാൽ, പ്രയോഗത്തിൽ നല്ലൊരു വിഭാഗം കോളജുകളിൽ കാര്യങ്ങൾ നേരെമറിച്ചാണ്. ഇനിയും പി.ജി സീറ്റുകൾ നേടാനുള്ളവരും എം.ബി.ബി.എസ്​ സീറ്റി​െൻറ കാര്യത്തിൽ പരിശോധനകൾ പൂർത്തിയാക്കാനുള്ളവരുമായ കോളജുകളൊഴിച്ച്​ നല്ലൊരു വിഭാഗം സ്വാശ്രയ മെഡിക്കൽ കോളജുകളിൽ മേൽ പട്ടികയിൽ കൊടുത്തതി​െൻറ പകുതി ശമ്പളമേ അധ്യാപകർക്ക്​ കൊടുക്കുന്നുള്ളൂ. കഴിഞ്ഞ അഞ്ചു വർഷമായി മിക്ക മെഡിക്കൽ കോളജുകളിലും അധ്യാപകർക്ക്​ ശമ്പളവർധന നടന്നിട്ടില്ല. ആറു​ മുതൽ പത്തു വരെ മാസം ശമ്പളം കൊടുക്കാത്ത അഞ്ചോളം മെഡിക്കൽ കോളജുകൾ കേരളത്തിലുണ്ട്.

കോവിഡി​െൻറ മറവിൽ 30 മുതൽ 70 വരെ ശതമാനം ശമ്പളം അധ്യാപകരുമായി ഒരു ചർച്ചയുമില്ലാതെ വെട്ടിച്ചുരുക്കിയ കോളജുകളാണ്​ ബാക്കിയുള്ളവ. അതേസമയം, കോവിഡി​െൻറ പേരിലുള്ള ഈ വെട്ടിച്ചുരുക്കൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ ഫീസി​െൻറ കാര്യത്തിൽ ഉണ്ടായിട്ടുമില്ല. മുഴുവൻ തിയറിക്ലാസുകളും അനുബന്ധിച്ചുള്ള പ്രാക്ടിക്കൽ ക്ലാസുകളും ഓൺലൈനായും നേരിട്ടും എടുത്തുകൊടുക്കുന്നതിനാൽ നിലവിലുള്ള വിദ്യാർഥികളുടെ വാർഷിക ഫീസി​െൻറ കാര്യത്തിൽ ഒരിളവിനും മാനേജ്മെൻറുകൾ തയാറായിട്ടില്ല.

നൂറ്റമ്പതോളം അധ്യാപകർ വേണമെന്ന്​ നിഷ്കർഷിക്കപ്പെട്ടിടത്ത്​ ഫലത്തിൽ പകുതിയോളം അധ്യാപകർ മാത്രമുള്ള കോളജുകളുമുണ്ട്​ കേരളത്തിൽ. ഇത്തരം കോളജുകളിൽ മെഡിക്കൽ കൗൺസിലും ആരോഗ്യസർവകലാശാലയും എല്ലാ കൊല്ലവും ഇൻസ്പെക്​ഷൻ നടത്തി മുഴുവൻ അധ്യാപകരും ലഭ്യമാണെന്ന്​ സാക്ഷ്യപ്പെടുത്താറുണ്ടെന്നത്​ വേറെ കാര്യം.

കേരളത്തിൽ പുതുതായി ചേരുന്ന വിദ്യാർഥികളിൽനിന്ന് എം.ബി.ബി.എസ്​അഡ്മിഷൻ സമയത്തെ ഫീസ്​ സർക്കാർ പിരിച്ചെടുത്ത്​ മാനേജ്മെൻറുകൾക്ക്​ നൽകുകയാണ്​ പതിവ്. അതേപോലെ, അധ്യാപകരുടെ ശമ്പളത്തിലെ വെട്ടിപ്പുകൾ തടയാനും അതുമൂലമുള്ള വൈദ്യ വിദ്യാഭ്യാസത്തി​െൻറ നിലവാരത്തകർച്ച ഒഴിവാക്കാനുമുള്ള പോംവഴിയായി അധ്യാപകരുടെ ശമ്പളം മാനേജ്മെൻറുകളിൽനിന്നോ വിദ്യാർഥികളിൽനിന്ന് നേരിട്ടോ സർക്കാർ സമാഹരിച്ച്​ വിതരണം ചെയ്യുന്ന ഡയറക്​ട്​ പേമെൻറ്​ സിസ്​റ്റം നടപ്പാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്​.

കേരളത്തിലെ മൂവായിരത്തോളം വരുന്ന മെഡിക്കൽ സീറ്റുകളുടെ മുക്കാൽ ഭാഗം വരുന്ന 2200ലധികം സീറ്റുകളിൽ പഠിച്ചിറങ്ങാൻ ഒരു കോടിയോളം രൂപ എം.ബി.ബി.എസ്​ കോഴ്​സ്​ കഴിയുമ്പോഴേക്ക്​ ചെലവാക്കേണ്ടിവന്നാൽ മധ്യവർഗത്തിൽപോലും വൈദ്യപഠനം അപ്രാപ്യമാകും. ഇത്ര തുക ചെലവിട്ട്​​ ഒരുപാട്​ അപൂർണതകളോടെ നടത്തുന്ന കോളജുകളിൽനിന്ന്​ പുറത്തിറങ്ങുന്ന ഡോക്ടർമാർ കേരളത്തി​െൻറ ആരോഗ്യമേഖലയിൽ എന്തൊക്കെ വിപരീതഫലങ്ങളാണുണ്ടാക്കുകയെന്ന്​ തുറന്ന ചർച്ചക്ക്​ വിധേയമാക്കണം.

പ്രൈവറ്റ് മെഡിക്കൽ വിദ്യാഭ്യാസത്തിൽ സാധാരണ ചർച്ചചെയ്യുന്ന ഫീസിനേക്കാൾ ഗൗരവമുള്ള പ്രശ്​നമാണ് അധ്യാപകർ അനുഭവിക്കുന്ന പീഡനങ്ങൾ. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ തൊഴിൽ സാഹചര്യങ്ങൾ വിലയിരുത്താൻ കേരള പ്രൈവറ്റ്​ മെഡിക്കൽ കോളജ്​ ടീച്ചേഴ്​സ്​ അസോസിയേഷൻ നടത്തിയ സർവേയിൽ നിരവധി പരാതികളാണ്​ ലഭിച്ചത്​. ഒരു തൊഴിൽനിയമവും പാലിക്കാതെ നിസ്സാരകാരണങ്ങളുടെ പേരിൽ പിരിച്ചുവിടുക, പിരിച്ചുവിടുമ്പോഴുള്ള നിയമനടപടികളൊഴിവാക്കാൻ തൊഴിൽ സാഹചര്യം അസഹ്യമാക്കി മനംമടുത്ത്​ രാജിവെച്ച് പോവാൻ നിർബന്ധിക്കുക എന്നിവയൊക്കെ പതിവാണ്​. സ്​റ്റാഫ്​ വെൽഫെയർ അസോസിയേഷൻ എല്ലാ കോളജിലും വേണമെന്ന്​ നിയമം നിഷ്​കർഷിക്കുന്നുണ്ടെങ്കിലും മിക്ക സ്ഥാപനങ്ങളും അധ്യാപക സംഘടനകളെ അംഗീകരിക്കുന്നില്ല. സമയാസമയങ്ങളിലുള്ള പ്രമോഷനുകൾ ഒരു കോളജിലും നടക്കുന്നില്ല. ശമ്പളത്തിൽ മെഡിക്കൽ കൗൺസിലി​െൻറ കൃത്യമായ മാനദണ്ഡങ്ങൾ നിലനിൽക്കെ അധ്യാപക​െൻറ വിലപേശാനുള്ള ശേഷിയനുസരിച്ച്​ ഒരേ ഡിപ്പാർട്​മെൻറിൽ പോലും ഒരേ തസ്തികക്ക്​ പല ശമ്പളം സർവസാധാരണമാണ്. മെഡിക്കൽ വിദ്യാഭ്യാസത്തി​െൻറ നിലവാരത്തകർച്ചക്ക് കാരണമാകുന്ന, ഭാവിയിൽ ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കാനിടയുള്ള മുകളിൽ നിരത്തിയ പ്രശ്നങ്ങൾ അധികാരികളും പൊതുസമൂഹവും ഗൗരവത്തിലെടുത്തില്ലെങ്കിൽ വലിയ വിലയായിരിക്കും ഒടുക്കേണ്ടിവരുക.

(കേരള പ്രൈവറ്റ്​ മെഡി. കോളജ്​ ടീച്ചേഴ്​സ്​ അസോസിയേഷൻ സെക്രട്ടറിയാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Self Finance Course Feesself finance fee hike
Next Story