Begin typing your search above and press return to search.
exit_to_app
exit_to_app
flood-tragedy
cancel

ന​ന​ഞ്ഞു കു​ഴ​ഞ്ഞ മ​ണ്ണി​ൽ ര​ണ്ട​ര മീ​റ്റ​റോ​ളം താ​ഴ്​​ച​യി​ലാ​യി​രു​ന്നു ആ ​മൃ​ത​ദേ​ഹം. ജീ​ർ​ണി​ച്ചു തു ​ട​ങ്ങി​യ ശ​രീ​രം കൈ​ക​ളി​ൽ കോ​രി​യെ​ടു​ത്തു. 12 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ കു​മി​ഞ്ഞു​കൂ​ടി​യ മ​ണ്ണി​ൽ​നി​ന ്ന്​ ത​ണു​ത്ത്​ വി​റ​ങ്ങ​ലി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ വാ​രി​യെ​ടു​ക്കു​േ​മ്പാ​ൾ സ്വ​ന്തം ജീ​വ​നെ​ക്കു​റി​ച്ച ച ി​ന്ത​ മ​റ​ന്നു​പോ​യി​രു​ന്നു. ശ​നി​യാ​ഴ്​​ച മു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​താ​ണ്.

സ​ ഹ​പ്ര​വ​ർ​ത്ത​ക​ൻ പാലക്കാ​െട്ട ശി​ഹാ​ബി​നൊ​പ്പ​മാ​ണ്​ ര​ണ്ട​ര മീ​റ്റ​ർ താ​ഴ്​​ച​യി​ൽനി​ന്ന്​ മൃ​ത​ദേ​ഹം എ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഏ​ഴു മു​ത​ൽ 12 വ​രെ നടത്തിയ ദീർഘമായ പ്രയത്​നത്തിനുശേഷം ഏ​റെ ദു​ഷ്​​ക​ര​മാ​യ സ്​​ഥ​ല​ത്തുനി​ന്നാ​ണ്​ അ​ലീ​ന​യെ​ന്ന നാ​ലു വ​യ​സ്സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. ഇ​ര​ച്ചെ​ത്തി​യ മ​ണ്ണും മ​ര​ങ്ങ​ളും അ​ലീ​ന​യു​െ​ട വീ​ടി​ന്​ മു​ക​ളി​ലേ​ക്ക്​ പ​തി​ച്ചു. കോ​ൺ​ക്രീ​റ്റ്​ സ്ലാ​ബു​ക​ൾ മ​ണ്ണി​നൊ​പ്പം നി​ലം​പൊ​ത്തി. കോ​ൺ​ക്രീ​റ്റ്​ ഭി​ത്തി​യു​ടെ​യും അ​തി​ന്​ മു​ക​ളി​ൽ വീ​ണ വെ​ട്ടു​ക​ല്ലി​െ​ൻ​റ​യും ഇ​ട​യി​ലാ​യി​രു​ന്നു കു​ഞ്ഞ്​ അ​ലീ​ന. അ​മ്മ​യു​ടെ​യും അച്ഛ​െ​ൻ​റ​യും കൂ​ട​പ്പി​റ​പ്പി​െ​ൻ​റ​യും ക​ൺ​മു​ന്നി​ലാ​ണ്​ അ​ലീ​ന മ​ര​ണ​ത്തി​ലേ​ക്ക്​ താ​ണു​പോ​യ​ത്. ത​െ​ൻ​റ കൈ​യി​ൽനി​ന്ന്​ മ​ക​ളെ മ​ര​ണം ത​ട്ടി​യെ​ടു​ത്ത​തി​െ​ൻ​റ അ​മ്പ​ര​പ്പി​ൽനി​ന്ന്​ ആ ​അച്ഛനി​പ്പോ​ഴും മോ​ചി​ത​നാ​യി​ട്ടി​ല്ല.

ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച്​ വെ​ട്ടുക​ല്ലും കോ​ൺ​ക്രീ​റ്റും കു​ത്തി​പ്പൊ​ട്ടി​ച്ചാ​ണ്​ വീ​ടി​ന​ക​ത്തേ​ക്ക്​ ഇ​റ​ങ്ങി​യ​ത്. ഒ​രു​വേ​ള അ​പ​ക​ടം പി​ടി​ച്ച ​ദൗ​ത്യം ഏ​റ്റെ​ടു​ക്ക​ണോ എ​ന്നുപോ​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ചോ​ദി​ച്ചു. എ​ന്നാ​ൽ, ര​ണ്ടും ക​ൽ​പി​ച്ചി​റ​ങ്ങാ​മെ​ന്ന്​ അ​ദ്ദേ​ഹ​ത്തോ​ട്​ ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. ജീ​വ​ൻ കൈ​യി​ൽ പി​ടി​ച്ച​ങ്ങ്​ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​ഗ്​​നിശമന രക്ഷാപ്രവർത്തകരും മ​ൺ​കൂ​മ്പാ​ര​ത്തി​ന്​ മു​ക​ളി​ലാ​യി സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു. അ​ഞ്ചു മ​ണി​ക്കൂ​ർ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ൽ അ​ലീ​ന​യു​ടെ കു​ഞ്ഞുശ​രീ​രം പു​റ​ത്തെ​ടു​ത്തു. ജീ​വ​ന​റ്റ ആ ​ശ​രീ​ര​വും ചു​മ​ന്ന്​ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട ആം​ബു​ല​ൻ​സി​ലെ​ത്തി​ച്ചു. അ​വി​ടെനി​ന്ന്​ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക്. മോ​ർ​ച്ച​റി​യു​ടെ ത​ണു​പ്പി​ൽ കി​ട​ന്ന അ​ലീ​ന​യു​ടെ മൃ​ത​ദേ​ഹം കാ​ണി​ച്ച​പ്പോ​ൾ പൊ​ട്ടി​ക്ക​ര​യു​ന്ന അച്ഛ​​​െൻറ മു​ഖം അടുത്തൊന്നും മനസ്സിൽനിന്നു മായില്ല.

പാ​ല​ക്കാ​ട്ടു നിന്നുള്ള ശി​ഹാ​ബ്​, നി​ല​മ്പൂ​രു​കാ​ര​ൻ സ​ലീം, ചെ​ർ​പ്പു​ള​ശ്ശേ​രി​യിലെ ജാ​ഫർ...ഇ​ങ്ങ​നെ കു​റെ മ​നു​ഷ്യ​രുണ്ട്​ കവളപ്പാറയിൽ കൂടെ. കഴിഞ്ഞദിവസം രാ​വി​ലെ ഏ​ഴി​ന്​ മ​ര​ങ്ങ​ൾ വെ​ട്ടി മ​ണ്ണു​മാ​ന്തി​ക്ക്​ വ​ഴി​യൊ​രു​ക്കി​. മു​ത്ത​പ്പ​ൻകു​ന്നി​ന്​ മു​ക​ളി​ലെ വീ​ട്ടി​ലാ​യി​രു​ന്നു ​തി​ര​ച്ചി​ൽ. മ​ണ്ണു​മാ​ന്തു​ന്ന​തി​നി​ടെ ഒ​രു ത​ല ക​ണ്ടു. വീ​ടി​െ​ൻ​റ കോ​ൺ​ക്രീ​റ്റ്​ ജ​ന​ലി​ൽ സ്​​റ്റീ​ൽ അ​ല​മാ​ര വ​ന്ന​ടി​ഞ്ഞ​തി​നി​ട​യി​ൽ കുരുങ്ങിക്കിടക്കുന്നു. മ​ണ്ണു​മാ​ന്തി​യു​ടെ കൈ​ഉപ​യോ​ഗി​ച്ച്​ സ്​​റ്റീ​ൽ അ​ല​മാ​ര പൊ​ക്കി​മാ​റ്റി. അപ്പോൾ അ​ക​ത്ത്​ തെ​ങ്ങി​െ​ൻ​റ മു​രട്​. മ​ണ്ണു​മാ​ന്തി ഉ​പ​േ​യാ​ഗി​ച്ച്​ അ​തും മാ​റ്റി. പ​തു​ക്കെ മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്തെ​ത്തി. ദിനങ്ങൾ പിന്നിട്ടതിനാൽ വ​ലിച്ചെടുക്കാനാവില്ല. വെ​ള്ളം അ​ക​ത്തുചെ​ന്ന്​ ജീർണാവസ്​ഥയി​ലാ​യി​രു​ന്നു. ​കൈ​കൊ​ണ്ട്​ മൃ​ത​ദേ​ഹ​ത്തി​നി​ട​യി​ൽനി​ന്ന്​ പ​തു​ക്കെ മ​ണ്ണു മാ​റ്റി​യാ​ണ്​ അ​ഴു​കി​യ ശ​രീ​രം പു​റ​ത്തെ​ടു​ത്ത​ത്. ഗൃ​ഹ​നാ​ഥനാണെന്നു തോ​ന്നു​ന്നു.

ഒ​രു കു​ട്ടി​യു​ടെ ശ​രീ​രഭാ​ഗ​ങ്ങ​ൾ കി​ട്ടി​യെ​ങ്കി​ലും ത​ല​യു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ദ്യം കി​ട്ടി​യ കു​ഞ്ഞി​െ​ൻ​റ ത​ല​യും കൈ ​കാ​ലു​ക​ളും വേ​റി​ട്ടനി​ല​യി​ലാ​യി​രു​ന്നു. മ​റ്റൊ​രു വീ​ട്ടി​നു​ള്ളി​ൽ ഒ​ര​മ്മ​യു​ടെ കാ​ൽ മ​ണ്ണി​ലാ​ണ്ടു​പോ​യി​രു​ന്നു. ഗ്രി​ല്ലു​ള്ള ജ​ന​ലി​​ന്​ സ​മീ​പം ഇ​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു അ​വ​ർ. ശ​ക്തി​യു​പ​യോ​ഗി​ച്ച്​ വ​ലി​ച്ചാ​ൽ അ​ത്​ വേ​റി​ട്ടു​പോ​രു​മെ​ന്ന്​ അ​റി​യാ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട്​ ഏ​റെ ​പ​ണി​പ്പെ​ട്ട്​ ശ​രീ​ര​ത്തി​ന​ടി​യി​ലൂ​ടെ കൈ​ക​ൾ ക​ട​ത്തി മ​ണ്ണ്​ മാ​ന്തി നീ​ക്കി​യാ​ണ്​ ആ ​മൃ​ത​​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. കൊച്ചിയിൽനിന്നെ​ത്തി​യ ക​ബീറും ഫൈസലും സു​ബൈ​ർ കു​മ്പ​ള​വും ചേ​ർ​ന്നാ​ണ്​ വീ​ടി​​നു​ള്ളി​ലേ​ക്ക്​ ഉ​രു​ണ്ടുവ​ന്ന പാ​റ​ക്ക​ല്ലി​നി​ട​യി​ൽ കു​ടു​ങ്ങി​യ സ്​​ത്രീ​യുടേതടക്കമു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ണ്ണി​നു​ള്ളി​ൽനിന്നെ​ടു​ത്ത​ത്.

അ​ഴു​കി തു​ട​ങ്ങി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​ര​ഞ്ഞ്​ കു​റെ മ​നു​ഷ്യ​ർ ക​വ​ള​പ്പാ​റ മു​ത്ത​പ്പ​ൻകു​ന്നി​ന്​ ചു​വ​ടെ ഇ​പ്പോ​ഴു​മു​ണ്ട്. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ സേ​വ​ന വി​ഭാ​ഗ​മാ​യ ഐ.​ആ​ർ.​ഡ​ബ്ല്യുവി​​​​െൻറ വളണ്ടിയർമാർ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി ക​വ​ള​പ്പാ​റ ദു​ര​ന്ത​മു​ഖ​ത്തു​ണ്ട്. ഉ​രു​ൾ​പൊ​ട്ടി​യ​തി​െ​ൻ​റ പി​റ്റേന്ന്​ വെ​ള്ളി​യാ​ഴ്​​ച എത്തിയതാണ്​. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്ന്​ വെള്ളിയാഴ്​ചയും വ​ളൻറിയർ​മാ​െ​ര​ത്തി. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ലു​ള്ള​വ​ർ ഇ​വി​ടെത​ന്നെ ക്യാ​മ്പുചെ​യ്യു​ന്നു. മ​രം മു​റി​ക്കു​ന്ന ക​ട്ട​റു​ക​ൾ, മോ​​ട്ടോ​റു​ക​ൾ, ജ​ന​റേ​റ്റ​ർ, ഫോ​ൾ​ഡി​ങ്​ ​സ്​​​െട്ര​ച്ച​ർ എ​ന്നി​വ​യ​ട​ക്കം സ​ർ​വസ​ജ്ജ​മാ​യാ​ണ്​ സം​ഘം ക​വ​ള​പ്പാ​റ​യി​ൽ ദു​ര​ന്തഭൂ​മി​യി​ൽ മ​ണ്ണി​ന​ടി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്ന​ത്.
(ഐ.​ആ​ർ.​ഡ​ബ്ല്യു സം​സ്​​ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​റാ​ണ് ലേഖകൻ)

Show Full Article
TAGS:heavy rains 2019 Kerala flood tragedy Flood Tragedy Malayalam Article 
News Summary - Second kerala Flood Tragedy -Malayalam Article
Next Story