Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഎന്നെ കൊല്ലാൻ...

എന്നെ കൊല്ലാൻ കൊണ്ടുപോവുകയാണ് എന്നാണ്​ വിചാരിച്ചത് -തടവിലെ പാഠങ്ങളുമായി സഫൂറ

text_fields
bookmark_border
എന്നെ കൊല്ലാൻ കൊണ്ടുപോവുകയാണ് എന്നാണ്​ വിചാരിച്ചത് -തടവിലെ പാഠങ്ങളുമായി സഫൂറ
cancel

ഉദരത്തിൽ ഒരു കുഞ്ഞുമായാണ് ജാമിഅ മില്ലിയ്യ ഇസ്​ലാമിയ്യയിലെ സോഷ്യോളജി വിദ്യാർഥിനി സഫൂറ സർഗാർ പൗരത്വ സമരത്തിനിറങ്ങി അറസ്​റ്റിലാവുന്നത്. പൗരത്വ പ്രക്ഷോഭം മറയാക്കി ഡൽഹിയിൽ കലാപം നടത്തിയെന്ന കുറ്റം ചാർത്തിയാണ് 2020 ഏപ്രിൽ 10ന് സഫൂറയെ പിടികൂടുന്നത്. രണ്ടു തവണ അപേക്ഷ നിരസിക്കപ്പെട്ടുവെങ്കിലും ജൂൺ 23ന് മാനുഷിക പരിഗണനയിൽ ഡൽഹി ഹൈകോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. ആറ് വിദ്യാർഥികളക്കം ഈ കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട 18പേരിൽ സഫൂറക്കും ഫൈസാൻ ഖാനും മാത്രമേ പുറംലോകം കാണാൻ കഴിഞ്ഞിട്ടൂള്ളൂ.

തിഹാർ ജയിലിൽനിന്ന് ജാമ്യം നേടി പുറത്തുവന്ന് ജന്മം നൽകിയ കുഞ്ഞിനെ പരിചരിക്കുകയാണിപ്പോൾ സഫൂറ. ഒപ്പം എംഫിൽ തിസീസ് പൂർത്തിയാക്കുന്നു, കൊലപാതകം, ഭീകരവാദം, വധശ്രമം എന്നിവ ഉൾപ്പെടെ തനിക്കെതിരായ 34 ഗുരുതര ക്രിമിനൽ കേസുകളെ നേരിടുന്നു.

'ഹഫ്പോസ്​റ്റ്​ ഇന്ത്യ'യുടെ പൊളിറ്റിക്കൽ എഡിറ്ററായിരുന്ന ബേത്വ ശർമ 'ആർട്ടിക്ക്​ൾ 14 ലൈവി'നു വേണ്ടി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ:

ഇത്ര നാളത്തെ അനുഭവങ്ങളിൽ നിന്ന് സഫൂറ നേടിയ തിരിച്ചറിവുകൾ എന്തെല്ലാമാണ്?

പ്രതീക്ഷയുടെ കണികപോലും അവശേഷിക്കാത്ത ഒരു സമയം ജീവിതത്തിൽ ഉണ്ടായിരുന്നു. അറസ്​റ്റ്​ പ്രതീക്ഷിച്ചതല്ല, അതുകൊണ്ടു നിയ​േമാപദേശവും തേടിയില്ല. അറസ്​റ്റിലായതോടെ ഇനിയാരും എെൻറ കാര്യം അറിയാനിടയില്ലെന്നും ജയിലിൽതന്നെ നരകിച്ച് അവസാനിക്കേണ്ടിവരുമെന്നും ശങ്കിച്ചതാണ്. പക്ഷേ, അങ്ങനെയല്ല സംഭവിച്ചത്. എന്തു വന്നാലും പ്രതീക്ഷ കൈവിടരുതെന്ന് ഇപ്പോൾ നന്നായി പഠിച്ചിരിക്കുന്നു. കാലംപെട്ടെന്ന് കടന്നുപോകും. നമ്മൾ മാറ്റത്തിനായി നിരന്തരം പ്രവർത്തിച്ചുകൊണ്ടേയിരിക്കുക, അതു സാധ്യമാവും.
മറ്റൊന്ന്, നാം പലപ്പോഴും നമ്മുടെ ജീവിതത്തെക്കുറിച്ച് പല പല ആസൂത്രണങ്ങളും നടത്തിവെക്കും, പക്ഷേ പടച്ചവന് കൃത്യമായ ഒരു പദ്ധതിയുണ്ടാവും. ദൈവത്തിെൻറ പദ്ധതികളാണ് ഏറ്റവും മികച്ചവയെന്ന് ഖുർആൻ പറയുന്നുണ്ട്. മു​െമ്പന്നത്തേക്കാൾ ദൃഢതയാർന്ന, കൃത്യതയാർന്ന വിശ്വാസിയാണ് ഞാനിന്ന്.

എന്നു മുതലാണ് നിങ്ങൾ സമരനിരയിലേക്ക് വരുന്നത്?

വ്യക്തിപരമായ ചില ആവശ്യങ്ങൾ തീർക്കാനുള്ളതിനാൽ സമരത്തിനൊപ്പം അധികനേരം നിൽക്കാനാവില്ലെന്ന് കൂട്ടുകാരോട് പറഞ്ഞിരുന്നു. പക്ഷേ, ഡിസംബർ 15ലെ പൊലീസ് അതിക്രമങ്ങളുടെ വിഡിയോകളും അതിനു പിന്നാലെ ഹോസ്​റ്റലിലെ ജൂനിയർമാരുടെ ഫോൺവിളികളും വന്നതോടെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അതോടെ വ്യക്തിപരമായ കാര്യങ്ങൾ മറന്ന് ഈ വിഷയത്തിൽ ഇടപെടാൻ തീരുമാനിച്ചു.

സമരദിന ഓർമകളിൽ ചിലത് പങ്കുവെക്കാമോ?

ജാമിഅയിലെ ഒരു വിദ്യാർഥി പ്രവർത്തക എന്ന നിലയിൽ ഒരു പ്രക്ഷോഭം സംഘടിപ്പിച്ചെടുക്കൽ എത്രമാത്രം പ്രയാസകരമാണെന്ന്​ നന്നായറിയാം. എന്നാൽ, സി.എ.എ സമരകാലത്ത് ഒരുപാട് പേർ സ്വമേധയാ മുന്നോട്ടുവന്നു. ഏറ്റവും മനോഹരമായ കാര്യമെന്തെന്നാൽ വനിതാ ഹോസ്​റ്റലിലെ അന്തേവാസികൾ രാത്രി 11 മണിക്കും തെരുവുകളിൽ സമരത്തിലായിരുന്നു. എത്ര ധൈര്യശാലികളാണെന്നോ അവർ. റോഡ്സൈഡിലെ ലൈബ്രറി, ചുമർ ചിത്രങ്ങൾ...എത്ര ക്രിയാത്മകമായിരുന്നു സമരം.

സി.എ.എ വിരുദ്ധ സമരം ഭരണഘടന ഉയർത്തിപ്പിടിച്ചാണ് നടന്നത്, അത് ഒരു ഭരണഘടനാ വിഷയം മാത്രമായിരുന്നോ?

പലതരം ചിന്താധാരകൾ ഉണ്ടായിട്ടുണ്ട്. ചിലതിനോട് വിയോജിക്കേണ്ടി വന്നാലും പരസ്പരം ഇടപഴകാനൂം സംവദിക്കാനും ഒരു അവസരമാണിത്. ഞാൻ മനസ്സിലാക്കിയ കാര്യം പറയാം. നിങ്ങളൊരു ഹിന്ദുവാണെങ്കിൽ ദേശീയ പതാക ഏന്താതെയും നിങ്ങൾക്ക് സമരം ചെയ്യാം. ആളുകൾ നല്ലതേ പറയൂ. പക്ഷേ, ഒരു മുസ്​ലിമിന് ദേശീയ പതാക ഏന്തിയല്ലാതെ സമരത്തിനിറങ്ങാനാവില്ല. ഞങ്ങൾ ഇന്ത്യക്കാരാണേ എന്ന് തെളിയിച്ചുകൊണ്ടേയിരിക്കണം.

ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും ദേശീയതയിലും മതേതരത്വത്തിലും വിശ്വസിക്കുന്നുവെന്നും ഞാനൊരു തീവ്രവാദിയല്ലെന്നും വിളിച്ചുപറഞ്ഞ് നടക്കണം. ആളുകൾ പറയുന്നത് മുസ്​ലിംകളെ ഭീകരരായി മുദ്രകുത്താനും സമരങ്ങളെ ചാപ്പകുത്തി ഒതുക്കാനും എളുപ്പമാണെന്നാണ്. അതുകൊണ്ട്, മുസ്​ലിം സ്വത്വത്തിലൂന്നിനിന്ന് സംസാരിക്കരുതെന്നും. ആ ചിന്ത എന്നെ ആകുലപ്പെടുത്തുന്നു. മുസ്​ലിംസമുദായത്തിൽ തന്നെ ഈ വിഷയത്തെ ചൊല്ലി ഭിന്നാഭിപ്രായമുണ്ട്. സ്വത്വബോധം ഉയർത്തിക്കാട്ടേണ്ട എന്നു പറയുന്നവരുണ്ട്. മുസ്​ലിംകളെ ഭീകരവത്കരിച്ച് ഒതുക്കുമെന്ന് കേൾക്കുേമ്പാഴേക്ക് ഒതുങ്ങിക്കൊടുക്കുന്നതെന്തിനാണ്? സ്വത്വത്തിെൻറ പേരിൽ നിങ്ങൾ വേട്ടയാടപ്പെടുന്നുവെങ്കിൽ ആ സ്വത്വത്തിൽ ഉറച്ചുനിൽക്കുകയാണ് വേണ്ടത്. ഒരു മതേതര രാജ്യത്തെ സ്വതന്ത്ര പൗരയല്ലേ ഞാൻ?

എനിക്ക് ഹിജാബ് ധരിക്കാനും െതാപ്പിയിടാനും ഇഷ്​ടഭക്ഷണം കഴിക്കാനുമെല്ലാം സാധിക്കണം, അതിന് ഒരു മുൻവിധിയുടെയും ആവശ്യമില്ല. ഇതു നമ്മെ പല രീതിയിൽ, തൊഴിൽ പരമായും സാമൂഹികവും രാഷ്​ട്രീയവുമായെല്ലാം ബാധിക്കുന്നുണ്ട്. മുസ്​ലിം സ്ത്രീകൾ മതത്തിനുള്ളിൽ അടിച്ചൊതുക്കപ്പെട്ട് കഴിയുന്നു എന്നൊരു ആഖ്യാനം ഭരണകൂടം പടച്ചുവിടുന്നുണ്ട്. അടിച്ചമർത്തൽ മതാതീതമാണ്. അതിന് സാമൂഹിക, സാംസ്കാരിക വശങ്ങളുമുണ്ട്. മുസ്​ലിംസ്ത്രീകൾക്ക് രക്ഷകർത്താക്കളുടെ ആവശ്യമില്ല.

എന്താണ് നിങ്ങൾ ഇതിൽനിന്നെല്ലാം പഠിച്ചത്?

മുസ്​ലിംകൾ മുന്നിൽ നിന്ന് നയിച്ചാൽ എന്താണ് പ്രശ്നം? അത് ആളുകൾക്ക് അസഹ്യമാവുന്നത് എന്തുകൊണ്ടാണ്? സമുദായത്തിനുള്ളിൽ തന്നെ അത് വലിയ ഒരു സംസാര വിഷയമായിട്ടുണ്ടായിരുന്നു. സാമ്പ്രദായികാഖ്യാനങ്ങളിൽ നിന്ന് പുറത്തുകടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുസ്​ലിം ചെറുപ്പക്കാർ എന്തിെൻറ പേരിലാണോ ഉന്നംവെക്കപ്പെട്ടത് അതേ സ്വത്വത്തിൽ ഊന്നി നിന്ന് അവർ പ്രതിഷേധമറിയിക്കാൻ തുടങ്ങിയിരിക്കുന്നു. ഇസ്​ലാമോഫോബിയക്കെതിരെ എതിർപ്പ് തുറന്ന് പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.

മതേതരത്വം തെളിയിക്കൽ എന്തുകൊണ്ടാണ് ന്യൂനപക്ഷങ്ങളുടെ ബാധ്യതയായി മാറുന്നത്? ന്യൂനപക്ഷ സമൂഹമാണോ ഭൂരിപക്ഷമാണോ രാജ്യത്തെ മതേതരത്വം സംരക്ഷിച്ചു നിർത്തേണ്ടത്? മതേതര മൂല്യങ്ങൾ സംരക്ഷിച്ചു നിർത്തൽ 80 ശതമാനം വരുന്ന ഭൂരിപക്ഷത്തിെൻറ കൂടി ഉത്തരവാദിത്തമാണ്. ഒരു സമൂഹം എന്ന നിലയിലും രാജ്യത്തെ പൗരജനങ്ങൾ എന്ന നിലയിലും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ഞങ്ങളിപ്പോൾ കൂടുതൽ തിരിച്ചറിവ് കൈവരിച്ചിരിക്കുന്നു. പലർക്കും, വിശിഷ്യ വിദ്യാർഥികൾക്ക് ഇത്ര വലിയ ഒരു മുന്നേറ്റം ആദ്യാനുഭവമാണ്. പല കാരണം കൊണ്ടും അത് വിപ്ലവാത്മകമായിരുന്നു.

കലാപശേഷം നടന്നതെന്തായിരുന്നു?

മാർച്ച് 23ന് ശാഹീൻ ബാഗിലെയും ജാമിഅയിലെയും സമരകേന്ദ്രങ്ങൾ പൊലീസ് നീക്കം ചെയ്തു. പകർച്ചവ്യാധി പ്രതിരോധ കരുതലിെൻറ ഭാഗമായി അതിനു മുന്നേ തന്നെ ഞങ്ങൾ ഒഴിയാൻ തീരുമാനിച്ചിരുന്നു. പൊലീസ് അവിടെ വന്ന് ചുമർ ചിത്രങ്ങൾപോലും ചായം പൂശി മറച്ചു. സി.എ.എ-എൻ.ആർ.സി പ്രക്ഷോഭത്തിെൻറ എല്ലാ ഓർമകളെയും മായ്ച്ചുകളയാനുള്ള മറയായി അവർ ഈ പകർച്ചവ്യാധി സന്ദർഭത്തെ വിനിയോഗിക്കുകയായിരുന്നു. പിന്നീട് പൊലീസ് എെൻറ വാതിലിൽ മുട്ടി.

സഫൂറാ, കുറച്ചുപേർ തന്നെ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നെടോ എന്ന് ഭർത്താവ് വന്ന് ചെവിയിൽപറയുേമ്പാൾ ഞാൻ ഉറങ്ങുകയായിരുന്നു. എെൻറ ഹൃദയം അൽപനേരം നിലച്ചുപോയെന്ന് തോന്നി. ഭർത്താവ് എന്നെ മാനസികമായി സജ്ജയാക്കാൻ ശ്രമിച്ചു. പൊലീസ് സംഘത്തിൽ ഒരു വനിത കോൺസ്​റ്റബിളുമുണ്ടായിരുന്നു. ആവശ്യമുള്ള സാധനങ്ങളൊക്കെ എടുത്ത് കൂടെ വരാൻ പറഞ്ഞു അവർ. എന്തിനാ സാധനങ്ങളെടുക്കുന്നേ, വൈകുന്നേരത്തോടെ തിരിച്ചുപോരാൻ പറ്റില്ലേ എന്ന് ചോദിച്ചിട്ടൊന്നും അവരാരും മറുപടി പറഞ്ഞില്ല.

പൊലീസ് സ്​റ്റേഷനിലേക്കുള്ള യാത്രക്കിടയിൽ എന്താണ് ആലോചിച്ചത്?

ഒരു പിടിയുമില്ലായിരുന്നു. കസ്​റ്റഡിയിൽ കഴിഞ്ഞ അഞ്ചു ദിവസവും എെൻറ ഹൃദയം പടപടക്കുന്നത് ഇടക്കിടെ കേൾക്കാം. 12 ആഴ്ച ഗർഭിണിയാണ് ഞാനന്ന്. കുഞ്ഞിനെക്കുറിച്ചായിരുന്നു ആകുലത മുഴുവൻ. ഏതു നിമിഷവും ഗർഭം അലസിയാലോ എന്ന് ഞാൻ ഭയപ്പെട്ടു. കുഞ്ഞിെൻറ ആരോഗ്യത്തെക്കരുതി ആകുലപ്പെടാതെ, ദേഷ്യപ്പെടാതെ സ്വയം നിയന്ത്രിക്കാൻ തീരുമാനിച്ചു.

കസ്​റ്റഡിയിൽ എങ്ങനെയായിരുന്നു?

അസഹ്യമായിരുന്നു. രാത്രി പത്തരക്കാണ് എന്നെ അറസ്​റ്റു ചെയ്യുന്നത്, പക്ഷേ, അഞ്ചരക്ക് അറസ്​റ്റ്​ എന്നെഴുതിയ കടലാസുകളിൽ ഭർത്താവിനെക്കൊണ്ട് ഒപ്പുവെപ്പിച്ചു. എെൻറ ഫോണുകളും ലാപ്ടോപ്പും കൊണ്ടുപോയി. എം.ഫിൽ തിസീസിെൻറ ഭാഗങ്ങൾ അതിലായിരുന്നു, എെൻറ സാഹിത്യനിരൂപണങ്ങളും. എന്തിനാണ് അറസ്​റ്റു ചെയ്തതെന്നോ ഏത് എഫ്.ഐ.ആറിെൻറ അടിസ്ഥാനത്തിലാണെന്നോ എവിടേക്കാണ് കൊണ്ടുപോകുന്നതെന്തോ എന്തു സംഭവിക്കുമെന്നോ എന്നോട് പറഞ്ഞില്ല.

സ്പെഷൽ സെല്ലിെൻറ പടിക്കെട്ടിൽ ഭർത്താവിനെ കണ്ടത് ഓർക്കുന്നു. രാത്രി പത്തരക്ക് അവർ അങ്ങോരുടെ ഭാര്യയെ പിടിച്ചുകൊണ്ടുപോവുകയാണ്, എങ്ങോട്ടേക്കെന്ന് പറയാതെ. ഞാൻ അദ്ദേഹത്തെ ആലിംഗനം ചെയ്തു, ഞങ്ങളുടെ കണ്ണുകൾ തമ്മിൽ അവസാനമായി കാണുകയാണ് എന്നു തോന്നി. ഞാൻ ക്ഷമചോദിച്ചു, വിട പറഞ്ഞു. വീണ്ടുമൊരുവട്ടം കൂടി കാണാനാകുമെന്ന് ഞാൻ കരുതിയില്ല.

പിന്നീടുള്ള നടപടികൾ ക്രമപ്രകാരമായിരുന്നോ?

രാത്രിയുടെ അന്ത്യത്തിൽ വിജനമായ റോഡിലൂടെ കാറിൽ കയറ്റികൊണ്ടുപോയി. ഒപ്പം ആറോ ഏഴോ പൊലീസുകാരും യാത്രയിലുടനീളം ഉറങ്ങിക്കൊണ്ടിരുന്ന ഒരു വനിത കോൺസ്​റ്റബിളും. എതിരേയിരുന്ന പൊലീസുകാരൻ മിഠായിയോ മറ്റോ കണ്ടതുപോലെ എന്നെത്തന്നെ തുറിച്ച് നോക്കുന്നു. സഹിക്കാനാവുമായിരുന്നില്ല അത്​. മറ്റേതെങ്കിലും അവസരത്തിലാണെങ്കിൽ മുഖമടച്ചൊന്ന് പൊട്ടിച്ചേനെ. കലശലായ പുറംവേദന ഉള്ളതു കൊണ്ട് ഒരുപാടുനേരം എനിക്ക് ഒരേ ഇരിപ്പ് ഇരിക്കാനും പ്രയാസമാണ്. വണ്ടി കുലുങ്ങുകയും ചാടുകയുമെല്ലാം ചെയ്യുേമ്പാൾ എെൻറയുള്ളിലുള്ള കുഞ്ഞിനെ ഓർത്തു ഞാൻ പേടിച്ചു.
ജാഫറാബാദ് സ്​റ്റേഷനിൽ ഒരു ചെറിയ മുറിയായിരുന്നു. ഒരു ചൂടിക്കട്ടിലും ബെഡുമുണ്ട്. പക്ഷേ, വനിത കോൺസ്​റ്റബിൾ എന്നോട് പായ വിരിച്ച് നിലത്ത് കിടക്കാൻ പറഞ്ഞു. അവിടെ കട്ടിലുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ അത് നിനക്കുള്ളതല്ല, ഞങ്ങൾക്കുള്ളതാണെന്ന് മറുപടി. ഞാൻ ഗർഭിണിയാണ് എന്നതൊന്നും പ്രശ്നമല്ല അവർക്ക്.

ഞാൻ ആകെ തളർന്ന് ബോധം കെടുന്ന അവസ്ഥയിലായിട്ടുണ്ടായിരുന്നു. അപ്പോൾ അവർ വന്നുപറഞ്ഞു, ഇവിടെ വനിത സെൽ ഇല്ലാത്തതിനാൽ മറ്റൊരു സ്​റ്റേഷനിലേക്ക് കൊണ്ടുപോകണമെന്ന്. എന്നിട്ട് വേറെ എങ്ങോട്ടോ കൊണ്ടുപോയി. പറയില്ല എങ്ങോട്ടാണെന്ന്. സത്യം പറയാമല്ലോ, അവരെന്നെ കൊല്ലാൻ കൊണ്ടുപോവുകയാണ് എന്നു തന്നെയാണ് വിചാരിച്ചത്. ഞാൻ സമാധാനത്തോടെ എന്നോടു തന്നെ പറഞ്ഞു- സഫൂറാ, ജീവിതം വളരെ ചെറുതാണ്, എന്തു സംഭവിച്ചാലും ഭയപ്പെടരുത്

അവർ സീലംപുർ സ്​റ്റേഷനിൽ എത്തിച്ച് ലോക്കപ്പിലടച്ചു. പിറ്റേന്ന് കോടതിയിൽ ഹാജരാക്കി, അവിടെ വെച്ച് ഞാൻ എെൻറ അഭിഭാഷകരെ കണ്ടു. പേടിക്കുകയേ വേണ്ടെന്നും ഉടൻ പുറത്തിറക്കാൻ വേണ്ടതൊക്കെ ചെയ്യാമെന്നും അവർ പറഞ്ഞു.
അന്ന് രാത്രി വെൽകം എന്ന് പേരുള്ള സ്​റ്റേഷനിലേക്കാണ് കൊണ്ടുപോയത്. അതൊരു നരകമാണ്, ഒരു മനുഷ്യനും സാധിക്കില്ല അങ്ങോട്ടുപോകുവാൻ. അതേക്കുറിച്ച് പറയാനോ ഓർക്കാനോ പോലും എനിക്ക് ആഗ്രഹമില്ല, ഞാൻ ഒരു പക്ഷേ കരഞ്ഞുപോകും.

അവിടേക്ക് കൊണ്ടുപോകരുതെന്നും ഞാൻ വരി​െല്ലന്നും പറഞ്ഞു. ഭാഗ്യവശാൽ അത് അവർ കേട്ടു. എന്നെ രണ്ടു ദിവസം കൂടി സ്പെഷൽ സെല്ലിൽ തന്നെ പാർപ്പിച്ചു. അഭിഭാഷകരുമായി വീണ്ടും കാണാൻ പറ്റി. നല്ല നിയമോപദേശം ലഭിക്കുേമ്പാൾ തന്നെ നമ്മുടെ ആശങ്കയും ബേജാറുകളുമൊക്കെ കുറെയേറെ ഇല്ലാതാവും. അത് വലിയ സഹായമായി.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NRCCitizenship Amendment ActSafoora Zargar
News Summary - safoora zargar with the lessons from the prison
Next Story