Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightശബരിമല: വിശ്വാസം അത്ര...

ശബരിമല: വിശ്വാസം അത്ര ചെറുതല്ല

text_fields
bookmark_border
ശബരിമല: വിശ്വാസം അത്ര ചെറുതല്ല
cancel

ആമുഖമായി പറയ​െട്ട, ഞാനൊരു ക്ഷേത്രവിശ്വാസ​ിയോ മതവിശ്വാസി​​േയാ അല്ല. ഒരു മതാചാരങ്ങളിലും പ​െങ്കടുക്കാറില്ല. സ്​ത്രീകളോട്​ ഒരിടത്തും ഒരു വിവേചനവും പാടില്ലെന്ന പക്ഷക്കാരനുമാണ്​. ശബരിമലയെ സംബന്ധിച്ച സുപ്രീംകോടതി വിധിയെത്തുടർന്ന്​ ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്ന ജനകീയ മുന്നേറ്റങ്ങളുടെയും ചിലരുടെ അഭിപ്രായപ്രകടനങ്ങളുടെയും പശ്ചാത്തലത്തിലാണ്​ ഇൗ വരികൾ കുറിക്കുന്നത്​. മതത്തി​​​െൻറയോ ജാതിയുടെയോ ലിംഗത്തി​​​െൻറയോ പേരിൽ ഒരു വിവേചനവുമില്ലാത്ത ഏക ആരാധനാലയം ശബരിമലയാണ്. അ​േതസമയം, ഏറ്റവും കഠിനമായ അനുഷ്​ഠാനക്രമവും ആരാധനാരീതിയുമുള്ളതുമാണിത്​. നിലനിൽക്കുന്ന ചില വിശ്വാസസംഹിതകളും ആചാരരീതികളുമാണ്​ ശബരിമലയെ വ്യത്യസ്​തമായ ആരാധനാലയമാക്കി മാറ്റുന്നത്​.

നൂറ്റാണ്ടുകൾക്ക്​ മുമ്പു തുടക്കമിട്ട ഇത്തരം രീതികളുടെ ഭദ്രത അപഗ്രഥിച്ച്​ ചോദ്യം ചെയ്യാൻ കഴിയുന്ന ഒന്നല്ല. എല്ലാ വിശ്വാസസമൂഹങ്ങളിലും ഇത്തരത്തിലുള്ള പല ആചാരങ്ങളും കാലാകാലങ്ങളായി തുടർന്നുവരുന്നുണ്ട്​. അതിനെയൊന്നും വിവേചനമായോ ഒരാചാരമായോ അല്ല സമൂഹം കാണുന്നത്​. ഇവി​െട നമ്മൾ ആചാരത്തെയും ദുരാചാരത്തെയും അനാചാരത്തെയും ഒരേ കുടക്കീഴിൽ അണിനിരത്തിക്കൊണ്ടു വിമർശിക്കുകയാണ്​. സതി, ജന്തുബലി, മാറുമറയ്​ക്കൽ തടഞ്ഞത്, ക്ഷേത്രപ്രവേശന വിലക്ക്​ ഇവയൊക്കെ ഒരാചാരമോ അനാചാരമോ ആണ്​. തീർച്ചയായും ഇവ നിർമാർജനം ചെയ്യേണ്ടതുമാണ്​. എന്നാൽ, ഇന്ന്​ നാം ആഘോഷിക്കുന്ന വിവാഹം എന്ന ചടങ്ങ്​ ഒരാചാരമാണ്​. അത്ത​രമൊരു സംവിധാനത്തെ ആചാരമെന്ന പേരിൽ നാം എതിർക്കാറില്ല (ചിലർ അതിൽ വിശ്വസിക്കുന്നില്ലെങ്കിലും). ഇതി​​​െൻറ പശ്ചാത്തലത്തിൽ വേണം ശബരിമലയിലെ ആചാരങ്ങളെയും കാണാൻ.

സുപ്രീംകോടതി വിധിയിലൂടെ എല്ലാ സ്​ത്രീകൾക്കും ശബരിമലയിൽ പ്രവേശനസ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്​. ശബരിമലയിൽ ഒരുകാലത്തും സ്​ത്രീകൾക്ക്​ പ്രവേശനം നിഷേധിച്ചിരുന്നില്ല എന്നതാണ്​ യാഥാർഥ്യം. എന്നാൽ, ജൈവികമായ കാരണങ്ങളാൽ സ്​ത്രീകൾക്ക്​​ ഒരു പ്രായത്തിൽ ​േക്ഷത്രത്തിൽ പ്രവേശനവിലക്കുണ്ട്​. അതി​​​െൻറ ന്യായാന്യായങ്ങളിലേക്ക്​ ഇവിടെ കടക്കുന്നില്ല. ആ ജൈവികപ്രക്രിയയിൽ എന്തെങ്കിലും അശുദ്ധിയുള്ളതായും കരുതുന്നില്ല. എന്നാൽ, പ്രശ്​നം നൂറ്റാണ്ടുകളായി പിന്തുടർന്നുവരുന്ന ഒരു വിശ്വാസത്തി​​​െൻറയാണ്. ഇത്തരം വിശ്വാസങ്ങൾ എല്ലാ മതങ്ങളിലുമുണ്ട്​. ഒരു വിധിയിലൂടെ ആ വിശ്വാസപ്രമാണത്തെ പൊളിച്ചെഴുതാൻ കോടതിക്ക്​ കഴിയുമോ? ഒരാചാരത്തിൽ ഇടപെടാൻ ഒരു പരിധിവരെ ബാഹ്യശക്തികൾക്ക്​ കഴിഞ്ഞേക്കും. എന്നാൽ, ഒരു സമൂഹം കാലാകാലമായി പിന്തുടർന്നുപോരുന്ന വിശ്വാസത്തെ ദുർബലപ്പെടുത്തുക എന്നത്​ അ​ത്ര എളുപ്പമല്ല. ഏത്​ പ്രായക്കാരായ സ്​ത്രീകൾക്കും ക്ഷേത്രപ്രവേശനമാകാം എന്ന വിധിയിലൂടെ കോടതി ശബരിമല വിശ്വാസികളുടെ നിലപാടിനെയാണ്​ ചോദ്യം ചെയ്​തിരിക്കുന്നത്​.

ശബരിമലയിലെ ലിംഗവിവേചനം കോടതിവിധിയിലൂടെ ഇല്ലാതായി എന്നും വിവക്ഷിക്കപ്പെടുന്നു. ശബരിമലയിൽ ഒരു കാലത്തും ലിംഗവിവേചനം ഉണ്ടായിരുന്നില്ല. വിശ്വാസപരമായ കാരണങ്ങളാൽ ഒരു പ്രായക്കാർക്ക്​ മാത്രം പോകാൻ പാടില്ല എന്ന താൽക്കാലിക വിലക്കു മാത്രമാണ്​ അവിടെയുണ്ടായിരുന്നത്​. കോടതിവിധിയിലൂടെ ഉത്തരേന്ത്യയിലെ ഒരു ക്ഷേത്രത്തിലും മറ്റുരണ്ടു മുസ്​ലിം പള്ളികളിലും സ്​ത്രീകൾക്ക്​ ആരാധനസ്വാതന്ത്ര്യം ലഭിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അവിടെ വിശ്വാസപരമായ കാരണങ്ങളാലായിരുന്നില്ല സ്​ത്രീകൾക്ക്​ വിലക്കുണ്ടായിരുന്നത്​. പ്രത്യക്ഷമായും അത്​ ലിംഗവിവേചനമായിരുന്നു. ഒരു ദുരാചാരമായിരുന്നു. പ്രബുദ്ധമായ സമൂഹം അതിൽ ഇടപെടുകതന്നെ വേണം. ശബരിമലയിലെ പ്രശ്​നം വളരെ വ്യത്യസ്​തമായ ഒന്നാണ്​. അതിനെ ആ രീതിയിൽ തന്നെയാണ്​ കാണേണ്ടത്​. കേരളത്തിലെ ഒാരോ ക്ഷേത്രത്തിലും വ്യത്യസ്​തമായ ആരാധനക്രമങ്ങളും ആചാരരീതികളുമാണ്​ ഉള്ളത്​​.

മദ്യം നിവേദ്യമായി സ്വീകരിക്കുന്ന ക്ഷേത്രങ്ങളും നായ്​ക്കൾ അകത്തും പുറത്തും വിഹരിക്കുന്ന ക്ഷേത്രങ്ങളും കേരളത്തിലുണ്ട്​. ഇവയൊക്കെ എ​ന്നോ പിൻപറ്റിപ്പോരുന്ന ആചാരക്രമത്തി​​​െൻറയോ വിശ്വാസസംഹിതയുടെയോ പേരിൽ തുടർന്നുവരുകയാണ്​. ഇന്നത്തെ കാലത്തിന്​ അനുയോജ്യമല്ല എന്നതി​​​െൻറ പേരിൽ ആർക്കെങ്കിലും ഇൗ ക്ഷേത്രങ്ങൾ​െക്കതിരെ നിയമനടപടി എടുക്കാൻ കഴിയുമോ? അറിയില്ല. ഒരു ക്ഷേത്രത്തി​​​െൻറ ആരാധനക്രമ​െത്ത രൂപപ്പെടുത്തുന്നത്​ ആ​രാധനമൂർത്തിയുടെ പ്രത്യേകതകൾ മുൻനിർത്തിയാണെന്ന്​ അറിയുന്നു. ആ മേഖലയുമായി ബ​ന്ധപ്പെട്ടവരാണ്​അത്​ ക്രമപ്പെടുത്തുന്നത്​. നൈഷ്​ഠികബ്രഹ്​മചാരിയായ ശാസ്​താവിനെ ആരാധിക്കാനുള്ള ക്രമങ്ങൾ ചിട്ടപ്പെടുത്തിയതും ഇൗയൊരു വിശ്വാസത്തെ അടിസ്​ഥാനപ്പെടുത്തിയാകാം. നൂറ്റാണ്ടുകളായി ആരാധകർ ഇൗ അനുഷ്​ഠാനക്രമ​െത്ത പിന്തുടർന്നുപോരുന്നു. അവർക്കാർക്കും ഇതിൽ ഒരു പരാതിയുമില്ല. ഇതൊന്നും തന്നെ ഒരു ദുരാചാരമായി വ്യാഖ്യാനിക്കപ്പെടുന്നുമില്ല. വിശ്വാസത്തെ കേവലം അനാചാരമാക്കി ചെറുതാക്കുകയല്ല വേണ്ടത്​.

ശബരിമലയിൽ ഇതിനിടയിൽ സ്​ത്രീകൾ പ്രവേശിച്ചിരുന്നുവെന്നും അതൊരു കീഴ്​വഴക്കമാക്കണമെന്നുമാണ്​ മറ്റൊരു വാദഗതി. ശബരിമലയിൽ ആചാരലംഘനം പലപ്പോഴും ഉണ്ടായിട്ടുണ്ട്​. അത്​ ബോധ്യമായപ്പോൾ തിരുത്തിയിട്ടുണ്ട്​. അന്ന്​ നടന്ന ആചാരലംഘനം ശരിയായിരുന്നുവെന്ന്​ ആരും ഒരിടത്തും ന്യായീകരിച്ചിട്ടുമില്ല. പെണ്ണിനോടുള്ള ആണധികാരത്തി​​​െൻറ പ്രാചീനഭയമാണ്​ ശബരിമലയിൽ സ്​ത്രീവിവേചനത്തിന്​ കാരണമായി വ്യാഖ്യാനിക്കപ്പെടുന്നത്​. വസ്​തുതകളെ വളരെ ഉപരിപ്ലവമായി കാണു​േമ്പാൾ സംഭവിക്കുന്ന ഒരു പിഴവാണിത്​. കാലാകാലങ്ങളായി പിന്തുടർന്നുവരുന്ന ഒരു വിശ്വാസത്തെയും (അത്​ അന്ധവിശ്വാസമല്ലെങ്കിൽ) ഒരാചാരത്തെയും (അത്​ അനാചാരമല്ലെങ്കിൽ) ചോദ്യം ചെയ്യാൻ ഒരു ഭരണവ്യവസ്​ഥക്കോ നീതിപീഠത്തിനോ കഴിയുമോ? ജസ്​റ്റിസ്​ ഇന്ദു മൽഹോത്ര ത​​​െൻറ വിധിന്യായത്തിൽ ഇക്കാര്യം ഏറക്കുറെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. അത്തരമൊരു വിശ്വാസത്തെയാണ്​ സതിയുമായും ശൈശവ വിവാഹവുമായും ക്ഷേത്രപ്രവേശന വിലക്കുമായും ചിലർ താരതമ്യപ്പെടുത്തുന്നത്. തീർച്ചയായും എല്ലാ അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും തകർത്തു മുന്നോട്ടുപോകേണ്ടത്​ കാലത്തി​​​െൻറ അനിവാര്യത തന്നെയാണ്​. എന്നാൽ, എല്ലാ വിശ്വാസങ്ങളെയും ഒരുത്തരവിലൂടെ ഉന്മൂലനം ചെയ്യാൻ കഴിയുമെന്ന്​ കരുതുന്നതും മൗഢ്യമാണ്​. പ്രത്യേകിച്ചും പലതരം വിശ്വാസങ്ങളിൽ കെട്ടിപ്പടുത്ത ഒരു ബഹുസ്വര സമൂഹത്തിൽ.

സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ ഇൗ വിധി നടപ്പാക്കുന്നതിൽ സംസ്​ഥാനസർക്കാറിനും വലിയ പാളിച്ചയാണ്​ സംഭവിച്ചത്​. സർക്കാറി​​​െൻറ വിശ്വാസപരമായ നിലപാട്​ വളരെ വ്യക്തമാണ്​. അതുകൊണ്ടുതന്നെ ഇത്തരമൊരു നിലപാട്​ മാത്രമേ അവർക്ക്​ സ്വീകരിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, ഇൗ കോടതിവിധി എത്തിച്ചേരുന്നത്​ ഏത്​ സമൂഹത്തി​​​െൻറ ഇടയിലേക്കാണെന്നും അവർ എങ്ങനെയാണ്​ അത്​ സ്വീകരിക്കുകയെന്നും സർക്കാർ മുൻകൂട്ടി കാണേണ്ടിയിരുന്നു. അതൊന്നും കാണാതെ വളരെ തിടുക്കപ്പെട്ടു വിധി നടപ്പാക്കാൻ വ്യ​​ഗ്രത കാണിക്കുകയായിരുന്നു. ക്ഷേത്രങ്ങളിലെ ആചാരങ്ങൾ നിശ്ചയിക്കപ്പെടുന്നതും അത്​ പരിപാലിക്കപ്പെടുന്നതും ഒരു പ്രത്യേക സംവിധാനത്തിലൂടെയാണ്​. അതിന്​ ചുമതലപ്പെട്ട പരിണതപ്രജ്ഞരായ വ്യക്​തികളുണ്ട്. അവരുമായി ഒന്ന്​ ആ​േലാചിക്കാൻപോലും സർക്കാർ തുനിഞ്ഞില്ല. മാത്രവുമല്ല, സർക്കാറി​​​െൻറ രാഷ്​ട്രീയ നിലപാട്​ നടപ്പാക്കാൻ ദേവസ്വം ബോർഡിനു​േമൽ സമ്മർദം ചെലുത്തുകയും ചെയ്​തു. ദേവസ്വം ബോർഡ്​ സംരക്ഷിക്കേണ്ടത്​ ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെയാണ്​. സർക്കാറി​​​െൻറ രാഷ്​ട്രീയ നിലപാടിനെയല്ല.

രണ്ടും തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ രണ്ടിനെയും സമന്വയിപ്പിക്കാനുള്ള ശ്രമത്തിന്​ ദേവസ്വം ബോർഡ്​ തുനിയണം. ഇവിടെ അതുണ്ടായില്ല.
കേരളത്തിൽ ഏറ്റവും വേഗത്തിൽ നടപ്പാക്കാൻ ശ്രമിച്ച ഒരു കോടതിവിധിയായും ശബരിമല ശ്രദ്ധിക്കപ്പെടും. ഇതിനു മുമ്പും ധാരാളം കോടതിവിധികൾ ഉണ്ടായിട്ടുണ്ട്​. അവയോടെല്ലാം സർക്കാറി​​​െൻറ നിലപാട്​ എന്തായിരുന്നു? പൊതുസ്​ഥലം കൈയേറി സ്​ഥാപിച്ച കുരിശു മാറ്റണമെന്ന കോടതിവിധി ഉണ്ടായപ്പോൾ സർക്കാർ ഉദ്യോഗസ്​ഥർ അതു നടപ്പാക്കി. ആ സമയത്ത്​ മുഖ്യമന്ത്രി നടത്തിയ ഒരഭിപ്രായപ്രകടനം ശ്രദ്ധേയമാണ്​. വിധി നടപ്പാക്കാൻ തുനിഞ്ഞ ഉദ്യോഗസ്​ഥ​​​െൻറ ആത്മവിശ്വാസം തകർക്കുക മാത്രമല്ല, കുരിശ്​ ജനകോടിക​ളുടെ വിശ്വാസത്തി​​​െൻറ പ്രതീകമാണെന്നും അത്​ തകർത്തത്​ ശരിയായി​െല്ലന്നും അദ്ദേഹം ധ്വനിപ്പിക്കുകയും ചെയ്​തു. ആ നിലപാട്​ എന്തുകൊണ്ടാണ്​ ശബരിമലക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിക്കാതിരുന്നത്? എങ്കിൽ മുതലെടുക്കാൻ പലർക്കും അവസരം ലഭിക്കുമായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala women entryMalayalam Article
News Summary - Sabarimala Women Entry -Malayalam Article
Next Story