Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമ​ധ്യ​സ്​​ഥ​ത​യ​ല്ല;...

മ​ധ്യ​സ്​​ഥ​ത​യ​ല്ല; കോ​ട​തി  നി​ർ​വ​ഹി​ക്കേ​ണ്ട​ത്​ വി​ധി തീ​ർ​പ്പ്​ 

text_fields
bookmark_border
മ​ധ്യ​സ്​​ഥ​ത​യ​ല്ല; കോ​ട​തി  നി​ർ​വ​ഹി​ക്കേ​ണ്ട​ത്​ വി​ധി തീ​ർ​പ്പ്​ 
cancel

ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസിൽ ഇടനില വഹിക്കാൻ തയാറാണെന്ന പ്രഖ്യാപനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ രംഗപ്രവേശം ചെയ്തിരിക്കുന്നു. കേസ് തീർപ്പാക്കാതെ അനിശ്ചിതമായി ദീർഘിപ്പിക്കുന്നതിലുള്ള അദ്ദേഹത്തി​െൻറ ന്യായമായ ഉത്കണ്ഠ സ്പഷ്ടമാക്കുന്നുണ്ട് ഇൗ പ്രഖ്യാപനം. എന്നാൽ, കോടതിക്ക് പുറത്തുള്ള കൂടിയാലോചനകളിൽ താൻതന്നെ മാധ്യസ്ഥ്യം വഹിക്കാമെന്ന മുഖ്യന്യായാധിപ​െൻറ നിർദേശം അൽപം വിചിത്രമായും തോന്നുന്നു. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട നിർണായക കേസുകൾ വിട്ടുവീഴ്ചകളിലൂടെ പരിഹരിക്കേണ്ടവ അല്ല. യഥാർഥത്തിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതര സങ്കൽപത്തെതന്നെ പ്രശ്നവത്കരിക്കുന്ന മൗലിക പ്രാധാന്യമുള്ള വിഷയമാണ് അത് എന്നതിനാൽ ഇന്ത്യൻ ജനതയുടെ മൊത്തം ഉത്കണ്ഠയുടെ ഭാഗം കൂടിയാണ്.

1992 ഡിസംബറിൽ ജനീവയിൽ മനുഷ്യാവകാശ സമ്മേളനത്തിൽ സംബന്ധിച്ചുകൊണ്ടിരിക്കുേമ്പാഴാണ് ഞാൻ ബാബരി മസ്ജിദ് ധ്വംസന വാർത്ത കേൾക്കുന്നത്. ബി.ജെ.പിയുടെ ഗുണ്ടകൾ പള്ളിയുടെ മുകളിൽ കയറി നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ദേവാലയം തകർക്കുന്ന രംഗങ്ങൾ ടെലിവിഷനിലൂടെ കാണുകയുമുണ്ടായി. പള്ളി പൂർണമായി സംരക്ഷിക്കാൻ നടപടികൾ സ്വീകരിച്ചിരിക്കുന്നു എന്ന് വാഗ്ദാനം നൽകി യു.പിയിലെ ബി.ജെ.പി മുഖ്യമന്ത്രി കല്യാൺസിങ് അന്ന്സുപ്രീംകോടതിയെ കബളിപ്പിക്കുകയും ചെയ്തു. കോടതിയലക്ഷ്യത്തിന് ജയിലിലടക്കുന്നതിനു പകരം കല്യാൺസിങ് നൽകിയ ക്ഷമാപണം സ്വീകരിക്കുകയായിരുന്നു അന്ന് സുപ്രീംകോടതി ചെയ്തത്. കൂടുതൽ വിപൽക്കരമായ ഗൂഢാലോചനയായിരുന്നു കോൺഗ്രസ് പ്രധാനമന്ത്രി പി.വി. നരസിംഹറാവു നടത്തിയത്. മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ അദ്ദേഹം മാറിനിന്നു. എന്തിനധികം സ്വന്തം ആഭ്യന്തര സെക്രട്ടറിക്കും സഹപ്രവർത്തകർക്കുപോലും അദ്ദേഹവുമായി ബന്ധപ്പെടാൻ അവസരം ലഭ്യമായില്ല.

ബാബരി മസ്ജിദ് ഭൂമിയിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്ന ഇൻജങ്ഷൻ 1949ൽ തന്നെ കോടതി നൽകിയിരുന്നതാണ്. എന്നാൽ, ഇൗ ഉത്തരവ് ലംഘിക്കപ്പെട്ട സന്ദർഭങ്ങളിൽ ഇടപെടാതെ കണ്ണടച്ച പരമോന്നത കോടതി ഇപ്പോൾ പുറത്തുനിന്നുള്ള ഒത്തുതീർപ്പുമായി രംഗപ്രവേശം ചെയ്തത് ലജ്ജാകരമായി തോന്നുന്നു.
രാജ്യത്ത് അപ്പോൾ  സംജാതമായ അപകടകരമായ സ്ഥിതിവിശേഷങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ വിലയിരുത്തേണ്ടത് എല്ലാ കക്ഷികളുടെയും കർത്തവ്യമായിരുന്നു. വർഗീയാർബുദത്തെ വേരോടെ പിഴുതെറിയാനുള്ള യജ്ഞത്തിൽ സർവരും ഒറ്റക്കെട്ടാകേണ്ട സന്ദർഭം കൂടിയായിരുന്നു അത്. എന്നാൽ, ദൗർഭാഗ്യകരമെന്ന് പറയെട്ട ആ ദിശയിലുള്ള ഒരു നീക്കവും പാർട്ടികൾ നടത്തിയില്ല. അന്ന് പുറത്തിറക്കിയ പൊതുപ്രസ്താവനയിൽ ഡിസംബർ ആറ് പശ്ചാത്താപദിനമായി പ്രഖ്യാപിക്കണമെന്ന് ഞാൻ സർക്കാറിനോട് ആവശ്യപ്പെടുകയുണ്ടായി. ജനങ്ങൾ കൂട്ടത്തോടെ ഉപവസിക്കുകയും സർവർക്കുംവേണ്ടി പ്രാർഥന നിർവഹിക്കുകയും ചെയ്യുന്ന അത്തരമൊരു ദിനം ആചരിക്കുന്നതി​െൻറ പ്രസക്തിയും പ്രാധാന്യവും ഞാൻ ഒാർമിപ്പിച്ചു. എന്നാൽ, കേവലം ക്രമസമാധാന പ്രശ്നമായി കണ്ട് മതേതരത്വ പ്രജ്ഞയെ തരിപ്പണമാക്കിയ ആ സംഭവത്തെ ബി.ജെ.പിയും പ്രഭൃതികളും നിസ്സാരവത്കരിക്കുകയാണുണ്ടായത്.

കഴിഞ്ഞകാല സംഭവങ്ങൾ ഏതുമാകെട്ട ഒടുവിൽ എല്ലാ കക്ഷികളും അലഹബാദ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. അലഹബാദ് കോടതിയുടെ വിധി സ്വീകാര്യമാകാതെ വന്നപ്പോൾ അതിനെതിരെ എല്ലാ കക്ഷികളും സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അതേസമയം ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിർമിക്കുമെന്ന ശാഠ്യം ആവർത്തിക്കുകയാണ് സംഘ്പരിവാരം. 500 വർഷത്തോളം മുസ്ലിംകൾ ആരാധന നിർവഹിച്ച ദേവാലയത്തി​െൻറ പ്രാധാന്യം മാനിക്കാൻ അവർ തയാറല്ല. കേസ് സുപ്രീംകോടതിയിൽ എത്തിയിരിക്കെ വിധി പറയാതെ ഒാടിക്കളയാൻ ശ്രമിക്കുന്നത് പരമോന്നത കോടതിക്ക് ഭൂഷണമേയല്ല. ഒരുപക്ഷേ സർവരെയും തൃപ്തരാക്കുന്ന വിധി അസാധ്യമാണെങ്കിലും. സുപ്രീംകോടതി വിധിയുടെ സ്വഭാവം പ്രവചിക്കാൻ ഞാൻ ആരുമല്ല. എന്നാൽ, കേസി​െൻറ വിശദാംശങ്ങൾ പരിഗണിക്കുേമ്പാൾ വിധി ബാബരി മസ്ജിദിനെ നിലനിർത്താൻ ആഗ്രഹിക്കുന്ന മുസ്ലിംകൾക്ക് അനുകൂലമാകാനാണ് സാധ്യത. ലാഹോറിലെ (ഇപ്പോൾ പാകിസ്താൻ) ശാഹിദ്ഗഞ്ച് മസ്ജിദ് തർക്കകേസിൽ  പ്രിവി കൗൺസിൽ നൽകിയ വിധി നമുക്ക് മുന്നിൽ മാതൃകയായുണ്ട്. ഏതോ കാലത്ത് രാമക്ഷേത്രം നിന്നിരുന്നിടത്താണ് ബാബരി പള്ളി നിർമിച്ചത് എന്ന കാര്യം ഇൗ കേസിലെ വിധിയിൽ പരിഗണിക്കേണ്ടതില്ല. 500 വർഷത്തോളം ബാബരി നിലനിന്നു എന്ന അനിഷേധ്യ യാഥാർഥ്യമാണ് പരിഗണിക്കപ്പെടേണ്ട വിഷയം.

ശ്രീരാമ​െൻറ ജന്മസ്ഥലം ബാബരി പള്ളി സ്ഥിതി ചെയ്ത അതേ സ്ഥലമാണെന്ന വാദം തെളിയിക്കാനാകില്ലെന്ന കാര്യം ഗ്രഹിക്കാൻ സാമാന്യബുദ്ധി മാത്രം മതി. അതൊരു വിശ്വാസമോ സങ്കൽപമോ ആണ്. അതുകൊണ്ടുതന്നെ അതിന് നിയമവ്യവഹാരത്തിൽ പരിഗണന നൽകാനും സാധ്യമല്ല. ബാബരി മസ്ജിദ് നിന്നിടത്ത് ക്ഷേത്രമുണ്ടായിരുന്നു എന്ന വി.എച്ച്.പി/ആർ.എസ്.എസ് വാദത്തിനും നിയമപരമായി  നിലനിൽപില്ല. വി.എച്ച്.പി ഗുണ്ടകൾ പൊളിച്ചുനീക്കുന്നതുവരെ മസ്ജിദ് 500 വർഷത്തോളം നിലനിന്നു എന്നത് ചരിത്രസത്യമാണ്. ഇനി ക്ഷേത്രം പൊളിച്ചുനീക്കിയ സ്ഥലത്തായിരുന്നു മസ്ജിദ് പണികഴിപ്പിച്ചതെന്ന വാദം ശരിയായാൽപോലും ആ വാദത്തിന് നിയമാംഗീകാരം ലഭ്യമാകില്ല. ലാഹോറിലെ ശാഹിദ്ഗഞ്ച്^ ഗുരുദ്വാര തർക്കത്തിൽ പ്രിവി കൗൺസിൽ നൽകിയ വിധിയെ ആധാരമാക്കി ഇക്കാര്യം കൃത്യമായി വിശദീകരിക്കാനാകും. 1722ൽ സ്ഥാപിച്ച മസ്ജിദ് തകർത്ത് ഗുരുദ്വാര സ്ഥാപിച്ചു എന്നതായിരുന്നു പ്രസ്തുത കേസ്. 1762 ലാഹോർ മേഖല സിഖ് ഭരണത്തിൽ വന്നതോടെ ശാഹിദ് ഗഞ്ച് പള്ളിയും അവർ കീഴ്പ്പെടുത്തുകയായിരുന്നു. അവിടെ സിഖ് പ്രാർഥനകളും അനുഷ്ഠാനങ്ങളും അരങ്ങേറി. പള്ളി പുനഃസ്ഥാപിക്കപ്പെടുന്നതിനുവേണ്ടി നിരവധി പ്രക്ഷോഭങ്ങൾ അരങ്ങേറിയെങ്കിലും 1935ൽ മാത്രമാണ് കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യപ്പെടുന്നത്. ‘മുസ്ലിംകളുടെ മതവിശ്വാസത്തെയും ദേവാലയങ്ങളുടെ പരിശുദ്ധിയെയും മാനിക്കുന്നുവെങ്കിലും വർഷങ്ങളായി സിഖുകാരുടെ കൈവശമിരിക്കുന്നതിനാൽ അതിൽ മുസ്ലിംകൾക്ക് അവകാശവാദം ഉന്നയിക്കാൻ നിയമപരമായി സാധ്യമല്ലെന്നായിരുന്നു പ്രിവി കൗൺസിലി​െൻറ ഖണ്ഡിതമായ തീർപ്പ്. ബാബരി മസ്ജിദ്^രാമജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾക്ക് ഇൗ വിധി വ്യക്തമായൊരു പൂർവമാതൃക സമ്മാനിക്കുന്നുണ്ട്. 500 വർഷമായി കൈവശമുള്ള ഒരു ആരാധനാകേന്ദ്രം (ബാബരി) വിട്ടുകൊടുക്കാൻ നിയമപരമായി മുസ്ലിംകൾ ബാധ്യസ്ഥരല്ല.

തറവാട്ടുകാരണവരെ അല്ലെങ്കിൽ പൂർവികനെ വധിക്കുന്നവർക്ക് അനന്തരസ്വത്ത് ലഭ്യമാകില്ലെന്ന പിന്തുടർച്ചാവകാശ നിയമപ്രകാരവും ബാബരി ഭൂമിക്ക് മേലുള്ള അവകാശം വി.എച്ച്.പിക്ക് നിഷേധിക്കപ്പെടുന്നു. കാരണം ബാബരി മസ്ജിദിനെ ‘കൊന്നൊടുക്കു’കയായിരുന്നു അവർ. ബാബരി കേസിൽ പ്രത്യേക ബെഞ്ചിന് രൂപം നൽകി വിസ്താരം നടത്താനുള്ള അവകാശം പരമോന്നത കോടതിയിൽ നിക്ഷിപ്തമാണ്. ബെഞ്ചിൽ എത്ര ന്യായാധിപന്മാർ ഉണ്ടാകണമെന്ന് നിർണയിക്കാനുള്ള അവകാശവും കോടതിക്കുതന്നെ.

(ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസും 
പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമാണ് 
ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suprem court
News Summary - rveendra sachar
Next Story