Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗഗൻദീപ്​...

ഗഗൻദീപ്​ സിങ്ങിൽനിന്ന്​  റിസ്​വിക്ക്​ പഠിക്കാനുള്ളത്​

text_fields
bookmark_border
ഗഗൻദീപ്​ സിങ്ങിൽനിന്ന്​  റിസ്​വിക്ക്​ പഠിക്കാനുള്ളത്​
cancel

സബ്​ ഇൻസ്​പെക്​ടർ ഗഗൻദീപ്​ സിങ്ങി​ന്​ എ​​​െൻറ ഹൃദയംനിറഞ്ഞ അഭിവാദ്യങ്ങൾ. ഉത്തരാഖണ്ഡിലെ രാംനഗറിൽ സ്വ​ന്തം പ്രാണൻപോലും പണയപ്പെടുത്തി അദ്ദേഹം വിലപ്പെട്ട ഒരു മനുഷ്യജീവൻ രക്ഷിച്ചു. ഭരണകൂടത്തി​​​െൻറ ഇംഗിതം എന്തുമാവ​െട്ട, ഒരു പൊലീസ്​ ഒാഫിസറുടെ ​പ്രഥമ ചുമതല മനുഷ്യജീവന്​ സംരക്ഷണം നൽകുക എന്നതാണെന്ന്​ ഗഗൻദീപ്​ സിങ് മുഴുവൻ ഇന്ത്യക്കാരെയും ബോധ്യപ്പെടുത്തുകയുണ്ടായി. ഇൗ ഒാഫിസറെ ധീരതക്കുള്ള മെഡൽ നൽകി ആദരിക്കുകയാണ്​ നീതിയുടെ ചെറുകണികയെങ്കിലും ഭരണതലത്തിൽ അവശേഷിക്കുന്നുവെങ്കിൽ ആദ്യം നിർവഹിക്കേണ്ട കടമ. കാരണം, വർഗീയഭ്രാന്തിളകിയ ഒരു  വലിയ ജനക്കൂട്ടത്തി​​​െൻറ കൈകളിൽനിന്നാണ്​ ഒറ്റക്ക്​ അതിസാഹസികമായി അദ്ദേഹം ആ യുവാവി​​​െൻറ ജീവൻ രക്ഷിച്ചത്​.

അതേസമയം, നേർവിപരീത ചിത്രമാണ്​ ന്യൂനപക്ഷ കമീഷൻ ചെയർമാൻ സയ്യിദ്​ ഖൈറുൽ ഹസൻ റിസ്​വി ഇന്ത്യക്കാർക്കു നൽകിക്കൊണ്ടിരിക്കുന്നത്​. ശീതീകരിച്ച ത​​​െൻറ ഒാഫിസ്​മുറിയിലിരുന്ന്​ ഭരണകൂടത്തി​​​െൻറ ​നെറികേടുകളെ നിസ്സ​േങ്കാചം അദ്ദേഹം ന്യായീകരിക്കുന്നു. അന്തസ്സാരശൂന്യമായ കപടവാക്യങ്ങൾ മാത്രമാണ്​ അങ്ങോർ ഉരുവിടുന്നതെന്ന്​ പറയാതെ വയ്യ. റിസ്​വിയുടെ അഭിപ്രായത്തിൽ സർവജനങ്ങളെയും ഒരുപോലെ കണ്ടാണ്​ മോദി സർക്കാർ പ്രവർത്തിക്കുന്നത്​. മതപരമായ ഒരു വിവേചനവും ഇവിടെ നടക്കുന്നില്ല. ഭയപ്പാടി​​​െൻറ അന്തരീക്ഷം രാജ്യത്ത്​ ഇല്ല. ന്യൂനപക്ഷങ്ങൾ ഇവിടെ അല്ലലൊന്നുമില്ലാതെ ശുഭജീവിതം നയിക്കുന്നു!

വാരാണസിയിൽ ന​േ​രന്ദ്ര മോദിക്കുവേണ്ടി തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾ നടത്തിയ റിസ്​വിയിൽനിന്ന്​ ഇത്തരം കമൻറുകൾ പുറത്തുവരുന്നതിൽ അതിശയിക്കേണ്ടതില്ല. അന്നത്തെ പ്രചാരണങ്ങളുടെ ഉപകാരസ്​മരണയായായിരുന്നു അദ്ദേഹത്തിന്​ ഇപ്പോഴത്തെ ഉന്നതപദവി ലഭ്യമായതും. അതുകൊണ്ട്​ ത​​​െൻറ വലതുപക്ഷ ബോസുമാരുടെ ഉത്തരവുകൾ റിസ്​വി അതേപടി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അവർക്ക്​ ഹിതകരമായതു മാത്രം സംസാരിക്കുന്നു.രാജ്യത്ത്​ സർവവും മംഗളകരമായി പുലരും എന്നവാദം കഴിഞ്ഞ ആഴ്​ചയിലും റിസ്​വി ആവർത്തിക്കുകയുണ്ടായി. രാജ്യത്ത്​ ഭീതിജനകമായ അന്തരീക്ഷമാണ്​ നിലനിൽക്കുന്നതെന്നും ഇൗ ദുരവസ്​ഥ ജനാധിപത്യലക്ഷ്യങ്ങൾക്ക്​ കടുത്ത ഭീഷണിയാകുമെന്നും ആർച്ച്​ ബിഷപ്​ അനിൽ ക്യൂ​േട്ടാ പ്രസ്​താവിച്ചതിനു തൊട്ടുപിറകെ ആയിരുന്നു റിസ്​വിയുടെ അർഥശൂന്യമായ വാചകക്കസർത്തുകൾ. യാഥാർഥ്യങ്ങളെ തമസ്​കരിക്കുന്നതിൽ ഇത്തരം വ്യാജങ്ങൾ വിജയിക്ക​ുമോ?

വലതുപക്ഷ പ്രീണനപാതയിലേക്ക്​ ഒരു പ്രഗല്​ഭ വ്യക്തികൂടി ആകർഷിക്കപ്പെട്ടിരിക്കുന്നുവെന്നത്​ നടുക്കം പകരുന്ന സംഭവവികാസമാണ്​. മറ്റാരുമല്ല, മുൻ രാഷ്​ട്രപതിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ പ്രണബ്​ മുഖർജിയാണ്​ നമ്മെ അമ്പരപ്പിക്കുന്നത്​. നാഗ്​പൂരിൽ ജൂൺ ഏഴിന്​ നടക്കുന്ന ആർ.എസ്​.എസ്​ റിക്രൂട്ട്​മ​​െൻറ്​ പരിപാടിയെ പ്രണബ്​ അഭിസംബോധന ചെയ്യുമത്രെ. അദ്ദേഹത്തിനു മുമ്പാകെ ചില അടിസ്​ഥാന ​േചാദ്യങ്ങൾ ഉന്നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആർ.എസ്​.എസി​​​െൻറ വർഗീയ പ്രത്യയശാസ്​ത്രത്തെ സംബന്ധിച്ച പുസ്​തകങ്ങൾ ഒന്നും അദ്ദേഹം വായിച്ചിട്ടില്ലെന്നാണോ നാം മനസ്സിലാക്കേണ്ടത്​? ആർ.എസ്​.എസ്​ നടത്തിവരുന്ന വിഭാഗീയ ധ്രുവീകരണ രാഷ്​ട്രീയ നീക്കങ്ങളെ സംബന്ധിച്ച്​ ഒന്നും അറിയാത്ത രാഷ്​ട്രീയ നേതാവാണോ പ്രണബ്​? രാജ്യത്ത്​ കുഴപ്പങ്ങൾ കുത്തിപ്പൊക്കാനുള്ള ആർ.എസ്​.എസി​​​െൻറയും സഹസംഘടനകളുടെയും പ്രാപ്​തിയെ സംബന്ധിച്ച്​ അദ്ദേഹം മനസ്സിലാക്കിയിട്ടില്ലെന്നോ?

പ്രണബ്​ മുഖർജി രാഷ്​ട്രീയ സ്വയം സേവകരെ അഭിസംബോധന ചെയ്യാൻ പോകുന്നു എന്ന വാർത്ത ശ്രവിക്കവെ അദ്ദേഹത്തി​​​െൻറ ഒാർമക്കുറിപ്പുകൾ ഒരാവർത്തികൂടി വായിക്കാനാണ്​ ഞാനാദ്യം തീരുമാനിച്ചത്​. ‘ദി കൊയലീഷൻ ഇയേഴ​്​സ്​​-1996-2012’ എന്ന ശീർഷകത്തിൽ രചിച്ച ആ കൃതി ഞാൻ നേരത്തേ നിരൂപണം ചെയ്​തിരുന്നു. ത​​​െൻറ വലതുപക്ഷ ചായ്​വിലേക്കു സൂചനകൾ നൽകുന്ന ഏതെങ്കിലും വരികൾ പുസ്​തകത്തിൽ കടന്നുകൂടിയിരിക്കുമോ എന്ന പരിശോധനയായിരുന്നു രണ്ടാം വായനയുടെ ലക്ഷ്യം. ഗുജറാത്ത്​ വംശഹത്യപോലുള്ള വർഗീയ സംഭവങ്ങളെ ഇൗ കൃതി വിട്ടുകളഞ്ഞിരിക്കുന്നു എന്നത്​ ഏത്​ വായനക്കാരിലും സംശയം ഉണർത്താതിരിക്കില്ല. ഫാഷിസ്​റ്റ്​ ശക്​തികൾ അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന പുതിയ കാലഘട്ടത്തി​​​െൻറ ഉദയം ഗുജറാത്ത്​ ലഹളയോടെ ആയിരുന്നല്ലോ? പക്വതയാർജിച്ച ഒരു രാഷ്​​ട്രീയക്കാരനെന്ന നിലയിൽ സഹരാഷ്​ട്രീയ പ്രവർത്തകരുടെ അതിക്രമങ്ങൾ പരാമർശിക്കേണ്ടതി​െല്ലന്ന്​ തീരുമാനിച്ചതാകാം അദ്ദേഹം.

വാസ്​തവത്തിൽ ചില ഒൗദ്യോഗിക ഫയലുകൾ ഒന്നിച്ചു കെട്ടിയതു​േപാലെ വിരസത ഉണർത്തുന്നതാണ്​ അഖ്യാനശൈലി. ഇടക്ക്​ ചില അലങ്കാരങ്ങൾ ചേർത്തിരിക്കുന്നു. എന്നാൽ, സ്വന്തം കാഴ്​ചപ്പാടുകളോ നിഗമനങ്ങളോ ചേർത്ത്​ സംഭവങ്ങളുടെ പൊരുളിലേക്ക്​ ​പ്രണബ്​ വായനക്കാരെ ആനയിക്കുന്നില്ല. ’96^2012 കാലം ഇന്ത്യൻ രാഷ്​ട്രീയ ചരിത്രത്തെ സംബന്ധിച്ച്​ അതിനിർണായക ഘട്ടമായിരുന്നു എന്നതിൽ തർക്കമില്ല. വലതുപക്ഷശക്തികൾ കരുത്താർജിക്കാൻ തുടങ്ങിയ ഇൗഘട്ടത്തെ വികാരരഹിതമായും നിസ്സംഗമായും ആഖ്യാനം ചെയ്യുക എന്നത്​ ഉന്നതനായൊരു രാഷ്​ട്രീയ നേതാവിന്​ എങ്ങനെ ഭൂഷണമാകും. രാഷ്​ട്രീയ അങ്കങ്ങള​ുടെ പിന്നാമ്പുറങ്ങളിലേക്ക്​ വായനക്കാരെ കൊണ്ടു​േപാകാൻ പ്രണബിന്​ സാധിക്കേണ്ടതായിരുന്നു. കാരണം, ദശകങ്ങളായി സജീവരാഷ്​ട്രീയം പറയുകയും പാർലമ​​െൻറംഗവും മന്ത്രിയും ഒടുവിൽ രാഷ്​ട്രപതിയായി വരെ വിരാജിക്കുകയും ചെയ്​ത വ്യക്തിയായതിനാൽ പ്രണബിനോളം വ്യത്യസ്​ത സംഭവങ്ങളെ അടുത്തറിയാൻ അവസരങ്ങൾ ലഭിച്ചവർ ​നന്നേ ചുരുക്കം. രാഷ്​ട്രപതി ഭവനിലെ അനുഭവങ്ങൾ വിവരിക്കാൻപോലും അദ്ദേഹം കൂട്ടാക്കാതിരുന്നത്​ എന്തുകൊണ്ടാകും? ’96-2012ലെ സംഭവവികാസങ്ങളുടെ പരാമർശമെന്ന ശീർഷകം നൽകുന്ന സൂചന ശരിയാണ്​. എന്നാൽ, 2012ൽ ആറുമാസക്കാലം അദ്ദേഹം രാഷ്​ട്രപതിയുടെ ഇരിപ്പിടം അലങ്കരിച്ചിരുന്നു. എന്നാൽ, ആ ഘട്ടത്തിലെ സംഭവങ്ങൾ വിവരിക്കാൻ തയാറാകാതെ പ്രണബ്​ മൗനം ദീക്ഷിച്ചിരിക്കുന്നു. പ്രതിഭ പാട്ടീൽ സ്​ഥാനമൊഴിഞ്ഞതി​​​െൻറയും താൻ സ്​ഥാനമേറ്റതി​​​െൻറയും ശുഷ്​കവിവരങ്ങളിൽ ആ ഘട്ടത്തെ അദ്ദേഹം പരിമിതപ്പെടുത്തുകയായിരുന്നു. അധികാരത്തി​​​െൻറ ഉന്നതശ്രേണിയിലിരിക്കെയുണ്ടായ നിർണായകാനുഭവങ്ങൾ വായനക്കായി തുറന്ന്​ അവതരിപ്പിക്കേണ്ട ധർമം പ്രണബ്​ വിസ്​മരിച്ചത്​ നിരാശയാണുളവാക്കുന്നത്​.

 

Show Full Article
TAGS:Gagndeep Singh Syed Ghayorul Hasan Rizvi Minirity Minister article malayalam news 
News Summary - Riswi Lears a Lesson From Gagan Deep Singh - Article
Next Story